Tuesday, August 24, 2010

"viraham"...........have I missed something?

"എന്തെങ്കിലും നഷ്ടപ്പെട്ടപ്പോഴൊക്കെ മറ്റെന്തെകിലും നേടിയിട്ടും ഉണ്ട്.....പക്ഷെ നിന്നെ നഷ്ടപെട്ടപ്പോള്‍ ഒന്നും ഞാന്‍ നേടിയില്ല......കാരണം നിന്‍റെ വിലയുള്ള ഒന്നും ഞാനിതേവരെ കണ്ടെത്തിയില്ല"
എന്നും......... എപ്പോഴും......... ആരംഭം നീയായിരുന്നു. ഞാന്‍ എന്‍റെലോകത്തില്‍ തൃപ്തയായിരുന്നു. എന്‍റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ......തീരെ ചെറുതല്ലാത്ത ദുഃഖങ്ങള്‍.....ഇതായിരുന്നു എന്‍റെ ലോകം......ഞാന്‍ തന്നെ പണിതീര്‍ത്ത എന്‍റെ മാത്രം കൊട്ടാരം......അതില്‍ പണിതീര്‍ത്ത തടവറ.....അതില്‍ ഞാന്‍ എന്നെത്തന്നെ പൂട്ടുകയായിരുന്നു.......വലിയതാഴിട്ട് .......പിന്നെ .താക്കോല്‍ കിളിവാതിലിലൂടെ പുറത്തേക്കു എറിഞ്ഞും കളഞ്ഞിരുന്നു ഞാന്‍ .....തടവറക്കുള്ളിലിരുന്നു ആ താക്കോല്‍ തെരുവിലെ കുട്ടികള്‍ക്ക് കിട്ടുന്നതും അത് അവര്‍ തട്ടികളിക്കുന്നതും ഞാന്‍ സ്വപ്നം കണ്ടു.....കൈകളില്‍ നിന്നും കൈകളിലേക്ക്.....കാലുകളില്‍ നിന്ന് കാലുകളിലേക്ക് ......ദിശയറിയാതെ.....ദൂരെക്ക്  ദൂരേക്ക്‌......എന്‍റെ കൊട്ടാരത്തില്‍ ഞാന്‍ ആരെയും വിരുന്നുകാരായി സ്വീകരിച്ചിട്ടില്ല.....എന്നിട്ടും നീ വിരുന്നുകാരനായി......തടവറയിലെ എന്നെ നീ കണ്ടെത്തുകയും ചെയ്തു.....എന്നോട് നീ അടുക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ.......... ഞാന്‍  നിന്നില്‍ നിന്ന്അകന്നു മാറാന്‍കുറച്ചൊക്കെ വെറുതെ ശ്രമിക്കുകേം ചെയ്തിരുന്നു ... .....എനിക്ക് നിന്നെ തീരെ  അവഗണിക്കാന്‍....കഴിയാത്തത് എന്‍റെ മാത്രം ബലഹീനത....നീ എന്തിനാ എന്നെ സ്നേഹിക്കുന്നെന്ന് പറഞ്ഞത്.....അതുകൊണ്ടാണല്ലോ പിന്നെയെപ്പോഴോ നിന്നെ സ്നേഹിക്കാനും ഞാന്‍ നിര്‍ബന്ധയായത്‌......എവിടെക്കെന്നുപോലും നോക്കാതെ എറിഞ്ഞു കളഞ്ഞ ആ തക്കോലിനെ ഓര്‍ക്കാന്‍ നീ എന്നെ നിര്‍ബന്ധിതയാക്കി......എന്തിനായിരുന്നു അതെല്ലാം......യാത്രപോലും പറയാതെ പോകാനായിരുന്നു എങ്കില്‍........എന്തിനായിരുന്നു....നിന്നെ കാണാത്ത  ദിനങ്ങള്‍ അവ ദിനങ്ങള്‍ ആയിരുന്നോ.....അറിയില്ല....കാരണം ആ ദിനങ്ങള്‍ എന്‍റെ ജീവിതത്തില്‍ കണക്കുകൂട്ടാന്‍ മനസ്സ് ഒരുവിധത്തിലും അനുവദിക്കുന്നില്ല .....എനിക്കറിയാം ആ ദിനങ്ങള്‍ ഒരു സത്യമാണെന്ന്....പക്ഷെ....വിശ്വസിക്കാന്‍ മനസ്സ് മടിക്കാട്ടുന്നു......എന്‍റെ തടവറക്കുള്ളിലെ കിളിവാതിലിലൂടെ ഞാന്‍ കണ്ട ആകാശത്തിലെ നക്ഷത്രങ്ങള്‍ക്കെല്ലാം നിന്‍റെ മുഖമായിരുന്നു......ചിന്താ എന്ന കാടു വെട്ടി തെളിച്ചിരുന്നെങ്കില്‍ കുറച്ചൊരു ആശ്വാസം ലഭിച്ചേനെ.....എന്നെങ്കിലും നീ യാത്ര പറയാന്‍ വരുന്ന ദിനവും കാത്തു ഈ കൊട്ടാരത്തിലെ തടവറക്കുള്ളില്‍ ഞാനുണ്ടാകും......പക്ഷെ അപ്പോഴും ഒരു ചോദ്യം നിന്നോട് എനിക്ക് ചോദിക്കാനുണ്ടാകും.....എന്തിനായിരുന്നു....നീ എന്നെ സ്നേഹിച്ചതും.....പിന്നെ യാത്രപോലും ചോദിക്കാതെ പോയതും..........അസ്തമന സൂര്യന്‍ കടലില്‍ മറയുന്നതും പിന്നെ അവിടെനിന്നും ഉദിക്കുന്നത് പോലെ ഞാനും നിന്നില്‍ മറയുവാനും നിന്നില്‍ ഉദിക്കുവാനും ആഗ്രഹിച്ചിരുന്നു.......ഇപ്പോഴും നിന്‍റെ ഓര്‍മ്മയില്‍ ഞാന്‍ ഉണരുന്നു.....നിന്‍റെ ഓര്‍മ്മയില്‍ ഉറങ്ങുന്നുവോ? ഇല്ല ...ഞാന്‍ ഉറങ്ങുന്നില്ല......ഞാന്‍ ഉറങ്ങിയാല്‍ നിന്‍റെ ഓര്‍മ്മ കുറച്ചു നേരത്തേക്കെങ്കിലും മാറിപോകും......പാടില്ല......ഞാന്‍ ഉണര്‍ന്നിരിക്കുന്നു........നിന്‍റെ വരവിനായി......നിന്‍റെ ഓര്‍മ്മയുമായി.........

No comments:

Post a Comment