Tuesday, March 15, 2011

vasanthathilekku.........towards spring

Spring, summer, and fall fill us with hope; winter alone reminds us of the human condition.  


മഞ്ഞുകാലം കഴിയാറായി......അത് തന്റെ ചുമതല വസന്തത്തിനു കൈമാറാന്‍ കാത്തുനില്‍ക്കുന്നു.....എന്നിട്ട്....മഞ്ഞിനെ  സ്നേഹിച്ചവരില്‍ നിന്നും...വെറുത്തവരില്‍ നിന്നും  എവിടെക്കോ ഒളിച്ചോടാന്‍ തയ്യാര്‍ എടുക്കുന്നു....എവിടെക്കാവും പൊയ് ഒളിക്കുക....എന്നിട്ട് കുറച്ചുകാലം ആരുമറിയാതെ വിശ്രമ ജീവിതം.....പിന്നെ സകല യൌവനവും പുതുക്കി  വീണ്ടും .......ആരാ ഇതൊക്കെ നിന്നെ പഠിപ്പിച്ചത്.....പക്ഷെ നിന്‍റെ ഈ ഒളിച്ചുകളി എനിക്കിഷ്ടമാണ്...നിന്നെയും.....വാതയനതിലൂടെ എന്നെ നോക്കി കള്ളച്ചിരി തുകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്...നിന്നെ യാത്ര അയക്കാന്‍ എനിക്ക് ബുദ്ധിമുട്ടാണ്...പക്ഷെ നിനക്ക് പോയല്ലേ പറ്റു.....ഒരു മാറ്റം നിനക്കും വേണം....പക്ഷെ...നീ എവിടെക്കാവും  പോവുക.....എവിടെ  പോയാലും ഞാന്‍ നിന്നെ ഓര്‍ക്കും...നിന്‍റെ ദിവ്യത്വം തുളുമ്പുന്ന മുഖം കാണാന്‍ ഞാന്‍ ഇനിയും കാത്തിരിക്കണമല്ലോ....പക്ഷെ ഞാന്‍ കാത്തിരിക്കും.....കപടമില്ലാത്ത നിന്റെ രൂപവും ഭാവവും.....    നിനക്ക് വേറെ ഒരു നിറവും ചേരില്ല....ഞാന്‍ വെറുതെ സങ്കല്പിച്ചു നോക്കി....ഇല്ല...നിനക്കിതു മാത്രേ ചേരു.......ഈ തണുപ്പും ഈ നിറവും....ഇതാണല്ലോ നിന്‍റെ സ്വഭാവം....അടുത്ത നിന്റെ വരവ് ഞാന്‍ കാണുമോ ഇല്ലയോ എന്നറിയുന്നില്ലാ....എങ്കിലും ഞാന്‍ വെറുതെ നിന്റെ വരവ് പ്രതീക്ഷിക്കും ....നീ വരുമെന്ന്  എനിക്കുറപ്പാണ് ..പക്ഷെ ഞാന്‍ ...അതുറപ്പ്‌ ഇല്ലാത്ത ഒരു കടങ്കഥ.....ദിശയറിയാതെ  നീങ്ങുന്ന ഒരു പായ് കപ്പല്‍....അല്ലെങ്ങില്‍ കാറ്റിനൊപ്പം  നീങ്ങുന്ന മേഘം.... അല്ലെങ്ങില്‍ എല്ലാ കാറ്റിനും തലയാട്ടുന്ന ഒരു ഇല.....അങ്ങനെ . പക്ഷെ എനിക്കറിയാം നിന്റെമനസ്...നീവീണ്ടും വരും...എന്നെ നീ ഒളിഞ്ഞു നോക്കും പതിവുപോലെ....അതറിയാതെ ദൂരെ എവിടെയോ നിന്ന് ഞാന്‍ നിന്നോട് പരിഭവിക്കും.......പിരിയാനായിരുന്നെങ്കില്‍ എന്തിനു നീ വീണ്ടും ഈ വഴി വന്നു.......വിണ്ടും ഒരു ഒളിച്ചുകളിക്കായിരുന്നെങ്കില്‍........നീ എന്തിനു നിന്റെ  സാന്നിധ്യം എന്നെ അറിയിച്ചു....പക്ഷെ നിന്നെപോലെ പെട്ടെന് അലിയുകയാണ് എന്റെ ദേഷ്യവും....ഞാന്‍ നിന്നെ സ്നേഹിക്കുന്നു...വീണ്ടും ഒരു മഞ്ഞുകാലതിനായി കണ്ണും നട്ടിരിക്കുന്നു......


Saturday, March 5, 2011

udanjengilum....broken.....still

Relationships are like glass.  Sometimes it's better to leave them broken than try to hurt yourself putting it back together.

