Tuesday, January 11, 2011

kinaavukal.........imagination

I think we dream so we don't have to be away from one another.
If we're in each other's dreams we'll always be together.



ഞാന്‍ നിന്നെ സ്നേഹിച്ചിരിക്കാം....നീ എന്നെയും...യഥാര്‍ത്ഥത്തില്‍ അല്ലെങ്കിലും  കിനാവിന്‍റെ ലോകത്തില്‍ സ്വപ്‌നങ്ങള്‍ കൊണ്ട് കെട്ടിയ സുന്ദരഓര്‍മ്മകള്‍.....സത്യത്തില്‍ ദൂരെ ആയിരുന്നെങ്കിലും എപ്പോഴും സമീപത്തു നീ ഉണ്ടായിരുന്നിരിക്കാം ....ആരും കേള്‍ക്കാതെ ഞാന്‍ നിന്നോട് സംസാരിചിരുന്നിരിക്കാം
....നിന്നോട് പിണങ്ങിയിരുന്നിരിക്കാം.....പിന്നെ അധികം കഴിയുന്നതിനു മുന്നേ ഇണങ്ങിയും.....ഒരുമിച്ചു ചിരിച്ചും...പിന്നെ എന്തിനോ നമ്മള്‍ ഒരുമിച്ചു കരഞ്ഞുമിരുന്നിരിക്കാം ....പലപ്പോഴും...... സങ്കല്പത്തിലായിരുന്നെകിലും... കാറ്റിന്‍റെ താളത്തിനൊപ്പം ചുവടു ഒരുമിച്ചു വച്ചു നടന്നതും....പിന്നെ ഏതോ ഒരു കരയിലിരുന്നു തിരമാലകളുടെ സംസാരം ശ്രദ്ധിച്ചതും....നമ്മുടെ സ്നേഹം  കണ്ടുകൊണ്ടിരുന്ന കടലിനോടു പിണങ്ങിയതും...എല്ലാം...എല്ലാം....സംഭവിച്ചിരിക്കാം....തെന്നല്‍ നിന്നെ തഴുകി.....പിന്നെ എന്നെ തഴുകി കടന്നുപോയപ്പോഴും...നിന്‍റെ കൈകള്‍ മെല്ലെ എന്‍റെ കൈകളില്‍ സ്പര്‍ശിചപ്പോഴും....നീ അറിയാതെ ഞാന്‍ നിന്‍റെ സാമിപ്യത്തിന്‍റെ സുരക്ഷിതത്വം അനുഭവിച്ചിരിക്കാം യഥാര്‍ത്ഥത്തില്‍......നിന്‍റെ ഓരോ വാക്കിലും ആനന്ദം കണ്ടെത്തിയിരിക്കാം .....നിന്‍റെ കണ്ണുകളില്‍ ഞാന്‍ കണ്ട എന്നോടുള്ള സ്നേഹത്തിന്‍റെ  ആഴം....അതെന്നെ മത്തുപിടിപ്പിചിരിക്കാം .....എപ്പോഴും നിന്നടുതെത്താന്‍ കൊതിചിരുന്നിരിക്കാം ...ശക്തമായി ഒരു തെന്നല്‍ കടന്നുപോകുമ്പോള്‍ ആ തെന്നലില്‍ നിന്‍റെ സാമിപ്യം ഞാന്‍ അറിഞ്ഞിരിക്കാം  .....നീ അടുത്തുണ്ടായിരുന്നപ്പോഴോക്കെയും ഞാന്‍ ഈ തെന്നല്‍ തഴുകുമ്പോള്‍ ഉണ്ടാകുന്ന ആനന്ദം അനുഭവിചിരുന്നിരിക്കാം ....ഞാന്‍ വീഴാന്‍ പോയപ്പോഴെക്കെയും നീ എന്നെ താങ്ങിയിരിക്കാം ...നിന്‍റെ കരുതലില്‍ ഞാന്‍ എന്നെ തന്നെ മറന്നിരിക്കാം ....നിന്‍റെ താങ്ങലിനായി ഞാന്‍ വീഴാനും ആഗ്രഹിചിരുന്നിരിക്കാം .....നിന്‍റെ കൈയും പിടിച്ചു നിന്‍റെ തോളില്‍ ചാരി..എത്രയോ തവണ ഞാന്‍ നടന്നിരിക്കാം ....നീ വാരി തന്ന ആ ഉരുള ചോറിന്റെ രുചി ഞാന്‍ വേറെ ഒരിടത്തുനിന്നും അനുഭവിചില്ലയിരിക്കാം...വിശാലമായ ആകാശത്തിന്റെ കീഴെ നിലാവുള്ള രാത്രിയില്‍ നിന്‍റെ തോളോട് ചാരി നക്ഷത്രം എണ്ണിയിരിക്കാം.....നിന്നെ കണ്ടു കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങളോട് എനിക്ക് ദേഷ്യം വന്നിരിക്കാം..... ദൂരെ ആ ആകാശത്തില്‍ നക്ഷത്രങ്ങള്‍ക്കും അപ്പുറം നമ്മുടെ കൊച്ചു വീട് കെട്ടിയിരിക്കാം... നീ അറിയാത്ത നേരത്ത് നിന്‍റെ കവിളില്‍ ഞാന്‍ ഒരു മുത്തം തന്നിരിക്കാം .....എന്‍റെ മുഖം നാണത്തില്‍ മുങ്ങിയിരിക്കാം.....നിന്‍റെ കണ്ണുകളിലെ കാന്ത ശക്തി നേരിടാന്‍ കഴിയാതെ ഞാന്‍ ഓടി ഒളിച്ചിരിക്കാം....ഇതെല്ലാം എന്‍റെ വെറും സ്വപ്‌നങ്ങള്‍ ആയിരിക്കാം...എന്നാലും ഈ സ്വപ്നങ്ങളില്‍ എന്നും ഞാന്‍ ജീവിച്ചിരുന്നു ....എന്നോടൊപ്പം അവനും....ക്ഷമിക്കുക ഞങ്ങളോട്...വേറെ ആര്‍ക്കും ഇവിടെ പ്രവേശനം ഇല്ലാ....ഇതൊക്കെ വെറും മിഥ്യ ഇന്നു നിങ്ങളും ഓര്‍ത്തിരിക്കാം ഒരു പക്ഷെ പറഞ്ഞിരിക്കാം...എന്നാലും ..... ഇതൊക്കെ ഞങ്ങളുടെ മാത്രം സ്വന്തം....ഞാന്‍ അവനു സ്വന്തം...അവന്‍ എനിക്ക് സ്വന്തം...ഈ കിനാവുകള്‍ ഞങ്ങള്‍ക്ക് സ്വന്തം.......

No comments:

Post a Comment