Saturday, August 28, 2010

"ishtam"...........a feeling

 "ശരിയായ സ്നേഹം ഭയത്തെ പുറത്താക്കുന്നു"

എന്നാ നമ്മള്‍ ആദ്യമായി പരിചയപ്പെട്ടത്‌?....പിന്നെയും പിന്നെയും പല കൂടിക്കാഴ്ചകള്‍.......അതിന്നുള്ളില്‍ എപ്പോഴോ നീ എന്‍റെ ഉള്ളിലും....ഞാന്‍ നിന്‍റെ ഉള്ളിലും....സ്ഥലം കണ്ടെത്തിയിരുന്നു........എന്തോ ഒരിഷ്ടം തുടക്കത്തിലേ തോന്നിയിരുന്നില്ലേ......നീ പോയാലും എപ്പഴാ ഇനിയൊന്നു കാണുന്നെ  എന്ന് ഹൃദയം  ചോദിക്കുന്നോരിഷ്ടം......തൃപ്തി തോന്നാത്ത ഇഷ്ടം........വേണ്ടുവോളം ജലം കുടിച്ചിട്ടും  തൃപ്തി വരാത്ത ഭുമിയെപോലെ.......മതിവരുവോളം ഭക്ഷിച്ചിട്ടും മതി എന്ന് പറയാത്ത അഗ്നിയെപോലെ......എത്രജലം ചെന്ന് ചേര്‍ന്നാലും നിറയാത്ത കടല്‍ പോലെ .......നിന്നോടുള്ള ഇഷ്ടവും........നിന്നെ ഞാന്‍ എന്തെ ഇങ്ങനെ ഇഷ്ടപ്പെടുന്നത്......നിന്‍റെ വാക്കുകളില്‍.......നിന്‍റെ കരുതലില്‍.....വര്‍ദ്ധിക്കുന്ന എന്‍റെ ഉള്ളിലെ ഇഷ്ടം....എന്‍റെ അവസ്ഥ....സാഹചര്യം ഒന്നും ഓര്‍ക്കാതെ ഒരിഷ്ടം....എല്ലാം മറന്നോരിഷ്ടം.....എല്ലാം മറക്കൊന്നോരിഷ്ടം .........ഈ ഇഷ്ടത്തിന് രൂപമില്ല ......ഭാവമില്ല...സ്വാര്‍ത്ഥത ഒട്ടുമില്ലാത്ത ഇഷ്ടം......ലോകത്തിനു മനസ്സിലാക്കാന്‍ പറ്റാത്ത രീതിയിലുള്ള ഇഷ്ടം.......മനസ്സിലാക്കികൊടുക്കാന്‍ കഴിയാത്ത ഇഷ്ടം......നിന്നോട് മാത്രം ഇഷ്ടം......നിന്നെ കാണുമ്പോള്‍ ഇഷ്ടം.....അതിലേറെ കാണാത്തപ്പോള്‍ ഏറുന്ന  ഇഷ്ടം.....ഒരിക്കലും വറ്റാത്ത ഇഷ്ടം.......പരിധി കല്പിക്കാത്ത ഇഷ്ടം.....പരിധികല്പിക്കാനാവാത്ത ഇഷ്ടം.....ഒരിക്കലും നഷ്ട്ടപ്പെടുത്താന്‍ ആവാത്ത ഇഷ്ടം.......എപ്പോഴും ഓര്‍ക്കാന്‍ തോന്നുന്ന......ഓര്‍ക്കുമ്പോള്‍ ഹൃദയത്തെ എപ്പോഴും സന്തോഷിപ്പിക്കുന്ന  ഒരു ഇഷ്ടം.....കൈഎത്താ ദൂരത്ത് ആണെങ്കിലും നിന്നോടെനിക്ക് ഇഷ്ടം......ഇഷ്ടം..... ഇഷ്ടം......ഈ ഇഷ്ടം നിന്നോട് മാത്രം.......പേരില്ലാത്ത ഒരിഷ്ടം......

Wednesday, August 25, 2010

"santhoshathinte oru dinam"........a day of happiness

 

"സന്തോഷവും സങ്കടവും ഒരേ കളത്തില്‍ ഓടുന്നവരാണ്.ഒന്ന് വിശ്രമിക്കുമ്പോള്‍ അടുത്തത് മുന്നേറുന്നു, ആധിപത്യം സ്ഥാപിക്കുന്നു"