കുപ്പിച്ചില്ലുകള്‍  വാരികുട്ടുമ്പോള്‍  കൈകള്‍  മുറിയുന്നു....... ഓര്‍മ്മകള്‍  ചികയുമ്പോള്‍  മനസും.....നിന്‍റെ വീഥിയിലൂടെ നടക്കുമ്പോള്‍....കാല് തളരുന്നു....നിന്‍റെ ഓര്‍മകളിലൂടെ നടക്കുമ്പോള്‍ മനസും.....അറിയാതെ സ്നേഹിക്കുന്നു.....പിരിയുമെന്നറിഞ്ഞു തന്നെ ...എന്നാലും...ഏകാന്തതയില്‍ ഓര്‍ത്തു ചിരിക്കാനും പിന്നെ........... എന്തോ ഓര്‍ത്തിട്ടെന്നവണ്ണം കരയാനും...പെറുക്കിക്കൂട്ടുന്ന കുപ്പിച്ചില്ലുകള്‍ ഉണ്ടാക്കുന്ന നേരിയ ശബ്ദം പോലെ ഓര്‍മകളും അറിയാതെ തേങ്ങുന്നു.....അറിയാതെയെങ്കിലും കൈകളില്‍ നിന്ന് പൊടിയുന്ന രക്തം...നിന്റെയും എന്റെയും ഓര്‍മ്മകള്‍ നിറങ്ങള്‍ ചാലിച്ചതാണെന്ന് ഓര്‍മിപ്പിക്കുന്നു....എങ്കിലും ആ നിറങ്ങളിലും...ഇപ്പൊ ഒരു നീറ്റല്‍....എപ്പോഴും ഈ പാവം മനസ് നിന്നിലൂടെ കടന്നു പോയി ...മുറിവേറ്റു മടങ്ങിവരുന്നു...മുറിവ് വച്ചുകെട്ടി...വീണ്ടും ആ വഴിയിലൂടെ.....ഓര്‍മകളിലൂടെ നടക്കില്ല എന്ന് തീരുമാനിച്ചാലും കുസൃതി കുട്ടി യെപ്പോലെ അവിടേക്ക് മാത്രം ഓടുന്ന എന്റെ ഭ്രാന്ത മനസ്....ഭ്രാന്തിയെപോലെ....ഞാന്‍ മൂടിയിട്ട ഓര്‍മ്മകള്‍ അനാവരണം ചെയ്യുന്നു.......പിന്നെ ഉറക്കെ  ചിരിച്ചുകൊണ്ട് ഓര്‍മകളും ദിശയറിയാതെ ഓടുന്നു.....പിന്നെ നിന്നെ ഓര്‍ത്തിട്ടെന്നവണ്ണം ഉറക്കെ കരയുന്നു....യഥാര്‍ഥമായി പ്രണയിക്കുന്ന എന്റെ മനസ്  നിഷ്കളങ്കമായി നിന്നെ നോക്കി പുഞ്ചിരിക്കുമ്പോള്‍ നിനക്കെന്നെ വിട്ടു പോകാന്‍ തോന്നിയോ....അതോ ഇനി തോന്നുമോ? ഓര്‍മ്മകള്‍ പറ്റിപിടിക്കാതെ ജീവിക്കണം എന്ന് ചിന്തിച്ചു ഈ ഭൂമില്‍ വന്ന ആരെയെങ്കിലും നിനക്കറിയാമോ? അങ്ങനെ ജീവിക്കുന്ന ആരെയെങ്കിലും  അറിയാമെങ്കില്‍...ആ വിലാസമൊന്നു തരാമോ....എന്‍റെ ഭ്രാന്ത മനസിനൊന്നുകാട്ടി കൊടുക്കുവാനായിരുന്നു...ഓര്‍മ്മകള്‍ പറ്റിപിടിക്കാത്ത ജീവിതം അതെത്ര സുന്ദരമാകുമായിരുന്നു....നിന്നെ മതിയാകുവോളം സ്നേഹിച്ചു...പിന്നെ നീ എന്നില്‍ നിന്ന് ദൂരെ പോകുമ്പോള്‍ മുഴുവനും ഒരു അംശവും ശേഷിപ്പിക്കാതെ മാച്ചു കളഞ്ഞു.....ഒന്നും അറിയാത്തത് പോലെ ....നിന്നിലൂടെ കടന്നു പോകാത്ത തുപോലെ   ജീവിക്കാനൊരു മോഹം.....പക്ഷെ നിനക്കറിയാം എനിക്കതിനാവില്ലന്നു....നിന്റെ ഓര്‍മ്മകള്‍ വാരിക്കൂട്ടുമ്പോള്‍ എന്‍റെ മനസ് മുറിയുന്നത്‌ നീ കാണുന്നു....എന്നിട്ടും നീ കാണാത്തവനെപ്പോലെ...പെരുമാറുമ്പോള്‍....എന്‍റെ ഉള്ളം പിടയുന്നത് അറിഞ്ഞിട്ടും അറിയാതിരിക്കുമ്പോള്‍.....നിന്നെ വെറുക്കണം എന്നെന്നോട് പറയുന്നവരോട് പറയുവാന്‍ വാക്കുകള്‍ക്ക് വേണ്ടി പരതുന്ന എന്നോട് നിനക്ക് സഹതാപം തോന്നാത്തതെന്തേ...... ഇതൊക്കെയാണെങ്കിലും.......നിന്റെ ഓര്‍മ്മകള്‍ ഞാന്‍ പെറുക്കിക്കൂട്ടും....ഓര്‍മ്മകള്‍ ചികയും.......അത് നിനക്ക് എന്നോട് സ്നേഹമുണ്ടായിരുന്നോ അതോ ഇല്ലേ എന്നറിയതുകൊണ്ടല്ല.....എനിക്ക് നിന്നോട് സ്നേഹമുണ്ടെന്ന് ഞാന്‍ തന്നെ അറിയുന്നത് കൊണ്ട്.....നിന്‍റെ ഓര്‍മ്മകള്‍ ഒരിക്കല്‍ ഒരിക്കല്‍ പൊട്ടി ചിതറുമെന്നും....അത് എന്നില്‍ മുറിവുണ്ടാക്കുമെന്നും.....ഞാന്‍ അറിയുന്നു....എങ്കിലും....ഞാന്‍ പറയട്ടെ.....വീണ്ടും  നിന്‍റെ ഓര്‍മ്മകള്‍ ചികയുവാന്‍.....അതില്‍ നിന്നെ കണ്ടെത്തുമ്പോള്‍....സ്വയമറിയാതെ  ആനന്ദിക്കുവാന്‍ ......വെറുതെ കുറച്ചു മോഹങ്ങള്‍ ബാക്കി.....


