Tuesday, September 21, 2010

"walking through darkeness"

No matter how dark the night, somehow the sun rises once again and all shadows are chased away .......


ചിലപ്പോള്‍ തോന്നാറുണ്ട്....ഞാന്‍ അന്ധകാരമായ വഴിയിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സഞ്ചാരിയാണെന്ന്....ചന്ദ്രനും നക്ഷത്രങ്ങളും ഇല്ലാത്ത രാത്രിയിലെ സഞ്ചാരി......ഒരിക്കലും പേടിതോന്നിയിട്ടില്ല.....സഹസഞ്ചാരികള്‍ ആരെങ്കിലും ഉണ്ടോന്നു തന്നെ അറിയുന്നില്ല.....ഈ അന്ധകാര വഴിയിലൂടെ നടന്നു ശീലിച്ചകാരണം വെളിച്ചത്തോട് യോജിക്കാനാവുന്നില്ല ചിലപ്പോള്‍....വഴി ശരിക്ക് കാണാതെയാണ് നടക്കുന്നതെങ്കിലും....തൊട്ടുമുന്‍പില്‍ എന്താണ് കാത്തിരിക്കുന്നതെന്ന് അറിയുന്നില്ല  എങ്കിലും..... എത്രദൂരം സഞ്ചരിച്ചു  ഇങ്ങനെ പേടിയില്ലാതെ എന്നറിയുന്നില്ല എങ്കിലും.....ഞാന്‍ നടന്നുകൊണ്ടേ ഇരുന്നു....നില്ക്കാന്‍ പേടിയായിരുന്നു ഓടാനും....
ദൂരെ കാണുന്ന ആ പ്രകാശം അടുത്ത് വരുന്നത്  കണ്ടമാത്രയില്‍ മാത്രം ഞാന്‍ പേടിച്ചു....ഇപ്പൊ എനിക്കറിയാം ആരോ വരുന്നുണ്ട്....ഈ വഴിയിലൂടെ....ആരെന്നു അറിയുന്നില്ല.....നല്ലവനാണോ അതോ.....പക്ഷെ എന്നോടൊപ്പം ഉണ്ട് ഇപ്പോള്‍ എന്നത് ഞാന്‍ അറിയുന്നു....അവന്‍റെ പ്രകാശത്തില്‍ ഞാന്‍ ഇപ്പോള്‍ പാതയുടെ നല്ല വശങ്ങളും ചീത്ത വശങ്ങളും അറിയുന്നു.....കാണുന്നു.....അവന്‍ അടുത്തുവന്നു എന്നോടൊപ്പം നടന്നു തുടങ്ങി....കുറെ കഴിഞ്ഞപ്പോള്‍ ഞാന്‍ മനസിലാക്കി അവന്‍ വളരെ നല്ലവനാണെന്ന്.....അവനു നല്ല ഒരു കൂട്ടുകാരനകാന്‍ കഴിയുമെന്ന്....