എത്ര പെട്ടെന്നാണ് പ്രകാശം പരന്നത്......കുറച്ചു നാളായി അന്ധകാരം മാത്രം ആയിരുന്നു ചുറ്റും......സമയം പോകുന്നത് വളരെ പ്രയാസം ഉള്ള കാര്യം ആയിരുന്നു......ഒരിടത്തുതന്നെ എത്രനേരം ഇരുന്നുവെന്ന് ഒരുപിടിയും ഇല്ല......ഒന്നും ചെയ്യാന്‍ തോന്നാതെ.....എല്ലാരോടും....എല്ലാത്തിനോടും ദേഷ്യം ആയിരുന്നു......ആരോടൊക്കെ കോപിച്ചു എന്നും അറിയില്ല ........എത്ര പെട്ടെന്നാണ് എല്ലാം മാറിയത്.....ഇപ്പോള്‍ എന്‍റെ ചുറ്റും മന്ദഹാസം മാത്രം.....എല്ലാത്തിനോടും......എല്ലാവരോടും സ്നേഹം......സന്തോഷത്തോടെ എല്ലായിടത്തും ഒരു കൊച്ചു കുട്ടിയെപ്പോലെ ഓടി മനസ്സ് തുള്ളികളിക്കുന്നു.....എന്ത് രസമാ ഈ സന്തോഷം കാണാന്‍.....അനുഭവിക്കാന്‍......ഈ സന്തോഷം തിരികെ വരുമെന്ന് ഇന്നലെ വരെ ഞാന്‍ പ്രതീക്ഷ ഇല്ലായിരുന്നു.....രാത്രിയിലെ കടലിനെ അനുസ്മരിപ്പിക്കുന്നതായിരുന്നുകഴിഞ്ഞ കുറെ ദിനങ്ങളായി എന്‍റെയും അവസ്ഥ....ഇരുട്ട് മാത്രം.....ചുറ്റും.....പക്ഷെ ഇപ്പോള്‍ ഞാന്‍ അതൊന്നും ഓര്‍ക്കുന്നില്ലാ.....അതെല്ലാം മാറിപോയി.....ഒരുദിനം കൊണ്ട്........കാഴ്ച നശിച്ചു പോയവന്‍ലോകം വീണ്ടും കണ്ടതുപോലെ......എന്താ ഒരു സന്തോഷം........സന്തോഷം മാത്രം ജീവിതമായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു........സന്തോഷം വരുമ്പോള്‍ ആകാശത്തിലൂടെ പറക്കുവാന്‍  മോഹം.....കെട്ടുകള്‍ഇല്ലാതെ സ്വതന്ത്രമായി......ഇന്നലെ ഞാന്‍ കണ്ട നക്ഷത്രങ്ങള്‍ക്ക് നിന്‍റെ മുഖമായിരുന്നു....എന്നാല്‍ ഇന്ന് നക്ഷത്രങ്ങള്‍ എല്ലാം മാലാഖമാരായി പുഞ്ചിരിതൂകുന്നു.......ഇന്ന് വാനിലെ ചന്ദ്രന് നിന്‍റെ മുഖം......തെളിഞ്ഞ വാനില്‍ തെളിഞ്ഞുനില്‍ക്കുന്ന നിന്‍റെ മാത്രം പുഞ്ചിരി തൂകുന്ന വദനം......എന്‍റെ സന്തോഷം ഇന്ന് നീ  എന്ന പൂര്‍ണചന്ദ്രനോടൊപ്പം പൂര്‍ണ്ണമാകുന്നു......നിന്നോടൊപ്പം ഞാന്‍ പൂര്‍ണ്ണയാകുന്നു......

Tuesday, August 24, 2010

"viraham"...........have I missed something?