Saturday, February 19, 2011

ente priya sakhi.....thinking of you

Clouds come floating into my life, no longer to carry rain or usher storm, but to add color to my sunset sky.


മഴയെ നോക്കിയിരിക്കുമ്പോള്‍ എപ്പോഴും എന്‍റെ കണ്ണ് നിറയും.....ഈ മഴ എന്തിനാ എന്നെ ഇങ്ങനെ കരയിപ്പിക്കുന്നത്‌....ദുഃഖം സഹിക്കാനാവാതെ  ആരൊക്കെയോ ..എന്തിനൊക്കെയോ...ഒരുമിച്ചു കരയുന്ന പ്രതീതിയാണ് എനിക്ക് ഇത് കാണുമ്പോള്‍.....അല്ലേല്‍ തന്നെ ആരുടെയെങ്കിലും കണ്ണുനിറഞ്ഞു കണ്ടാല്‍ ഞാനും ഒപ്പം കരയുന്ന സ്വഭാവമാണ് എനിക്ക്......അതുകൊണ്ട് ആരും കരയുന്നതെന്നിക്കിഷ്ടമല്ല.....എല്ലാരും എപ്പഴും സന്തോഷമായിരുന്നെങ്കില്‍...അങ്ങനെ ആയിരുന്നെകില്‍ തന്നെ മഴ പെയ്യാതിരിക്കുമായിരുന്നോ......ഞാന്‍ സങ്കടപ്പെടാതിരിക്കിമായിരുന്നോ ...ആവോ അറിയില്ല....കാറ്റിനൊപ്പം ചാഞ്ഞും പിന്നെ ചരിഞ്ഞും...തിമിര്‍ത്തു പെയ്യുന്ന ഈ മഴയെ ഞാന്‍ സ്നേഹിച്ചിരുന്നു.....സ്വകാര്യമായി പ്രേമിച്ചിരുന്നു....ഇന്നും പുറത്തു മഴയുണ്ട്....പിന്നെ യാന്ത്രികമായി ഞാന്‍ ജനലിന്റെ അടുത്തേക്ക് ....അവിടെ നിന്ന് പുറത്തു നോക്കി....വൃക്ഷങ്ങളുടെയും....ചെറിയ ചെടികളുടെയും സന്തോഷം നോക്കി....അങ്ങനെ...ചെറിയ ചെടികളുടെ മേല്‍ പതിക്കുന്ന വലിയ മഴത്തുള്ളികള്‍...പാവം തോന്നി ആ ചെടികളോട്.....പക്ഷെ......ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ എനിക്ക്....... ഈ മഴയോടൊപ്പം വരുന്ന തെന്നല്‍ എന്നെ എന്നും സന്തോഷിപ്പിച്ചിരുന്നു....എനിക്ക് ആ തെന്നലിനോട് ഒരിക്കലും പരിഭവം  തോന്നിയിട്ടില്ലാ...ഒരിക്കല്‍ സങ്കടപ്പെട്ടു  ഞാന്‍ കരയുമ്പോള്‍  ഓര്‍ക്കാപ്പുറത്ത് പുറത്തു മഴ പെയ്യുവാനും തുടങ്ങി...അന്ന് ഞാന്‍ സ്വകാര്യമായി മഴയോട് പറഞ്ഞു...നീ എന്‍റെ സഖി...ഒരു നല്ല കൂട്ടുകാരിയെപോലെ നിയും എന്‍റെ സങ്കടത്തില്‍ ഞാന്‍ അറിയാതെ ...എന്നോടൊപ്പം...അന്ന് ഞാന്‍ നിന്നെ എത്രയാ സ്നേഹിച്ചതെന്നു നിനക്കറിയാമോ.......അന്ന് നിന്നോടൊപ്പം വന്ന തെന്നല്‍ എന്നെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു...ഞാന്‍ അറിയാതെ....മയങ്ങിപോയി അന്ന്....പിന്നെ ഉണര്‍ന്നപ്പോള്‍ നിന്നെ ഞാന്‍ കണ്ടില്ല...തെന്നല്‍ അപ്പോഴും കാവലിനെന്നപോലെ ഉണ്ടായിരുന്നു....ഇലകളിലൂടെ ഇറ്റിറ്റു വീണു നീ നിന്റെ സാനിധ്യം  അറിയിക്കുണ്ടായിരുന്നു.......ജലത്തുള്ളികള്‍ വീഴുമ്പോ...മനസും ശരിരവും ഒരുമിച്ചു തുള്ളിച്ചാടി....എന്തൊരു രുചിയാണ് ഈ മഴവെള്ളത്തിനു...തണുപ്പ് ശരിരത്തില്‍ അരിച്ചു കേറുന്ന സമയത്ത്  മാത്രം പെയ്യുന്ന മഴ യെ മനപൂര്‍വം ഒഴിവാക്കി....പക്ഷെ പുറത്തേക്കു നോക്കി....അസുയയാണ്‌.....ആ മഴതുള്ളി പതിക്കുന്ന എല്ലാത്തിനോടും അപ്പോള്‍....ആരോ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു... മഴയില്‍ നിന്ന് കരയനാണ് ഇഷ്ടം എന്ന്....കണ്ണിരു ആരും കാണുകയില്ലല്ലോ.....മഴനൂലില്‍ മഴതുള്ളി കൊരുത്തു മാലയുണ്ടാക്കി അണിയാന്‍ ഒരിക്കലും നടക്കില്ല എന്നറിഞ്ഞു തന്നെ ഒരു ചെറിയ വലിയ മോഹം...പലപ്പോഴും തോന്നിയിട്ടുണ്ട് മഴ പെയ്യുന്ന സമയങ്ങളില്‍ അത് കൊണ്ടുണ്ടാക്കിയ കൂട്ടില്‍ തടവിലാണെന്നു.....പക്ഷെ അതിനും ഒരു സുഖമുണ്ട്....നിര്‍വചിക്കാനാവാത്ത......ആരോടും പങ്കുവൈക്കാന്‍ ഇഷ്ടമില്ലാത്ത എന്‍റെ ..എന്‍റെ മാത്രം...സന്തോഷങ്ങള്‍......കൊച്ചു കൊച്ചു വലിയ മഴതുള്ളി പോലെ പരിശുദ്ധമായ എന്‍റെ സന്തോഷങ്ങള്‍......

