Monday, January 28, 2013

നീര്‍കുമിള ...........bubbles


ആടിയും ഉലഞ്ഞും.....ലക്ഷ്യബോധം ഒട്ടും  ഇല്ലാതെ......കാറ്റിന്റെ  താളത്തിനൊത്ത്......ചിലപ്പോള്‍  ഉവ്വെന്നുംചിലപ്പോള്‍ അല്ല എന്നും തലയാട്ടി വെറുതെ ഓളത്തിനൊപ്പം തെന്നി തെന്നി ........എങ്ങനെ ജീവിക്കണം എന്നറിയാതെ.......സന്തോഷത്തില്‍ കരയുന്ന     ദുഃഖത്തില്‍ ചിരിക്കുന്ന........സ്വപ്നങ്ങളില്‍ ജീവിക്കുന്ന....... യഥാര്ത്യത്തെ നോക്കി നിലവിളിക്കുന്ന.....ഒരു   കുഞ്ഞു ജീവിതം.......ഒരു കൊച്ചു  കുട്ടിയെപ്പോലെ   അടിക്കളിക്കുന്ന .....മറ്റു ചിലപ്പോള്‍.......വാശിപിടിച്ചു എങ്ങും പോകാതെ നിന്നിടത്തു  തന്നെ കറങ്ങുന്ന ......മറ്റു മറ്റു ചിലപ്പോള്‍ ഒന്നും പറയാതെ എന്തോ  ഓര്‍ത്തിട്ടു...... കണ്ടിട്ട് കുറെ ദൂരം ഓടുന്ന.........ഇങ്ങനെ ഒന്നും മുന്‍കൂട്ടി  എന്ത് എപ്പോള്‍ ചെയ്യും  എന്നു പറയാനാവാത്ത.......എന്റെ വികൃതിയായ......മറ്റു ചിലപ്പോള്‍ വേണ്ടതിനെക്കാലേറെ  ഗൌരവം നടിക്കുന്ന.........വേറെ ചിലപ്പോള്‍ വാശിപിടിച്ചു കരയുന്ന....... ചെറിയ സന്തോഷങ്ങള്‍ പോലും ഉത്സവമാക്കുന്ന ഒരു പായ്തോണിപോലെ എങ്ങോട്ടെന്നില്ലാതെ പോകുന്ന ജീവിതം ...... വെള്ളാരം കല്ലുകളും വളതണ്ടുകളും സുക്ഷിച്ചു വയ്ക്കുന്ന ......പക്വത ഒട്ടും തന്നെ വരാത്ത മനസിന്റെ നിഷ്കളങ്കത്വം .........ആരും അറിയാതെ ഒളിച്ചു വച്ചിരിക്കുന്നിടതിനു വേണ്ടത്ര  ഉറപ്പുണ്ടോ എന്ന് ഭയക്കുന്ന കുഞ്ഞാകുന്നു ചിലപ്പോള്‍ ........ മറ്റു ചിലപ്പോള്.......ആരോടും അധികം അടുപ്പം കാണിക്കാത്ത....അമ്മ മാത്രം മതി എന്ന് സുരക്ഷിതത്വം മുഴുവന്‍ അമ്മയിലെക്കാക്കി  എന്റെ ജീവിതം ‍.........ഇങ്ങനെയൊക്കെ ആയിരുന്നു..........പിന്നെ എന്നോ  കൈ വിട്ടുപോയ .......കൂട്ടം  തെറ്റി പാഞ്ഞ മനസിനെ....... കടിഞ്ഞാണ്‍ ഇടാന്‍ പറ്റാതെ ........നിര്‍വികാരിയായി നോക്കി നിന്നതും ഇതേ മനസും ജീവിതവും ....... വെള്ളത്തിന്റെ കുമിള പോലെ......പ്രകാശത്തില്‍  മിന്നി മിന്നി തെളിയുന്ന എന്റെ സ്വപ്‌നങ്ങളില്‍   ‍........പിന്നെയും തെളിഞ്ഞു ക്ഷണത്തില്‍ ഇല്ലാതെ ആയി വേണ്ടും അതെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് എന്നെ വല്ലാതെ മായലോകത്തില്‍ അകപ്പെടുത്തുന്ന............... കുമിളയുടെ  ആയുസ്സ് മാത്രം ഉള്ള  സ്വപ്‌നങ്ങളില് ....... എല്ലാം സമര്‍പ്പിച്ചു ‍.......വെറും മായയാണെന്ന് അതുവഴി പോയവരൊക്കെ ഓര്മിപ്പിച്ചെങ്കിലും അതൊന്നും  കേള്‍ക്കാന്‍ ഇഷ്ടം ഒട്ടും തന്നെ ഇല്ലാതെ പിന്നെയും................. നീര്‍കുമിളകണ്ടു കൌതുകത്തോടെ...................മന്ദഹസിക്കുന്ന  ജീവിതത്തെ ശല്യം ചെയ്യാതെ ..................വെറുതെ നോക്കി മന്ദഹസിച്ചു ഞാനും കൂടെ.......