"എന്തെങ്കിലും നഷ്ടപ്പെട്ടപ്പോഴൊക്കെ മറ്റെന്തെകിലും നേടിയിട്ടും ഉണ്ട്.....പക്ഷെ നിന്നെ നഷ്ടപെട്ടപ്പോള്‍ ഒന്നും ഞാന്‍ നേടിയില്ല......കാരണം നിന്‍റെ വിലയുള്ള ഒന്നും ഞാനിതേവരെ കണ്ടെത്തിയില്ല"
എന്നും......... എപ്പോഴും......... ആരംഭം നീയായിരുന്നു. ഞാന്‍ എന്‍റെലോകത്തില്‍ തൃപ്തയായിരുന്നു. എന്‍റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ......തീരെ ചെറുതല്ലാത്ത ദുഃഖങ്ങള്‍.....ഇതായിരുന്നു എന്‍റെ ലോകം......ഞാന്‍ തന്നെ പണിതീര്‍ത്ത എന്‍റെ മാത്രം കൊട്ടാരം......അതില്‍ പണിതീര്‍ത്ത തടവറ.....അതില്‍ ഞാന്‍ എന്നെത്തന്നെ പൂട്ടുകയായിരുന്നു.......വലിയതാഴിട്ട് .......പിന്നെ .താക്കോല്‍ കിളിവാതിലിലൂടെ പുറത്തേക്കു എറിഞ്ഞും കളഞ്ഞിരുന്നു ഞാന്‍ .....തടവറക്കുള്ളിലിരുന്നു ആ താക്കോല്‍ തെരുവിലെ കുട്ടികള്‍ക്ക് കിട്ടുന്നതും അത് അവര്‍ തട്ടികളിക്കുന്നതും ഞാന്‍ സ്വപ്നം കണ്ടു.....കൈകളില്‍ നിന്നും കൈകളിലേക്ക്.....കാലുകളില്‍ നിന്ന് കാലുകളിലേക്ക് ......ദിശയറിയാതെ.....ദൂരെക്ക്  ദൂരേക്ക്‌......എന്‍റെ കൊട്ടാരത്തില്‍ ഞാന്‍ ആരെയും വിരുന്നുകാരായി സ്വീകരിച്ചിട്ടില്ല.....എന്നിട്ടും നീ വിരുന്നുകാരനായി......തടവറയിലെ എന്നെ നീ കണ്ടെത്തുകയും ചെയ്തു.....എന്നോട് നീ അടുക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ.......... ഞാന്‍  നിന്നില്‍ നിന്ന്അകന്നു മാറാന്‍കുറച്ചൊക്കെ വെറുതെ ശ്രമിക്കുകേം ചെയ്തിരുന്നു ... .....എനിക്ക് നിന്നെ തീരെ  അവഗണിക്കാന്‍....കഴിയാത്തത് എന്‍റെ മാത്രം ബലഹീനത....നീ എന്തിനാ എന്നെ സ്നേഹിക്കുന്നെന്ന് പറഞ്ഞത്.....അതുകൊണ്ടാണല്ലോ പിന്നെയെപ്പോഴോ നിന്നെ സ്നേഹിക്കാനും ഞാന്‍ നിര്‍ബന്ധയായത്‌......എവിടെക്കെന്നുപോലും നോക്കാതെ എറിഞ്ഞു കളഞ്ഞ ആ തക്കോലിനെ ഓര്‍ക്കാന്‍ നീ എന്നെ നിര്‍ബന്ധിതയാക്കി......എന്തിനായിരുന്നു അതെല്ലാം......യാത്രപോലും പറയാതെ പോകാനായിരുന്നു എങ്കില്‍........എന്തിനായിരുന്നു....നിന്നെ കാണാത്ത  ദിനങ്ങള്‍ അവ ദിനങ്ങള്‍ ആയിരുന്നോ.....അറിയില്ല....കാരണം ആ ദിനങ്ങള്‍ എന്‍റെ ജീവിതത്തില്‍ കണക്കുകൂട്ടാന്‍ മനസ്സ് ഒരുവിധത്തിലും അനുവദിക്കുന്നില്ല .....എനിക്കറിയാം ആ ദിനങ്ങള്‍ ഒരു സത്യമാണെന്ന്....പക്ഷെ....വിശ്വസിക്കാന്‍ മനസ്സ് മടിക്കാട്ടുന്നു......എന്‍റെ തടവറക്കുള്ളിലെ കിളിവാതിലിലൂടെ ഞാന്‍ കണ്ട ആകാശത്തിലെ നക്ഷത്രങ്ങള്‍ക്കെല്ലാം നിന്‍റെ മുഖമായിരുന്നു......ചിന്താ എന്ന കാടു വെട്ടി തെളിച്ചിരുന്നെങ്കില്‍ കുറച്ചൊരു ആശ്വാസം ലഭിച്ചേനെ.....എന്നെങ്കിലും നീ യാത്ര പറയാന്‍ വരുന്ന ദിനവും കാത്തു ഈ കൊട്ടാരത്തിലെ തടവറക്കുള്ളില്‍ ഞാനുണ്ടാകും......പക്ഷെ അപ്പോഴും ഒരു ചോദ്യം നിന്നോട് എനിക്ക് ചോദിക്കാനുണ്ടാകും.....എന്തിനായിരുന്നു....നീ എന്നെ സ്നേഹിച്ചതും.....പിന്നെ യാത്രപോലും ചോദിക്കാതെ പോയതും..........അസ്തമന സൂര്യന്‍ കടലില്‍ മറയുന്നതും പിന്നെ അവിടെനിന്നും ഉദിക്കുന്നത് പോലെ ഞാനും നിന്നില്‍ മറയുവാനും നിന്നില്‍ ഉദിക്കുവാനും ആഗ്രഹിച്ചിരുന്നു.......ഇപ്പോഴും നിന്‍റെ ഓര്‍മ്മയില്‍ ഞാന്‍ ഉണരുന്നു.....നിന്‍റെ ഓര്‍മ്മയില്‍ ഉറങ്ങുന്നുവോ? ഇല്ല ...ഞാന്‍ ഉറങ്ങുന്നില്ല......ഞാന്‍ ഉറങ്ങിയാല്‍ നിന്‍റെ ഓര്‍മ്മ കുറച്ചു നേരത്തേക്കെങ്കിലും മാറിപോകും......പാടില്ല......ഞാന്‍ ഉണര്‍ന്നിരിക്കുന്നു........നിന്‍റെ വരവിനായി......നിന്‍റെ ഓര്‍മ്മയുമായി.........

Sunday, August 22, 2010

"yathra " a journey........



