Personel Blog.......All About My ...... Thoughts........It Was Crazy......But Now? !!
Saturday, August 14, 2010
tears...
"എന്നിക്കെന്നും മഴയില്‍ യാത്രചെയ്യാനാ ഇഷ്ടം .............എന്‍റെ കണ്ണ് നീരാരും കാണുകയില്ലല്ലോ "
അവന്‍റെകൂടെയുള്ള എന്‍റെ യാത്ര സാഹസികയാത്രയാണ്.....അവനെന്നോടുള്ള സ്നേഹം പോലെ.....അല്ലേല്‍ എന്നെ പ്രേമിക്കുമോ?
ഇന്ന് അവന്‍റെ കണ്ണില്‍ ഞാന്‍ വേദന കണ്ടു.....കണ്ണുനീര് കണ്ടു....വികാരവിചാരങ്ങള്‍ അലതല്ലുന്ന അവന്‍റെ മുഖം........ആ മുഖത്തു നിറഞ്ഞു നിന്ന വേദന.............അത് ഞാന്‍ എങ്ങനെ മറക്കും.........എനിക്ക് മറക്കാന്‍ ആവുന്നില്ല......എന്തൊരു പാപിയാഞാന്‍............
കാരണം അറിയാമെങ്കിലും ..........അറിയില്ല എന്നഅഭിനയവേഷം ...... ഞാന്‍ എടുത്തണിഞ്ഞു....അല്ലാതെ എനിക്ക് വേറെ എന്താ ചെയ്യാന്‍ കഴിയുന്നെ............വിചാര വികാരങ്ങള്‍ അലയടിക്കുന്ന നിന്‍റെ ഹൃദയത്തില്‍.........എങ്ങനെയാ എന്നോടുള്ള സ്നേഹവും വളരുന്നത്?....
പലപ്പോഴും ഓടി ദൂരെ മറയാന്‍ ആഗ്രഹിച്ചു.............കഴിയുന്നില്ല.....നിന്‍റെ വേദന കാണാനും വയ്യ..........നിന്നെ പിരിയാനും വയ്യ........
പലപ്പോഴും ഞാന്‍ പറഞ്ഞതല്ലേ.........ഞാന്‍ ഒരു 'പാസ്സിംഗ് ക്ലൌഡ് '.ആണെന്ന്.........എന്നാല്‍ നീ എന്താ മറുപടി പറഞ്ഞെ.............മറ്റൊരു മേഘമായി നീയും പിന്നാലെ വരുമെന്നോ?..............ഈ സ്നേഹത്തെ ഒളിച്ചു ഞാന്‍ എവിടേക്ക് പോകും............ഈ യാത്രയില്‍ നിന്നെ ഒളിച്ചു ...........കഴിയുമോ......ചിന്തകള്‍ കാടും കുന്നും താഴ്വരയും കടന്നു പായുന്നു...........ഒരു നിമിഷമെന്‍ങ്കിലും ചിന്തിക്കാതെ ജീവിക്കുന്നവരുണ്ടോ?..........കുഞ്ഞുങ്ങളെപ്പോലെ ...........ഒന്നുംഅറിയാതെ.....മനസ്സിലാക്കാതെ...........ഭാഗ്യവന്മാരുണ്ടോ?നിന്നോടൊപ്പം ഉള്ള ഓരോ നിമിഷവും ഞാന്‍ സന്തോഷിച്ചു......നിന്നോടുകൂടെ ഞാന്‍ ചിരിച്ചു...ഇപ്പോഴിതാ കരയാനും ഞാന്‍ നിന്നോടൊപ്പം........കരയുന്ന ഓരോ ജീവിതങ്ങളെയും കണ്ടു മുന്‍പ് ....കണ്ണുനീര് ദുഃഖം മായിച്ചു ഹൃദയത്തിനു ലോലത്വം കൊടുക്കുമെന്ന് ഞാന്‍ വിശ്വസിച്ചു..എന്നാല്‍ നിന്‍റെ ഈ കണ്ണുനീര് കണ്ടു മനസ് ആശ്വസിക്കുവാന്‍ വിസമ്മതിക്കുന്നു.......എന്താ ഞാന്‍ ചെയ്കാ......നിനക്കായി...
കണ്ണുനീരിന്റെ അര്‍ത്ഥവും ആഴവും ചിന്തിച്ചത് നിന്‍റെ കണ്ണില്‍ അത് കണ്ടതിനു ശേഷമാണ്.
വേണ്ട....കരയരുത്.....ഇപ്പോഴേ തളരരുത്.....ആരോ മന്ത്രിക്കുന്നത് കേട്ടു....ഞാന്‍ നിന്നോടും നീ എന്നോടും മൌനമായി....വാക്കുകള്‍ പുറത്തുവരാതെ....എന്‍റെ കരങ്ങളാല്‍ നിന്‍റെ കണ്ണുനീരും .......നിന്‍റെ കരത്തിനാല്‍ എന്‍റെയും തുടച്ചപ്പോള്‍.....തുടരേണ്ടതുണ്ട്....യാത്ര....ഞങ്ങള്‍......തുടരട്ടെ.......
Subscribe to:
Post Comments (Atom)
No comments:
Post a Comment