  

Monday, January 21, 2013

മത്സരം......something so sweet


മത്സരിച്ചു സ്നേഹിക്കുന്ന അവന്റെ സ്നേഹത്തിന്റെ തീവ്രത അനുഭവിക്കാന്‍  പറ്റിയില്ലായിരുന്നെങ്കില്‍ ഈ ജീവിതത്തെ ഞാന്‍ ഒരിക്കലും ജീവിതം എന്ന് ഒരിക്കലും സമ്മതിക്കില്ലായിരുന്നു .........ആരാ കൂടുതല്‍ സ്നേഹിക്കുന്നതെന്നുള്ള മത്സരം ജീവിതത്തിനു  ആകെ വല്ലാത്ത നിറപ്പകിട്ട്കൊടുക്കുമ്പോള്‍ ഈ സ്നേഹമാണ്......ഈ പ്രേമമാണ്  ശാശ്വതം എന്ന് ആരോ മന്ത്രിക്കുന്നു ......സ്വയം ഒന്ന് അഹങ്കരിക്കുന്നു ........ എല്ലാ മത്സരങ്ങളും  ജീവിതത്തിനു.......മനസിന്‌...... സങ്കര്‍ഷം മാത്രം നല്‍കുമ്പോള്‍ ഈ മത്സരം മനസിനാകെ വല്ലാത്ത ഒരു ബാല്യം യൗവ്വനം ഒക്കെ നല്‍കുന്നു ....... ആകെ കുളിര് തരുന്ന സ്നേഹത്താല്‍ മധുരമാക്കിയ മത്സരം  ......... ആരു ജയിച്ചാലും തോറ്റാലും ആര്‍ക്കും ഒന്നും നഷ്ടപ്പെടാത്ത മധുരമുള്ള  ഈ മത്സരം.....ഒരിക്കലും അവസാനിക്കല്ലേ എന്ന് മനസുകൊണ്ട് മോഹിച്ചു പോകുന്ന എന്തോ ഒന്ന്........മോഹങ്ങള്‍ ജീവിതത്തിന്റെ താളങ്ങളാകുമ്പോള്‍........സ്വപ്‌നങ്ങള്‍ അരങ്ങില്‍ തകര്‍ത്തുആടുമ്പോള്‍........മത്സരിക്കുന്നവരും  കാണികളും ഞാനും നീയും മാത്രം  ആകുമ്പോള്‍......  ‍എന്റെ വിധികര്താവ് നീയും നിന്റെ ഞാനും ....പരാതിയും പരിഭവങ്ങളും ഇല്ലാതെ സ്നേഹത്തില്‍ മാത്രം മത്സരിച്ചു എന്നെന്നും നിന്റെ കൂടെ......നമ്മുടെ സ്വപ്നം എന്നും ഒന്നായിരുന്നു........ പറയാതെ പറഞ്ഞ കുറെ മോഹങ്ങള്‍......മനസിന്റെ ഭാവമാറ്റങ്ങള്‍ ആരും അറിയാതിരിക്കുമ്പോള്‍.....നിന്റെ മിഴികളില്  ഞാന്‍ എന്നും എന്നോടുള്ള സംരക്ഷണം അറിഞ്ഞിരുന്നു.......നിന്റെ ഏതു  ഭാവമാറ്റം ആയാലും ആദ്യം ഞാന്‍ തന്നെ അറിയണമെന്ന് ഞാന്ആഗ്രഹിക്കുന്നതില്‍ ........മത്സരിക്കുന്നതില്‍  ഒരിക്കലും നീ തെറ്റ് കാണില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ ഞാന്‍ ആരോടെക്കെയോ  മത്സരിക്കുന്നു.........സ്നേഹിക്കുന്നതില്‍ നിന്നോടും ....... ഉറങ്ങാത്ത ഹൃദയമോടെ എന്നെങ്കിലും എന്റെ അടുക്കലെത്തുന്ന  നിന്നെയും കാത്തു .......ജീവിത സായാഹ്നം വരെ മത്സരിച്ചു ഞാന്‍ ഉണ്ടാകും........ചിലപ്പോ മരണത്തോട് തന്നെ മത്സരിച്ചു......നിന്നെ കാണുന്നവരെ......അവസാന മത്സരം....ജയിക്കാനായുള്ള  എന്റെ അവസാന അവസരം......നിന്നോടുമാത്രം ........നിന്റെ സ്നേഹത്തില്‍ മാത്രം  ഞാന്‍ ഒന്ന് ജയിച്ചോട്ടെ......ഒന്ന് കണ്ടോട്ടെ നിന്നെ ഞാന്‍..... എന്റെ അവസാന മത്സരത്തിനെങ്കിലും ......
 

