through out your life you will meet someone who is unlike any other, you could talk for hours and never get bored, you could tell them things and they wont judge you... person is your soul mate...your best friend don't EVER let them go
എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് നിയുമായുള്ള സൌഹൃതമെന്നു എത്രവട്ടം ഞാന്‍ എന്‍റെ മനസിനോട് പറഞ്ഞിട്ടുണ്ടെന്നോ.....നീ ഇതേ വാക്കുതന്നെ എന്നോടും പറഞ്ഞപ്പോള്‍ ഞാന്‍ എത്ര ആനന്ദിച്ചു.....നമ്മുടെ സൌഹൃതത്തിനു എന്ത് പേരാ കൊടുക്കേണ്ടത്?....പലര്‍ക്കും മനസിലാക്കാന്‍ കഴിയാത്ത......എനിക്ക് തന്നെ നിര്‍വചിക്കാനാവാത്ത ഒരു പ്രത്യേക സൌഹൃതം....ഒരിഷ്ടം ....ഞാന്‍ നിന്നെ ആദ്യമായി കണ്ടത് മറ്റൊരാളിനോടോപ്പംയിരുന്നു...അന്ന് നീ എന്‍റെ കുട്ടുകാരന്‍ ആകുമെന്ന് ഒരിക്കലും ഞാന്‍ വിചാരിചിരുന്നില്ലാ....പിന്നെ ഞാന്‍ കണ്ടത് നിന്നെ ഏകാനായായിരുന്നു....ഞാന്‍ അപ്പോള്‍ എകയായിരുന്നുവല്ലോ ......പിന്നെ നമ്മള്‍ കുറെ സംസാരിച്ചു....നീ ഓര്‍ക്കുന്നുവോ...ആവോ..പക്ഷെ ഞാന്‍ ഒന്നും മറന്നിട്ടില്ലാ...നിന്നോട് സംസാരിക്കുന്തോറും നമ്മള്‍ തമ്മിലുള്ള ദൂരം കുറഞ്ഞുവന്നത് ഞാന്‍ അറിഞ്ഞു....പിന്നെ നിന്നോട് മാത്രമായി ഞാന്‍ കൂടുതല്‍ സംസാരിക്കുമായിരുന്നത്......നീ എന്നോടും.....നിന്നെ എപ്പോഴും വ്യത്യസ്തനായി ഞാന്‍ കണ്ടു...നമ്മള്‍ എപ്പോഴും എന്തിനെ കുറിച്ചെങ്കിലും സംസാരിച്ചിരുന്നു....പക്ഷെ എല്ലാരുമുള്ള സമയങ്ങളില്‍ ഞാന്‍ വാക്കുകള്‍ക്ക് വേണ്ടി പരതിയിരുന്നത് നീ മനസിലാക്കിയിരുന്നോ?......പിന്നെ പിന്നെ...വാക്കുകള്‍ കിട്ടാതെ...എന്താ കാരണം എന്ന് എനിക്കറിയില്ലാ സത്യം...പക്ഷെ നീ എന്തെല്ലാമോ ആയിരുന്നു...നീ മറ്റൊരാളിന്‍റെ ആണെന്ന് അറിയാമെങ്കിലും....വെറുതെ...അതെ വെറുതെ ഒരിഷ്ടം....ഒന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ലാ...നല്ല കുറച്ചു സമയം നിന്നോടൊപ്പം ...പിറകോട്ടു ചിന്തിക്കുമ്പോള്‍...ഓര്‍ത്തു ചിരിക്കാന്‍......മധുരമുള്ള കുറെ ഓര്‍മ്മകള്‍.....അത്രേ ഞാന്‍ പ്രതീക്ഷിക്കുന്നുള്ളു......ഞാന്‍ പലപ്പോഴും സ്വാര്‍ത്ഥയാകുന്നു ഇത് സത്യം...നീ മറ്റൊരാളിനോട് സംസാരിക്കുമ്പോള്‍....ചിരിക്കുമ്പോള്‍....വെറുതെ ഒരു ദേഷ്യം...നിനക്കും ഇതൊക്കെ തോന്നുന്നുവോ.....എല്ലാ വികാരങ്ങളും...ചങ്ങാത്തവും...സ്നേഹവും.... കൂടികലര്‍ന്നോരിഷ്ടം .....മണല്‍തരികള്‍ പോലെ ചെറിയ ചെറിയ ഇഷ്ടങ്ങള്‍ കൂടികലര്‍ന്നുള്ള വലിയ ഒരിഷ്ടം....കുറച്ചു കുറച്ചു കുറച്ചായി കൂടിച്ചേര്‍ന്നു നിന്നോടുള്ള ഇഷ്ടം വലിയ കടലാകുന്നത് ഞാന്‍ അറിഞ്ഞു.....അറിഞ്ഞുകൊണ്ട് തന്നെ ഞാന്‍ അതിന്‍റെ അരികത്തു കൂടെ നടന്നും പിന്നേ ആ കടലില്‍ അല്പം ഇറങ്ങിയും പിന്നെ ഭയന്ന് തിരികെ കയറിയും...അങ്ങനെ നിന്നോട് .......സൌഹൃതത്തില്‍ പൊതിഞ്ഞ ഒരിഷ്ടം....അധികം ആയുസില്ല ഈ കൂട്ടിനെന്നറിയം..എങ്കിലും ....പോകാന്‍ അനുവദിക്കാന്‍ തോന്നുന്നില്ലാ അവനോടുള്ള എന്‍റെ ഈ ഇഷ്ടം....അതോ സൌഹ്രതമോ....എന്തായാലും...നിന്നെ വിട്ടുകൊടുക്കാന്‍ തോന്നുന്നില്ല...പക്ഷെ ക്രുര ആയ കാലചക്രത്തെ മാത്രം ഞാന്‍ ഭയപ്പെടുന്നു......തനിക്കു ഇഷ്ടമുള്ളതെല്ലാം ആരുടേയും വികാരവും...സങ്കടവും കണക്കാക്കാതെ ചെയ്തു കൂട്ടുന്ന കാലചക്രത്തെ മാത്രം.....കാലത്തിന്‍റെ നോട്ടം നമ്മുടെ മേല്‍ പതിച്ചു കഴിഞ്ഞു എന്നറിയുന്നു ഞാന്‍......പക്ഷെ...എന്‍റെ കൂട്ടുകാരാ ....നീ എന്നെയും ഞാന്‍ നിന്നെയും ഒറ്റക്കാക്കി...വീണ്ടുമൊരു സൌഹൃതം തേടുമോ....കാലം സാക്ഷി ആകുമോ....ആയേക്കാം....കാരണം.....എന്നെ കരയിപ്പിക്കാന്‍ പലപ്പോഴും സുക്ഷിച്ചു വക്കുന്നു കാലം ചിലതൊക്കെ......എന്നിട്ട് അതിന്‍റെ താക്കോല്‍ എന്‍റെ തന്നെ കൈയില്‍ തന്നിരിക്കുന്നു....തുറന്നു നോക്കാന്‍ അനുവാദം തരാതെ...കളിപ്പിച്ചു....ചിലപ്പോള്‍ നല്ലതാണു അതിനുള്ളില്‍ എന്ന തോന്നല്‍ തന്നു ചിരിപ്പിച്ചും....പിന്നെ കരയിപ്പിച്ചും.......വീണ്ടും ചിരിപ്പിച്ചും....കാലം നമ്മുടെ സൌഹൃതതിലും ഇതൊക്കെ തന്നെ ചെയ്യും...പക്ഷെ നീ പോകല്ലേ....ഈ സൌഹൃതവും....
No comments:
Post a Comment