"ജീവിതം...അതൊരിക്കലും ഒരവസാന യാത്രയല്ല മറിച്ചു ആരംഭ യാത്രയാണ്‌..... അതില്‍ ആനന്ദം കണ്ടെത്തുന്നു എങ്കില്‍"



ആരും വരുവാനില്ലാത്ത ജീവിത വീഥിയില്‍
അന്യനായി എന്നോ നീ വന്നു ....
എന്നുടെ ജീവിതയാത്രയില്‍ നിന്നെ ഞാന്‍
നല്ല  സഹയാത്രികനായി കണ്ടു.....
കാലങ്ങള്‍ മാറിമറിഞ്ഞ ഈ യാത്രയില്‍
അളവില്ലാ ആനന്ദം നീ നല്‍കി......
വീഥിയുടന്തം ദൂരമേ കണ്ടപ്പോള്‍ നാലു
നയനങ്ങള്‍  ബാഷ്പം അണിഞ്ഞു ....
യാത്ര പറഞ്ഞു  പിരിഞ്ഞു നീ പോയപ്പോള്‍
ഏകാകിയായി തേങ്ങി എന്‍റെ യാത്രയും വീണ്ടുംതുടര്‍ന്നു   ...
വേഗത്തിലും പിന്നെ സാവധാനത്തിലും
കാലം കടന്നു  കടന്നു പോയി .......
എന്‍റെ ജീവിത യാത്രയില്‍ വീണ്ടും നീ
സഹയാത്രികനായി വന്നു ചേര്‍ന്നു....
യാത്ര പറഞ്ഞു പിരിഞ്ഞു പോകാതെ
എന്നെന്നും എന്നോടിരുന്നു....
എന്‍റെ അന്ത്യം ദൂരമേ ദര്‍ശിച്ചു
നിന്നെഓര്‍ത്തെന്‍റെ  ഹൃദയം തേങ്ങി......
നിന്‍റെ യാത്ര തുടരുന്നു ഏകനായി
കണ്ടുമുട്ടില്ലരിക്കലും നമ്മള്‍ വീണ്ടും......

Thursday, August 19, 2010

dreams...............



"സ്വപ്‌നങ്ങള്‍.....അവയെപ്പോഴും സ്വതന്ത്രരാണ്....പിടിച്ചടക്കാന്‍ കഴിയില്ല ആര്‍ക്കും ."
സ്വപ്‌നങ്ങള്‍ ......കുറച്ചുനേരത്തേക്ക് എങ്കിലും ഇതു യാഥാര്‍ത്ഥ്യം ആയിരുന്നെങ്കില്‍ എന്ന് തോന്നിപ്പിക്കാറുണ്ട്.........സ്വപ്നം കാണാത്തവരായി ആരാ ഉള്ളത്.....ഞാനും കണ്ടു......സ്വപ്‌നങ്ങള്‍......ഒരിക്കലും നടക്കുകില്ല എന്ന് അറിഞ്ഞൊണ്ട്തന്നെ എനിക്ക് അത് ശരിയാണെന്ന് വിശ്വസിക്കാനായിരുന്നു ആഗ്രഹം,,,,,ചില സ്വപ്‌നങ്ങള്‍ ജീവിക്കാനുള്ള ആശ നല്‍കുന്നത് പോലെ എന്‍റെ സ്വപ്നങ്ങളും എന്‍റെ സ്വന്തം ആയിരുന്നു.......എന്‍റെ സ്വകാര്യ സന്തോഷം.....ആരോടും പങ്കുവൈക്കാന്‍ ഇഷ്ടമില്ലാത്ത എന്‍റെ സ്വകാര്യ ആനന്ദം......അതെനിക്ക് ആശ മാത്രമല്ല .....എന്‍റെ പ്രോത്സാഹനം കൂടെ ആയിരുന്നു....സ്വപ്‌നങ്ങള്‍....