Saturday, January 12, 2013

chirakodinja chithakal........broken thoughts


"There's only so much I can handle
There's only so much I can hide
I just have so much pain within me
I just can't keep it all inside"

ഒരിക്കലും പിരിയാന്‍ പറ്റില്ലന്നു തോന്നിയ നിമിഷങ്ങള്‍ ഇത്ര വേഗം ഓര്‍മകളിലെ നിക്ഷേപം ‍ മാത്രം ആയി പോകുമെന്ന് തോന്നിയോ നിനക്ക്.........പക്ഷെ ഇപ്പൊ എനിക്കും നിനക്കും നന്നായി അറിയാം അല്ലേ...നമുക്ക് ജീവിക്കാന്‍ കഴിയും...... കൂടെ ഇല്ലെങ്കിലും......ഒരു പക്ഷെ കുറെ കൂടെ കാലങ്ങള്‍ കഴിയുമ്പോ കഴിഞ്ഞുപോയ കാലങ്ങളിലെ  നിദ്രാവിഹിനമായ ദിനങ്ങളുടെ അര്‍ഥം  വെറും മിഥ്യ  ആണെന്ന് ചിന്തിച്ചു പോയാലും..... ഞാന്‍ നിന്നെയോ നീ  എന്നെയോ  കുറ്റപ്പെടുത്തുമോ........   നീ ഇല്ലാതെ എനിക്കൊന്നും കഴിയില്ല എന്ന് ഞാന്‍ എന്നെ തന്നെ പറഞ്ഞു വിശ്വസിച്ചു പഠിപ്പിച്ചിരുന്ന വര്‍ഷങ്ങള്‍ .......ഒരു പക്ഷെ നീയും...... എന്നെ നീല വിഹായസ്സില്‍തനിയെ വിട്ടു എങ്ങോ മാറിനിന്നു  പറക്കാന്‍ പഠിപ്പിച്ച നിന്റെ സ്നേഹം .......അതെ അത് സ്നേഹമായി തന്നെ ഞാന്‍ എന്നും കാണും......നിനക്ക് എന്നോടുള്ള സ്നേഹം...... നിന്നെ കാണാതായപ്പോ കരഞ്ഞു പിന്നെ ഞാന്‍ തന്നെ അറിയാതെ  ഒരുനാള്‍  പറക്കാന്‍ പഠിച്ചു...പക്ഷെ ചില നേരത്ത് ഞാന്‍ വീണു പോകുന്നു എന്ന് തോന്നിയപ്പോ......വീഴാന്‍ തുടങ്ങിയപ്പോ ......ഞാന്‍ കണ്ടു നീ  ചിറകു വിരിച്ചു താഴെ........എന്റെ നിഴലായി എന്നും.......അതുകൊണ്ടാണോ.........നീ ഉണ്ടെന്നുള്ള അഹങ്കാരം കാരണമാണോ  എന്നൊന്നും എനിക്കറിയില്ല ...... ഞാന്‍ പോകുന്നു.....വിണ്ടും പറക്കാന്‍ ഒരു ശ്രമം ......