"ശരിയായ സ്നേഹം ഭയത്തെ പുറത്താക്കുന്നു"
എന്നാ നമ്മള്‍ ആദ്യമായി പരിചയപ്പെട്ടത്?....പിന്നെയും പിന്നെയും പല കൂടിക്കാഴ്ചകള്‍.......അതിന്നുള്ളില്‍ എപ്പോഴോ നീ എന്‍റെ ഉള്ളിലും....ഞാന്‍ നിന്‍റെ ഉള്ളിലും....സ്ഥലം കണ്ടെത്തിയിരുന്നു........എന്തോ ഒരിഷ്ടം തുടക്കത്തിലേ തോന്നിയിരുന്നില്ലേ......നീ പോയാലും എപ്പഴാ ഇനിയൊന്നു കാണുന്നെ എന്ന് ഹൃദയം ചോദിക്കുന്നോരിഷ്ടം......തൃപ്തി തോന്നാത്ത ഇഷ്ടം........വേണ്ടുവോളം ജലം കുടിച്ചിട്ടും തൃപ്തി വരാത്ത ഭുമിയെപോലെ.......മതിവരുവോളം ഭക്ഷിച്ചിട്ടും മതി എന്ന് പറയാത്ത അഗ്നിയെപോലെ......എത്രജലം ചെന്ന് ചേര്‍ന്നാലും നിറയാത്ത കടല്‍ പോലെ .......നിന്നോടുള്ള ഇഷ്ടവും........നിന്നെ ഞാന്‍ എന്തെ ഇങ്ങനെ ഇഷ്ടപ്പെടുന്നത്......നിന്‍റെ വാക്കുകളില്‍.......നിന്‍റെ കരുതലില്‍.....വര്‍ദ്ധിക്കുന്ന എന്‍റെ ഉള്ളിലെ ഇഷ്ടം....എന്‍റെ അവസ്ഥ....സാഹചര്യം ഒന്നും ഓര്‍ക്കാതെ ഒരിഷ്ടം....എല്ലാം മറന്നോരിഷ്ടം.....എല്ലാം മറക്കൊന്നോരിഷ്ടം .........ഈ ഇഷ്ടത്തിന് രൂപമില്ല ......ഭാവമില്ല...സ്വാര്‍ത്ഥത ഒട്ടുമില്ലാത്ത ഇഷ്ടം......ലോകത്തിനു മനസ്സിലാക്കാന്‍ പറ്റാത്ത രീതിയിലുള്ള ഇഷ്ടം.......മനസ്സിലാക്കികൊടുക്കാന്‍ കഴിയാത്ത ഇഷ്ടം......നിന്നോട് മാത്രം ഇഷ്ടം......നിന്നെ കാണുമ്പോള്‍ ഇഷ്ടം.....അതിലേറെ കാണാത്തപ്പോള്‍ ഏറുന്ന ഇഷ്ടം.....ഒരിക്കലും വറ്റാത്ത ഇഷ്ടം.......പരിധി കല്പിക്കാത്ത ഇഷ്ടം.....പരിധികല്പിക്കാനാവാത്ത ഇഷ്ടം.....ഒരിക്കലും നഷ്ട്ടപ്പെടുത്താന്‍ ആവാത്ത ഇഷ്ടം.......എപ്പോഴും ഓര്‍ക്കാന്‍ തോന്നുന്ന......ഓര്‍ക്കുമ്പോള്‍ ഹൃദയത്തെ എപ്പോഴും സന്തോഷിപ്പിക്കുന്ന ഒരു ഇഷ്ടം.....കൈഎത്താ ദൂരത്ത് ആണെങ്കിലും നിന്നോടെനിക്ക് ഇഷ്ടം......ഇഷ്ടം..... ഇഷ്ടം......ഈ ഇഷ്ടം നിന്നോട് മാത്രം.......പേരില്ലാത്ത ഒരിഷ്ടം......
No comments:
Post a Comment