അതെപ്പോഴും മായലോകത്തില്‍ എത്തിച്ചു സന്തോഷിപ്പിക്കുന്നു ......യാഥാര്‍ത്ഥ്യം...അത് ശരിയായ ലോകത്തില്‍ വച്ച് കരയിപ്പിക്കുന്നൂ......എനിക്ക് കരയാനിഷ്ടമല്ല.....വെറുതെ ആണെങ്കിലും....കുറച്ചുനേരത്തെക്ക് എങ്കിലും  സന്തോഷിക്കട്ടെ.....അര്‍ത്ഥമില്ലാത്ത കുറെ സ്വപ്‌നങ്ങള്‍ കൊണ്ട് എന്താ ലാഭം എന്ന് പലപ്പോഴും ചിന്തിച്ചു.....പക്ഷെ ആ അര്‍ത്ഥമില്ലായ്മ ജീവിതത്തിന്‍റെ ഭാഗമായിരുന്നു......വെറുതെ അതില്‍ സര്‍വ അര്‍ത്ഥങ്ങളും കണ്ടെത്താന്‍ ശ്രമിച്ച നാളുകള്‍....ഇങ്ങനെ സ്വപ്നലോകത്തില്‍ അഭയം കണ്ടെത്താന്‍ ശ്രമിച്ച നാളുകളിലാണ്‌ ഒരു യാഥാര്‍ത്ഥ്യമായി നീ എന്‍റെ മുന്നില്‍ വന്നത്....ഒരു സ്വപ്നമെന്ന് കരുതി സ്വന്തമാക്കാന്‍ ശ്രമിച്ചു ഞാന്‍......പിന്നെ നീയൊരു യാഥാര്‍ത്ഥ്യം എന്ന് അറിഞ്ഞപ്പോള്‍.....കൈവിട്ടുപോകുമോ ഈ സന്തോഷം  എന്ന് ഞാന്‍ ഭയപെട്ടുപോയി.....എന്നെ വിട്ടു എങ്ങും പോകില്ലാ എന്ന് നീ  ആശ്വസിപ്പിച്ചപ്പോള്‍ ഞാന്‍ ആദ്യമായി യാഥാര്‍ത്ഥ്യത്തെ സ്നേഹിച്ചു തുടങ്ങി.....നിന്നെ ഞാന്‍ സ്നേഹിച്ചു തുടങ്ങി.....സ്വപ്നത്തില്‍ അല്ല........യഥാര്‍ത്ഥമായി......പിന്നിട്  നീ എന്‍റെ സ്വപ്നത്തിലും സ്ഥിരം സന്ദര്‍ശകനായി......പക്ഷെ ഞാന്‍ ഇന്നറിയുന്നു നീ ഒരു സത്യമാണെന്ന്.......നീ ഒരു  സ്വപ്നമാണെന്ന് വിശ്വസിക്കാന്‍ കഴിയില്ല എനിക്കിനി.......കാരണം നീ ഒരു യഥാര്‍ത്ഥമായി......എപ്പോഴും  ഇരിക്കുമ്പോള്‍........ . ..ഇനി എനിക്ക് വയ്യ.......നിന്നെ ഒരു സ്വപ്നമെന്ന് ചൊല്ലി എന്നെ ഞാന്‍ തന്നെ വഞ്ചിക്കാന്‍  .......ഇനി......നീ എന്‍റെ സങ്കല്പമല്ല..........മറിച്ച്‌  സത്യം.......അതെ.....നീയാണ് സത്യം....നിന്നെ കണ്ടെത്തിയതാണ് യഥാര്‍ത്ഥ്യം ......ഇന്നുവരെ നിന്നെ ഒഴിച്ച് കണ്ടെതെല്ലാം മിഥ്യസ്വപ്നം .........ഞാന്‍ സ്വപ്നത്തില്‍ നിന്ന് ഉണരുകയാണ്......നിന്നോടൊപ്പം... യഥാര്‍ത്ഥ ലോകത്തിന്‍ അല്പം സഞ്ചരിക്കട്ടെ.....

