Add caption |
ഇന്ന് ഞാന്‍ കുറെ കരഞ്ഞു...ആര്‍ക്കോ വേണ്ടി...കാരണം അവര്‍ എന്‍റെ ആരും ആയിരുന്നില്ലാ...അവര്‍ പാവം ഒരു ഇംഗ്ലിഷ് വനിതാ ആയിരുന്നു....പ്രായം ചെന്ന...എന്നെ ഒരുപാട് സ്നേഹിച്ച ഒരാള്‍ .....പക്ഷെ എന്‍റെ ആരൊക്കെയോ ആയിരുന്നു എന്ന് തോന്നിയിരുന്നു..അവരോടു എന്നെ കൂടുതല്‍ അടുപ്പിച്ചത് അവരുടെ ആരും തനിക്കില്ല ഇന്നു പറഞ്ഞു കരഞ്ഞ കണ്ണിരായിരുന്നു...അതിനു ശേഷം ഞാന്‍ എപ്പോഴും അവരോടടുക്കാന്‍ ശ്രമിച്ചിരുന്നു....അടുക്കുകയും ചെയ്തു...അവരുടെ ശരിര ബലഹീനത എന്നെ വല്ലാണ്ട് വേദനിപ്പിച്ചിരുന്നു....കഴിഞ്ഞ കുറെ ആഴ്ചകളായി അവരെ ഞാന്‍ കണ്ടില്ല....മനസ്സില്‍ സങ്കടം തോന്നിയിരുന്നെങ്കിലും പുറത്തു ആരോടും ചോദിച്ചില്ലാ...അവര്‍ എവിടെ എന്ന് ...കാരണം കുറച്ചു സുഖം ഉണ്ടെങ്കില്‍ അവര്‍ വന്നേനെ....എന്നും ഓര്‍ക്കും ഇന്നെങ്ങിലും വരുമായിരിക്കും എന്ന്............മനസ്സില്‍ ഞാന്‍ ഓര്‍ത്തുപലപ്പോഴും ...പള്ളിയില്‍ ആഹാരം കൊണ്ടുപോകാന്‍ ഉണ്ടാക്കിയപ്പോള്‍ ഞാന്‍ അറിയാതെ പിന്നെയും ഓര്‍ത്തു...ആരോടെങ്കിലും ചോദിക്കണം ഇന്നു മനസ്സില്‍ ഓര്‍ത്തു........എന്‍റെ മനസ്സില്‍ അപ്പോഴും അവര്‍ ഇന്നെങ്ങിലും വരും എന്ന ചിന്ത ആയിരുന്നു....അവര്‍ക്ക് ഞാന്‍ കൊണ്ടുപോകുന്ന ഫുഡ് വളരെ ഇഷ്ടമായിരുന്നു....ബാക്കി വരുന്ന ആഹാരം പാര്‍സല്‍ ആയി കൊണ്ട് പോകാന്‍ അവര്‍ മറക്കില്ലയിരുന്നു....എന്നും...എല്ലാരും ഉണ്ടെങ്കിലും ആരും ഇല്ലായിരുന്നു അവര്‍ക്ക് .....മകനും ചെറുമക്കളും...എല്ലാരും...പക്ഷെ ഈ രാജ്യത്തില്‍ എല്ലാരും ഒറ്റക്കാണ്...പതിനെട്ടു വയസു തികയാന്‍ നോക്കിയിരിക്കുന്ന മക്കള്‍......... ഒന്ന് സ്വാതന്ത്ര്യം കിട്ടാന്‍ .... വീട്ടില്‍ നിന്നും പുറത്തു പോയിട്ട് അവരുടെതായ ലോകത്തില്‍ ജീവിക്കാന്‍...മക്കള്‍ പുറത്തു പോകാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ ഇതെല്ലാം ഇവിടെ സര്‍വ സാധാരണമാണ്....പക്ഷെ ഈ വനിതാ തന്‍റെ മകനെ വളരെ സ്നേഹിച്ചിരുന്നു.....അവര്‍ ഒരു വിധവയും പ്രായമായ സ്ത്രീയും ആയതു കാരണമാവും മകനെയും പിന്നെ എന്നെപോലെയുള്ളവരെയും അവര്‍ സ്നേഹിച്ചത്...പക്ഷെ അവര്‍ എന്നും ഒറ്റക്കായിരുന്നു...ഇങ്ങനെ ഒരുപാട് പേര്‍ ഈ മഹാ രാജ്യത്തില്‍ ഉണ്ട്...ഒറ്റയ്ക്ക്...കരഞ്ഞു കരഞ്ഞു...ഡ്രൈവ് ചെയ്യാന്‍ പറ്റാത്ത വയസാണെങ്കില്‍ തീര്‍ത്തും ഒറ്റപ്പെടും ജീവിതം...ഈ സ്ത്രീക്കും ഡ്രൈവ് ചെയ്യാന്‍ പറ്റില്ലായിരുന്നു...അവര്‍ തീര്‍ത്തും ഒറ്റപ്പെടാന്‍ ഇതും ഒരു പ്രധാന കാരണം ആയിരുന്നു...പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്....ഒരു ഗ്ലാസ് വെള്ളം ചോദിച്ചാല്‍ കൊടുക്കാന്‍ ആരും ഉണ്ടാവില്ല അവസാനമായി....ഈ സ്ത്രീക്കും ആരും ഉണ്ടായില്ലാ...മകന്‍ രാവിലെ വന്നു നോക്കുമ്പോ...തറയില്‍....ജീവനില്ലാത്ത ശരിരം......എനിക്കും അവസാന ദിവസങ്ങളില്‍ കാണാന്‍ കഴിഞ്ഞില്ലാ......ശരിരം എങ്കിലും ഒന്ന് കാണണമെന്ന് ആഗ്രഹിച്ചു...അതിനു കഴിഞ്ഞില്ലാ.....പക്ഷെ എന്‍റെ കണ്ണുകള്‍ അവ നിറഞ്ഞു തന്നെ ഇരിക്കുന്നു....അവര്‍ എന്‍റെ ആരായിരുന്നു.....ആരും ആല്ലന്നു ഈ ലോകം പറയും...പക്ഷെ അവര്‍ ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ പറയുമായിരുന്നില്ലാ....ഞാന്‍ ഒരിക്കലും പറയില്ലാ...........കാരണം അവര്‍ എന്‍റെ ആരെക്കെയോ ആയിരുന്നു....മരിച്ചിട്ടും ആ തോന്നലിനു ഒരു വ്യത്യാസവും ഇല്ലാ....ഉണ്ടാവില്ലാ....ഇപ്പോഴും കാണുന്നു എന്നെ നോക്കി ചിരിക്കുന്ന ആ മുഖം.....ആ മുഖം മാത്രം കണ്ണിന്നു മുന്നില്‍....പക്ഷെ ഒരാശ്വാസം മാത്രം ഓര്‍ക്കുമ്പോ....ഇനി ആരും ഒറ്റപ്പെടുതില്ലല്ലോ.....എനിക്ക് അറിയാം ആ കള്ളചിരിയുടെ അര്‍ഥം....
No comments:
Post a Comment