പുറത്തു മഴ തകര്‍ത്തു പെയ്യുന്നു .......എന്തൊക്കെയോ ഓര്‍ത്തു പുലമ്പുന്നു ഉള്ളം ..........സമനില തെറ്റിയപോലെ ഏകയായി ഇവിടെ ചിന്തകളുടെ വല നെയ്യുമ്പോഴും മനസ് പലയിടത്തും തട്ടിയും മുട്ടിയും വീഴുന്നു......മനസ് ചുടുപിടിക്കുമ്പോ കരയുന്നത് കൊണ്ടാണോ കണ്ണുനീരിനു ഇത്രയും ചുട്............മനസ് തണുത്തിരിക്കുമ്പോള്‍ കരയാന്‍ പറ്റുവോ......പറ്റിയെങ്കില്‍ തന്നെ ആ കണ്ണുനീരു തണുപ്പായിരിക്കുമോ .......എനിക്കറിയില്ലാ ....കാരണം ഞാന്‍ കരഞ്ഞപ്പോള്‍ എല്ലാം എന്റെ ഹൃദയം ചുടുപിടിച്ചിരുന്നു.......ഹൃദയം തണുത്ത് ശാന്തമായിരുന്നപ്പോള്‍ ഒരിക്കലും എനിക്ക് കരയണമെന്നു തോന്നിയിട്ടില്ല.....ഞാന്‍ കരഞ്ഞു എപ്പഴും .......ചിലപ്പോള്‍ ദുഃഖം കൊണ്ട് അല്ലെങ്കില്‍ സന്തോഷം കൊണ്ട്......... എന്റെ കണ്ണ് നീരിന്റെ സ്ഥായി ഭാവം ഒന്ന് തന്നെ ആയിരുന്നു.......ആ കണ്ണുനീരെന്നെ എപ്പഴും പൊള്ളിച്ചു........എങ്കിലും എനിക്ക് കരയുന്നത് ഇഷ്ടമായിരുന്നു..........സ്വയം വേദനിപ്പിക്കുന്നതും..........ആ വേദനയില്‍ പിടയുന്നതും..........എന്റെ കണ്ണുനീരില് മുങ്ങി മരിക്കാന്‍ ........പക്ഷെ കണ്ണിരില്‍ ചാടിയാല്‍ മുങ്ങിപോകുമോ അതോ....... കണ്ണുനീരില്‍ മുങ്ങിയാല്‍ മരിക്കുമോ......ഒഴുക്കുന്ന കണ്ണുനീരെല്ലാം സ്വരുപിച്ചു ......പിന്നെ അതില്‍ വീണു ഒരു മരണം.....എന്ത് രസായിരിക്കും........ഒരു സ്വപ്നത്തിലെന്നപോലെ കൈകാലിട്ടടിച്ചു........ശ്വാസം നിലക്കുന്നവരെ എന്റെ തന്നെ കണ്ണ് നീരില്‍ മുങ്ങി ......ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ എന്തിനാ എല്ലാര്ക്കും കണ്ണുനീരിനെയും കൂടെ കൊടുത്തത് ..........എനിക്ക് മാത്രം തന്നുകൂടായിരുന്നോ ? പലപ്പോഴും ഞാന്‍ ഈ ചോദ്യം എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ വരുമ്പോ സ്വയം ചോദിച്ചതാണ്........ദൈവത്തോടും ചോദിച്ചതാണ്.....ദേഷ്യത്തോടെ........ഒരുപാടു പരിഭവത്തോടെ.........പിണക്കത്തോടെ........ എനിക്ക് മാത്രമായി തരാതെ .........എല്ലാര്ക്കും കൊടുത്തത് എന്റെ അവകാശമായിരുന്നു .........എല്ലാര്ക്കും ചേര്‍ത്ത് പങ്കിടേണ്ടി വന്നത് എന്റെ ....എന്റെ മാത്രം നിധിയായിരുന്നു .......... എനിക്ക് സ്വകാര്യമായി തരേണ്ടതല്ലേ .......പക്ഷെ .......എനിക്കു മാത്രമായി കിട്ടിയിലല്ലോ ..... ദേഷ്യമാണ് എനിക്ക്........കരയുന്ന എല്ലാവരോടും.......എനിക്ക് മാത്രമായി അനുഭവിക്കാന്‍ തരാത്ത ..........എല്ലാവരോടും.......എല്ലാം എനിക്ക് മാത്രം വേണം എന്നുള്ള....എന്റെ പോസ്സീസ്സിവേനെസ്സ്.......സ്വാര്‍ത്ഥത........... എനിക്ക് മാത്രം അവകാശമായ കണ്ണ് നിറയാനുള്ള അവകാശം...എല്ലാര്‍ക്കുമായി ചിതറി പോയതിലുള്ള അമര്‍ഷം എല്ലാം എന്റെ ഉള്ളില്‍ തീ പോലെ ജ്വലിക്കുന്നു .........എനിക്ക് കരയണം......എല്ലാം മറക്കാന്‍ ഓര്‍ത്തോര്‍ത്തു കരയണം.......
Personel Blog.......All About My ...... Thoughts........It Was Crazy......But Now? !!