ഞാന്‍ എവിടെ എങ്കിലും നീ  കാണാതെ പറന്നു പറന്നു  തളര്‍ന്നു വീണാലും.........എവിടെയോ എന്നെ ഓര്‍ത്തു സങ്കടപ്പെടുന്ന നീ കാണുമെന്നു എന്നും എനിക്കു ബോദ്ധ്യമുണ്ട്.......എങ്കിലും  ഞാന്‍ പോകുന്നു....ദൂരെ ദൂരേക്ക്‌ ....എനിക്ക് പറ്റുന്നിടത്തോളം ദൂരേക്ക്‌.....ആകാശത്തിന്റെ സ്വന്തമായിരുന്ന മഴതുള്ളി കൈവിട്ടുപോകുമ്പോള് ഉണ്ടാകുന്ന ആകാശത്തിന്റെ വികാരങ്ങള്‍..............ഗിരിയുടെ നെറുകയിലെ അലങ്കാരമായിരുന്ന മഞ്ഞുകണങ്ങള്‍   ഉരുകി താഴേക്ക്‌ ഗിരിയോട് വിടപറഞ്ഞു പോകുമ്പോ ഉണ്ടാകുന്ന ഗിരിയുടെ വികാരങ്ങള്‍ ഇതൊക്കെ  എന്താകും എന്ന് നീ ഓര്‍ക്കാറുണ്ടോ...... ...നിര്‍വികാരത.......ഇതും ഒരു വികാരമല്ലേ ഒരു വികാരവും ഇല്ലാത്ത വികാരം........ പക്ഷെ ഒരിക്കലും തീര്‍ന്നു പോകാത്ത പ്രതിഭാസം....ഒന്നിനോടും സ്ഥിരമായ ഒരു സ്നേഹം ആകാശമേ നിനക്കുണ്ടോ?....ഗിരിശ്രിന്ഗംങ്ങളെ  നിങ്ങള്‍ക്കൊ.....അതോ എന്നെപോലെ നിങ്ങളും...പെയ്തൊഴിയാതെ....എങ്കിലും എനിക്കറിയാം...ഞാന്‍ വീണാലും നിന്റെ മടിയിലെക്കാണെന്ന്.......ചിലപ്പോ അതിനു വേണ്ടിട്ടാവണം   ഞാനും പോകുന്നത്......  എനിക്ക് പറക്കണം....പറന്നു പറന്നു.....മഴത്തുള്ളികള്‍ എന്റെ മേല്‍ വീണാലും ഒന്നും അറിയാതെ .....അതിനിടയിലൂടെ പറന്നു എന്റെ കണ്ണുനീരും മഴയില്‍ അലിഞ്ഞു.....  പിന്നെ എപ്പഴോ മഞ്ഞു ഉരുകിവന്ന നിന്നില്‍ ഒരു വേനല്‍ പകലില്‍ കുളിച്ചും...ഞാനും നീയും അറിയാതെ....... എങ്കിലും  പക്ഷെ ഞാന്പോകുന്നത് ചിലപ്പോ എന്നേക്കുമായിട്ടാണോ എന്നൊന്നും അറിയില്ല...എങ്കിലും ഞാന്‍ പറക്കുകയാണ്....... ലക്ഷ്യമില്ലാതെ....ഒരു വിടവാങ്ങലിന്  എന്നപോലെ .....

