Personel Blog.......All About My ...... Thoughts........It Was Crazy......But Now? !!
Monday, November 8, 2010
alone....but mine
“... joy and sorrow are inseparable. . . together they come and when one sits alone with you . . . remember that the other is asleep upon your bed.”
എല്ലാ ഇലകളും പൊഴിഞ്ഞിട്ടും........ പറ്റിപ്പിടിച്ചിരിക്കുന്ന ആ ഒരു ഇലയോട് വല്ലാത്ത അടുപ്പവും സ്നേഹവും തോന്നി.....ഇപ്പോള്‍ എന്‍റെ പ്രഭാതം തന്നെ ഉണരുന്നത്.....ആ ഇലയെ കാണാമല്ലോ എന്ന ചിന്തയോടെയാണ്....അതിനെ ഒരു നോക്ക് കാണാന്‍ ....ഒറ്റയ്ക്ക് ആരോരും കൂട്ടില്ലാതെ......ഒരു ചെടിയില്‍ തനിയെ.......എന്തൊക്കെയോ ഓര്‍മ ഉണര്‍ത്തുന്നു....കാണുംതോറും....സ്നേഹമെന്ന വികാരവും....സങ്കടമെന്ന വികാരവും...ഒരുമിച്ചു അലട്ടുന്നു എന്നെ....അതെന്‍റെ സ്വകാര്യ സന്തോഷവും മറ്റെന്തെക്കൊയോ ഒക്കെ ആയി മാറി.......സകലവും അസ്തമിച്ചിട്ടും പറ്റിപ്പിടിച്ചിരിക്കുന്ന അവനെകുറിച്ചുള്ള ഓര്‍മ പോലെ....സകല ഇലകളും പൊഴിഞ്ഞിട്ടും പറ്റിപ്പിടിച്ചിരിക്കുന്ന ആ ഒരൊറ്റ ഇല ..... അതിനെ കുറിച്ച് കരുതുവാന്‍ തുടങ്ങിയതില്‍ പിന്നെ....എപ്പോഴും എന്‍റെ പ്രിയരായിരുന്ന കാറ്റിനെയും മഴയെയും....വെറുത്തു.....ഏതുനിമിഷവും കടന്നു വരാന്‍ സാധ്യതയുള്ള കാറ്റ്......അല്ലെങ്കില്‍ മഴ.....അതുമതി ഈ ഇലയെ നശിപ്പിക്കാന്‍....പക്ഷെ അത് പാടില്ല എന്നവണ്ണം എന്‍റെ മനസ്സ് കാവലിരിക്കുന്നു ആ ഇലക്കായി.....പലപ്പോഴും നന്നായി ഒന്ന് ഉറങ്ങുവാന്‍ കൂടി കഴിയാതെ വണ്ണം എന്‍റെ മനസ്സ് അസോസ്ഥമാകുന്നു.....കാറ്റ് വന്നു അതിനെ പറത്തി കൊണ്ടുപോകാനോ....മഴ അതിനെ നിലത്തു വീഴ്ത്തി അഴുക്കാക്കാനോ എന്‍റെ മനസ്സ് അനുവദിക്കുന്നില്ല.....എന്തെ ഞാന്‍ ഇങ്ങനെ......ഒരു പക്ഷെ ഈ ഇലയെ തകര്‍ത്തു എറിയാന്‍ ഒരു നിമിഷം തന്നെ വേണ്ടിവരില്ലാ.....പക്ഷെ ഈ ഇലയുടെ ആയുസ്സും....അവന്‍റെ ഓര്‍മയും വല്ലാതെ ബന്ധപ്പെട്ടു കിടക്കുന്നു.....എന്‍റെ ജീവിതംമാകുന്ന ചെടിയില്‍ നിന്നു ആ അവസാന ഓര്‍മയും നഷ്ട്ടപ്പെടുത്താന്‍ എനിക്ക് വയ്യ.....ഒരു കുഞ്ഞ് മയില്‍പീലി പുസ്തകത്തിനുള്ളില്‍ സൂക്ഷിക്കുന്നത് പോലെ.....ഞാനും ആ ഒരിലയെ മെല്ലെ അടര്‍ത്തിയെടുത്തു .......എന്‍റെ നിക്ഷേപപെട്ടിക്കുള്ളില്‍ വച്ചു പൂട്ടി ....എന്തെന്നില്ലാത്ത സന്തോഷം...ഒപ്പം അവന്‍റെ ഓര്‍മകളും എന്‍റെ ഹൃദയത്തിനുള്ളിലെ അറക്കുള്ളില്‍ വച്ച് പൂട്ടി....ഇപ്പഴാ ആശ്വാസമായത്....ഈ ഇലയെ ഇനി ഒരു കാറ്റിനും ....മഴക്കും .....അതുപോലെ അവനെ കുറിച്ചുള്ള ഓര്‍മയെയും .....നശിപ്പിക്കാന്‍ സാധ്യമല്ല ......വല്ലാത്ത ഒരു ആനന്ദം.....ആ ചെടിയെ നോക്കുമ്പോള്‍....... ഇലയോന്നും ശേഷിച്ചിട്ടില്ല എങ്കിലും ഒരു സന്തോഷം....സുരക്ഷിതമാണല്ലോ എന്ന ആശ്വാസം.....അവന്‍റെ ഓര്‍മയും സുരക്ഷിതമാണല്ലോ......ഒന്ന് പുറത്തിറങ്ങി മൂളിപ്പാട്ടും പാടി.....ശക്തിയായി ഒരു കാറ്റ്കടന്നു പോയി....പ്രതീക്ഷിക്കാതെ മഴയും.....അറിയാതെ മനസും കണ്ണും ആ ചെടിയുടെ നേരെ ........എന്‍റെ ചുണ്ടില്‍ വിടര്‍ന്ന ആ ചിരിയുടെ അര്‍ഥം എനിക്കുമനസിലായി......വീണ്ടും ഞാന്‍ അറിയാതെ മുളിപ്പോയി പാട്ടൊന്നു ......
Subscribe to:
Post Comments (Atom)
No comments:
Post a Comment