എന്തെന്നില്ലാത്ത  സന്തോഷം കൊണ്ട് മനസ്സ് തുള്ളിയെങ്കിലും എന്‍റെ തുള്ളിമറിയുന മനസ്സിന്‍റെ ആരവം അവന്‍ കേള്‍ക്കാതിരിക്കാന്‍ ശ്രമിച്ചു.....ഒന്നും ഉരിയാടാതെ ഏറെ ദൂരം.....എന്നാലോ ഒരുമിച്ചുള്ള യാത്ര....അവനോടു മിണ്ടാനുള്ള ധൈര്യം നേടുകയായിരുന്നു ഇന്നു പറയുന്നതായിരിക്കാം ശരി....പലപ്പോഴും വാക്കുകള്‍ പുറത്തേക്കുവരാന്‍ തിക്കിതിരക്കുന്നുണ്ടായിരുന്നു.....പക്ഷെ എനിക്ക് അവയെ സ്വതന്ത്രമായി വെളിയിലേക്ക് അയക്കാന്‍ കഴിഞ്ഞില്ല.....എങ്ങേനെക്കെയോ പിന്നീട് ധൈര്യം സമ്പാദിച്ചു പറയുവാന്‍ തുടങ്ങിയപ്പോള്‍....അവന്‍റെ സ്വരം ഞാന്‍ കേട്ടു....അത് വിടവാങ്ങലിന്‍റെ വാക്കുകളായിരുന്നു.....അവന്‍റെ വെളിച്ചം നീങ്ങി നീങ്ങി പോകുന്നത് ഒരു ദീര്‍ഘനിശ്വാസതോടെ കുറച്ചു സമയം നോക്കി നിന്ന് പോയി.....പിന്നീട് ഓര്‍മ്മ തിരിച്ചു കിട്ടിയപ്പോള്‍ ഞാന്‍ അന്ധകാരത്തിലൂടെ പഴയതുപോലെ നടക്കാന്‍ ശ്രമിച്ചു......പക്ഷെ അന്ധകാരത്തിലൂടെ യാത്ര ചെയ്യുന്നതെങ്ങനെയെന്നു അവന്‍റെ കൂടെ നടന്ന ആ സമയങ്ങള്‍ കൊണ്ട് ഞാന്‍ മറന്നുപോയി....അവന്‍റെ വെളിച്ചം സ്വാധിനിച്ചതെത്രമാത്രമെന്ന് മനസിലാക്കി.....പക്ഷെ വഴിയില്‍ ഇങ്ങനെ നില്ക്കാന്‍ പറ്റില്ല ......എന്‍റെ യാത്ര ഇനിയും തുടരണം...അതും അന്ധകാരത്തിലൂടെ.....നടന്നുതുടങ്ങിയ ഞാന്‍ നടക്കാന്‍ പുതിയതായി തുടങ്ങിയ പൈതലിനെ പോലെ വീണും പിന്നെ എഴുന്നേറ്റും അങ്ങനെ നീങ്ങി....നടക്കാന്‍ ശീലിച്ചു....വീണ്ടും ദൂരെ അതാ പ്രകാശം....ഞാന്‍ ഓടി...അന്ധകാരത്തിലൂടെ.....പേടിയൊട്ടും തന്നെ ഇല്ലാതെ.....വയ്യ ഇനി പ്രകാശത്തിലൂടെ ഒരു  യാത്ര.....ഞാന്‍ ഓടട്ടെ.....ദൂരേക്ക്‌.......