I still run, I still swing open the door, I still think, you’ll be there like before. Doesn’t everybody out there know to never come around? Some things a heart won’t listen to, I’m still holding out for you

 

Sunday, January 6, 2013

penkutti.........



ഒരു വലിയ ജീവിതം ചില മണിക്കുരിനുള്ളില്‍ കണ്ടിറങ്ങിയ .......തന്റെ നീളുമായിരുന്ന ജീവന്........ജീവിതം ‍........ഒരു സിനിമയില്‍ എന്നപോലെ പോലും കണ്ടുതീര്‍ക്കനാവാതെ.........   ആരൊക്കെയോ ചേര്‍ന്ന് ഒറ്റ ദിവസം കൊണ്ട് പിച്ചി ചിന്തി ചവുട്ടി അരച്ച.....ഒരിറ്റു ദയ കാണിക്കാത്ത  ജീവിതം......അതായിരുന്നു അവള്‍.......ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്ന് എല്ലാരും പറഞ്ഞു......അത് പറയേണ്ട കാര്യം ഉണ്ടായിരുന്നോ.......ജീവിതത്തില്‍ പ്രതീക്ഷ ഉള്ളവര്‍ എപ്പോഴും ആഗ്രഹിക്കും ജീവിക്കാന്‍......അവള്‍ക്കും ഉണ്ടായിരുന്നു ഒരുപാട് പ്രതീക്ഷകള്‍....അവളുടെ പ്രായത്തിന്റെ സ്വപ്‌നങ്ങള്‍.......സന്തോഷങ്ങള്‍...ചിരികള്‍........തമാശകെട്ടു പൊട്ടിച്ചിരിക്കാനും.....സംഗീതം  കേട്ടാസ്വദിക്കാനും ..........‍..പാട്ടിനൊപ്പം  മൂളാനും .....‍ ഒപ്പം ചിലപ്പോ  ആടാനും  തോന്നുമായിരുന്ന  ഒരു പെണ്‍കുട്ടി......ജീവിതം ഒരു നേര്‍ത്ത നൂലില്‍ അടുമ്പോഴും...അവിടേക്കും ഇവിടേക്കും അമ്മാനമാട്ടുമ്പോഴും.......ആകാശത്തിലാണോ അതോ താന്‍  ഭുമിയിലാണോ എന്നു  ഒന്നും അറിയാതെ........ ഉള്ളിലെവിടെയോ കത്തുന്ന നേര്‍ത്ത പ്രകാശത്തില്‍ ശരീരത്തില്‍ അരിച്ചു കയറിതുടങ്ങിയ മരണത്തിന്റെ  തണുപ്പ് മാറ്റാന്‍ ആഗ്രഹിച്ച പെണ്‍കുട്ടി.....അതായിരുന്നു അവള്‍.....അതെ അവളെക്കുറിച്ച്  കൂടുതല്‍ കേട്ട വാക്ക് പെണ്‍കുട്ടി എന്നത് തന്നെ ആയിരുന്നു.......അവളുടെ ശാപവും ഇത് തന്നെ ആയിരുന്നു ....പെണ്‍കുട്ടി ........ കുറെ വര്‍ഷങ്ങള്‍ പാറി നടന്ന ചിത്ര ശലഭം...... സ്വപ്നത്തിലെന്നപോലെ ജീവിതത്തില്‍  പാറിനടന്നു......സ്വപ്‌നങ്ങള്‍ ബാക്കി വെച്ച്........ ക്രുരന്മാരുടെ കൈകളില്‍ പിടഞ്ഞു......... മാലാഖമാര്‍ക്ക് രക്ഷിക്കാന്‍ കഴിയാതെപോയ നമ്മില്‍ ഒരാള്‍  ‍........പുതിയ വര്ഷം കാണിക്കരുതെന്ന് കാപാലികന്മാര്‍ തീരുമാനിച്ചപോലെ.......അവളും പൊരുതി  തോറ്റു......ഈ നശിച്ച ലോകത്തില്‍........വെറും സ്മരണയായി ഇവളും.......അല്ല...... ഈ പെണ്‍കുട്ടിയും.......