Wednesday, February 16, 2011

ninnekkurichu............about u

 through out your life you will meet someone who is unlike any other, you could talk for hours and never get bored, you could tell them things and they wont judge you... person is your soul mate...your best friend don't EVER let them go


എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് നിയുമായുള്ള  സൌഹൃതമെന്നു എത്രവട്ടം ഞാന്‍ എന്‍റെ മനസിനോട് പറഞ്ഞിട്ടുണ്ടെന്നോ.....നീ ഇതേ വാക്കുതന്നെ  എന്നോടും പറഞ്ഞപ്പോള്‍ ഞാന്‍ എത്ര ആനന്ദിച്ചു.....നമ്മുടെ സൌഹൃതത്തിനു എന്ത് പേരാ കൊടുക്കേണ്ടത്?....പലര്‍ക്കും മനസിലാക്കാന്‍ കഴിയാത്ത......എനിക്ക് തന്നെ നിര്‍വചിക്കാനാവാത്ത ഒരു പ്രത്യേക സൌഹൃതം....ഒരിഷ്ടം ....ഞാന്‍ നിന്നെ ആദ്യമായി കണ്ടത് മറ്റൊരാളിനോടോപ്പംയിരുന്നു...അന്ന് നീ എന്‍റെ കുട്ടുകാരന്‍ ആകുമെന്ന് ഒരിക്കലും ഞാന്‍ വിചാരിചിരുന്നില്ലാ....പിന്നെ ഞാന്‍ കണ്ടത് നിന്നെ ഏകാനായായിരുന്നു....ഞാന്‍ അപ്പോള്‍ എകയായിരുന്നുവല്ലോ ......പിന്നെ നമ്മള്‍ കുറെ സംസാരിച്ചു....നീ ഓര്‍ക്കുന്നുവോ...ആവോ..പക്ഷെ ഞാന്‍ ഒന്നും മറന്നിട്ടില്ലാ...നിന്നോട് സംസാരിക്കുന്തോറും നമ്മള്‍ തമ്മിലുള്ള ദൂരം കുറഞ്ഞുവന്നത് ഞാന്‍ അറിഞ്ഞു....പിന്നെ നിന്നോട് മാത്രമായി ഞാന്‍ കൂടുതല്‍ സംസാരിക്കുമായിരുന്നത്......നീ എന്നോടും.....നിന്നെ എപ്പോഴും വ്യത്യസ്തനായി ഞാന്‍ കണ്ടു...നമ്മള്‍ എപ്പോഴും എന്തിനെ കുറിച്ചെങ്കിലും സംസാരിച്ചിരുന്നു....പക്ഷെ എല്ലാരുമുള്ള സമയങ്ങളില്‍ ഞാന്‍ വാക്കുകള്‍ക്ക് വേണ്ടി പരതിയിരുന്നത്‌ നീ മനസിലാക്കിയിരുന്നോ?......പിന്നെ പിന്നെ...വാക്കുകള്‍ കിട്ടാതെ...എന്താ കാരണം എന്ന് എനിക്കറിയില്ലാ സത്യം...പക്ഷെ നീ എന്തെല്ലാമോ ആയിരുന്നു...നീ മറ്റൊരാളിന്‍റെ ആണെന്ന് അറിയാമെങ്കിലും....വെറുതെ...അതെ വെറുതെ ഒരിഷ്ടം....ഒന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ലാ...നല്ല കുറച്ചു സമയം നിന്നോടൊപ്പം ...പിറകോട്ടു ചിന്തിക്കുമ്പോള്‍...