Wednesday, September 15, 2010

"lonely".............everyone.....atleast for sometime....

 

We're born alone, we live alone, we die alone. Only through our love and friendship can we create the illusion for the moment that we're not alone.



പിരിയാം എന്ന് തീരുമാനിച്ചാല്‍ പിന്നെ എളുപ്പമാണെന്നാണ് ഞാന്‍ കരുതിയത്‌.....ഒരു ബൈ പറഞ്ഞു പോകാം....അത് ജീവിതത്തിലെ ഒരു സാധാരണ കാര്യം എന്നോര്‍ത്തു  പാവം ബുദ്ധി..... എത്രയോ പേര്‍ പിരിയുന്നു.....ഒരു ദിവസം കഴിഞ്ഞപ്പോള്‍ ‍ മനസിലായി ഒരു സാധാരണ കാര്യമല്ല അതെന്ന്. വല്ലാത്ത വീര്‍പ്പുമുട്ടല്‍.......എന്തെക്കെയോ രോഗങ്ങള്‍ ഒന്നിച്ചു ആക്രമിച്ചപോലെ......അന്ധകാരത്തില്‍ ഒറ്റക്കായത് പോലെ......എന്തെക്കൊയോ എഴുതി വച്ച ജീവിത പുസ്തകത്തില്‍ നിന്ന് അക്ഷരങ്ങള്‍ പെട്ടെന്ന് മാഞ്ഞപോലെ.......എല്ലാം അറിയാമെന്ന ആത്മവിശ്വാസവുമായി പരീക്ഷയെ  നേരിടുവാനായി പോയി പെട്ടെന്ന് ഒന്നും എഴുതാനാവാത്ത അവസ്ഥ....പെട്ടെന്ന് ഒറ്റക്കായി ഞാന്‍....
കഴിഞ്ഞ ദിവസം ചര്‍ച്ചില്‍  പോയിരുന്നപ്പോള്‍ അവിടെ കരയുന്ന രണ്ടു മൂന്നു ഇംഗ്ലീഷ് വൃദ്ധകളെ കണ്ടു......അവര്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടവരാണ്‌.....മക്കളും കൊച്ചുമക്കളും അവര്‍ക്കുണ്ട്.....പക്ഷെ ജീവിതത്തില്‍ അവര്‍ ഇപ്പോള്‍ ഒറ്റക്കാണ്......ആരും അവരോടു സംസാരിക്കാനില്ല ......തിരിച്ചും......ഏകാന്തത....അതുമാത്രം......സാധാരണ ഞാന്‍ ചിന്തിച്ചിരുന്നത് ഇംഗ്ലീഷ് വനിതകള്‍ വളരെ bold ആണെന്നാണ്‌....പക്ഷെ പരിസരം പോലും നോക്കാതെ കരയുന്ന അവരെ കണ്ടു എന്തോ ഞാനും കരഞ്ഞു....എന്താ ഞാന്‍ പെട്ടെന്ന് ഈ കാര്യം ഓര്‍ത്തത്‌.....അവനോടു പിരിയാമെന്നു പറഞ്ഞു യാത്ര പറഞ്ഞതിന് ശേഷം ഞാനും ഇത്തരത്തില്‍ ഒരു ദിനം കൊണ്ട് ജീവിതത്തില്‍ അനുഭവിക്കാനുള്ള എല്ലാ ഏകാന്തതയും അനുഭവിച്ചതുപോലെ......ഒന്ന് ഉരിയാടാനാളില്ലാതെ.......ഏകയായി........ഏകനായി......ജീവിതത്തില്‍ ഒറ്റക്കാകുന്നവരുടെ ആ feeling എന്താണെന്ന് മനസിലാക്കിയാല്‍ ജീവിതത്തില്‍ എല്ലാരും ഉള്ളവരുടെ സമ്പന്നത മനസിലാകും.......
അവനെ പിരിഞ്ഞ ഒരു ദിനം കൊണ്ട് ഞാനും ഏകാന്തത രുചിച്ചു......ചിന്താമണ്ഡലത്തിനു തീ പിടിക്കാതിരിക്കണം എങ്കില്‍ ജീവിതത്തില്‍ ആരെങ്കിലും ഉണ്ടാകണം......ഒന്ന് സംസാരിക്കാനെങ്കിലും......ഞാന്‍ അത് മനസിലാക്കി....ഒരു ദിനം കൊണ്ട്.....പിന്നിട് ഒരു തിരിച്ചു പോക്കായിരുന്നു......ഞാനായി സ്വീകരിച്ച ഏകാന്തതയെ തോല്പിക്കാനായി ഒരു തിരിച്ചു പോക്ക്.......അതെ....ഞാന്‍ മടങ്ങി.....അവനിലേക്ക്‌ തന്നെ.....പക്ഷെ.......അപ്പോഴേക്കും അവന്‍ എന്നില്‍ നിന്നും വളരെ ദൂരം പോയിരുന്നു.........

Sunday, September 12, 2010

Thinking........about a historical love......

When we make the choice to fill our heart space with unconditional love, our worlds blossom into a beauty far greater than we have known.