Wednesday, December 5, 2012
Sunday, November 11, 2012
ente ishtangal..........likes
Friday, November 2, 2012
porattam.......... struggle
Sometimes, struggles are exactly what we need in our life. If we were to go through our lives without any obstacles, we would be crippled. We would not be as strong as what we could have been. Give every opportunity a chance, leave no room for regrets. ”
Monday, October 22, 2012
nirangal.......some are fadded
I have dreamed in my life, dreams that have stayed with me ever after, and changed my ideas; they have gone through and through me, like wine through water, and altered the color of my mind
എല്ലാംനിശബ്ദമായി ഇപ്പൊള്‍.........വല്ലാത്ത ഒരു ശാന്തത ......വല്ലാതെ പേടിപ്പിക്കുന്നു ഇതും .......എന്തോ സംഭാവിക്കാവുന്നതുപോലെ ഒരു തോന്നല്‍....പക്ഷെ എന്താണ് എനിക്ക് വേണ്ടി ഇനിയും കരുതിയിരിക്കുന്നത്.....എല്ലാം ഒരു അത്ഭുതം പോലെ തന്നില്ലേ .......ഇനിയും വേണോ ഇത്തരത്തിലുള്ള അത്ഭുതങ്ങള്‍ ജീവിതത്തില്‍....താങ്ങാന്‍ വയ്യ ഇനിയും.............എന്നുംഎന്തൊക്കെയോ നടന്നിരുന്നു ജീവിതത്തില്‍............അതുകൊണ്ടാണല്ലോ ജീവിതത്തെ ജീവിതംഎന്ന്പറയുന്നതെന്ന്ആരോ പറയുന്നപോലെ ...... ശരിയാണ്.....ഓര്‍ക്കാനായി ഒന്നും നടന്നില്ലെങ്കില്എന്ത് ജീവിതം....നിറങ്ങള്‍ വേണ്ടേജീവിതത്തിനു........നിറങ്ങളില്ലാത്ത ഒരു ചിത്രം പോലെ ജീവിതത്തെ ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിയില്ല......എനിക്കും....സന്തോഷമോ ദുഃഖമോ എന്തും ആയിക്കോട്ടെ....എനിക്കുംവേണം അല്പംനിറങ്ങള്‍.......എന്നെകിലും തിരിഞ്ഞു നോക്കുമ്പോ.......ഓര്‍മകളില്‍ പറ്റിയിരിക്കുന്ന മാറാലകള്‍ തുടച്ചു വൃത്തിയാക്കുന്നേരം കുറച്ചു നിറങ്ങള്‍ തെളിഞ്ഞു വരുന്നത് കാണുമ്പോ സന്തോഷം തോന്നും ......ദുഃഖത്തിലും അല്പംസന്തോഷം ലഭിക്കുമെങ്കില്.... ....... എന്തിനു വേണ്ടെന്നു വെക്കുന്നു എന്നാ ഉപദേശം മനസിന്റെ ആശ്വാസമാകുന്നു .....എന്നും ലഭിച്ച നിറങ്ങള്‍ ജീവിതത്തിന്റെ കാന്‍വാസില്‍ വികൃതികുട്ടിയെപ്പോലെ തേച്ചു കൈകൊട്ടി ചിരിക്കുമ്പോ ഞാന് എന്നോടുതന്നെ ദേഷ്യപ്പെട്ടിരുന്നു ...ഇപ്പോഴും അറിയാതെ ദേഷ്യപ്പെടുന്നു .......എന്തിനെന്നു അറിയാത്ത ദേഷ്യം ......... ഇതൊക്കെയാണ് എന്റെ ജീവിതത്തില്നിറങ്ങള്‍ വാരി ചൊരിയുന്നതെന്ന് അറിയാമെങ്കിലും അറിയാത്ത രീതിയില്‍ എന്നോടുതന്നെ തോന്നുന്ന ദേഷ്യം .......ഒന്ന്സത്യമാണ്, ഒടുവില്‍ മഹത്തായ ഒരു സൃഷ്ടി അല്ലെങ്കില്‍ ഒരു പാഴായ സൃഷ്ടി ........എല്ലാരുടെയും ജീവിതം ഇത്തരത്തിലാവും .......... ആര്‍ക്കും വേണ്ടാത്ത ചവറുകൂനയില്‍ കത്തിയമരുന്ന അല്ലെങ്കില്‍ എവിടെയെങ്കിലും ...ആര്‍ക്കെങ്കിലും അലങ്കാരമാകുന്ന ഒരു ചിത്രം.......ഇതല്ലേ ജീവിതവും.....കിടക്കട്ടെ കുറച്ചു നിറങ്ങള്‍ ജീവിതത്തില്‍.....ഓരോ ദിവസങ്ങളിലും ജീവിതത്തിനും നിറങ്ങള്‍ കൂടട്ടേ ......