പുറത്തു മഞ്ഞു പെയ്യുന്നു....ഹരിത നിറം മെല്ലെ മറയുന്നു.... വെള്ള നിറം മാത്രം ഇപ്പൊ മുഴുവനും......... ഒരു നല്ല കലാകാരനെപ്പോലെ...... എല്ലായിടവും ഒരുപോലെ മഞ്ഞു കൊണ്ട് മൂടി ഭംഗി നോക്കുന്നു പ്രകൃതി. ജനാല കണ്ണാടിയിലൂടെ ഈ ദൃശ്യം കാണാന്‍ എന്ത് ഭംഗി.....വളരെ സുക്ഷിച്ചു....രസിച്ചു ചെയ്യുന്ന ഒരു ജോലി പോലെ.....വാതിലുതുറന്നു മഞ്ഞിലൂടെ പുറത്തേക്കു ഓടാനൊരു മോഹം....പുറത്തുള്ള തണുപ്പാലോചിച്ചപ്പോള്‍ എന്‍റെ ആഗ്രഹം വേണ്ടാന്നു വച്ചു. ദൂരെയിരുന്നു കാണുന്ന ഭംഗി അടുത്ത് ചെല്ലുമ്പോള്‍ ഉണ്ടാകില്ല ......വേണ്ടാ..... ഇവിടെ നിന്നു കാണുന്ന ഈ ചെറിയ സന്തോഷവും ഇല്ലാതാക്കാന്‍ വയ്യ.....ചിന്ത ഇത്രയും ആയപ്പോള്‍ അവന്‍ എവിടെനിന്നോ വന്നു....എന്‍റെ ഓര്‍മയില്‍.....അവനെ കാണിക്കുവാന്‍ ആഗ്രഹിച്ചിരുന്നു ഞാന്‍ ഈ ഭംഗി....ആ കണ്ണുകളില്‍ വിരിയുന്ന സന്തോഷം...അത് അവന്‍ അറിയാതെ നോക്കാനാഗ്രഹിച്ചിരുന്നു ...ഈ മഞ്ഞുകാലത്തിന് മുന്‍പേ......ഈ മഞ്ഞിന്‍റെ ഭംഗി ആസ്വദിക്കുന്നതിനു മുന്‍പേ അവന്‍ എന്നില്‍ നിന്നു ദൂരേക്ക് പോയി....വളരെ ദൂരേക്ക്.....പുറത്തു മഞ്ഞുപെയ്യുമ്പോഴെക്കെ ഞാന്‍ അവനെ വല്ലാതെ മിസ്സ് ചെയ്യുന്നു.....മുഖത്തോട് മുഖം നോക്കി ചിരിച്ച നാളുകള്‍......അവസാനം പരസ്പരം നോക്കി കരഞ്ഞ നാള്‍.....ഇപ്പോള്‍ യാതൊരു വികാരവും ഇല്ല.....മരിച്ചവളെപ്പോലെ....വെറും ജഡം.....അതിനെന്തു വികാരം....പക്ഷെ ചിലപ്പോള്‍ അറിയാതെ കണ്ണ് നിറയുന്നു.....പാവം അവനും പ്രതീക്ഷിച്ചില്ല....ഇത്ര പെട്ടെന്ന് വിട പറയേണ്ടി വരുമെന്ന്.....എനിക്കവന്‍ വല്ലാത്ത ആശ്വാസമായിരുന്നു....സ്നേഹം മാത്രം തന്നു....ഒരു ചെറിയ കാരണം അവനെ വെറുക്കാന്‍ തന്നിരുനെങ്കില്‍ .....എനിക്കതൊരാശ്വസമാകുമായിരുന്നു...പക്ഷെ അവന്‍ വളരെ നല്ലവനായത് കാരണം അതും കിട്ടുന്നില്ല.....എന്‍റെ തന്നെ കണ്ണിരില്‍ ഞാന്‍ പലപ്പോഴും മുങ്ങിപ്പോകുന്നു.....അവനെ കാണുന്നതിനുമുമ്പേ.....സ്വരം ഒന്ന് കേള്‍ക്കുന്നതിനു മുന്‍പേ....പോകാന്‍ വയ്യ....എവിടേക്കും.....പക്ഷെ .....ദിനങ്ങള്‍ പോകുംതോറും ......നിരാശ പലപ്പോഴും മൂടുന്നു ......മുഴുവനായി നിരാശ കൈയടക്കുന്നതിനു മുന്‍പേ..... അതിനു മുന്‍പേ ഞാന്‍ കാത്തിരിക്കുന്നു....വരും....വരാതിരിക്കില്ല....വരാതിരിക്കാന്‍ കഴിയില്ല.....ഒരുതവണഎങ്കിലും.....പ്രതീക്ഷിക്കുന്നു.....ചിലപ്പോള്‍ അത് വെറുതെആകും എന്‍റെ പ്രതീക്ഷ......എങ്കിലും...ജഡത്തിനു ജീവന്‍ വച്ചപോലെ തോന്നുന്നു.....മഞ്ഞിന്‍റെ തണുപ്പ് മനസ്സില്‍.....ഓര്‍മകളുടെ ചൂട് ചിന്തകളില്‍.......മഞ്ഞു ....അത് പെട്ടെന്ന് അലിയും...പക്ഷെ...എന്‍റെ ആ ഓര്‍മ്മകള്‍ .......അത് മാത്രം മായുന്നില്ല........അലിയുന്നില്ല
No comments:
Post a Comment