അനശ്വര പ്രേമത്തെ കുറിച്ച് പറയുന്നവര്‍ ഷാജഹാനെയും അദ്ദേഹം പ്രിയ പത്നി യുടെ മേല്‍ വച്ച അനുരാഗത്തിന്‍റെ ജീവിക്കുന്ന ഓര്‍മയായ താജ് മഹലിനെ പറ്റി പറയാതെ തങ്ങളുടെ വാക്കുകള്‍ ഉപസംഹരിക്കാരില്ല. കൂണുപോലെ മുളക്കുകയും തൊട്ടാവാടി പോലെ വാടിപ്പോകുകയും ചെയ്യുന്ന ബന്ധങ്ങള്‍ .....ഞാന്‍ ഉദ്ദേശിച്ചത് സ്നേഹ ബന്ധങ്ങള്‍......ഈ അനശ്വര സ്നേഹത്തെ തങ്ങളുടെ സ്നേഹവുമായി ബന്ധപ്പെടുത്തുമ്പോള്‍ എന്തോ ഒരു പൊരുത്തക്കേട് അനുഭവപ്പെടുന്നു. വെറുതെ ഒന്ന് ഈ ചരിത്രങ്ങളിലൂടെ കടന്നു പോയി.....ഒരു സ്മാരകം പണിതു അതിനു ശേഷം കുറെ വര്‍ഷങ്ങള്‍ ജീവനോടെ ഇരുന്നു....അതിനുനേരെ നോക്കികൊണ്ട്‌ തന്നെ ജീവന്‍ വെടിഞ്ഞ ഒരു മഹാന്‍......ഇത്തരത്തിലൊരു  ആളെ കാമുകനായി.....പിന്നെ ജീവിത തോഴനായി കിട്ടിയ മുംതാജ് എത്രഭാഗ്യവതിയാണ്.......അതുപോലെ ഷാജഹാനും......
എവിടെയെങ്കിലും ഒരു കല്ലോ പാറയോ കണ്ടാല്‍ അവിടെ തന്‍റെ സ്വന്തം പേരും ഗേള്‍ ഫ്രണ്ട് ന്‍റെ പേരും എഴുതി വച്ചാല്‍ ആ മുഖത്ത് ആയിരം പൂത്തിരി ഒന്നുച്ചു കത്തുന്ന സന്തോഷം .........പ്രത്യേകിച്ച് അത് താജ് മഹലിന്റെ ഒരു കോണില്‍ ആകുമ്പോള്‍ പറയും വേണ്ടാ.......എന്തൊരു സംതൃപ്തി ആ മുഖത്ത്.......അടുത്ത ദിവസം അടിച്ചുപിരിഞ്ഞു പോകുമ്പോള്‍ ......അപ്പോഴും ഒരു ഭാവവ്യത്യാസവും ഇല്ല ആ മുഖങ്ങളില്‍........എനിക്ക് ഉറപ്പാ......ചിരിക്കുന്നുണ്ടാവും ഷാജഹാന്‍  മുംതാജ് ഇവര്‍ രണ്ടുപേരും........അര്‍ത്ഥം ഇല്ലാത്തതിന് അര്‍ഥം കല്‍പ്പിക്കുന്ന സ്നേഹത്തെ ഓര്‍ത്തു......താരതമ്യപ്പെടുത്തുന്നത് ഏതിനോടെന്നു പോലും അറിയാത്ത കൌമാരത്തെ ഓര്‍ത്തു.......ബൈ പറഞ്ഞുപോകുന്ന സ്നേഹത്തെ ഓര്‍ത്തു.......ഈസ്നേഹബന്ധങ്ങള്‍ വിവാഹതിലെത്തിയാല്‍ തന്നെ അടുത്ത ദിനം തന്നെ അടിപിടി കൂടി പിരിയുന്നതിനെ യോര്‍ത്തു ......ഇങ്ങനെ.........സാധാരണ നാം പറയാറുണ്ട് കാലം ഉണക്കാത്ത മുറിവില്ല എന്ന്......പക്ഷെ മുംതാജ് ന്‍റെ വേര്‍പാടിന് ശേഷം ചില വര്‍ഷങ്ങള്‍ കഴിഞ്ഞാണല്ലോ ഷാജഹാന്‍ താജ് മഹല്‍ ന്‍റെ പണി ആരംഭിച്ചതുതന്നെ....
അദ്ദേഹത്തിന്‍റെ ഉള്ളില്‍ അണയാതെ കത്തിയ ആ സ്നേഹം.......എനിക്ക് പിടികിട്ടാത്ത ആ സ്നേഹം......ആ സ്നേഹം അനുഭവിച്ച മുംതാജ് ,ഷാജഹാന്‍ ഇവര്‍ക്ക് മാത്രം സ്വന്തമായ സ്നേഹം........അതിനു തുല്യം ആ സ്നേഹം മാത്രം......എന്തൊക്കെ കാരണം പറഞ്ഞാലും ഒരിക്കലും ആരുടേയും സ്നേഹം.....പ്രേമം......ഇവരുടെതിന് തുല്യമാകുന്നില്ല........

