When we make the choice to fill our heart space with unconditional love, our worlds blossom into a beauty far greater than we have known.
അനശ്വര പ്രേമത്തെ കുറിച്ച് പറയുന്നവര്‍ ഷാജഹാനെയും അദ്ദേഹം പ്രിയ പത്നി യുടെ മേല്‍ വച്ച അനുരാഗത്തിന്‍റെ ജീവിക്കുന്ന ഓര്‍മയായ താജ് മഹലിനെ പറ്റി പറയാതെ തങ്ങളുടെ വാക്കുകള്‍ ഉപസംഹരിക്കാരില്ല. കൂണുപോലെ മുളക്കുകയും തൊട്ടാവാടി പോലെ വാടിപ്പോകുകയും ചെയ്യുന്ന ബന്ധങ്ങള്‍ .....ഞാന്‍ ഉദ്ദേശിച്ചത് സ്നേഹ ബന്ധങ്ങള്‍......ഈ അനശ്വര സ്നേഹത്തെ തങ്ങളുടെ സ്നേഹവുമായി ബന്ധപ്പെടുത്തുമ്പോള്‍ എന്തോ ഒരു പൊരുത്തക്കേട് അനുഭവപ്പെടുന്നു. വെറുതെ ഒന്ന് ഈ ചരിത്രങ്ങളിലൂടെ കടന്നു പോയി.....ഒരു സ്മാരകം പണിതു അതിനു ശേഷം കുറെ വര്‍ഷങ്ങള്‍ ജീവനോടെ ഇരുന്നു....അതിനുനേരെ നോക്കികൊണ്ട് തന്നെ ജീവന്‍ വെടിഞ്ഞ ഒരു മഹാന്‍......ഇത്തരത്തിലൊരു ആളെ കാമുകനായി.....പിന്നെ ജീവിത തോഴനായി കിട്ടിയ മുംതാജ് എത്രഭാഗ്യവതിയാണ്.......അതുപോലെ ഷാജഹാനും......
എവിടെയെങ്കിലും ഒരു കല്ലോ പാറയോ കണ്ടാല്‍ അവിടെ തന്‍റെ സ്വന്തം പേരും ഗേള്‍ ഫ്രണ്ട് ന്‍റെ പേരും എഴുതി വച്ചാല്‍ ആ മുഖത്ത് ആയിരം പൂത്തിരി ഒന്നുച്ചു കത്തുന്ന സന്തോഷം .........പ്രത്യേകിച്ച് അത് താജ് മഹലിന്റെ ഒരു കോണില്‍ ആകുമ്പോള്‍ പറയും വേണ്ടാ.......എന്തൊരു സംതൃപ്തി ആ മുഖത്ത്.......അടുത്ത ദിവസം അടിച്ചുപിരിഞ്ഞു പോകുമ്പോള്‍ ......അപ്പോഴും ഒരു ഭാവവ്യത്യാസവും ഇല്ല ആ മുഖങ്ങളില്‍........എനിക്ക് ഉറപ്പാ......ചിരിക്കുന്നുണ്ടാവും ഷാജഹാന്‍ മുംതാജ് ഇവര്‍ രണ്ടുപേരും........അര്‍ത്ഥം ഇല്ലാത്തതിന് അര്‍ഥം കല്‍പ്പിക്കുന്ന സ്നേഹത്തെ ഓര്‍ത്തു......താരതമ്യപ്പെടുത്തുന്നത് ഏതിനോടെന്നു പോലും അറിയാത്ത കൌമാരത്തെ ഓര്‍ത്തു.......ബൈ പറഞ്ഞുപോകുന്ന സ്നേഹത്തെ ഓര്‍ത്തു.......ഈസ്നേഹബന്ധങ്ങള്‍ വിവാഹതിലെത്തിയാല്‍ തന്നെ അടുത്ത ദിനം തന്നെ അടിപിടി കൂടി പിരിയുന്നതിനെ യോര്‍ത്തു ......ഇങ്ങനെ.........സാധാരണ നാം പറയാറുണ്ട് കാലം ഉണക്കാത്ത മുറിവില്ല എന്ന്......പക്ഷെ മുംതാജ് ന്‍റെ വേര്‍പാടിന് ശേഷം ചില വര്‍ഷങ്ങള്‍ കഴിഞ്ഞാണല്ലോ ഷാജഹാന്‍ താജ് മഹല്‍ ന്‍റെ പണി ആരംഭിച്ചതുതന്നെ....
അദ്ദേഹത്തിന്‍റെ ഉള്ളില്‍ അണയാതെ കത്തിയ ആ സ്നേഹം.......എനിക്ക് പിടികിട്ടാത്ത ആ സ്നേഹം......ആ സ്നേഹം അനുഭവിച്ച മുംതാജ് ,ഷാജഹാന്‍ ഇവര്‍ക്ക് മാത്രം സ്വന്തമായ സ്നേഹം........അതിനു തുല്യം ആ സ്നേഹം മാത്രം......എന്തൊക്കെ കാരണം പറഞ്ഞാലും ഒരിക്കലും ആരുടേയും സ്നേഹം.....പ്രേമം......ഇവരുടെതിന് തുല്യമാകുന്നില്ല........
No comments:
Post a Comment