സാധാരണപോലെ തന്നെ അസാധാരണമായി ഒന്നും സംഭവിക്കാനില്ലാത്ത .......അഥവാ സംഭവിക്കില്ല എന്ന് ഉറപ്പുള്ള ദിവസങ്ങളിൽ....... ദിവസത്തിൽ എപ്പോഴെങ്കിലും കുറച്ചു ഉറങ്ങി......ഉറക്കത്തെ തൃപ്തിപ്പെടുത്തി.......രാത്രികളിൽ ഉറക്കം വരാതെ ടെലിവിഷൻ ചാനൽ മാറ്റിയും.........പിന്നെ ഫ്രിഡ്ജ്‌നുള്ളിൽ പരതിയും........അങ്ങനെ സമയങ്ങൾ നീക്കി.......പിന്നെ വേണ്ടെങ്കിലും കിടക്കേണ്ടേ എന്ന് ശാസിക്കുന്ന മനസിന്റെ ശാസന കേട്ട് ബെഡിൽ വന്നു തിരിഞ്ഞും മറിഞ്ഞും ....പിന്നെയും ഉറക്കം വരാതെ മൊബൈൽ ഗെയിം തിരഞ്ഞും.......പിന്നെ കുറച്ചു കളിച്ചും.......ഒരു കൊച്ചു കുട്ടിയുടെ വാശിപോലെ വീണ്ടും വീണ്ടും മൊബൈൽഗെയിം ആസ്വദിച്ചു ......അല്ല .......ആസ്വദിക്കുന്നത് പോലെ വിശ്വസിപ്പിച്ചു ........ കമ്പ്യൂട്ടർ ഉം ഇന്റർനെറ്റ് ഉം മനപ്പൂർവം മറന്നു.....അല്ല മറന്നത് പോലെ അഭിനയിച്ചു കിടക്കുമ്പോൾ......... വീണ്ടും ഓർത്താൽ ഞാൻ ഞാൻ തന്നെ അല്ലാതാകും എന്നാ കുറെ സ്വകാര്യ ഓർമ്മപ്പെടുത്തൽ കൂടെ ആയപ്പോൾ......തികച്ചും വ്യക്തിപരമായ ശാസന എവിടെയോ കേട്ടപ്പോൾ വീണ്ടും കേൾക്കാൻ ഇഷ്ടമില്ലാത്ത ചിന്തകളുമായി........പിന്നെ കുറച്ചു നേരം കണ്ണുകൾ മുറുകെപൂട്ടി പ്രാർത്ഥനയിൽ........മതി ...ഇത്രയും മതി ....ഉറക്കത്തിന്റെ ആഴത്തിൽ എവിടെഒക്കെയോ മുങ്ങിയും പൊങ്ങിയും ....... അങ്ങനെ എന്റെ ദിവസങ്ങൾ പോകുമ്പോൾ ...പലപ്പോഴും വിരസമാകുന്നു......എല്ലാം......ഒന്നും ചെയ്യാനില്ലാത്ത പോലെ....... ഈജിപ്റ്റ്‌ലെയും സിറിയയിലെയും കലഹങ്ങൾ ഓർത്തു അസ്വസ്ഥമാകുമ്പോൾ.......മനസ്ആരെയൊക്കെയോ പഴിക്കുമ്പോൾ ........കുറ്റപ്പെടുത്തുമ്പോൾ ..... അന്താരാഷ്ട്ര പ്രശ്നം കൈകാര്യം ചെയ്തതിന്റെ കുറച്ചു അഭിമാനം .........പിന്നെയും കുറച്ചു ചിന്തകള് ...ഒരു യുദ്ധം വേണമോ.....വേണ്ടയോ.......കരയുന്ന കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ ...നിലവിളിക്കുന്ന കുഞ്ഞുങ്ങളെയും അമ്മമാരെയും കാണുമ്പോൾ ...........യുദ്ധം വേണമെന്നും .......പക്ഷെ അതൊരു കുനിന്മേൽ ആകുമോ എന്നാചിന്തയിൽ വേണ്ടെന്നും.....ഇങ്ങനെ കൂട്ടിയും കുറച്ചും......