Thursday, September 9, 2010

"manju kalam".........oru kaathiruppu

Between the wish and the thing life lies waiting.



 കാത്തിരിക്കുന്നു വീണ്ടും ഒരു  മഞ്ഞുകാലത്തിനായി.......ഞാന്‍ എപ്പോഴും വെറുത്തിരുന്ന കാലം.....ഈ കുറച്ചു മാസങ്ങള്‍ .......പക്ഷെ വെറുതെ ഇത്തവണ ഞാന്‍ ആദ്യമേ കാത്തിരിക്കുന്നു......എന്തിനാ ഈ കാത്തിരുപ്പ്......അറിയില്ല......വെറുതെ എന്ന് എന്‍റെ ചിന്ത പറയുന്നു......എന്തിനോ വേണ്ടിയെന്നു എന്‍റെ ഹൃദയവും ...........വൃക്ഷങ്ങളുടെ തയ്യാറെടുപ്പ് തുടങ്ങി കഴിഞ്ഞു.....തങ്ങളുടെ മാത്രം സ്വന്തമായ ഹരിത ഭംഗി പ്രകൃതിക്ക് മുന്നില്‍  സമര്‍പ്പിക്കാന്‍.....മങ്ങിയ വേഷം അണിയാന്‍.......പിന്നെ സര്‍വതും ത്യജിച്ചു.....തണുപ്പിന്‍റെ.....മഞ്ഞിന്‍റെ തോഴനായി.....സഖിയായി കുറെമാസങ്ങള്‍.......യാതൊരു പരിഭവവും ഇല്ലാതെ......വൃക്ഷങ്ങളോട് മുന്‍പെങ്ങുമില്ലാത്ത ഒരു സ്നേഹം......ജീവിതം പഠിപ്പിക്കുന്നുവോ എന്നൊരു തോന്നല്‍.......സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള ആഹ്വാനം......ആണോ.....ആവാം...അറിയില്ല.....പക്ഷെ ബുദ്ധിപഠിക്കാന്‍ ഉപദേശിക്കുന്ന പോലെ തോന്നുന്നു ....പ്രകൃതിയുടെ തയ്യാറെടുപ്പ് ഒരിക്കലും മാറുന്നില്ല....ശരിയായ തയ്യാറെടുപ്പ് ശരിയായ സമയങ്ങളില്‍......ആരോ കൃത്യമായി  പഠിപ്പിച്ചുകൊടുത്തപോലെ......അനുസരണയുള്ള.....നിഷ്കളങ്കയായ പ്രകൃതി.......ശരിയായ സമയങ്ങളില്‍ ശരിയായി പ്രവൃത്തിക്കുന്ന ശീലം.....എന്തൊക്കെയോ  നിശബ്ദയായി ഓതുന്നു...... advise ഇഷ്ടമില്ലാത്ത മനസിന്‍റെ ഭാഗമായി ജീവിതത്തോട് സന്ധി ചെയ്ത എന്നെ വളരെ ചിന്തിപ്പിക്കുന്ന നിന്‍റെ നിശബ്ദശബ്ദം കാതുകളില്‍ ഇപ്പോള്‍ എപ്പോഴും മുഴങ്ങുന്നു....പ്രകൃതി  പഠിപ്പിക്കുന്ന പാഠങ്ങള്‍ ഇത്തവണ എങ്കിലും  പഠിക്കുമോ.......വേണം.....ജീവിതത്തിനു ഈ പാഠങ്ങള്‍ അത്യാവശ്യം.....ഇപ്പോള്‍ ഞാന്‍ വെറുതെ കാത്തിരിക്കുന്നുമഞ്ഞുകാലത്തിനായി ........ഇനിയും നാളുകള്‍ മുന്നില്‍.......എങ്കിലും നേരത്തേ ഞാന്‍ വെറുത്ത മഞ്ഞുകാലത്തിനായി ......വെറുപ്പില്ലാതെ സ്നേഹത്തോടെ കാത്തിരിക്കുന്നു........