ആരെയും വേദനിപ്പിക്കാതെ ഞാനും നിറങ്ങള്‍ കൊണ്ട് മൂടട്ടെ ......എന്നെ തന്നേ.....ആരും അറിയാത്ത പോലെ.....ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിയാത്തപോലെ .......തീര്‍ത്തും വ്യത്യസ്തമായഞാനെന്ന ചിത്രം ....... പാഴ്സൃഷ്ടി ആകുമോ അതോ വിലയുള്ള സൃഷ്ടി ആയിതീരുമോ എന്ന്കാലം തീരുമാനിക്കും ....... കാലം എന്ന വിധികര്‍ത്താവിന് സമര്‍പ്പിക്കുന്നു ....എന്റെ ജീവിതമാകുന്ന ഞാനെന്ന ചിത്രം .......ചിലപ്പോ ചവറുകൂനയില്‍....അല്ലെകില്‍....എവിടെയോ......എന്നാലും ഞാന്‍ നിറം കൊടുത്തഎന്റെ ജീവിത ചിത്രം ...... കുത്തിവരച്ചു.....പിന്നെ കുറച്ചു നിറങ്ങള്‍ കോരിയൊഴിച്ച എന്റെ ചിത്രം ....എനിക്കത് വിലയേറിയതാണ്എന്നും....എപ്പഴും.....എന്നും കുത്തി വരയ്ക്കുന്നു......അതില്‍ ഭംഗി വരുത്താനെന്നപോലെ കുറെ നിറങ്ങളും എന്നിട്ട് കുസൃതിയായ ഒരു കുരുന്നിനെപോലെ എന്തോ ചെയ്തു തീര്‍ത്ത സംതൃപ്തിപോലെ...... പിന്നെയും നിറങ്ങള്‍ കോരി ഒഴിച്ചും ചിരിച്ചും ......പിന്നെ എപ്പഴെങ്കിലും കുറെ നാള്‍ കഴിഞ്ഞു...ചിലപ്പോ വര്‍ഷങ്ങള്‍ ഏറെകഴിഞ്ഞു.......ജീവിത സായാഹ്നത്തില്‍........... മറന്നു തുടങ്ങിയ ...മാറാലകള്‍ പറ്റിയ....... കുറച്ചു നിറങ്ങളില്‍ അവ്യക്തമായ കുറച്ചൊക്കെ തെളിഞ്ഞ എന്റെ ചിത്രവും ......
Tuesday, October 9, 2012
silence......my companion
Everything has its wonders, even darkness and silence, and I learn, whatever state I may be in, therein to be content.
നിശബ്ദത......ഇപ്പൊ ഇതാണ് എന്റെ ഇഷ്ട സഖി .......എന്റെ സ്ഥായി ഭാവവും ...എപ്പോഴും എന്റെ കൂടെ ഉണ്ടാവണമെന്ന് ഇവള്‍ ആഗ്രഹിക്കുന്നപോലെ .....അതോ ഞാനാണോ അങ്ങനെ ഒരാഗ്രഹം സ്വകാര്യ നിമിഷങ്ങളില്‍ പങ്കുവെച്ചത്.....എന്തായാലും ഇപ്പൊ ഇവള്‍......ഈ നിശബ്ദത എന്നോടൊപ്പം ഉണ്ട്.......മനസ് നിശബ്ദമാകുമ്പോ വല്ലാത്ത ഒരു സന്തോഷം....അലകളില്ലാത്ത കടലുപോലെ......തെന്നല്‍ തഴുകാത്ത പ്രകൃതി പോലെ.......മേഘങ്ങളില്ലാത്ത ആകാശംപോലെ.......ചിന്തകളില്ലാത്ത മനസുപോലെ....വല്ലാത്ത നിശബ്ദത.......ഞാന്‍ നിശബ്ദമാക്കുകയായിരുന്നു ......എന്നെ തന്നെ.....നിര്‍വികാരിയായി ലക്ഷ്യം ഇല്ലാതെ നടക്കുമ്പോ ഭ്രാന്തമായ സന്തോഷം .....മനസിന് താളം തെറ്റുകയാണോ......മയക്കങ്ങങ്ങളില്‍ ഇപ്പോഴും ഒരേ സ്വപ്‌നങ്ങള്‍.......എവിടെക്കോ വീഴുന്നപോലെ ......ഞെട്ടി ഉണരുമ്പോ അവള്‍ കൂടെ ഉണ്ട്....എന്റെ നിശബ്ദത.....എല്ലാം ശാന്തമായതുപോലെ.....വെളിച്ചത്തിലേയ്ക്കു നോക്കാന്‍ വല്ലാതെ പേടിക്കുന്നപോലെ......ഇരുട്ടത്ത് ഒളിക്കാന്‍ ആരോ പറയുന്നപോലെ..... അവളും ......നിശബ്ദമായി ........അതിലേറെ സ്വകാര്യമായി കാതില്‍......അവന്റെ ലോലമായ വിളി കേള്‍ക്കണമെങ്കില്‍ എല്ലാം ശാന്തമായിരിക്കണമെന്നു എന്നെ ഉപദേശിക്കുന്നു എപ്പോഴും....ഓരോ ശബ്ദം കേള്‍ക്കുമ്പോഴോക്കെയും ദേഷ്യം വരുന്നു വല്ലാതെ....തടഞ്ഞുനിര്‍ത്താന്‍ പറ്റാത്ത ദേഷ്യം.....കാര്‍മേഘം ഉരുണ്ടു കൂടുന്നത് കാണുമ്പോ ആകാശത്തിനോട് ദേഷ്യം.....കാറ്റിന്റെ ശബ്ദം..........