ദിവസങ്ങള് കപ്പലിൽ കയറ്റി ......പിന്നെ വിമാനത്തിലും .....അങ്ങനെ കയറ്റി യും ഇറക്കിയും നീങ്ങുന്നു.......ഇങ്ങനൊക്കെ ഞാൻ എന്തെ പെരുമാറുന്നു ഞാൻ അറിഞ്ഞോ അറിയാതെയോ .......എല്ലാത്തിന്റെയും ഉത്തരം ഒന്ന്.......അത്.......അത് ...... ആരാ പറഞ്ഞത്......... ഞാൻ ഒളിച്ചോടുകയാണെന്നു..........ആൾക്കുട്ടത്തിൽ നിന്ന് വിളിച്ചു സത്യം പറഞ്ഞ ആ കുട്ടിയെപോലെ .......ആരാണ് പറഞ്ഞതെന്ന് ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ......... അതുവഴി എവിടെക്കോ കൊണ്ടുപോകുന്ന കണ്ണാടിയിൽ പതിഞ്ഞ എന്റെ മുഖം....... മറ്റാരും അല്ല പറഞ്ഞതെന്ന് തിരിച്ചറിഞ്ഞപ്പോൾ......ഞാൻ ഒളിച്ചോടുന്നു എന്ന് സ്വയം അറിഞ്ഞപ്പോൾ......അതിലും ഒരു സുഖമുണ്ടെന്നും ......ഇവിടെ ഒളിച്ചിരിക്കാനാണ് ........ഇങ്ങനെ ആണ് നല്ലതെന്ന് പറഞ്ഞു പറഞ്ഞു പഠിപ്പിക്കുന്നു മനസ്....... മനസിനെ........
Personel Blog.......All About My ...... Thoughts........It Was Crazy......But Now? !!
Saturday, August 31, 2013
Wednesday, August 14, 2013
AGAIN.....വീണ്ടും ..
വീണ്ടും വരണമെന്ന് മനസ് നിർബന്ധിക്കുന്നു .....ചിതലുകൾ അടിഞ്ഞ ചിന്തകള് വീണ്ടും വൃത്തിയാക്കി .......സ്വയം തീർത്ത മറനീക്കി കുറച്ചു ദിവസങ്ങള്ക്ക് ശേഷം വീണ്ടും .....വരുമായിരിക്കും ഞാൻ.... വിശ്വാസം മാത്രം.........ഇതും....അതല്ലേ എല്ലാം എന്ന് പറയുന്നതുപോലെ.....വിശ്വാസം വീണ്ടും ചിറകടിച്ചു തുടങ്ങിയോ.........ഒരു ചിറകടിയുടെ......ഒരിക്കൽ മാത്രം കേട്ടൊരു ശബ്ദം......മുന്നോട്ടായുന്ന കാലത്തിനെ വകഞ്ഞു മാറ്റി പിന്നോട്ടോടുന്ന കുസൃതി ......കാലത്തിനു ഉത്തരം തരേണ്ട പല ചോദ്യവും പേറി......ചിന്തകൾ സംസ്കരിച്ചു സ്വസ്ഥമായുറങ്ങുമ്പോൾ.... ആരോ....ഏതോ.... ഉണർത്തി....നിനക്ക് മിണ്ടാതിരിക്കാൻ പറ്റില്ലെന്ന് ഉപബോധ മനസിനെ ഉണര്ത്തിയിരിക്കുന്നു .....വീണ്ടും തിരിച്ചു വരുമായിരിക്കും.......പതിഞ്ഞു കിടന്ന ചിറകുകളിൽ പൊതിഞ്ഞ പൊടി പറക്കാൻ തുടങ്ങിയിരിക്കുന്നു......വിശ്വാസം ....... വീണ്ടും......
Subscribe to:
Posts (Atom)