Clouds come floating into my life, no longer to carry rain or usher storm, but to add color to my sunset sky.
മഴയെ നോക്കിയിരിക്കുമ്പോള്‍ എപ്പോഴും എന്‍റെ കണ്ണ് നിറയും.....ഈ മഴ എന്തിനാ എന്നെ ഇങ്ങനെ കരയിപ്പിക്കുന്നത്....ദുഃഖം സഹിക്കാനാവാതെ ആരൊക്കെയോ ..എന്തിനൊക്കെയോ...ഒരുമിച്ചു കരയുന്ന പ്രതീതിയാണ് എനിക്ക് ഇത് കാണുമ്പോള്‍.....അല്ലേല്‍ തന്നെ ആരുടെയെങ്കിലും കണ്ണുനിറഞ്ഞു കണ്ടാല്‍ ഞാനും ഒപ്പം കരയുന്ന സ്വഭാവമാണ് എനിക്ക്......അതുകൊണ്ട് ആരും കരയുന്നതെന്നിക്കിഷ്ടമല്ല.....എല്ലാരും എപ്പഴും സന്തോഷമായിരുന്നെങ്കില്‍...അങ്ങനെ ആയിരുന്നെകില്‍ തന്നെ മഴ പെയ്യാതിരിക്കുമായിരുന്നോ......ഞാന്‍ സങ്കടപ്പെടാതിരിക്കിമായിരുന്നോ ...ആവോ അറിയില്ല....കാറ്റിനൊപ്പം ചാഞ്ഞും പിന്നെ ചരിഞ്ഞും...തിമിര്‍ത്തു പെയ്യുന്ന ഈ മഴയെ ഞാന്‍ സ്നേഹിച്ചിരുന്നു.....സ്വകാര്യമായി പ്രേമിച്ചിരുന്നു....ഇന്നും പുറത്തു മഴയുണ്ട്....പിന്നെ യാന്ത്രികമായി ഞാന്‍ ജനലിന്റെ അടുത്തേക്ക് ....അവിടെ നിന്ന് പുറത്തു നോക്കി....വൃക്ഷങ്ങളുടെയും....ചെറിയ ചെടികളുടെയും സന്തോഷം നോക്കി....അങ്ങനെ...ചെറിയ ചെടികളുടെ മേല്‍ പതിക്കുന്ന വലിയ മഴത്തുള്ളികള്‍...പാവം തോന്നി ആ ചെടികളോട്.....പക്ഷെ......ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ എനിക്ക്....... ഈ മഴയോടൊപ്പം വരുന്ന തെന്നല്‍ എന്നെ എന്നും സന്തോഷിപ്പിച്ചിരുന്നു....എനിക്ക് ആ തെന്നലിനോട് ഒരിക്കലും പരിഭവം തോന്നിയിട്ടില്ലാ...ഒരിക്കല്‍ സങ്കടപ്പെട്ടു ഞാന്‍ കരയുമ്പോള്‍ ഓര്‍ക്കാപ്പുറത്ത് പുറത്തു മഴ പെയ്യുവാനും തുടങ്ങി...അന്ന് ഞാന്‍ സ്വകാര്യമായി മഴയോട് പറഞ്ഞു...നീ എന്‍റെ സഖി...ഒരു നല്ല കൂട്ടുകാരിയെപോലെ നിയും എന്‍റെ സങ്കടത്തില്‍ ഞാന്‍ അറിയാതെ ...എന്നോടൊപ്പം...അന്ന് ഞാന്‍ നിന്നെ എത്രയാ സ്നേഹിച്ചതെന്നു നിനക്കറിയാമോ.......അന്ന് നിന്നോടൊപ്പം വന്ന തെന്നല്‍ എന്നെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു...ഞാന്‍ അറിയാതെ....മയങ്ങിപോയി അന്ന്....പിന്നെ ഉണര്‍ന്നപ്പോള്‍ നിന്നെ ഞാന്‍ കണ്ടില്ല...തെന്നല്‍ അപ്പോഴും കാവലിനെന്നപോലെ ഉണ്ടായിരുന്നു....ഇലകളിലൂടെ ഇറ്റിറ്റു വീണു നീ നിന്റെ സാനിധ്യം അറിയിക്കുണ്ടായിരുന്നു.......ജലത്തുള്ളികള്‍ വീഴുമ്പോ...മനസും ശരിരവും ഒരുമിച്ചു തുള്ളിച്ചാടി....എന്തൊരു രുചിയാണ് ഈ മഴവെള്ളത്തിനു...തണുപ്പ് ശരിരത്തില്‍ അരിച്ചു കേറുന്ന സമയത്ത് മാത്രം പെയ്യുന്ന മഴ യെ മനപൂര്‍വം ഒഴിവാക്കി....പക്ഷെ പുറത്തേക്കു നോക്കി....അസുയയാണ്.....ആ മഴതുള്ളി പതിക്കുന്ന എല്ലാത്തിനോടും അപ്പോള്‍....ആരോ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു... മഴയില്‍ നിന്ന് കരയനാണ് ഇഷ്ടം എന്ന്....കണ്ണിരു ആരും കാണുകയില്ലല്ലോ.....മഴനൂലില്‍ മഴതുള്ളി കൊരുത്തു മാലയുണ്ടാക്കി അണിയാന്‍ ഒരിക്കലും നടക്കില്ല എന്നറിഞ്ഞു തന്നെ ഒരു ചെറിയ വലിയ മോഹം...പലപ്പോഴും തോന്നിയിട്ടുണ്ട് മഴ പെയ്യുന്ന സമയങ്ങളില്‍ അത് കൊണ്ടുണ്ടാക്കിയ കൂട്ടില്‍ തടവിലാണെന്നു.....പക്ഷെ അതിനും ഒരു സുഖമുണ്ട്....നിര്‍വചിക്കാനാവാത്ത......ആരോടും പങ്കുവൈക്കാന്‍ ഇഷ്ടമില്ലാത്ത എന്‍റെ ..എന്‍റെ മാത്രം...സന്തോഷങ്ങള്‍......കൊച്ചു കൊച്ചു വലിയ മഴതുള്ളി പോലെ പരിശുദ്ധമായ എന്‍റെ സന്തോഷങ്ങള്‍......
No comments:
Post a Comment