കേള്‍ക്കുമ്പോ എന്നില്‍ അതിന്റെ സാനിധ്യം അറിയുമ്പോള്‍ ......പ്രകൃതിയോടു വല്ലാത്ത ദേഷ്യം ......ശബ്ദമുണ്ടാക്കി എന്നോടടുക്കുന്ന തിരമാലകളെ കാണുമ്പോ കടലിനോടു ദേഷ്യം .....ആരൊക്കെയോ പറയുന്നു എന്റെ മനസിന്റെ താളം തെറ്റിയെന്നു .....തോന്നുന്നുവോ നിനക്കും......ഇല്ല...നീ മാത്രം എന്നെ കുറ്റപ്പെടുത്തരുത് ......നിനക്കറിയാം...ഞാന്‍ ഇങ്ങനെ ആയതു എങ്ങനെയെന്ന്..... നിശബ്ദത എന്റെ സഖി ആയതെങ്ങനെ എന്ന് നിനക്ക്.....നിനക്ക് മാത്രം അറിയാം .............ഞാന്‍ നിന്റെ സഖിത്വം മാത്രേ ആഗ്രഹിച്ചിട്ടുള്ളൂ എന്നും .............ഹൃദയത്തെ ശബ്ദം ഉണ്ടാക്കാതെ കരയാന് ശീലിപ്പിച്ചു നീപോയതിനു ശേഷം .......അതും തേങ്ങുന്നുണ്ട് ......നിശബ്ദമായി........പക്ഷെ ഇപ്പൊ ഈ നിശബ്ദത......ഞാന്‍ അതിനെയും അത് എന്നെയും പിരിയാന്‍ പറ്റാത്തപോലെ .......ചിലപ്പോഴെങ്കിലും ഒറ്റയ്ക്ക് ഇവളില്ലാതെ.......വേണ്ടാ...പറ്റില്ല ഇനി എനിക്ക്..........ഈ നിശബ്ധത ഇല്ലാതെ.....ഇത്.....ഇതുമാത്രമാണല്ലോ ഒടുവിലത്തെ സത്യവും ......സമയത്തിന് മുന്‍പേ ഇതെന്റെ സഖിയായെന്നു മാത്രം....... നഷ്ടമായ ശരീരത്തെ ഞാന്‍ തന്നെ നോക്കി നില്‍ക്കുന്ന നില്‍ക്കുന്ന പോലെ.....നിശബ്ദം ........ എന്നെ നോക്കി പുഞ്ചിരിതുകുന്ന അവളെ നോക്കി ഞാനും ശബ്ദം ഒട്ടും കേള്‍പ്പിക്കാതെ.......വെറുതെ ചിരിച്ചു ..........അപ്പോഴും എവിടെയൊക്കെയോ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു ണ്ടായിരുന്നു.......തേങ്ങലും.....
Sunday, September 30, 2012
wheel....chakram
Life is like a wheel...always turning, always evolving. Sometimes you fall down, sometimes you deflate, but you always manage to keep going, supporting others, and staying strong. Some journeys are longer than others. Some are bumpier than others.
തീരെ വയ്യ ......എന്റെവേഗത ഇത്രപെട്ടെന്നു എന്തെ കുറഞ്ഞത്....ഞാന്‍ ചലിക്കുന്നുണ്ടോ അതോ ഇല്ലേ..... വിശ്രമമില്ലാതെ ഓടുന്നോ അതോ നടക്കുന്നോ എന്നറിയാതെ ചലിക്കുന്ന ചക്രം അതായി
ഞാന്‍ .....എന്റെ യാത്രകളെ നിയന്ത്രിക്കുന്നചിന്തകള് കുറെ കാലമായി അവനെ മാത്രം ചുറ്റി ആയിരുന്നു......എന്റെ ഓട്ടവും ...... പലവഴികളിലൂടെതിരിയുന്ന....തിരിയേണ്ട എന്റെജീവിതചക്രംഅതെല്ലാം മറന്നു അവനെ മാത്രം ചുറ്റുകയായിരുന്നു ....ഈചക്രംതിരിയാത്തദിശകളും .....ചെന്നെത്താത്തവഴികളും ഇല്ലായിരുന്നു ..........ഭ്രാന്തമായിപലപ്പോഴും എന്റെ ഈ യാത്രകള്‍ ....ഏതൊക്കെയോ വഴികളിലൂടെ യാത്രചെയ്യണം എന്നറിയാതെ
ഒരു തീര്‍ഥാടകയെപ്പോലെ ......വഴിയില്‍ പലരെയുംമുട്ടിയും മുട്ടാതെയും കണ്ടും കാണാതെയും ..........ചിലരെ ഞാന്കണ്ടെങ്കിലുംഅവര്എന്നെകാണാതെയും .....ചിലര്എന്നെസ്നേഹിച്ചെങ്കിലും ഞാന്അവരെസ്നേഹിക്കാതെയും.......ഞാന്സ്നേഹിച്ചവര്‍എന്നെസ്നേഹിക്കാതെയും...അങ്ങനെ എവിടെയൊക്കെയോഎന്റെചക്രവുംതിരിഞ്ഞുഈവര്‍ഷങ്ങളില്‍ ....ഓടിത്തളര്‍ന്നു വീണപ്പോഴുംഎന്റെ ചക്രത്തെമുന്നോട്ടു നയിച്ചചിന്തകള്‍ .....മുഖങ്ങള്‍......പലതും