ഓര്‍ത്തു ചിരിക്കാന്‍......മധുരമുള്ള കുറെ ഓര്‍മ്മകള്‍.....അത്രേ ഞാന്‍ പ്രതീക്ഷിക്കുന്നുള്ളു......ഞാന്‍ പലപ്പോഴും സ്വാര്‍ത്ഥയാകുന്നു ഇത് സത്യം...നീ മറ്റൊരാളിനോട് സംസാരിക്കുമ്പോള്‍....ചിരിക്കുമ്പോള്‍....വെറുതെ ഒരു ദേഷ്യം...നിനക്കും ഇതൊക്കെ തോന്നുന്നുവോ.....എല്ലാ വികാരങ്ങളും...ചങ്ങാത്തവും...സ്നേഹവും.... കൂടികലര്‍ന്നോരിഷ്ടം .....മണല്‍തരികള്‍ പോലെ ചെറിയ ചെറിയ ഇഷ്ടങ്ങള്‍ കൂടികലര്‍ന്നുള്ള വലിയ ഒരിഷ്ടം....കുറച്ചു കുറച്ചു കുറച്ചായി കൂടിച്ചേര്‍ന്നു നിന്നോടുള്ള ഇഷ്ടം  വലിയ കടലാകുന്നത് ഞാന്‍ അറിഞ്ഞു.....അറിഞ്ഞുകൊണ്ട് തന്നെ ഞാന്‍ അതിന്‍റെ അരികത്തു കൂടെ നടന്നും പിന്നേ ആ കടലില്‍ അല്പം ഇറങ്ങിയും പിന്നെ ഭയന്ന് തിരികെ കയറിയും...അങ്ങനെ നിന്നോട്  .......സൌഹൃതത്തില്‍  പൊതിഞ്ഞ  ഒരിഷ്ടം....അധികം ആയുസില്ല ഈ കൂട്ടിനെന്നറിയം..എങ്കിലും ....പോകാന്‍ അനുവദിക്കാന്‍ തോന്നുന്നില്ലാ അവനോടുള്ള എന്‍റെ ഈ ഇഷ്ടം....അതോ സൌഹ്രതമോ....എന്തായാലും...നിന്നെ വിട്ടുകൊടുക്കാന്‍ തോന്നുന്നില്ല...പക്ഷെ ക്രുര ആയ കാലചക്രത്തെ മാത്രം ഞാന്‍ ഭയപ്പെടുന്നു......തനിക്കു  ഇഷ്ടമുള്ളതെല്ലാം ആരുടേയും വികാരവും...സങ്കടവും കണക്കാക്കാതെ ചെയ്തു കൂട്ടുന്ന കാലചക്രത്തെ മാത്രം.....കാലത്തിന്‍റെ നോട്ടം നമ്മുടെ മേല്‍ പതിച്ചു കഴിഞ്ഞു എന്നറിയുന്നു ഞാന്‍......പക്ഷെ...എന്‍റെ കൂട്ടുകാരാ ....നീ എന്നെയും ഞാന്‍ നിന്നെയും ഒറ്റക്കാക്കി...വീണ്ടുമൊരു സൌഹൃതം തേടുമോ....കാലം സാക്ഷി ആകുമോ....ആയേക്കാം....കാരണം.....എന്നെ കരയിപ്പിക്കാന്‍ പലപ്പോഴും സുക്ഷിച്ചു വക്കുന്നു കാലം ചിലതൊക്കെ......എന്നിട്ട് അതിന്‍റെ താക്കോല്‍ എന്‍റെ തന്നെ കൈയില്‍ തന്നിരിക്കുന്നു....തുറന്നു നോക്കാന്‍ അനുവാദം തരാതെ...കളിപ്പിച്ചു....ചിലപ്പോള്‍ നല്ലതാണു അതിനുള്ളില്‍ എന്ന തോന്നല്‍ തന്നു ചിരിപ്പിച്ചും....പിന്നെ കരയിപ്പിച്ചും.......വീണ്ടും ചിരിപ്പിച്ചും....കാലം നമ്മുടെ സൌഹൃതതിലും ഇതൊക്കെ തന്നെ ചെയ്യും...പക്ഷെ നീ പോകല്ലേ....ഈ സൌഹൃതവും....

