Saturday, September 1, 2012

sleeping.......for peace

Sleep is my lover now, my forgetting, my opiate, my oblivion.
മറക്കാന്‍ ശ്രമിക്കുന്നതാണ് മറക്കാതിരിക്കുവാനുള്ള ഏറ്റവും എളുപ്പ മാര്‍ഗ്ഗം....താണ്ടിയ വഴികള്‍ മായ്ക്കാന്‍ ശ്രമിക്കുന്നതാണ് ആ വഴികള്‍ സ്മരണയില്‍ നിലനിര്‍ത്താന്‍ പറ്റിയ എളുപ്പ മാര്‍ഗ്ഗം.....ഇതൊക്കെ എവിടെയോ ഞാന്‍ കേട്ടിട്ടുള്ള വരികളാണ്....നിന്നില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ചപ്പോഴാണ് ഞാന്‍ നിന്നോട് ഏറ്റവും കൂടുതല്‍ അടുത്തത്....ഇപ്പോള്‍ ആ സ്നേഹം കുന്നായി....മലയായി...പര്‍വതമായി....എന്റെ മുന്നില്‍ നില്‍ക്കുന്നു.....ഇപ്പോള്‍ ഞാന്‍ എന്തിനൊക്കെയോ പേടിക്കുന്നു.....ഞാന്‍ എന്നെ തന്നെ നഷ്ടപ്പെടുത്തിയത് എവിടെയെന്നു ചെന്ന് നോക്കാന്‍ പേടിയാവുന്നു...ഓര്‍മകളുടെ ഭാരവും പേറി അലയുന്ന മനുഷ്യജീവിതത്തിനെ ആര്‍ക്കെങ്കിലും സഹായിക്കാനാവുമോ...... എന്റെ
ദൂരം കുറെ താണ്ടി കഴിഞ്ഞു .....രക്ഷപ്പെടാനൊരു പരക്കം പായല്‍....വിധിയുടെ നോട്ടം പതിഞ്ഞെങ്കിലും സ്വയമൊരു ആശ്വാസത്തിനായി....വെറുതെ പാഴാകുന്ന ശ്രമം....ആരൊക്കെയോ പ്രോത്സഹിപ്പിക്കുനുണ്ട്....എന്നാലും...നിന്ന്നില്‍ നിന്ന് ഒളിച്ചോടാന്‍...നിന്റെ പ്രോത്സാഹനം ഞാന്‍ പ്രതീക്ഷിക്കുന്നു.....കുറെ ദൂരം ഓടി...ലക്ഷ്യത്തിനു അടുതെത്തി തൊട്ടു  പിന്മാറേണ്ടി വന്ന ഒരു ഹതഭാഗ്യ.....കാലം തെറ്റി വന്ന വര്‍ഷകാലം പോലെ...എങ്ങനെ പെയ്യണം എന്നറിയാതെ പെയ്യുന്ന മഴപോലെ....കണ്ണുനീര്‍ ഒഴുകുന്നു....നടക്കാതെ പോയ സ്വപ്നത്തിന്‍റെ ശവസംസ്കാരത്തിനു ഒരുക്കം കൂട്ടുകയും....അതോടൊപ്പം വിങ്ങുകയും ചെയ്യുന്ന ലോലമനസിന്റെ വികാരങ്ങള്‍.....എവിടെയാണ് സ്മാരകം പണിയേണ്ടതെന്നു തീരുമാനിക്കാനാവാതെ.... തര്‍ക്കങ്ങള്‍ മാത്രം ബാക്കിവച്ച് പിന്നിടാകാം തീരുമാനം എന്ന് പറഞ്ഞു പിരിയുന്ന ഹൃദയം....നീ എന്നോടോപ്പമാണോ ....അതോ വേറെ ആരുടെയെങ്കിലും ഒപ്പമാണോ എന്റെതാണോ ...... അതോ വേറെ ആരുടെയെങ്കിലും ആണോ എന്നറിയാതെ...കുഴങ്ങുന്ന ചിന്തകള്‍....നിന്നെകുറിച്ചുള്ള എല്ലാ ചിന്തകളും എന്റെ ഉള്ളില്‍  കുഴിച്ചു മൂടണോ അതോ ദഹിപ്പിക്കണോ എന്നാ തര്‍ക്കം...കുഴിച്ചുമൂടിയാല്‍  പിന്നെയും എന്നെങ്കിലും തലപോക്കിയാലോ എന്നുള്ള ഉപദേശങ്ങള്‍...ദഹിപ്പിച്ചാല്‍ എന്റെ ഉള്ളം പൊള്ളുന്നതിനു ആര് ഉത്തരവാദി എന്നാ ചോദ്യങ്ങള്‍ ഒരുവശത്ത്.....തീരുമാനമെടുക്കേണ്ട അവകാശം  എന്നില്‍ ചുമത്തി പിരിഞ്ഞ കാലം....നിന്നെ ഒന്നും ചെയ്യാതെ മനസിന്റെ കോണില്‍ നില നിര്‍ത്താന്‍ ആഗ്രഹിച്ചു കേഴുന്നഎന്റെ ഉള്ളം....തിളച്ച എണ്ണയില്‍ വീണ പപ്പടം പോലെ ഹൃദയവും വീര്‍ത്തിരിക്കുന്നു.....ഒരു ചെറിയ തട്ട് മതി ഇത് പൊട്ടിചിതറാന്‍.......എന്റെ ഹൃദയം പൊട്ടി ചിതറിയാല്‍ നിന്റെ  ഓര്‍മകളും ചിതറും ......അത്  അനുവദിക്കരുതെന്ന് ഹൃദയവും കേഴുന്നു......ഇല്ല .....തീരുമാനങ്ങള്‍ ഒന്നും ഇപ്പൊ  വേണ്ട .....മനസിന്‌  പക്വത വരട്ടെ ......പക്ഷെ എന്ന്‌ ? ചോദ്യങ്ങള്‍ ഒന്നും വേണ്ട എന്നാ തീരുമാനത്തില് ഞാന് ഉറക്കത്തിലേക്കു ...കുറച്ചു നീണ്ടുനില്‍ക്കുന്ന ഉറക്കത്തിലേക്കു ‍ .......ഉണര്ത്തരുതെ
 എന്നെ....ഉത്തരമില്ല ...ഒന്നിനും ....ഉറങ്ങട്ടെ ഞാന്‍ .......കുറച്ചുനേരം........ ‍
       

No comments:

Post a Comment