ഉണ്ടായിരുന്നപ്പോഴും .....പിന്നെ കാലങ്ങള്‍ കഴിഞ്ഞപ്പോള്അവനെ പരിചയപ്പെട്ടപ്പോള്‍എന്റെ ചക്രം ചലിക്കുന്നത് അവനു വേണ്ടി ആയിരുന്നു എന്നതിരിച്ചറിവ് തന്ന സന്തോഷം ...........അന്നൊന്നും തളര്‍ച്ചന്‍ അറിഞ്ഞില്ല ....ദിവസങ്ങളും
...മാസങ്ങങ്ങളും ....വര്‍ഷങ്ങളും .....ഒരു നിമിഷംപോലെ ഓടിപ്പോയി...... അവനില്ലാത്ത നിമിഷങ്ങള്‍ ഉണ്ടായിരുന്നില്ലഎനിക്ക്.. .......ഇപ്പൊ ഇപ്പൊ എന്റെ ചക്രം ഓടുന്നെ ഇല്ല .....അല്ല ഓടുന്നുണ്ട്...പക്ഷെ ഞാന്‍ എങ്ങും പോകാതെ ....... പോകാനാകാതെ അവന്‍ എന്നെആക്കിയിട്ടുപോയ ആ സ്ഥലത്ത് തന്നെ......... മുന്നോട്ടു ചക്രം വലിയുമ്പോഴും പോകാനാകാതെ .....എന്തൊക്കെയോ ചക്രത്തില്‍കുരുങ്ങിയതുപോലെ
......ആരോനിലവിളിക്കുന്നപോലെ ......ഇനിയും മുന്നോട്ടു പോകാന്‍ പറ്റില്ല എന്നു തീര്‍ത്തു പറയുന്നപോലെ എന്റെ ഈ ചക്രവും.......പക്ഷെ ആരാ നിലവിളിച്ചത് ......എന്തിനാ.....എങ്ങെനെയാ ......ആ കുരുങ്ങിയ ചക്രത്തില്‍ ഞാന്‍ കണ്ട എന്റെ മുഖം.......ദയനീയ നിലവിളി .....ഒരു നിമിഷമെങ്കിലും നിനക്ക് ശ്രദ്ധിക്കാന്‍ കഴിയുമോ.....കഴിഞ്ഞിരുന്നോ .......ഈ കുരുങ്ങിക്കിടക്കുന്നഎന്റെ ജീവിതത്തിന്റെതേങ്ങിക്കരച്ചില്‍
നിനക്ക്കേള്‍ക്കാന്പറ്റുന്നോ.....എന്നെങ്കിലുംനിന്റെചെവിയില്എത്തുമോ ..........നീ ഓടി ഈ വഴിഎത്തുമോഅതോ എന്നെ കാണാതെ ...എന്റെ
നിലവിളി...അതെ അതു നിനക്ക്മാത്രേ കേള്‍ക്കാന്കഴിയു എന്ന് നിനക്ക് നന്നായി അറിയാം .....എന്റെ ചക്രംകറങ്ങുന്നകണ്ടിട്ട്നീചിലപ്പോചിന്തിക്കുംഞാന്എന്റെയാത്രസന്തോഷത്തോടെ തുടരുകയാണെന്ന്....പക്ഷെ ഞാന്ഉണ്ട്ആചക്രങ്ങളുടെഇടയില്ആരുംഅറിയാതെ കുരുങ്ങി ...അനങ്ങാനാവാതെ ....എന്നെങ്കിലുംനീഅത്ശ്രദ്ധിക്കുമോ ........നീഅറിയുമോ....നീ എന്റെ എല്ലാം ആയിരുന്നു എന്ന സത്യം.....
Friday, September 14, 2012
ennu swantham......with...
I am tired, Beloved,
of chafing my heart against
the want of you;
of squeezing it into little inkdrops,
And posting it.
കത്ത് കിട്ടി .....ഒത്തിരിസന്തോഷായി ....ഓര്‍ക്കുന്നോ നീ ......കുറെനാളായി കുറച്ചു കൂടുതല്‍ വരികളുള്ള ഒരു കത്ത് നീ അയച്ചിട്ടില്ല ......കുറ്റപ്പെടുത്തിയതല്ലof chafing my heart against
the want of you;
of squeezing it into little inkdrops,
And posting it.
.....പോട്ടെ ...വെറുതെ പറഞ്ഞതാ.......ഞാന്‍ തുറന്നെഴുതട്ടെ
...... ഇപ്പൊ എനിക്കുള്ള വികാരം ......ഈ വികാരത്തിനാണോ
നിര്‍വികാരത എന്ന് പറയുന്നത്....ആവാംഅല്ലെ? ...അല്ല ആണ്
..... എന്തൊക്കെയോഎഴുതണമെന്നു വിചാരിച്ചു മനസ്സില്‍ പലതവണ എഴുതിയും മായിച്ചും.....പിന്നെ എപ്പഴോ ഒന്ന് ഉറങ്ങി .....എഴുന്നേറ്റപ്പോള്‍ വീണ്ടും
നിന്റെ ഓര്‍മ്മകള്‍....