Thursday, February 3, 2011

smarana..........remembering you

Add caption
If the people we love are stolen from us, the way to have them live on is to never stop loving them. Buildings burn, people die, but real love is forever.
 

ഇന്ന് ഞാന്‍ കുറെ കരഞ്ഞു...ആര്‍ക്കോ വേണ്ടി...കാരണം അവര്‍ എന്‍റെ ആരും ആയിരുന്നില്ലാ...അവര്‍ പാവം  ഒരു ഇംഗ്ലിഷ് വനിതാ ആയിരുന്നു....പ്രായം ചെന്ന...എന്നെ ഒരുപാട് സ്നേഹിച്ച ഒരാള്‍ .....പക്ഷെ എന്‍റെ ആരൊക്കെയോ ആയിരുന്നു എന്ന്  തോന്നിയിരുന്നു..അവരോടു എന്നെ കൂടുതല്‍ അടുപ്പിച്ചത് അവരുടെ ആരും തനിക്കില്ല ഇന്നു പറഞ്ഞു കരഞ്ഞ കണ്ണിരായിരുന്നു...അതിനു ശേഷം ഞാന്‍ എപ്പോഴും അവരോടടുക്കാന്‍ ശ്രമിച്ചിരുന്നു....അടുക്കുകയും ചെയ്തു...അവരുടെ ശരിര ബലഹീനത എന്നെ വല്ലാണ്ട് വേദനിപ്പിച്ചിരുന്നു....കഴിഞ്ഞ കുറെ  ആഴ്ചകളായി അവരെ ഞാന്‍ കണ്ടില്ല....മനസ്സില്‍ സങ്കടം  തോന്നിയിരുന്നെങ്കിലും  പുറത്തു ആരോടും ചോദിച്ചില്ലാ...അവര്‍ എവിടെ എന്ന് ...കാരണം കുറച്ചു സുഖം ഉണ്ടെങ്കില്‍ അവര്‍ വന്നേനെ....എന്നും ഓര്‍ക്കും ഇന്നെങ്ങിലും വരുമായിരിക്കും എന്ന്............മനസ്സില്‍ ഞാന്‍ ഓര്‍ത്തുപലപ്പോഴും ...പള്ളിയില്‍ ആഹാരം കൊണ്ടുപോകാന്‍ ഉണ്ടാക്കിയപ്പോള്‍ ഞാന്‍ അറിയാതെ പിന്നെയും ഓര്‍ത്തു...ആരോടെങ്കിലും  ചോദിക്കണം ഇന്നു മനസ്സില്‍ ഓര്‍ത്തു........എന്‍റെ മനസ്സില്‍ അപ്പോഴും അവര്‍ ഇന്നെങ്ങിലും വരും  എന്ന ചിന്ത  ആയിരുന്നു....അവര്‍ക്ക് ഞാന്‍ കൊണ്ടുപോകുന്ന ഫുഡ്‌ വളരെ ഇഷ്ടമായിരുന്നു....ബാക്കി  വരുന്ന ആഹാരം പാര്‍സല്‍ ആയി കൊണ്ട് പോകാന്‍ അവര്‍ മറക്കില്ലയിരുന്നു....എന്നും...എല്ലാരും ഉണ്ടെങ്കിലും ആരും ഇല്ലായിരുന്നു അവര്‍ക്ക് .....മകനും ചെറുമക്കളും...എല്ലാരും...പക്ഷെ ഈ രാജ്യത്തില്‍ എല്ലാരും ഒറ്റക്കാണ്...