Tuesday, September 21, 2010

"walking through darkeness"

No matter how dark the night, somehow the sun rises once again and all shadows are chased away .......


ചിലപ്പോള്‍ തോന്നാറുണ്ട്....ഞാന്‍ അന്ധകാരമായ വഴിയിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സഞ്ചാരിയാണെന്ന്....ചന്ദ്രനും നക്ഷത്രങ്ങളും ഇല്ലാത്ത രാത്രിയിലെ സഞ്ചാരി......ഒരിക്കലും പേടിതോന്നിയിട്ടില്ല.....സഹസഞ്ചാരികള്‍ ആരെങ്കിലും ഉണ്ടോന്നു തന്നെ അറിയുന്നില്ല.....ഈ അന്ധകാര വഴിയിലൂടെ നടന്നു ശീലിച്ചകാരണം വെളിച്ചത്തോട് യോജിക്കാനാവുന്നില്ല ചിലപ്പോള്‍....വഴി ശരിക്ക് കാണാതെയാണ് നടക്കുന്നതെങ്കിലും....തൊട്ടുമുന്‍പില്‍ എന്താണ് കാത്തിരിക്കുന്നതെന്ന് അറിയുന്നില്ല  എങ്കിലും..... എത്രദൂരം സഞ്ചരിച്ചു  ഇങ്ങനെ പേടിയില്ലാതെ എന്നറിയുന്നില്ല എങ്കിലും.....ഞാന്‍ നടന്നുകൊണ്ടേ ഇരുന്നു....നില്ക്കാന്‍ പേടിയായിരുന്നു ഓടാനും....
ദൂരെ കാണുന്ന ആ പ്രകാശം അടുത്ത് വരുന്നത്  കണ്ടമാത്രയില്‍ മാത്രം ഞാന്‍ പേടിച്ചു....ഇപ്പൊ എനിക്കറിയാം ആരോ വരുന്നുണ്ട്....ഈ വഴിയിലൂടെ....ആരെന്നു അറിയുന്നില്ല.....നല്ലവനാണോ അതോ.....പക്ഷെ എന്നോടൊപ്പം ഉണ്ട് ഇപ്പോള്‍ എന്നത് ഞാന്‍ അറിയുന്നു....അവന്‍റെ പ്രകാശത്തില്‍ ഞാന്‍ ഇപ്പോള്‍ പാതയുടെ നല്ല വശങ്ങളും ചീത്ത വശങ്ങളും അറിയുന്നു.....കാണുന്നു.....അവന്‍ അടുത്തുവന്നു എന്നോടൊപ്പം നടന്നു തുടങ്ങി....കുറെ കഴിഞ്ഞപ്പോള്‍ ഞാന്‍ മനസിലാക്കി അവന്‍ വളരെ നല്ലവനാണെന്ന്.....അവനു നല്ല ഒരു കൂട്ടുകാരനകാന്‍ കഴിയുമെന്ന്....എന്തെന്നില്ലാത്ത  സന്തോഷം കൊണ്ട് മനസ്സ് തുള്ളിയെങ്കിലും എന്‍റെ തുള്ളിമറിയുന മനസ്സിന്‍റെ ആരവം അവന്‍ കേള്‍ക്കാതിരിക്കാന്‍ ശ്രമിച്ചു.....ഒന്നും ഉരിയാടാതെ ഏറെ ദൂരം.....എന്നാലോ ഒരുമിച്ചുള്ള യാത്ര....അവനോടു മിണ്ടാനുള്ള ധൈര്യം നേടുകയായിരുന്നു ഇന്നു പറയുന്നതായിരിക്കാം ശരി....പലപ്പോഴും വാക്കുകള്‍ പുറത്തേക്കുവരാന്‍ തിക്കിതിരക്കുന്നുണ്ടായിരുന്നു.....പക്ഷെ എനിക്ക് അവയെ സ്വതന്ത്രമായി വെളിയിലേക്ക് അയക്കാന്‍ കഴിഞ്ഞില്ല.....എങ്ങേനെക്കെയോ പിന്നീട് ധൈര്യം സമ്പാദിച്ചു പറയുവാന്‍ തുടങ്ങിയപ്പോള്‍....അവന്‍റെ സ്വരം ഞാന്‍ കേട്ടു....അത് വിടവാങ്ങലിന്‍റെ വാക്കുകളായിരുന്നു.....അവന്‍റെ വെളിച്ചം നീങ്ങി നീങ്ങി പോകുന്നത് ഒരു ദീര്‍ഘനിശ്വാസതോടെ കുറച്ചു സമയം നോക്കി നിന്ന് പോയി.....പിന്നീട് ഓര്‍മ്മ തിരിച്ചു കിട്ടിയപ്പോള്‍ ഞാന്‍ അന്ധകാരത്തിലൂടെ പഴയതുപോലെ നടക്കാന്‍ ശ്രമിച്ചു......പക്ഷെ അന്ധകാരത്തിലൂടെ യാത്ര ചെയ്യുന്നതെങ്ങനെയെന്നു അവന്‍റെ കൂടെ നടന്ന ആ സമയങ്ങള്‍ കൊണ്ട് ഞാന്‍ മറന്നുപോയി....അവന്‍റെ വെളിച്ചം സ്വാധിനിച്ചതെത്രമാത്രമെന്ന് മനസിലാക്കി.....പക്ഷെ വഴിയില്‍ ഇങ്ങനെ നില്ക്കാന്‍ പറ്റില്ല ......എന്‍റെ യാത്ര ഇനിയും തുടരണം...അതും അന്ധകാരത്തിലൂടെ.....നടന്നുതുടങ്ങിയ ഞാന്‍ നടക്കാന്‍ പുതിയതായി തുടങ്ങിയ പൈതലിനെ പോലെ വീണും പിന്നെ എഴുന്നേറ്റും അങ്ങനെ നീങ്ങി....നടക്കാന്‍ ശീലിച്ചു....വീണ്ടും ദൂരെ അതാ പ്രകാശം....ഞാന്‍ ഓടി...അന്ധകാരത്തിലൂടെ.....പേടിയൊട്ടും തന്നെ ഇല്ലാതെ.....വയ്യ ഇനി പ്രകാശത്തിലൂടെ ഒരു  യാത്ര.....ഞാന്‍ ഓടട്ടെ.....ദൂരേക്ക്‌.......

No comments:

Post a Comment