നീ എന്നെവിട്ടുഒന്നും പറയാതെ പോയപ്പോ എന്റെ സമനില തെറ്റിപോകുമോ
എന്നൊക്കെ പേടിച്ചു....പിന്നെ ഒരു വാശിയായിരുന്നു നിന്നെ എങ്ങനെയെങ്കിലും ഒന്നും കൂടെ കാണണമെന്ന് ....കണ്ടു....ഇപ്പോഴും സ്നേഹിക്കുന്നുണ്ട് ഞാന്‍
അളവില്ലാതെ
.....എങ്കിലുംനിന്നെ ഓരോ തവണ കാണുമ്പോഴും എന്‍റെ നഷ്ടബോധം കുടിക്കൊണ്ടേഇരിക്കുന്നു.......നീ എന്തിനാ എന്‍റെ ജീവിതത്തില്
സ്നേഹമായി കടന്നു വന്നത്....നീ വരുന്നവരേയും ഞാന്‍ അറിഞ്ഞിരുന്നില്ല ഇത്രമേല്‍ മധുരിക്കുമെന്നും അതിലേറെ കയ്ക്കുമെന്നും .......
എന്നെ ആകര്‍ഷിച്ചൊരു പുഷ്പം അതായിരുന്നു നീ എനിക്ക് ..... പിന്നെ എപ്പോഴോ അടുത്ത്ചെല്ലാന്
മനസ് പറഞ്ഞു...... ആദ്യമൊക്കെനിന്നെ ദൂരെ നിന്ന് നോക്കി നിന്നു ........ പിന്നെ എപ്പൊഴോ ഞാന്‍ നിന്നെ തൊട്ടപ്പോള്‍...നിന്റെ സുഗന്ധം അറിഞ്ഞപ്പോള്‍..... എന്നെ മറന്നു സ്നേഹിക്കാന്‍ തുടങ്ങി ....ഇഷ്ടപ്പെട്ടുപോയി ഞാന്‍ നിന്നെ അത്രമാത്രം.....പക്ഷെ പ്രതീക്ഷിക്കാത്ത എന്തൊക്കെയോ എന്നും നടക്കുന്നു ജീവിതത്തില്‍......അതിലൊന്നായിരുന്നു ഒരുവാക്കുപോലും ഉരിയാടാതെ...... നിന്റെതായ...... തികച്ചും നിന്റെതുമാത്രമായ
ലോകത്തില്.....നടന്നകന്നത്. ......അന്നു മുതല്‍ ഞാന്‍ നടന്നു പഠിക്കുകയായിരുന്നു....കുറച്ചു
വര്‍ഷങ്ങള്‍ക്കു ശേഷം തനിയെ നടക്കാന്‍ ......ഒരു കുഞ്ഞിനെപ്പോലെ പിച്ചവച്ചു ......താഴെവീണപ്പോഴൊക്കെ ഞാന്‍ കരഞ്ഞു.....എന്റെ കണ്ണുകള്‍ അറിയാതെ നിന്നെ തിരഞ്ഞു...........നീ എന്നെ വിട്ടു പോയത് തീരെ പ്രതീക്ഷിക്കാതെ ആയിരുന്നു ........ഇനി ഒന്നും ഇല്ല എനിക്ക് പ്രതീക്ഷിക്കാന്‍............ഒന്നു പറയാമോ ഞാന്‍ നിന്നെ സ്നേഹിച്ചതുപോലെ നീ എന്നെയും സ്നേഹിച്ചിരുന്നോ .......ഇനി ഇത് പോലെ നിനക്ക് എഴുതാന്‍ കഴിയുവോ എന്ന് എനിക്കറിയില്ല .... എന്റെ കത്ത് നിന്നെവേദനിപ്പിക്കുന്നുണ്ടോ........നീ എന്നെ സ്നേഹിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും വേദനിപ്പിക്കും ......അങ്ങനെ നീ വേദനിച്ചു എങ്കില്‍ എന്റെ സ്നേഹത്തിനു അര്‍ത്ഥമുണ്ട് .....ഇനിയും എന്തൊക്കെയോ എഴുതണമെന്നു
ആഗ്രഹമുണ്ട് .....പക്ഷെ.... വയ്യ ....കത്തു ഇവിടെ തീര്‍ക്കട്ടെ...
എന്ന് സ്വന്തം (നിന്റെ മാത്രം)
Saturday, September 1, 2012
sleeping.......for peace
Sleep is my lover now, my forgetting, my opiate, my oblivion.