Tuesday, August 17, 2010

ormakal...........


"സ്നേഹിക്കപെടുന്നില്ല എന്നാ സത്യവും ഏകാന്തതയുമാണ്‌ മനുഷ്യന്‍റെ ഏറ്റവും വലിയ ദാരിദ്ര്യം "

ഓര്‍മകളുടെ കെട്ടുകള്‍ ഓരോന്നോരോന്നായി അഴിക്കുമ്പോള്‍ നിന്‍റെ കെട്ടും വളരെക്കാലത്തിനു ശേഷം കണ്ടെത്തി......നിറം മങ്ങി പൊടിപിടിച്ചു തുടങ്ങിയിരുന്നു .......പ്രതീക്ഷിക്കാതെ ആണ് കൈയ്യിലെത്തിയതെന്നാലും...........എനിക്കതില്‍ ഒട്ടും ദുഃഖം ഇല്ല. കാരണം നീ എന്നത് എന്‍റെഭാഗമായിരുന്നല്ലോ.........ഒരു വിരുന്നുകാരനായി എത്തി എന്നില്‍ അവകാശം സ്ഥാപിച്ചപ്പോഴും പിന്നെ നീ എന്‍റെ ജീവിതത്തിന്‍റെ ഭാഗമായപ്പോഴും ഒരിക്കലും ഞാന്‍ നിന്നെ കുറ്റപ്പെടുത്തിയോ......ഉണ്ടെന്നു പറയാന്‍  നിനക്ക് കഴിയില്ലാ.....കാരണം നിന്നെ കുറ്റപ്പെടുത്താന്‍എനിക്ക്  കഴിയില്ലായിരുന്നു....\
ഞാന്‍ നിന്‍റെ കൂട്ട് ആഗ്രഹിച്ചിരുന്നു.......ഒരുതരത്തില്‍  ജീവിതത്തില്‍ നിന്നുള്ള  ഒളിച്ചോട്ടം.......ഞാനും നീയും ആത്മമിത്രങ്ങള്‍ പോലെയായിരുന്നു.......ആ ഓര്‍മ്മകള്‍ ഇന്നും എന്നെ സന്തോഷിപ്പിക്കുന്നില്ല....... എങ്കിലും എന്നെ ദുഖിപ്പിക്കുന്നുമില്ല .....നാം ഒന്നിച്ചു .....രാവും പകലും നീ എന്‍റെ ഒപ്പം..........നിഴലായി.........ഒരു സത്യമായി .............ഓര്‍ക്കുന്നുണ്ടോ? .......
 എപ്പോഴും ഞാന്‍ നിന്നോടൊപ്പം ഒറ്റക്കിരിക്കാന്‍ ആഗ്രഹിച്ച സമയങ്ങള്‍.......ഞാനും നീയും ഒരു വാക്കും സംസാരിക്കാതെ തന്നെ എല്ലാം കേട്ട നേരങ്ങള്‍.....ഇന്നും ഞാന്‍ ഓര്‍ക്കുന്നു....അല്പം മങ്ങിപ്പോയെങ്ങിലും ഇന്നും.......പിന്നെന്നോ എനിക്ക് വേറൊരു കൂട്ട് കിട്ടിയെന്നു പറഞ്ഞു നീ പിണങ്ങി പോയപ്പോള്‍......നിന്നെ ഞാന്‍ മനപ്പുര്‍വ്വം ആയി മറക്കാന്‍ ശ്രമിക്കയായിരുന്നു.......കാരണം നിന്‍റെ  സാനിധ്യത്തില്‍ഞാന്‍ ഒരുനാളും സണ്ടോഷിച്ചിട്ടില്ല.........കാരണം സന്തോഷം നിന്‍റെ സ്വഭാവം ആയിരുന്നില്ല.
പക്ഷെ നീ എന്‍റെ എല്ലാമായിരുന്നു........സത്യം.....ഇനി ഞാന്‍ നീ ആരാന്നു പറയട്ടെ............നീയായിരുന്നു എന്‍റെ loneliness ......ഏകാന്തത......
നിന്നെ മറന്നു ഞാനിന്നു .............വേണ്ടാ എനിക്ക് നിന്നോടുള്ള സഖിത്വം വേണ്ടാ.......i  am happy now ......ഇപ്പോള്‍ എനിക്കറിയാം എന്താണ് സന്തോഷം....എന്താണ് മന്ദഹാസം........ഞാനിന്നു സന്തോഷിക്കുന്നു.......ആനന്ദിക്കുന്നു.....നീ വേണ്ടാ.... എന്‍റെ യാത്രയില്‍.......ഓര്‍മ്മയില്‍ നിന്നും നിന്നെ തുടച്ചുനീക്കട്ടെ....ക്ഷമിക്ക് എന്നോട് .......വീണ്ടും ഒരു ഏകാന്ത ജീവിതം.........വേണ്ടാ ......ഏകാന്തതയെ നിന്നോട് വിട.............ഇനിയും കണ്ടുമുട്ടരുത് നാം തമ്മില്‍.......നിന്നോടുള്ള ദേഷ്യം കൊണ്ടല്ല പക്ഷെ ..........അവനോടുള്ള ............സന്തോഷത്തിലേക്ക് എന്നെ നയിച്ച അവനോടുള്ള സ്നേഹം കൊണ്ട്........ഏകാന്തതയെ ...നിന്നെ കെട്ട് ഞാനിതാ....പൊട്ടിച്ചു........ക്ഷമിക്കു............നീ ........

Monday, August 16, 2010

miss you......



"ഓരോ തവണ നിന്നെ കാണാതിരിക്കുമ്പോഴും വാനത്തില്‍നിന്ന്
താരകം താഴെ വീഴുന്ന പ്രതീതിയാണ്...... ഇന്ന് നോക്കിയപ്പോള്‍ വാനില്‍ താരകങ്ങള്‍  ഒന്നും തന്നെ ഇല്ല .......എല്ലാം നിന്‍റെ കുറ്റമാ........ഞാന്‍ നിന്നെ അത്രയും മിസ്സ്‌ ചെയ്തു...."