പതിനെട്ടു വയസു തികയാന്‍ നോക്കിയിരിക്കുന്ന മക്കള്‍......... ഒന്ന് സ്വാതന്ത്ര്യം കിട്ടാന്‍ .... വീട്ടില്‍ നിന്നും പുറത്തു പോയിട്ട് അവരുടെതായ ലോകത്തില്‍ ജീവിക്കാന്‍...മക്കള്‍ പുറത്തു പോകാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ ഇതെല്ലാം ഇവിടെ  സര്‍വ സാധാരണമാണ്....പക്ഷെ ഈ വനിതാ തന്‍റെ മകനെ വളരെ സ്നേഹിച്ചിരുന്നു.....അവര്‍ ഒരു വിധവയും പ്രായമായ സ്ത്രീയും ആയതു കാരണമാവും മകനെയും പിന്നെ എന്നെപോലെയുള്ളവരെയും അവര്‍ സ്നേഹിച്ചത്...പക്ഷെ അവര്‍ എന്നും ഒറ്റക്കായിരുന്നു...ഇങ്ങനെ ഒരുപാട് പേര്‍ ഈ മഹാ രാജ്യത്തില്‍ ഉണ്ട്...ഒറ്റയ്ക്ക്...കരഞ്ഞു കരഞ്ഞു...ഡ്രൈവ് ചെയ്യാന്‍ പറ്റാത്ത വയസാണെങ്കില്‍ തീര്‍ത്തും ഒറ്റപ്പെടും ജീവിതം...ഈ സ്ത്രീക്കും ഡ്രൈവ് ചെയ്യാന്‍ പറ്റില്ലായിരുന്നു...അവര്‍ തീര്‍ത്തും ഒറ്റപ്പെടാന്‍ ഇതും ഒരു പ്രധാന കാരണം ആയിരുന്നു...പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്....ഒരു ഗ്ലാസ്‌ വെള്ളം ചോദിച്ചാല്‍ കൊടുക്കാന്‍ ആരും ഉണ്ടാവില്ല അവസാനമായി....ഈ സ്ത്രീക്കും ആരും ഉണ്ടായില്ലാ...മകന്‍ രാവിലെ വന്നു നോക്കുമ്പോ...തറയില്‍....ജീവനില്ലാത്ത ശരിരം......എനിക്കും അവസാന ദിവസങ്ങളില്‍ കാണാന്‍ കഴിഞ്ഞില്ലാ......ശരിരം എങ്കിലും ഒന്ന് കാണണമെന്ന് ആഗ്രഹിച്ചു...അതിനു കഴിഞ്ഞില്ലാ.....പക്ഷെ എന്‍റെ കണ്ണുകള്‍ അവ നിറഞ്ഞു തന്നെ ഇരിക്കുന്നു....അവര്‍ എന്‍റെ ആരായിരുന്നു.....ആരും ആല്ലന്നു ഈ ലോകം പറയും...പക്ഷെ അവര്‍ ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ പറയുമായിരുന്നില്ലാ....ഞാന്‍ ഒരിക്കലും പറയില്ലാ...........കാരണം അവര്‍ എന്‍റെ ആരെക്കെയോ  ആയിരുന്നു....മരിച്ചിട്ടും ആ തോന്നലിനു ഒരു വ്യത്യാസവും ഇല്ലാ....ഉണ്ടാവില്ലാ....ഇപ്പോഴും കാണുന്നു എന്നെ നോക്കി ചിരിക്കുന്ന ആ മുഖം.....ആ മുഖം മാത്രം കണ്ണിന്നു മുന്നില്‍....പക്ഷെ ഒരാശ്വാസം മാത്രം ഓര്‍ക്കുമ്പോ....ഇനി ആരും ഒറ്റപ്പെടുതില്ലല്ലോ.....എനിക്ക് അറിയാം ആ കള്ളചിരിയുടെ അര്‍ഥം....

