Personel Blog.......All About My ...... Thoughts........It Was Crazy......But Now? !!
Wednesday, October 6, 2010
vidavangalinte vedhana.......unspeakable pain....
“The greatest pain that comes from love is loving someone you can never have.
വിട വാങ്ങാന്‍ നേരം വന്നു.....കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം കണ്ടപ്പോള്‍ മനസ് തുള്ളിചാടുകയായിരുന്നു ....... വിട പറയാനായിരുന്നു വന്നതെന്ന് ഞാന്‍ അറിഞ്ഞില്ലല്ലോ......എല്ലാം മറച്ചു വച്ചു നീ അവസാനം വരെ....പക്ഷെ നീ മറന്നുപോയി ......നീ പറഞ്ഞില്ലെങ്കിലും നിന്‍റെ മൌനം എന്നോട് സംസാരിക്കുമെന്ന്......നിന്നെ ഞാന്‍ മനസിലാക്കിയതുപോലെ വേറെ ആരെയും എനിക്ക് മനസിലാക്കാന്‍ പറ്റിയിട്ടില്ല......ഞാന്‍ ഇനി ശ്രമിക്കുകയും ഇല്ല .... എനിക്ക് കഴിയില്ല.....ഇതുപോലത്തെ വേദന ഞാന്‍ ഒരുനാളും അനുഭവിച്ചിട്ടില്ല.......നീ പോവുകയാണോ ദൂരത്ത്......എന്നില്‍ നിന്നും.........വളരെ പെട്ടെന്നുള്ള ഈ തീരുമാനം എന്‍റെ ഉള്ളില്‍ ഉണ്ടാക്കുന്ന വേദന നീ അറിയുന്നുണ്ടോ? എനിക്കറിയാം നീ എന്നെ അറിയുന്നു....എന്‍റെ വേദനയുടെ ആഴം എന്നെക്കാളും കൂടുതല്‍ നീയാ അറിയുന്നെ....അറിഞ്ഞു തന്നെ .......നിന്നെ വിട്ടു കൊടുക്കാന്‍ മനസില്ലെങ്കിലും........ഞാന്‍ എന്താ ചെയ്ക......ഒന്നും ചെയ്യാന്‍ ഇല്ല.....വിട വാങ്ങുകയല്ലാതെ......നിന്നെ കണ്ട ആ നിമിഷത്തെ എന്നും ഞ്ഞാന്‍ സ്നേഹിച്ചിട്ടേ ഉള്ളു ...പക്ഷെ....ഇന്നാദ്യമായി ഞാന്‍ വെറുക്കുന്നു......പക്ഷെ ആ വെറുപ്പിനും ഒരു മധുരം അനുഭവപ്പെടുന്നു......ഭയങ്കരമായ കയ്പ്പും.....ഒന്നും തിരിച്ചറിയാന്‍ കഴിയുന്നില്ലല്ലോ ദൈവമേ.....ലോകത്തില്‍ ......ജീവിതത്തില്‍ ഇങ്ങനെയും ഒരു വികാരം ഉണ്ടായിരുന്നോ? നീ വിട പറയുന്ന നേരം......അതുവരെ ഞാന്‍ ഞാന്‍ മറച്ചു വച്ചിരുന്ന നിന്നോടുള്ള
സ്നേഹം മുഴുവന്‍ ഒരുമിച്ചു നിന്റെ നേരെ ഒഴുകി ഇറങ്ങുന്നത് ഞാന്‍ അറിഞ്ഞു....എന്നെക്കാളും ന്നന്നായി നീയും അറിഞ്ഞു.....എനിക്കറിയാം ഈ നഷ്ടം ഒരുനാളും നികത്തപ്പെടുകയില്ല......ഒരിക്കലെങ്കിലും മനസ് കുറ്റപ്പെടുതുമോ ഞാന്‍ സങ്കടപ്പെട്ടത് തെറ്റായിപോയി എന്ന്........ഇല്ല....എന്‍റെ മനസിന്‍റെ വേദന അറിഞ്ഞവര്‍ ഒരിക്കലും എന്നെ കുറ്റപ്പെടുതുകയില്ല പ്രത്യേകിച്ചും അവന്‍....അവന്‍ എനിക്കാരായിരുന്നുവെന്നു അവനു നല്ലവണ്ണം അറിയാം.....എനിക്കത് മതി......വേറൊന്നും ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല......എപ്പോഴും അവന്‍റെ നല്ലതിനായി മനസ് ആഗ്രഹിക്കുന്നു.....സ്വാര്‍ത്ഥത ഒന്നും ഇല്ലാതെ നല്ലത് നേരാന്‍ ആഗ്രഹിക്കുന്നു......മനസ് മന്ത്രിക്കുന്നു......സ്നേഹിച്ചു കൊതിതീര്‍ന്നില്ലായിരുന്നു നിന്നെ.......
Subscribe to:
Post Comments (Atom)
No comments:
Post a Comment