Personel Blog.......All About My ...... Thoughts........It Was Crazy......But Now? !!
Thursday, August 19, 2010
dreams...............
"സ്വപ്‌നങ്ങള്‍.....അവയെപ്പോഴും സ്വതന്ത്രരാണ്....പിടിച്ചടക്കാന്‍ കഴിയില്ല ആര്‍ക്കും ."
സ്വപ്‌നങ്ങള്‍ ......കുറച്ചുനേരത്തേക്ക് എങ്കിലും ഇതു യാഥാര്‍ത്ഥ്യം ആയിരുന്നെങ്കില്‍ എന്ന് തോന്നിപ്പിക്കാറുണ്ട്.........സ്വപ്നം കാണാത്തവരായി ആരാ ഉള്ളത്.....ഞാനും കണ്ടു......സ്വപ്‌നങ്ങള്‍......ഒരിക്കലും നടക്കുകില്ല എന്ന് അറിഞ്ഞൊണ്ട്തന്നെ എനിക്ക് അത് ശരിയാണെന്ന് വിശ്വസിക്കാനായിരുന്നു ആഗ്രഹം,,,,,ചില സ്വപ്‌നങ്ങള്‍ ജീവിക്കാനുള്ള ആശ നല്‍കുന്നത് പോലെ എന്‍റെ സ്വപ്നങ്ങളും എന്‍റെ സ്വന്തം ആയിരുന്നു.......എന്‍റെ സ്വകാര്യ സന്തോഷം.....ആരോടും പങ്കുവൈക്കാന്‍ ഇഷ്ടമില്ലാത്ത എന്‍റെ സ്വകാര്യ ആനന്ദം......അതെനിക്ക് ആശ മാത്രമല്ല .....എന്‍റെ പ്രോത്സാഹനം കൂടെ ആയിരുന്നു....സ്വപ്‌നങ്ങള്‍....അതെപ്പോഴും മായലോകത്തില്‍ എത്തിച്ചു സന്തോഷിപ്പിക്കുന്നു ......യാഥാര്‍ത്ഥ്യം...അത് ശരിയായ ലോകത്തില്‍ വച്ച് കരയിപ്പിക്കുന്നൂ......എനിക്ക് കരയാനിഷ്ടമല്ല.....വെറുതെ ആണെങ്കിലും....കുറച്ചുനേരത്തെക്ക് എങ്കിലും സന്തോഷിക്കട്ടെ.....അര്‍ത്ഥമില്ലാത്ത കുറെ സ്വപ്‌നങ്ങള്‍ കൊണ്ട് എന്താ ലാഭം എന്ന് പലപ്പോഴും ചിന്തിച്ചു.....പക്ഷെ ആ അര്‍ത്ഥമില്ലായ്മ ജീവിതത്തിന്‍റെ ഭാഗമായിരുന്നു......വെറുതെ അതില്‍ സര്‍വ അര്‍ത്ഥങ്ങളും കണ്ടെത്താന്‍ ശ്രമിച്ച നാളുകള്‍....ഇങ്ങനെ സ്വപ്നലോകത്തില്‍ അഭയം കണ്ടെത്താന്‍ ശ്രമിച്ച നാളുകളിലാണ് ഒരു യാഥാര്‍ത്ഥ്യമായി നീ എന്‍റെ മുന്നില്‍ വന്നത്....ഒരു സ്വപ്നമെന്ന് കരുതി സ്വന്തമാക്കാന്‍ ശ്രമിച്ചു ഞാന്‍......പിന്നെ നീയൊരു യാഥാര്‍ത്ഥ്യം എന്ന് അറിഞ്ഞപ്പോള്‍.....കൈവിട്ടുപോകുമോ ഈ സന്തോഷം എന്ന് ഞാന്‍ ഭയപെട്ടുപോയി.....എന്നെ വിട്ടു എങ്ങും പോകില്ലാ എന്ന് നീ ആശ്വസിപ്പിച്ചപ്പോള്‍ ഞാന്‍ ആദ്യമായി യാഥാര്‍ത്ഥ്യത്തെ സ്നേഹിച്ചു തുടങ്ങി.....നിന്നെ ഞാന്‍ സ്നേഹിച്ചു തുടങ്ങി.....സ്വപ്നത്തില്‍ അല്ല........യഥാര്‍ത്ഥമായി......പിന്നിട് നീ എന്‍റെ സ്വപ്നത്തിലും സ്ഥിരം സന്ദര്‍ശകനായി......പക്ഷെ ഞാന്‍ ഇന്നറിയുന്നു നീ ഒരു സത്യമാണെന്ന്.......നീ ഒരു സ്വപ്നമാണെന്ന് വിശ്വസിക്കാന്‍ കഴിയില്ല എനിക്കിനി.......കാരണം നീ ഒരു യഥാര്‍ത്ഥമായി......എപ്പോഴും ഇരിക്കുമ്പോള്‍........ . ..ഇനി എനിക്ക് വയ്യ.......നിന്നെ ഒരു സ്വപ്നമെന്ന് ചൊല്ലി എന്നെ ഞാന്‍ തന്നെ വഞ്ചിക്കാന്‍ .......ഇനി......നീ എന്‍റെ സങ്കല്പമല്ല..........മറിച്ച് സത്യം.......അതെ.....നീയാണ് സത്യം....നിന്നെ കണ്ടെത്തിയതാണ് യഥാര്‍ത്ഥ്യം ......ഇന്നുവരെ നിന്നെ ഒഴിച്ച് കണ്ടെതെല്ലാം മിഥ്യസ്വപ്നം .........ഞാന്‍ സ്വപ്നത്തില്‍ നിന്ന് ഉണരുകയാണ്......നിന്നോടൊപ്പം... യഥാര്‍ത്ഥ ലോകത്തിന്‍ അല്പം സഞ്ചരിക്കട്ടെ.....
Subscribe to:
Post Comments (Atom)
No comments:
Post a Comment