Tuesday, January 11, 2011

kinaavukal.........imagination

I think we dream so we don't have to be away from one another.
If we're in each other's dreams we'll always be together.



ഞാന്‍ നിന്നെ സ്നേഹിച്ചിരിക്കാം....നീ എന്നെയും...യഥാര്‍ത്ഥത്തില്‍ അല്ലെങ്കിലും  കിനാവിന്‍റെ ലോകത്തില്‍ സ്വപ്‌നങ്ങള്‍ കൊണ്ട് കെട്ടിയ സുന്ദരഓര്‍മ്മകള്‍.....സത്യത്തില്‍ ദൂരെ ആയിരുന്നെങ്കിലും എപ്പോഴും സമീപത്തു നീ ഉണ്ടായിരുന്നിരിക്കാം ....ആരും കേള്‍ക്കാതെ ഞാന്‍ നിന്നോട് സംസാരിചിരുന്നിരിക്കാം
....നിന്നോട് പിണങ്ങിയിരുന്നിരിക്കാം.....പിന്നെ അധികം കഴിയുന്നതിനു മുന്നേ ഇണങ്ങിയും.....ഒരുമിച്ചു ചിരിച്ചും...പിന്നെ എന്തിനോ നമ്മള്‍ ഒരുമിച്ചു കരഞ്ഞുമിരുന്നിരിക്കാം ....പലപ്പോഴും...... സങ്കല്പത്തിലായിരുന്നെകിലും... കാറ്റിന്‍റെ താളത്തിനൊപ്പം ചുവടു ഒരുമിച്ചു വച്ചു നടന്നതും....പിന്നെ ഏതോ ഒരു കരയിലിരുന്നു തിരമാലകളുടെ സംസാരം ശ്രദ്ധിച്ചതും....നമ്മുടെ സ്നേഹം  കണ്ടുകൊണ്ടിരുന്ന കടലിനോടു പിണങ്ങിയതും...എല്ലാം...എല്ലാം....സംഭവിച്ചിരിക്കാം....തെന്നല്‍ നിന്നെ തഴുകി.....പിന്നെ എന്നെ തഴുകി കടന്നുപോയപ്പോഴും...നിന്‍റെ കൈകള്‍ മെല്ലെ എന്‍റെ കൈകളില്‍ സ്പര്‍ശിചപ്പോഴും....നീ അറിയാതെ ഞാന്‍ നിന്‍റെ സാമിപ്യത്തിന്‍റെ സുരക്ഷിതത്വം അനുഭവിച്ചിരിക്കാം യഥാര്‍ത്ഥത്തില്‍......നിന്‍റെ ഓരോ വാക്കിലും ആനന്ദം കണ്ടെത്തിയിരിക്കാം .....നിന്‍റെ കണ്ണുകളില്‍ ഞാന്‍ കണ്ട എന്നോടുള്ള സ്നേഹത്തിന്‍റെ  ആഴം....അതെന്നെ മത്തുപിടിപ്പിചിരിക്കാം .....എപ്പോഴും നിന്നടുതെത്താന്‍ കൊതിചിരുന്നിരിക്കാം ...ശക്തമായി ഒരു തെന്നല്‍ കടന്നുപോകുമ്പോള്‍ ആ തെന്നലില്‍ നിന്‍റെ സാമിപ്യം ഞാന്‍ അറിഞ്ഞിരിക്കാം  .....നീ അടുത്തുണ്ടായിരുന്നപ്പോഴോക്കെയും ഞാന്‍ ഈ തെന്നല്‍ തഴുകുമ്പോള്‍ ഉണ്ടാകുന്ന ആനന്ദം അനുഭവിചിരുന്നിരിക്കാം ....ഞാന്‍ വീഴാന്‍ പോയപ്പോഴെക്കെയും നീ എന്നെ താങ്ങിയിരിക്കാം ...നിന്‍റെ കരുതലില്‍ ഞാന്‍ എന്നെ തന്നെ മറന്നിരിക്കാം ....നിന്‍റെ താങ്ങലിനായി ഞാന്‍ വീഴാനും ആഗ്രഹിചിരുന്നിരിക്കാം .....നിന്‍റെ കൈയും പിടിച്ചു നിന്‍റെ തോളില്‍ ചാരി..എത്രയോ തവണ ഞാന്‍ നടന്നിരിക്കാം ....നീ വാരി തന്ന ആ ഉരുള ചോറിന്റെ രുചി ഞാന്‍ വേറെ ഒരിടത്തുനിന്നും അനുഭവിചില്ലയിരിക്കാം...വിശാലമായ ആകാശത്തിന്റെ കീഴെ നിലാവുള്ള രാത്രിയില്‍ നിന്‍റെ തോളോട് ചാരി നക്ഷത്രം എണ്ണിയിരിക്കാം.....നിന്നെ കണ്ടു കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങളോട് എനിക്ക് ദേഷ്യം വന്നിരിക്കാം..... ദൂരെ ആ ആകാശത്തില്‍ നക്ഷത്രങ്ങള്‍ക്കും അപ്പുറം നമ്മുടെ കൊച്ചു വീട് കെട്ടിയിരിക്കാം... നീ അറിയാത്ത നേരത്ത് നിന്‍റെ കവിളില്‍ ഞാന്‍ ഒരു മുത്തം തന്നിരിക്കാം .....എന്‍റെ മുഖം നാണത്തില്‍ മുങ്ങിയിരിക്കാം.....നിന്‍റെ കണ്ണുകളിലെ കാന്ത ശക്തി നേരിടാന്‍ കഴിയാതെ ഞാന്‍ ഓടി ഒളിച്ചിരിക്കാം....ഇതെല്ലാം എന്‍റെ വെറും സ്വപ്‌നങ്ങള്‍ ആയിരിക്കാം...എന്നാലും ഈ സ്വപ്നങ്ങളില്‍ എന്നും ഞാന്‍ ജീവിച്ചിരുന്നു ....എന്നോടൊപ്പം അവനും....ക്ഷമിക്കുക ഞങ്ങളോട്...വേറെ ആര്‍ക്കും ഇവിടെ പ്രവേശനം ഇല്ലാ....ഇതൊക്കെ വെറും മിഥ്യ ഇന്നു നിങ്ങളും ഓര്‍ത്തിരിക്കാം ഒരു പക്ഷെ പറഞ്ഞിരിക്കാം...എന്നാലും ..... ഇതൊക്കെ ഞങ്ങളുടെ മാത്രം സ്വന്തം....ഞാന്‍ അവനു സ്വന്തം...അവന്‍ എനിക്ക് സ്വന്തം...ഈ കിനാവുകള്‍ ഞങ്ങള്‍ക്ക് സ്വന്തം.......