മറക്കാന്‍ ശ്രമിക്കുന്നതാണ് മറക്കാതിരിക്കുവാനുള്ള ഏറ്റവും എളുപ്പ മാര്‍ഗ്ഗം....താണ്ടിയ വഴികള്‍ മായ്ക്കാന്‍ ശ്രമിക്കുന്നതാണ് ആ വഴികള്‍ സ്മരണയില്‍ നിലനിര്‍ത്താന്‍ പറ്റിയ എളുപ്പ മാര്‍ഗ്ഗം.....ഇതൊക്കെ എവിടെയോ ഞാന്‍ കേട്ടിട്ടുള്ള വരികളാണ്....നിന്നില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ചപ്പോഴാണ് ഞാന്‍ നിന്നോട് ഏറ്റവും കൂടുതല്‍ അടുത്തത്....ഇപ്പോള്‍ ആ സ്നേഹം കുന്നായി....മലയായി...പര്‍വതമായി....എന്റെ മുന്നില്‍ നില്‍ക്കുന്നു.....ഇപ്പോള്‍ ഞാന്‍ എന്തിനൊക്കെയോ പേടിക്കുന്നു.....ഞാന്‍ എന്നെ തന്നെ നഷ്ടപ്പെടുത്തിയത് എവിടെയെന്നു ചെന്ന് നോക്കാന്‍ പേടിയാവുന്നു...ഓര്‍മകളുടെ ഭാരവും പേറി അലയുന്ന മനുഷ്യജീവിതത്തിനെ ആര്‍ക്കെങ്കിലും സഹായിക്കാനാവുമോ...... എന്റെ ദൂരം കുറെ താണ്ടി കഴിഞ്ഞു .....രക്ഷപ്പെടാനൊരു പരക്കം പായല്‍....വിധിയുടെ നോട്ടം പതിഞ്ഞെങ്കിലും സ്വയമൊരു ആശ്വാസത്തിനായി....വെറുതെ പാഴാകുന്ന ശ്രമം....ആരൊക്കെയോ പ്രോത്സഹിപ്പിക്കുനുണ്ട്....എന്നാലും...നിന്ന്നില്‍ നിന്ന് ഒളിച്ചോടാന്‍...നിന്റെ പ്രോത്സാഹനം ഞാന്‍ പ്രതീക്ഷിക്കുന്നു.....കുറെ ദൂരം ഓടി...ലക്ഷ്യത്തിനു അടുതെത്തി തൊട്ടു പിന്മാറേണ്ടി വന്ന ഒരു ഹതഭാഗ്യ.....കാലം തെറ്റി വന്ന വര്‍ഷകാലം പോലെ...എങ്ങനെ പെയ്യണം എന്നറിയാതെ പെയ്യുന്ന മഴപോലെ....കണ്ണുനീര്‍ ഒഴുകുന്നു....നടക്കാതെ പോയ സ്വപ്നത്തിന്‍റെ ശവസംസ്കാരത്തിനു ഒരുക്കം കൂട്ടുകയും....അതോടൊപ്പം വിങ്ങുകയും ചെയ്യുന്ന ലോലമനസിന്റെ വികാരങ്ങള്‍.....എവിടെയാണ് സ്മാരകം പണിയേണ്ടതെന്നു തീരുമാനിക്കാനാവാതെ.... തര്‍ക്കങ്ങള്‍ മാത്രം ബാക്കിവച്ച് പിന്നിടാകാം തീരുമാനം എന്ന് പറഞ്ഞു പിരിയുന്ന ഹൃദയം....നീ എന്നോടോപ്പമാണോ ....അതോ വേറെ ആരുടെയെങ്കിലും ഒപ്പമാണോ എന്റെതാണോ ...... അതോ വേറെ ആരുടെയെങ്കിലും ആണോ എന്നറിയാതെ...കുഴങ്ങുന്ന ചിന്തകള്‍....നിന്നെകുറിച്ചുള്ള എല്ലാ ചിന്തകളും എന്റെ ഉള്ളില്‍ കുഴിച്ചു മൂടണോ അതോ ദഹിപ്പിക്കണോ എന്നാ തര്‍ക്കം...കുഴിച്ചുമൂടിയാല്‍ പിന്നെയും എന്നെങ്കിലും തലപോക്കിയാലോ എന്നുള്ള ഉപദേശങ്ങള്‍...ദഹിപ്പിച്ചാല്‍ എന്റെ ഉള്ളം പൊള്ളുന്നതിനു ആര് ഉത്തരവാദി എന്നാ ചോദ്യങ്ങള്‍ ഒരുവശത്ത്.....തീരുമാനമെടുക്കേണ്ട അവകാശം എന്നില്‍ ചുമത്തി പിരിഞ്ഞ കാലം....നിന്നെ ഒന്നും ചെയ്യാതെ മനസിന്റെ കോണില്‍ നില നിര്‍ത്താന്‍ ആഗ്രഹിച്ചു കേഴുന്നഎന്റെ ഉള്ളം....തിളച്ച എണ്ണയില്‍ വീണ പപ്പടം പോലെ ഹൃദയവും വീര്‍ത്തിരിക്കുന്നു.....ഒരു ചെറിയ തട്ട് മതി ഇത് പൊട്ടിചിതറാന്‍.......എന്റെ ഹൃദയം പൊട്ടി ചിതറിയാല്‍ നിന്റെ ഓര്‍മകളും ചിതറും ......അത് അനുവദിക്കരുതെന്ന് ഹൃദയവും കേഴുന്നു......ഇല്ല .....തീരുമാനങ്ങള്‍ ഒന്നും ഇപ്പൊ വേണ്ട .....മനസിന് പക്വത വരട്ടെ ......പക്ഷെ എന്ന് ? ചോദ്യങ്ങള്‍ ഒന്നും വേണ്ട എന്നാ തീരുമാനത്തില് ഞാന് ഉറക്കത്തിലേക്കു ...കുറച്ചു നീണ്ടുനില്‍ക്കുന്ന ഉറക്കത്തിലേക്കു .......ഉണര്ത്തരുതെ
എന്നെ....ഉത്തരമില്ല ...ഒന്നിനും ....ഉറങ്ങട്ടെ ഞാന്‍ .......കുറച്ചുനേരം........