Wednesday, September 8, 2010

"nikshepam"..........a treasure

Whatever we treasure for ourselves separates us from others; our possessions are our limitations.


 മറവി ഒരനുഗ്രഹമാണോ അതോ ശാപമാണോ? എന്തെ ഇങ്ങനെ ഒരു ചോദ്യം അല്ലെ?............ഞാന്‍ പലപ്പോഴും ഈ ചോദ്യം എന്നോട് തന്നെ ചോദിച്ചു തളര്‍ന്നതാണ്.....ഒരിക്കലും ഉത്തരം ലഭിച്ചിട്ടില്ല.ഒരുപാടു സങ്കടം ജീവിതത്തില്‍ ഉള്ളവര്‍ക്ക് മറവി ഒരനുഗ്രഹമാണ്.......ഒരുപാടു സന്തോഷം ഉള്ളവര്‍ക്കോ ശാപവും........ആരും ഒരു ചെറിയ സന്തോഷം പോലും വിട്ടുകളയാന്‍ തയ്യാറല്ല ...............എന്നാല്‍ ദുഖങ്ങളും സങ്കടങ്ങളും സുക്ഷിക്കാനും.........എനിക്ക് ഒന്നും  മറക്കാന്‍ ഇഷ്ടമല്ല അത് ദുഃഖമായാലും സന്തോഷമായാലും.....കാരണം അതൊക്കെയാണ്‌ എന്‍റെ നിക്ഷേപം......നിക്ഷേപം ഉള്ള ഇടത്ത് എപ്പോഴും മനസ്സിരിക്കുന്നത്‌പോലെ എന്‍റെ നിക്ഷേപത്തിനടുത്തും ഞാന്‍ രാവും പകലും കാവലിരിക്കുന്നു. ഇവയെല്ലാം എന്നില്‍ നിന്ന് പോയാല്‍......എനിക്കോര്‍ക്കാന്‍ വയ്യ......എന്നെ പോലെ ഒരു ദരിദ്ര ഉണ്ടാകാന്‍ ഇടയില്ല....എന്‍റെ കൊച്ചു കൊച്ചു സന്തോഷങ്ങളും ദുഃഖങ്ങളും നിക്ഷേപമാക്കിയിട്ടു കാലം കുറച്ചായി.......അന്ന് മുതല്‍ ഞാന്‍ മനപ്പുര്‍വം ഒന്നും മറക്കാതിരിക്കാന്‍ ശ്രമിച്ചു......നിധികാക്കുന്ന ഭുതം പോലെ ഞാനും കാവലിരുന്നു.....ഒന്നിനും വേണ്ടിയല്ല......എന്നെ ഞാന്‍ തന്നെ മറക്കാതിരിക്കാന്‍ ഒരു ശ്രമം.......