ഒരു വലിയ ജീവിതം ചില മണിക്കുരിനുള്ളില്‍ കണ്ടിറങ്ങിയ .......തന്റെ നീളുമായിരുന്ന ജീവന്........ജീവിതം ........ഒരു സിനിമയില്‍ എന്നപോലെ പോലും കണ്ടുതീര്‍ക്കനാവാതെ......... ആരൊക്കെയോ ചേര്‍ന്ന് ഒറ്റ ദിവസം കൊണ്ട് പിച്ചി ചിന്തി ചവുട്ടി അരച്ച.....ഒരിറ്റു ദയ കാണിക്കാത്ത ജീവിതം......അതായിരുന്നു അവള്‍.......ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്ന് എല്ലാരും പറഞ്ഞു......അത് പറയേണ്ട കാര്യം ഉണ്ടായിരുന്നോ.......ജീവിതത്തില്‍ പ്രതീക്ഷ ഉള്ളവര്‍ എപ്പോഴും ആഗ്രഹിക്കും ജീവിക്കാന്‍......അവള്‍ക്കും ഉണ്ടായിരുന്നു ഒരുപാട് പ്രതീക്ഷകള്‍....അവളുടെ പ്രായത്തിന്റെ സ്വപ്‌നങ്ങള്‍.......സന്തോഷങ്ങള്‍...ചിരികള്‍........തമാശകെട്ടു പൊട്ടിച്ചിരിക്കാനും.....സംഗീതം കേട്ടാസ്വദിക്കാനും ............പാട്ടിനൊപ്പം മൂളാനും ..... ഒപ്പം ചിലപ്പോ ആടാനും തോന്നുമായിരുന്ന ഒരു പെണ്‍കുട്ടി......ജീവിതം ഒരു നേര്‍ത്ത നൂലില്‍ അടുമ്പോഴും...അവിടേക്കും ഇവിടേക്കും അമ്മാനമാട്ടുമ്പോഴും.......ആകാശത്തിലാണോ അതോ താന്‍ ഭുമിയിലാണോ എന്നു ഒന്നും അറിയാതെ........ ഉള്ളിലെവിടെയോ കത്തുന്ന നേര്‍ത്ത പ്രകാശത്തില്‍ ശരീരത്തില്‍ അരിച്ചു കയറിതുടങ്ങിയ മരണത്തിന്റെ തണുപ്പ് മാറ്റാന്‍ ആഗ്രഹിച്ച പെണ്‍കുട്ടി.....അതായിരുന്നു അവള്‍.....അതെ അവളെക്കുറിച്ച് കൂടുതല്‍ കേട്ട വാക്ക് പെണ്‍കുട്ടി എന്നത് തന്നെ ആയിരുന്നു.......അവളുടെ ശാപവും ഇത് തന്നെ ആയിരുന്നു ....പെണ്‍കുട്ടി ........ കുറെ വര്‍ഷങ്ങള്‍ പാറി നടന്ന ചിത്ര ശലഭം...... സ്വപ്നത്തിലെന്നപോലെ ജീവിതത്തില്‍ പാറിനടന്നു......സ്വപ്‌നങ്ങള്‍ ബാക്കി വെച്ച്........ ക്രുരന്മാരുടെ കൈകളില്‍ പിടഞ്ഞു......... മാലാഖമാര്‍ക്ക് രക്ഷിക്കാന്‍ കഴിയാതെപോയ നമ്മില്‍ ഒരാള്‍ ........പുതിയ വര്ഷം കാണിക്കരുതെന്ന് കാപാലികന്മാര്‍ തീരുമാനിച്ചപോലെ.......അവളും പൊരുതി തോറ്റു......ഈ നശിച്ച ലോകത്തില്‍........വെറും സ്മരണയായി ഇവളും.......അല്ല...... ഈ പെണ്‍കുട്ടിയും.......
No comments:
Post a Comment