Thursday, September 2, 2010

'veshangal"..........a reality


"ജീവിതം ലളിതമാണ്,പക്ഷെ ജീവിക്കുന്നത് ലളിതമല്ല "

പൂക്കാലം വന്നു പോയി ....ഇനിയും പൂക്കാത്ത ചില്ലകള്‍ ബാക്കിയാക്കി.....വീണ്ടും കാത്തിരിക്കാം......പക്ഷെ വാക്കുതരണം......വീണ്ടും പൂക്കുമോ കാലങ്ങള്‍ നോക്കാതെ.......ഇലകള്‍ പൊഴിഞ്ഞു തുടങ്ങുന്ന കാലം വരുന്നു......പ്രകൃതി മഞ്ഞു പുതയ്ക്കുന്ന കാലവും  ഓടി അണയുന്നു......പ്രകൃതി തന്‍റെ വേഷം കാലാകാലങ്ങളില്‍ തെറ്റാതെ ആടുന്നു ......ഒഴുകുന്ന നദി പോലെ......അലറുന്ന തിരപോലെ......കുത്തിയൊഴുകുന്ന വെള്ളച്ചാട്ടം പോലെ.....ചിന്തകള്‍ യാതോരു നിയന്ത്രണവുമില്ലാതെ ഒഴുകുന്നു.......പ്രത്യേകിച്ച് ഒരു രൂപവും കൊടുക്കുവാനില്ലാത്ത ചിന്തകള്‍.......പലപല വേഷങ്ങള്‍ ആടുന്ന കലാകാരനെപ്പോലെ ചിന്തകളും വേഷങ്ങള്‍ മാറി മാറി അണിഞ്ഞു ജീവിതത്തില്‍ ആടുന്നു. കലാകാരന്‍ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നു......പക്ഷെ ജീവിതം എപ്പോഴും സന്തോഷം  ദുഃഖം  ഇവ ഒപ്പം തരുന്നു.......തെളിവായിരിക്കുന്ന വാനത്തിനു കാര്‍മേഘത്തോട് വാനില്‍ പ്രവേശനമില്ലന്നു പറയാന്‍ പറ്റില്ലല്ലോ.....അതുപോലെ തന്നെ  ജീവിതത്തില്‍ ദുഃഖവേഷം വേണ്ടാ എന്ന് പറയാനും.......
എന്‍റെ വീടിനു പുറത്തുള്ള വൃക്ഷത്തില്‍ ചിലപ്പോള്‍ വിരുന്നിനെത്തുന്ന കിളികള്‍ .......ഓടിക്കളിക്കുന്ന അണ്ണാന്‍ ......അതിനുപിന്‍പെ അവയെ പിടിക്കുവാന്‍ പായുന്ന വീട്ടിലെ നായ്........പിടികിട്ടില്ല എന്നറിഞ്ഞിട്ടും വെറുതെ ഒരു ശ്രമം നടത്തുന്ന അവനെ കണ്ടു പലപ്പോഴും ഞാന്‍ തനിയെ ചിരിച്ചുപോയിട്ടുണ്ട്......ഞാനും അവനെപോലെ ആണെന്നോര്‍ക്കാതെ........ചിന്തകള്‍ക്ക് പിന്നാലെ വെറുതെ ഒരു ഓട്ടം........ഒരിക്കലും പിടിച്ചടക്കാന്‍ കഴിയില്ല എന്നറിഞ്ഞിട്ടും......പലവഴിക്കും ഓടി അവസാനം ചിന്തകള്‍ ചെന്നുചേരുന്ന ഇടം ഒന്നുതന്നെയനെന്നറിയാം.....എന്നാലും വെറുതെ ഒരോട്ടം....അവസാനമില്ലാത്ത......തളരാത്ത ഓട്ടം........ഈ ഓട്ടം അവനെ ചുറ്റിപ്പറ്റി ആകുമ്പോള്‍ തളര്‍ച്ച ഇല്ലാതാകുന്നു.........വെറുതെ ആണെങ്കിലും കുറച്ചു നേരത്തെ സന്തോഷം......ജീവിതം എപ്പഴാണ് ആട്ടം മതിയാക്കി യാത്രയാകുന്നത് എന്നറിയാത്തതിനാല്‍ ഞാനും ഈ സന്തോഷം.....ഈ ഓട്ടം......ആസ്വദിക്കുന്നു......ചിലപ്പോള്‍ ദുഃഖം അതിന്‍റെ വേഷം വളരെ നേരം  ആടുമ്പോള്‍........ചിന്തകള്‍ വേണ്ടാത്ത വഴിയില്‍ സഞ്ചരിക്കുമ്പോള്‍ .......ജീവിതം തന്നെ വെറുപ്പാക്കി എത്ര പേരാണ് വഴിയില്‍.......... ജീവിതത്തിന്‍റെ വഴിയില്‍വച്ചുതന്നെ സ്വയം യാത്ര മതിയാക്കിയത്.......പക്ഷെ ഞാന്‍ ഈ വേഷങ്ങളില്‍ ആനന്ദിക്കുന്നു......ആര്‍ക്കറിയാം എനിക്കുവേണ്ടി ഒരു സര്‍പ്രൈസ് കാത്തിരിക്കുന്നില്ല എന്ന്........അതിനാല്‍ വെറുതെ ചിന്തകളെ ഓടാന്‍ വിട്ടു ഞാന്‍ സന്തോഷിക്കുന്നു......അത് ദുഃഖമാണെങ്കില്‍ പോലും.......

No comments:

Post a Comment