തിര എപ്പോഴും വന്നു  കരയെ നോക്കി നോക്കി പോകുന്നതു പോലെ ഞാനും എന്‍റെ നിക്ഷേപത്തെ എപ്പോഴും നോക്കി  ആശ്വസിക്കുന്നു .......തിര കരയെ മറക്കുന്നത് കൊണ്ടാണോ    അതോ ഒരിക്കലും മറക്കാതിരിക്കാനാണോ എപ്പോഴും വന്നു നോക്കുന്നതെന്നറിയില്ല  ......... പക്ഷെ ഞാന്‍ മറക്കാതിരിക്കാന്‍ ആഗ്രഹിക്കുന്നു  എന്‍റെ നിക്ഷേപത്തെ ...........എന്‍റെ നിക്ഷേപത്തില്‍ ഇപ്പോള്‍ ഞാന്‍ സന്തോഷം ചേര്‍ത്ത് വയ്ക്കുന്നു കൂടുതലായി......കാരണം എപ്പോഴാ സങ്കടം ആധിപത്യം നേടുന്നത് എന്നറിയില്ല......എനിക്കതില്‍ സങ്കടം ഒട്ടുമില്ല എന്നാലും.....സന്തോഷത്തിന്‍റെഈ നാളുകളെ ഞാന്‍ സ്നേഹിക്കുന്നു........എന്‍റെ നിക്ഷേപം എത്രയാണെന്ന് ആര്‍ക്കും ഒരു പിടിയുമില്ല.....ഞാന്‍ ആരോടും ഒന്നും പങ്കുവക്കാറും ഇല്ല........ഈ നിക്ഷേപം എന്‍റെ മാത്രം സ്വത്ത്‌......എന്‍റെ ഓര്‍മ്മകള്‍......കൈപ്പോ ....മധുരമോ.....ആരും അറിയണ്ടാ....എന്‍റെ മാത്രം നിക്ഷേപം.....അവനെ കണ്ടതും സ്നേഹിച്ചതും......ഇപ്പോള്‍ സ്നേഹിക്കുന്നതും എന്‍റെ നിക്ഷേപത്തില്‍....ആരും അറിയാതെസുക്ഷിക്കുന്ന സത്യം........അവനെ ഇപ്പോഴുള്ള സാഹചര്യത്തില്‍ കാണാന്‍ പറ്റില്ല എന്നുള്ള ദുഖവും ഞാന്‍ ആരും അറിയാതെ സുക്ഷിക്കുന്നു.....അവനറിയുന്നുണ്ടോ   ആവോ......ഈ ഓര്‍മ്മകള്‍ എല്ലാം  എന്‍റെ നിക്ഷേപത്തില്‍ വര്‍ണ്ണ മഴ പെയ്യിക്കുന്നു എപ്പോഴും..... എല്ലാറ്റിനെയും  നോക്കി സന്തോഷിക്കുന്നു.......ചിലപ്പോള്‍ കരയുന്നു....പക്ഷെ എല്ലാം എന്‍റെ മാത്രം സ്വത്ത്‌ .....എന്‍റെ നിക്ഷേപം......ഇത് എന്‍റെ  മാത്രം.......

