"Friends are the pillars on your porch. Sometimes they hold you up, sometimes they lean on you, and sometimes it's just enough to know that they are standing by."
കുറച്ചു നാളുകളായി ഈ വഴിയൊക്കെ വരാന്‍ ഇഷ്ടമല്ലാതെ ഇരിക്കുകയായിരുന്നു.....എന്നാലും ശബ്ദമില്ലാതെ വന്നു നോക്കാന്‍ മനസ് വല്ലാതെ നിര്‍ബന്ധിച്ചു.....കരിയിലകള്‍ വഴിയാകെ നിറഞ്ഞു കിടക്കുന്നതോര്‍ക്കാതെ കാലടികള്‍ വച്ച് മെല്ലെ.....ഓരോ കാലടികള്‍ പതിയുമ്പോഴും ശബ്ദമുണ്ടാക്കുന്ന പാതകള്‍.....ആരുമറിയാതെ വരാന്‍ കൊതിച്ചതാ....പക്ഷെ....ഇപ്പൊ എല്ലാരും അറിയുന്നു.....നീ മാത്രം അത് അറിയില്ലെന്ന് പറയരുതേ.....കരിയിലകള്‍ ജെരിഞ്ഞമരുന്ന ശബ്ദം എന്നെ എന്തെല്ലാമോ ഓര്‍മിപ്പിക്കുന്നു.....ഈ പാതകളില്‍ മുന്‍പ് നടന്നപ്പോഴോന്നും കേള്‍ക്കാതിരുന്ന ശബ്ദം......അന്ന് ഈ കരിയിലകള്‍ ഇല്ലായിരുന്നു ഈ വഴികളില്‍.....എല്ലായിടത്തും ഹരിത ഭംഗി മാത്രം.....ഞാന്‍ കണ്ടതൊക്കെ അതായിരുന്നു.....പക്ഷെ ഇപ്പോഴോ.....എന്‍റെ മാനസിക അവസ്ഥ പോലെ .....ചിന്തകള്‍ പോലെ ഉണങ്ങി കരിഞ്ഞു......ഈ വഴികളില്‍....ചിതറിക്കിടക്കുന്ന ഈ ഇലകള്‍ എന്നെ എവിടെക്കോ വലിച്ചിഴച്ചു കൊണ്ടുപോകുന്നു.....എന്‍റെ ചിന്തകളെ..........എന്നെ കണ്ടിട്ടും കാണാത്തപോലെ പോകുന്ന നിന്‍റെ രൂപം ഇപ്പോള്‍ എന്‍റെ മനസ്സില്‍ മായാതെ കിടക്കുന്ന ചിത്രമാണ്.....പലചിത്രങ്ങള്‍ പതിഞ്ഞ ഈ മനസ്സില്‍ നിന്‍റെഈ ചിത്രം മാത്രം ഞാന്‍ പുറത്തെടുത്തു എന്നും നോക്കുന്നു....എന്‍റെ ചിന്തകളാകുന്ന കരിയിലകളെ....അടിച്ചു വൃത്തിയാക്കി ........ ഞാന്‍ എന്‍റെ പൂമുഖം എന്നും ......പക്ഷെ ഈ കാറ്റ്.....നിന്‍റെ ഓര്‍മ്മകള്‍ എന്നും കൊണ്ടിടുന്നു...എന്‍റെ മുറ്റത്ത്.... എനിക്കതില്‍ ഒട്ടും സങ്കടം ഇല്ല....അതിലും ഒരു സുഖമുണ്ട് ....വേദനയുടെ സുഖം....എന്നാലും നിന്‍റെ സാനിധ്യത്തില്‍ സുഖവും നിന്‍റെ അസാനിധ്യത്തില്‍ ദുഃഖവും എന്നും ഞാന്‍ അനുഭവിക്കുന്നു.....എന്നാലും എന്‍റെ ഈ വഴികളില്‍ കരിയിലകള്‍ .....ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചില്ല...എന്‍റെ നിശബ്ദ വഴിയില്‍...ശബ്ദമുണ്ടാക്കി....എന്‍റെ അലോസരപ്പെടുത്തുന്ന കരിയിലകള്‍....ചിന്തകളാകുന്ന കരിയിലകള്‍.....അലോസരപ്പെടുത്തുന്ന ഇവയെ മാറ്റാന്‍ മനസ് കൊതിക്കുന്നു....ഇവയെ മാറ്റാന്‍ ഞാന്‍ പേടിക്കുന്നു.....കിടക്കട്ടെ.....കരിയിലകള്‍.....ജീവിതത്തില്‍....എന്നും നിന്‍റെ ഓര്‍മയായി....വേദനിപ്പിക്കുന്ന ഓര്‍മയായി.....ഈ കരിയിലകള്‍.....
No comments:
Post a Comment