"There's only so much I can handle
There's only so much I can hide
I just have so much pain within me
I just can't keep it all inside"
ഒരിക്കലും പിരിയാന്‍ പറ്റില്ലന്നു തോന്നിയ നിമിഷങ്ങള്‍ ഇത്ര വേഗം ഓര്‍മകളിലെ നിക്ഷേപം മാത്രം ആയി പോകുമെന്ന് തോന്നിയോ നിനക്ക്.........പക്ഷെ ഇപ്പൊ എനിക്കും നിനക്കും നന്നായി അറിയാം അല്ലേ...നമുക്ക് ജീവിക്കാന്‍ കഴിയും...... കൂടെ ഇല്ലെങ്കിലും......ഒരു പക്ഷെ കുറെ കൂടെ കാലങ്ങള്‍ കഴിയുമ്പോ കഴിഞ്ഞുപോയ കാലങ്ങളിലെ നിദ്രാവിഹിനമായ ദിനങ്ങളുടെ അര്‍ഥം വെറും മിഥ്യ ആണെന്ന് ചിന്തിച്ചു പോയാലും..... ഞാന്‍ നിന്നെയോ നീ എന്നെയോ കുറ്റപ്പെടുത്തുമോ........ നീ ഇല്ലാതെ എനിക്കൊന്നും കഴിയില്ല എന്ന് ഞാന്‍ എന്നെ തന്നെ പറഞ്ഞു വിശ്വസിച്ചു പഠിപ്പിച്ചിരുന്ന വര്‍ഷങ്ങള്‍ .......ഒരു പക്ഷെ നീയും...... എന്നെ നീല വിഹായസ്സില്‍തനിയെ വിട്ടു എങ്ങോ മാറിനിന്നു പറക്കാന്‍ പഠിപ്പിച്ച നിന്റെ സ്നേഹം .......അതെ അത് സ്നേഹമായി തന്നെ ഞാന്‍ എന്നും കാണും......നിനക്ക് എന്നോടുള്ള സ്നേഹം...... നിന്നെ കാണാതായപ്പോ കരഞ്ഞു പിന്നെ ഞാന്‍ തന്നെ അറിയാതെ ഒരുനാള്‍ പറക്കാന്‍ പഠിച്ചു...പക്ഷെ ചില നേരത്ത് ഞാന്‍ വീണു പോകുന്നു എന്ന് തോന്നിയപ്പോ......വീഴാന്‍ തുടങ്ങിയപ്പോ ......ഞാന്‍ കണ്ടു നീ ചിറകു വിരിച്ചു താഴെ........എന്റെ നിഴലായി എന്നും.......അതുകൊണ്ടാണോ.........നീ ഉണ്ടെന്നുള്ള അഹങ്കാരം കാരണമാണോ എന്നൊന്നും എനിക്കറിയില്ല ...... ഞാന്‍ പോകുന്നു.....വിണ്ടും പറക്കാന്‍ ഒരു ശ്രമം ......ഞാന്‍ എവിടെ എങ്കിലും നീ കാണാതെ പറന്നു പറന്നു തളര്‍ന്നു വീണാലും.........എവിടെയോ എന്നെ ഓര്‍ത്തു സങ്കടപ്പെടുന്ന നീ കാണുമെന്നു എന്നും എനിക്കു ബോദ്ധ്യമുണ്ട്.......എങ്കിലും ഞാന്‍ പോകുന്നു....ദൂരെ ദൂരേക്ക് ....എനിക്ക് പറ്റുന്നിടത്തോളം ദൂരേക്ക്.....ആകാശത്തിന്റെ സ്വന്തമായിരുന്ന മഴതുള്ളി കൈവിട്ടുപോകുമ്പോള് ഉണ്ടാകുന്ന ആകാശത്തിന്റെ വികാരങ്ങള്‍..............ഗിരിയുടെ നെറുകയിലെ അലങ്കാരമായിരുന്ന മഞ്ഞുകണങ്ങള്‍ ഉരുകി താഴേക്ക് ഗിരിയോട് വിടപറഞ്ഞു പോകുമ്പോ ഉണ്ടാകുന്ന ഗിരിയുടെ വികാരങ്ങള്‍ ഇതൊക്കെ എന്താകും എന്ന് നീ ഓര്‍ക്കാറുണ്ടോ...... ...നിര്‍വികാരത.......ഇതും ഒരു വികാരമല്ലേ ഒരു വികാരവും ഇല്ലാത്ത വികാരം........ പക്ഷെ ഒരിക്കലും തീര്‍ന്നു പോകാത്ത പ്രതിഭാസം....ഒന്നിനോടും സ്ഥിരമായ ഒരു സ്നേഹം ആകാശമേ നിനക്കുണ്ടോ?....ഗിരിശ്രിന്ഗംങ്ങളെ നിങ്ങള്‍ക്കൊ.....അതോ എന്നെപോലെ നിങ്ങളും...പെയ്തൊഴിയാതെ....എങ്കിലും എനിക്കറിയാം...ഞാന്‍ വീണാലും നിന്റെ മടിയിലെക്കാണെന്ന്.......ചിലപ്പോ അതിനു വേണ്ടിട്ടാവണം ഞാനും പോകുന്നത്...... എനിക്ക് പറക്കണം....പറന്നു പറന്നു.....മഴത്തുള്ളികള്‍ എന്റെ മേല്‍ വീണാലും ഒന്നും അറിയാതെ .....അതിനിടയിലൂടെ പറന്നു എന്റെ കണ്ണുനീരും മഴയില്‍ അലിഞ്ഞു..... പിന്നെ എപ്പഴോ മഞ്ഞു ഉരുകിവന്ന നിന്നില്‍ ഒരു വേനല്‍ പകലില്‍ കുളിച്ചും...ഞാനും നീയും അറിയാതെ....... എങ്കിലും പക്ഷെ ഞാന്പോകുന്നത് ചിലപ്പോ എന്നേക്കുമായിട്ടാണോ എന്നൊന്നും അറിയില്ല...എങ്കിലും ഞാന്‍ പറക്കുകയാണ്....... ലക്ഷ്യമില്ലാതെ....ഒരു വിടവാങ്ങലിന് എന്നപോലെ .....
I still run, I still swing open the door, I still think, you’ll be there like before. Doesn’t everybody out there know to never come around? Some things a heart won’t listen to, I’m still holding out for you
No comments:
Post a Comment