Thursday, September 2, 2010

'veshangal"..........a reality


"ജീവിതം ലളിതമാണ്,പക്ഷെ ജീവിക്കുന്നത് ലളിതമല്ല "

പൂക്കാലം വന്നു പോയി ....ഇനിയും പൂക്കാത്ത ചില്ലകള്‍ ബാക്കിയാക്കി.....വീണ്ടും കാത്തിരിക്കാം......പക്ഷെ വാക്കുതരണം......വീണ്ടും പൂക്കുമോ കാലങ്ങള്‍ നോക്കാതെ.......ഇലകള്‍ പൊഴിഞ്ഞു തുടങ്ങുന്ന കാലം വരുന്നു......പ്രകൃതി മഞ്ഞു പുതയ്ക്കുന്ന കാലവും  ഓടി അണയുന്നു......പ്രകൃതി തന്‍റെ വേഷം കാലാകാലങ്ങളില്‍ തെറ്റാതെ ആടുന്നു ......ഒഴുകുന്ന നദി പോലെ......അലറുന്ന തിരപോലെ......കുത്തിയൊഴുകുന്ന വെള്ളച്ചാട്ടം പോലെ.....ചിന്തകള്‍ യാതോരു നിയന്ത്രണവുമില്ലാതെ ഒഴുകുന്നു.......പ്രത്യേകിച്ച് ഒരു രൂപവും കൊടുക്കുവാനില്ലാത്ത ചിന്തകള്‍.......പലപല വേഷങ്ങള്‍ ആടുന്ന കലാകാരനെപ്പോലെ ചിന്തകളും വേഷങ്ങള്‍ മാറി മാറി അണിഞ്ഞു ജീവിതത്തില്‍ ആടുന്നു. കലാകാരന്‍ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നു......പക്ഷെ ജീവിതം എപ്പോഴും സന്തോഷം  ദുഃഖം  ഇവ ഒപ്പം തരുന്നു.......തെളിവായിരിക്കുന്ന വാനത്തിനു കാര്‍മേഘത്തോട് വാനില്‍ പ്രവേശനമില്ലന്നു പറയാന്‍ പറ്റില്ലല്ലോ.....അതുപോലെ തന്നെ  ജീവിതത്തില്‍ ദുഃഖവേഷം വേണ്ടാ എന്ന് പറയാനും.......
എന്‍റെ വീടിനു പുറത്തുള്ള വൃക്ഷത്തില്‍ ചിലപ്പോള്‍ വിരുന്നിനെത്തുന്ന കിളികള്‍ .......ഓടിക്കളിക്കുന്ന അണ്ണാന്‍ ......അതിനുപിന്‍പെ അവയെ പിടിക്കുവാന്‍ പായുന്ന വീട്ടിലെ നായ്........പിടികിട്ടില്ല എന്നറിഞ്ഞിട്ടും വെറുതെ ഒരു ശ്രമം നടത്തുന്ന അവനെ കണ്ടു പലപ്പോഴും ഞാന്‍ തനിയെ ചിരിച്ചുപോയിട്ടുണ്ട്......ഞാനും അവനെപോലെ ആണെന്നോര്‍ക്കാതെ........ചിന്തകള്‍ക്ക് പിന്നാലെ വെറുതെ ഒരു ഓട്ടം........ഒരിക്കലും പിടിച്ചടക്കാന്‍ കഴിയില്ല എന്നറിഞ്ഞിട്ടും......പലവഴിക്കും ഓടി അവസാനം ചിന്തകള്‍ ചെന്നുചേരുന്ന ഇടം ഒന്നുതന്നെയനെന്നറിയാം.....എന്നാലും വെറുതെ ഒരോട്ടം....അവസാനമില്ലാത്ത......തളരാത്ത ഓട്ടം........ഈ ഓട്ടം അവനെ ചുറ്റിപ്പറ്റി ആകുമ്പോള്‍ തളര്‍ച്ച ഇല്ലാതാകുന്നു.........വെറുതെ ആണെങ്കിലും കുറച്ചു നേരത്തെ സന്തോഷം......ജീവിതം എപ്പഴാണ് ആട്ടം മതിയാക്കി യാത്രയാകുന്നത് എന്നറിയാത്തതിനാല്‍ ഞാനും ഈ സന്തോഷം.....ഈ ഓട്ടം......ആസ്വദിക്കുന്നു......ചിലപ്പോള്‍ ദുഃഖം അതിന്‍റെ വേഷം വളരെ നേരം  ആടുമ്പോള്‍........ചിന്തകള്‍ വേണ്ടാത്ത വഴിയില്‍ സഞ്ചരിക്കുമ്പോള്‍ .......ജീവിതം തന്നെ വെറുപ്പാക്കി എത്ര പേരാണ് വഴിയില്‍.......... ജീവിതത്തിന്‍റെ വഴിയില്‍വച്ചുതന്നെ സ്വയം യാത്ര മതിയാക്കിയത്.......പക്ഷെ ഞാന്‍ ഈ വേഷങ്ങളില്‍ ആനന്ദിക്കുന്നു......ആര്‍ക്കറിയാം എനിക്കുവേണ്ടി ഒരു സര്‍പ്രൈസ് കാത്തിരിക്കുന്നില്ല എന്ന്........അതിനാല്‍ വെറുതെ ചിന്തകളെ ഓടാന്‍ വിട്ടു ഞാന്‍ സന്തോഷിക്കുന്നു......അത് ദുഃഖമാണെങ്കില്‍ പോലും.......