ഇന്ന് സൂര്യന്‍ ഉദിച്ചില്ല ........ഇന്ന് കാറ്റുവീശുന്നില്ലാ ......പ്രകൃതി നിശബ്ദയായത്‌ പോലെ....കിളികളുടെ ആരവം എവിടെ? തഴുകാന്‍ തെന്നലില്ലാ......വൃക്ഷങ്ങള്‍ അനങ്ങുന്നില്ല.....സമയം അത് ഒട്ടും തന്നെ നീങ്ങുന്നില്ല....ഇങ്ങനെ എന്തുകൊണ്ട്? .......എപ്പോഴും ഇരമ്പുന്ന കടലിനു അനക്കമില്ല....വെള്ളച്ചാട്ടത്തിനു ശബ്ദമില്ല...എല്ലാം...... നീ അടുത്തില്ലാത്തത് കൊണ്ട്എനിക്ക് തോന്നിയതാണോ?.....
എന്തായാലും ഞാന്‍ നിന്നെ ഒത്തിരി സ്നേഹിച്ചിരുന്നു.......ഇപ്പോഴും സ്നേഹിക്കുന്നു ........ഇനിയും സ്നേഹിക്കും.....അത് ഉറപ്പാണ്. കുറച്ചു നേരം കാണാത്തപ്പോള്‍ ഇതാണ് അവസ്ഥ എങ്കില്‍............വേണ്ടാ ഒന്നും വേണ്ടാത്തത് ചിന്തിക്കണ്ടാ ...........ഹൃദയത്തിന്‍റെ സ്വരം നേര്‍മയായി ഞാന്‍ കേട്ടു.
പാര്‍വത ശിഖരങ്ങളില്‍ നിന്നും......ഇനി തിരിച്ചു പോകാനാവില്ല എന്ന് അറിഞ്ഞു തന്നെ താഴേക്ക്‌ പോകുന്ന ജലത്തിന്‍റെ വിരഹ ദുഃഖം പോലെ.......ഞാനും ദുഃഖിച്ചു....പക്ഷെ അത് .....നിസ്സാര കാരണങ്ങള്‍ക്കായിരുന്നൂ.എനിക്കും തിരിച്ചുപോകാനാവില്ല ........നിന്നില്‍ നിന്നില്‍ നിന്നാണെന്ന് മാത്രം.
അല്‍പസമയത്തെക്കെങ്കിലും............നിന്നെ കാണാതെ.......കണ്ണുള്ളവന്‍ പെട്ടെന്ന് അന്ധനായ അവസ്ഥ..........ശ്വാസം നിലച്ചതുപോലെ. എന്താന്നറിയില്ല എനിക്കെല്ലാറ്റിനോടും വല്ലാത്ത ദേഷ്യം....എന്‍റെ ഈ അവസ്ഥയില്‍ സഹതപിക്കുന്നോരാരും ഇല്ല....അത് കൊണ്ട് എന്‍റെ വെറുപ്പ്‌ വല്ലാണ്ട് വര്‍ദ്ധിക്കുന്നു.......നിനക്ക് മാത്രേ എന്നെ സഹായിക്കാന്‍ കഴിയു ....നീ ഒന്ന് വന്നാല്‍ മാത്രം മതിയെനിക്ക്....
വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു ........വരൂ വേഗം ............നമുക്കൊരുമിച്ചുള്ള യാത്ര ..........ഇനിയുംപോണം......ലക്ഷ്യത്തിലേക്ക്......

Saturday, August 14, 2010

tears...



"എന്നിക്കെന്നും മഴയില്‍ യാത്രചെയ്യാനാ ഇഷ്ടം .............എന്‍റെ കണ്ണ് നീരാരും കാണുകയില്ലല്ലോ "


