Relationships are like glass. Sometimes it's better to leave them broken than try to hurt yourself putting it back together.
കുപ്പിച്ചില്ലുകള്‍ വാരികുട്ടുമ്പോള്‍ കൈകള്‍ മുറിയുന്നു....... ഓര്‍മ്മകള്‍ ചികയുമ്പോള്‍ മനസും.....നിന്‍റെ വീഥിയിലൂടെ നടക്കുമ്പോള്‍....കാല് തളരുന്നു....നിന്‍റെ ഓര്‍മകളിലൂടെ നടക്കുമ്പോള്‍ മനസും.....അറിയാതെ സ്നേഹിക്കുന്നു.....പിരിയുമെന്നറിഞ്ഞു തന്നെ ...എന്നാലും...ഏകാന്തതയില്‍ ഓര്‍ത്തു ചിരിക്കാനും പിന്നെ........... എന്തോ ഓര്‍ത്തിട്ടെന്നവണ്ണം കരയാനും...പെറുക്കിക്കൂട്ടുന്ന കുപ്പിച്ചില്ലുകള്‍ ഉണ്ടാക്കുന്ന നേരിയ ശബ്ദം പോലെ ഓര്‍മകളും അറിയാതെ തേങ്ങുന്നു.....അറിയാതെയെങ്കിലും കൈകളില്‍ നിന്ന് പൊടിയുന്ന രക്തം...നിന്റെയും എന്റെയും ഓര്‍മ്മകള്‍ നിറങ്ങള്‍ ചാലിച്ചതാണെന്ന് ഓര്‍മിപ്പിക്കുന്നു....എങ്കിലും ആ നിറങ്ങളിലും...ഇപ്പൊ ഒരു നീറ്റല്‍....എപ്പോഴും ഈ പാവം മനസ് നിന്നിലൂടെ കടന്നു പോയി ...മുറിവേറ്റു മടങ്ങിവരുന്നു...മുറിവ് വച്ചുകെട്ടി...വീണ്ടും ആ വഴിയിലൂടെ.....ഓര്‍മകളിലൂടെ നടക്കില്ല എന്ന് തീരുമാനിച്ചാലും കുസൃതി കുട്ടി യെപ്പോലെ അവിടേക്ക് മാത്രം ഓടുന്ന എന്റെ ഭ്രാന്ത മനസ്....ഭ്രാന്തിയെപോലെ....ഞാന്‍ മൂടിയിട്ട ഓര്‍മ്മകള്‍ അനാവരണം ചെയ്യുന്നു.......പിന്നെ ഉറക്കെ ചിരിച്ചുകൊണ്ട് ഓര്‍മകളും ദിശയറിയാതെ ഓടുന്നു.....പിന്നെ നിന്നെ ഓര്‍ത്തിട്ടെന്നവണ്ണം ഉറക്കെ കരയുന്നു....യഥാര്‍ഥമായി പ്രണയിക്കുന്ന എന്റെ മനസ് നിഷ്കളങ്കമായി നിന്നെ നോക്കി പുഞ്ചിരിക്കുമ്പോള്‍ നിനക്കെന്നെ വിട്ടു പോകാന്‍ തോന്നിയോ....അതോ ഇനി തോന്നുമോ? ഓര്‍മ്മകള്‍ പറ്റിപിടിക്കാതെ ജീവിക്കണം എന്ന് ചിന്തിച്ചു ഈ ഭൂമില്‍ വന്ന ആരെയെങ്കിലും നിനക്കറിയാമോ? അങ്ങനെ ജീവിക്കുന്ന ആരെയെങ്കിലും അറിയാമെങ്കില്‍...ആ വിലാസമൊന്നു തരാമോ....എന്‍റെ ഭ്രാന്ത മനസിനൊന്നുകാട്ടി കൊടുക്കുവാനായിരുന്നു...ഓര്‍മ്മകള്‍ പറ്റിപിടിക്കാത്ത ജീവിതം അതെത്ര സുന്ദരമാകുമായിരുന്നു....നിന്നെ മതിയാകുവോളം സ്നേഹിച്ചു...പിന്നെ നീ എന്നില്‍ നിന്ന് ദൂരെ പോകുമ്പോള്‍ മുഴുവനും ഒരു അംശവും ശേഷിപ്പിക്കാതെ മാച്ചു കളഞ്ഞു.....ഒന്നും അറിയാത്തത് പോലെ ....നിന്നിലൂടെ കടന്നു പോകാത്ത തുപോലെ ജീവിക്കാനൊരു മോഹം.....പക്ഷെ നിനക്കറിയാം എനിക്കതിനാവില്ലന്നു....നിന്റെ ഓര്‍മ്മകള്‍ വാരിക്കൂട്ടുമ്പോള്‍ എന്‍റെ മനസ് മുറിയുന്നത് നീ കാണുന്നു....എന്നിട്ടും നീ കാണാത്തവനെപ്പോലെ...പെരുമാറുമ്പോള്‍....എന്‍റെ ഉള്ളം പിടയുന്നത് അറിഞ്ഞിട്ടും അറിയാതിരിക്കുമ്പോള്‍.....നിന്നെ വെറുക്കണം എന്നെന്നോട് പറയുന്നവരോട് പറയുവാന്‍ വാക്കുകള്‍ക്ക് വേണ്ടി പരതുന്ന എന്നോട് നിനക്ക് സഹതാപം തോന്നാത്തതെന്തേ...... ഇതൊക്കെയാണെങ്കിലും.......നിന്റെ ഓര്‍മ്മകള്‍ ഞാന്‍ പെറുക്കിക്കൂട്ടും....ഓര്‍മ്മകള്‍ ചികയും.......അത് നിനക്ക് എന്നോട് സ്നേഹമുണ്ടായിരുന്നോ അതോ ഇല്ലേ എന്നറിയതുകൊണ്ടല്ല.....എനിക്ക് നിന്നോട് സ്നേഹമുണ്ടെന്ന് ഞാന്‍ തന്നെ അറിയുന്നത് കൊണ്ട്.....നിന്‍റെ ഓര്‍മ്മകള്‍ ഒരിക്കല്‍ ഒരിക്കല്‍ പൊട്ടി ചിതറുമെന്നും....അത് എന്നില്‍ മുറിവുണ്ടാക്കുമെന്നും.....ഞാന്‍ അറിയുന്നു....എങ്കിലും....ഞാന്‍ പറയട്ടെ.....വീണ്ടും നിന്‍റെ ഓര്‍മ്മകള്‍ ചികയുവാന്‍.....അതില്‍ നിന്നെ കണ്ടെത്തുമ്പോള്‍....സ്വയമറിയാതെ ആനന്ദിക്കുവാന്‍ ......വെറുതെ കുറച്ചു മോഹങ്ങള്‍ ബാക്കി.....
No comments:
Post a Comment