Friday, August 31, 2012

send off.....from everything

Let's not unman each other - part at once;
All farewells should be sudden, when forever,
Else they make an eternity of moments,
And clog the last sad sands of life with tears.

കുറെ നാളത്തെ നിശബ്ധത ഞാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു....എന്‍റെതായ ലോകത്തില്‍ കഴിയുവാന്‍ ഒരാശ തോന്നി...ആരെയും വേദനിപ്പിക്കാത്ത എന്റെ മാത്രം സ്വന്തമായ ഒരാശ ....
കുറച്ചു നാളുകളായി  ഈ ഓര്മകളുടെ വഴി  വന്നിട്ട് .ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത എന്തൊക്കെയോ ഓര്മകളുടെ......എന്റെ......എന്റെ  മാത്രം എന്ന് ഞാന്‍ കരുതിയിരുന്ന സ്വകാര്യതയിലേക്ക്
അധിനിവേശം  ചെയ്തോ എന്ന   സംശയം........അതോ    എന്റെ ഓര്‍മകളുടെ
മുറ്റത്തേക്ക്
കടന്നുവരാനുള്ള  പേടിയാണോ    എന്ന് നീ എന്നോട് ചോദിക്കരുത് .നീ പോയില്ലേ എന്നെ
ഒറ്റയ്ക്കാക്കിയിട്ട് .....
ഒന്നും മിണ്ടാതെ ....തിരിഞ്ഞു ഒന്നുനോക്കും  എന്ന് പ്രതീക്ഷിച്ചു എത്ര  നാള്‍ ഞാന്‍ നിന്നുവെന്നു നിനക്കറിയാമോ ? എന്റെ ഹൃദയത്തിനുള്ളില്‍  തന്നെ ആഞ്ഞടിച്ച   ഓര്‍മകളുടെ  തിരകള്‍ .  ഉന്മാധിനിയെപ്പോലെ  പലതും തകര്‍ത്തെറിഞ്ഞു..... എന്റെ ഹൃദയം ....പുറത്തു  ആ തിരകളുടെ ശബ്ദം  കേള്‍ക്കാതിരിക്കാന്‍ പെട്ടപാട്  നിനക്ക്  മനസിലാവില്ല.....‍  ഇതൊക്കെയാണെങ്കിലും  കാറ്റൊഴിഞ്ഞ പ്രകൃതി  പോലെ നിര്‍വികാരതയോടെ നില്‍ക്കുമ്പോഴും നിന്നെ നോവിക്കരുതെന്നു പറയുന്നുണ്ടായിരുന്നു.....എന്റെ മനസ്സ് ......പോകണോ നിനക്ക്?
...... പൊയ്ക്കോളു
.......നിനക്കൊരു മോചനം ഉണ്ടാകട്ടെ  ......എനിക്കറിയാം ഞാന്‍ ഉണ്ടാകും നിന്റെ ഓര്‍മകളില്‍....... ഇലകളില്‍ പറ്റിയിരിക്കുന്ന നേര്‍ത്ത മഞ്ഞുകണം  പോലെ ....സൂര്യന് ഉദിക്കുന്നവരെ എങ്കിലും ....നീ എന്റെ ഉള്ളില്‍
 എപ്പോഴും  ഉണ്ടാകും ........
എന്നെത്തന്നെ  മൂടിയ  മഞ്ഞുപോലെ ........നിന്റെ  ഓര്‍മകളെ  നശിപ്പിക്കുന്ന  ഒന്നിനും ഞാന്‍ അനുവാദം കൊടുക്കില്ല..... ഒരു  നേര്‍ത്ത നൂലിഴക്കുപോലും   .......തിരിഞ്ഞു  നോക്കരുത് നീ  ......  ഒരിക്കലും......നേരുന്നു നിനക്കൊരു ശുഭയാത്ര.

  ‍