അവന്‍റെകൂടെയുള്ള എന്‍റെ യാത്ര സാഹസികയാത്രയാണ്.....അവനെന്നോടുള്ള സ്നേഹം പോലെ.....അല്ലേല്‍ എന്നെ പ്രേമിക്കുമോ?
ഇന്ന് അവന്‍റെ കണ്ണില്‍ ഞാന്‍ വേദന കണ്ടു.....കണ്ണുനീര് കണ്ടു....വികാരവിചാരങ്ങള്‍ അലതല്ലുന്ന അവന്‍റെ മുഖം........ആ മുഖത്തു നിറഞ്ഞു നിന്ന വേദന.............അത് ഞാന്‍ എങ്ങനെ മറക്കും.........എനിക്ക് മറക്കാന്‍ ആവുന്നില്ല......എന്തൊരു പാപിയാഞാന്‍............
കാരണം അറിയാമെങ്കിലും ..........അറിയില്ല എന്നഅഭിനയവേഷം ...... ഞാന്‍ എടുത്തണിഞ്ഞു....അല്ലാതെ എനിക്ക് വേറെ എന്താ ചെയ്യാന്‍ കഴിയുന്നെ............വിചാര വികാരങ്ങള്‍ അലയടിക്കുന്ന നിന്‍റെ ഹൃദയത്തില്‍.........എങ്ങനെയാ എന്നോടുള്ള സ്നേഹവും വളരുന്നത്‌?....
പലപ്പോഴും ഓടി ദൂരെ മറയാന്‍ ആഗ്രഹിച്ചു.............കഴിയുന്നില്ല.....നിന്‍റെ വേദന കാണാനും വയ്യ..........നിന്നെ പിരിയാനും വയ്യ........
പലപ്പോഴും ഞാന്‍ പറഞ്ഞതല്ലേ.........ഞാന്‍ ഒരു 'പാസ്സിംഗ് ക്ലൌഡ് '.ആണെന്ന്.........എന്നാല്‍ നീ എന്താ മറുപടി പറഞ്ഞെ.............മറ്റൊരു മേഘമായി നീയും പിന്നാലെ വരുമെന്നോ?..............ഈ സ്നേഹത്തെ ഒളിച്ചു ഞാന്‍ എവിടേക്ക് പോകും............ഈ യാത്രയില്‍ നിന്നെ ഒളിച്ചു ...........കഴിയുമോ......ചിന്തകള്‍ കാടും കുന്നും താഴ്വരയും കടന്നു പായുന്നു...........ഒരു നിമിഷമെന്‍ങ്കിലും ചിന്തിക്കാതെ ജീവിക്കുന്നവരുണ്ടോ?..........കുഞ്ഞുങ്ങളെപ്പോലെ ...........ഒന്നുംഅറിയാതെ.....മനസ്സിലാക്കാതെ...........ഭാഗ്യവന്മാരുണ്ടോ?നിന്നോടൊപ്പം ഉള്ള ഓരോ നിമിഷവും ഞാന്‍ സന്തോഷിച്ചു......നിന്നോടുകൂടെ ഞാന്‍ ചിരിച്ചു...ഇപ്പോഴിതാ കരയാനും ഞാന്‍ നിന്നോടൊപ്പം........കരയുന്ന ഓരോ ജീവിതങ്ങളെയും കണ്ടു മുന്‍പ് ....കണ്ണുനീര് ദുഃഖം മായിച്ചു  ഹൃദയത്തിനു ലോലത്വം കൊടുക്കുമെന്ന് ഞാന്‍ വിശ്വസിച്ചു..എന്നാല്‍ നിന്‍റെ ഈ കണ്ണുനീര് കണ്ടു മനസ് ആശ്വസിക്കുവാന്‍ വിസമ്മതിക്കുന്നു.......എന്താ ഞാന്‍ ചെയ്കാ......നിനക്കായി...
കണ്ണുനീരിന്റെ അര്‍ത്ഥവും ആഴവും ചിന്തിച്ചത് നിന്‍റെ കണ്ണില്‍ അത് കണ്ടതിനു ശേഷമാണ്.
വേണ്ട....കരയരുത്.....ഇപ്പോഴേ തളരരുത്.....ആരോ മന്ത്രിക്കുന്നത് കേട്ടു....ഞാന്‍ നിന്നോടും നീ എന്നോടും മൌനമായി....വാക്കുകള്‍ പുറത്തുവരാതെ....എന്‍റെ കരങ്ങളാല്‍ നിന്‍റെ കണ്ണുനീരും .......നിന്‍റെ കരത്തിനാല്‍ എന്‍റെയും തുടച്ചപ്പോള്‍.....തുടരേണ്ടതുണ്ട്....യാത്ര....ഞങ്ങള്‍......തുടരട്ടെ.......

Friday, August 13, 2010

heart



"എനിക്കുവേണ്ടി  ഞാന്‍ കൊണ്ടുവന്നത് ഈ ഹൃദയം മാത്രം
നീ നിനക്ക്  വേണ്ടി ചോദിച്ചതും ഇതേ ഹൃദയം...........
 നീ വാരി വിതറിയ സ്നേഹത്തില്‍ അഭയം കണ്ടെത്തി എന്‍ പാവം ഹൃദയം
നീ വേണ്ടന്നുപരഞ്ഞുപോയപ്പോള്‍ തിരികെ വരാതെ പിടഞ്ഞതും ഇതേ ഹൃദയം"

നീ എന്നോട് ആദ്യമായി നിന്നെ എനിഷ്ടമാകുന്നു എന്ന് പറഞ്ഞപ്പോള്‍..........എന്തായിരുന്നു എന്‍റെ ഉള്ളിലെ വികാരം?.........എനിക്ക് ദേഷ്യമായിരുന്നു...എന്തെ നിന്നെ കണ്ടുമുട്ടാന്‍ താമസിച്ചു..........നിന്‍റെ സ്നേഹത്തിനു മുന്നില്‍ എന്‍റെ അസ്ഥിത്വം ഞാന്‍ ഉപേക്ഷിച്ചു...... ഞാന്‍ ഇങ്ങനെ ആയിപ്പോയതെന്തേ?.............ലോകം എന്നെ നോക്കി ചിരിക്കുമായിരിക്കും............പക്ഷെ എല്ലാരും പറയുന്നപോലെ "ഐ ഡോണ്ട് കെയര്‍ " എന്ന് പറയാനും, പറയുന്നത് വിശ്വസിക്കാനും ഒരു മോഹം............
 പലപ്പോഴും ജീവിതത്തില്‍ മിസ്സ്‌ ചെയ്ത സ്നേഹം..........ഒരുചെറിയ മഴക്കായി കാത്തിരുന്നവന്റ്റെ മേല്‍ വെള്ളച്ചാട്ടം സര്‍വ്വ ശക്തിയായി വീണതുപോലെ  നിന്‍റെ സ്നേഹം  എന്‍റെമേല്‍ ശക്തിയായി പതിക്കുകയായിരുന്നു......ഞാന്‍ തടുക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പേ നീ എന്നെയും കൊണ്ടു വളരെ ദൂരത്ത് എത്തിയിരുന്നു. ഇനി എന്‍റെ യാത്ര മുന്നോട്ട് ............