Friday, August 31, 2012
send off.....from everything
Let's not unman each other - part at once;
All farewells should be sudden, when forever,
Else they make an eternity of moments,
And clog the last sad sands of life with tears.
കുറെ നാളത്തെ നിശബ്ധത ഞാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു....എന്‍റെതായ ലോകത്തില്‍ കഴിയുവാന്‍ ഒരാശ തോന്നി...ആരെയും വേദനിപ്പിക്കാത്ത എന്റെ മാത്രം സ്വന്തമായ ഒരാശ ....All farewells should be sudden, when forever,
Else they make an eternity of moments,
And clog the last sad sands of life with tears.
കുറച്ചു നാളുകളായി ഈ ഓര്മകളുടെ വഴി വന്നിട്ട് .ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത എന്തൊക്കെയോ ഓര്മകളുടെ......എന്റെ......എന്റെ മാത്രം എന്ന് ഞാന്‍ കരുതിയിരുന്ന സ്വകാര്യതയിലേക്ക്
അധിനിവേശം ചെയ്തോ എന്ന സംശയം........അതോ എന്റെ ഓര്‍മകളുടെ
മുറ്റത്തേക്ക്
കടന്നുവരാനുള്ള പേടിയാണോ എന്ന് നീ എന്നോട് ചോദിക്കരുത് .നീ പോയില്ലേ എന്നെ
ഒറ്റയ്ക്കാക്കിയിട്ട് .....
ഒന്നും മിണ്ടാതെ ....തിരിഞ്ഞു ഒന്നുനോക്കും എന്ന് പ്രതീക്ഷിച്ചു എത്ര നാള്‍ ഞാന്‍ നിന്നുവെന്നു നിനക്കറിയാമോ ? എന്റെ ഹൃദയത്തിനുള്ളില്‍ തന്നെ ആഞ്ഞടിച്ച ഓര്‍മകളുടെ തിരകള്‍ . ഉന്മാധിനിയെപ്പോലെ പലതും തകര്‍ത്തെറിഞ്ഞു..... എന്റെ ഹൃദയം ....പുറത്തു ആ തിരകളുടെ ശബ്ദം കേള്‍ക്കാതിരിക്കാന്‍ പെട്ടപാട് നിനക്ക് മനസിലാവില്ല..... ഇതൊക്കെയാണെങ്കിലും കാറ്റൊഴിഞ്ഞ പ്രകൃതി പോലെ നിര്‍വികാരതയോടെ നില്‍ക്കുമ്പോഴും നിന്നെ നോവിക്കരുതെന്നു പറയുന്നുണ്ടായിരുന്നു.....എന്റെ മനസ്സ് ......പോകണോ നിനക്ക്?
...... പൊയ്ക്കോളു
.......നിനക്കൊരു മോചനം ഉണ്ടാകട്ടെ ......എനിക്കറിയാം ഞാന്‍ ഉണ്ടാകും നിന്റെ ഓര്‍മകളില്‍....... ഇലകളില്‍ പറ്റിയിരിക്കുന്ന നേര്‍ത്ത മഞ്ഞുകണം പോലെ ....സൂര്യന് ഉദിക്കുന്നവരെ എങ്കിലും ....നീ എന്റെ ഉള്ളില്‍
എപ്പോഴും ഉണ്ടാകും ........
എന്നെത്തന്നെ മൂടിയ മഞ്ഞുപോലെ ........നിന്റെ ഓര്‍മകളെ നശിപ്പിക്കുന്ന ഒന്നിനും ഞാന്‍ അനുവാദം കൊടുക്കില്ല..... ഒരു നേര്‍ത്ത നൂലിഴക്കുപോലും .......തിരിഞ്ഞു നോക്കരുത് നീ ...... ഒരിക്കലും......നേരുന്നു നിനക്കൊരു ശുഭയാത്ര.
Sunday, February 12, 2012
orupaadu ishtathode.......
ഒത്തിരി അടുത്തുപോയോ ഞാന്‍ നിന്നോട്...പിണങ്ങിയാലും ഒരുനിമിഷം പോലും നഷ്ടപ്പെടുത്താതെ പിന്നെയും ഓടി അടുക്കുന്ന നിന്നോട് അടുപ്പിക്കുന്ന എന്തോ ഒന്നു...... നിന്റെ കരുതല്‍...ഓരോ വാക്കിലും പ്രവൃത്തിയിലും ഒഴുകുന്ന നിന്റെ സ്നേഹം....നിന്നെ ഒരുപാട് ഇഷ്ടപ്പെടുന്നു ഞാന്‍....കൂടെ നടക്കാനും ചിരിക്കാനും ഒക്കെ മോഹം ..... കണ്ണീര്‍ തുടക്കാന്‍ നിന്റെ കരം അടുത്തുണ്ടെങ്കില്‍ ചിലപ്പോള്‍ കരയാനും ഒരു മോഹം....... നീ താങ്ങാനായി അടുത്തു ഉണ്ടെങ്കില്‍ ഒന്നു വീഴാനും മോഹം....സ്വകാര്യ മോഹം.....
Subscribe to:
Posts (Atom)