Wednesday, December 8, 2010

Manjum oppam kure chinthakalum..........just few thoughts

"Somehow I know we'll meet again. Not sure quite where and I don't know just when. You're in my heart, so until then it's time for saying goodbye." 


പുറത്തു മഞ്ഞു പെയ്യുന്നു....ഹരിത നിറം മെല്ലെ മറയുന്നു.... വെള്ള നിറം  മാത്രം ഇപ്പൊ മുഴുവനും......... ഒരു നല്ല കലാകാരനെപ്പോലെ...... എല്ലായിടവും ഒരുപോലെ മഞ്ഞു കൊണ്ട് മൂടി ഭംഗി നോക്കുന്നു  പ്രകൃതി. ജനാല കണ്ണാടിയിലൂടെ ഈ ദൃശ്യം കാണാന്‍ എന്ത് ഭംഗി.....വളരെ സുക്ഷിച്ചു....രസിച്ചു ചെയ്യുന്ന ഒരു ജോലി പോലെ.....വാതിലുതുറന്നു മഞ്ഞിലൂടെ പുറത്തേക്കു  ഓടാനൊരു മോഹം....പുറത്തുള്ള തണുപ്പാലോചിച്ചപ്പോള്‍ എന്‍റെ ആഗ്രഹം വേണ്ടാന്നു വച്ചു. ദൂരെയിരുന്നു കാണുന്ന ഭംഗി അടുത്ത് ചെല്ലുമ്പോള്‍ ഉണ്ടാകില്ല ......വേണ്ടാ..... ഇവിടെ നിന്നു കാണുന്ന ഈ ചെറിയ സന്തോഷവും ഇല്ലാതാക്കാന്‍ വയ്യ.....ചിന്ത ഇത്രയും ആയപ്പോള്‍ അവന്‍ എവിടെനിന്നോ വന്നു....എന്‍റെ ഓര്‍മയില്‍.....അവനെ കാണിക്കുവാന്‍ ആഗ്രഹിച്ചിരുന്നു ഞാന്‍ ഈ ഭംഗി....ആ കണ്ണുകളില്‍ വിരിയുന്ന സന്തോഷം...അത് അവന്‍ അറിയാതെ നോക്കാനാഗ്രഹിച്ചിരുന്നു ...ഈ മഞ്ഞുകാലത്തിന് മുന്‍പേ......ഈ മഞ്ഞിന്‍റെ ഭംഗി ആസ്വദിക്കുന്നതിനു  മുന്‍പേ അവന്‍ എന്നില്‍ നിന്നു ദൂരേക്ക്‌ പോയി....വളരെ ദൂരേക്ക്‌.....പുറത്തു മഞ്ഞുപെയ്യുമ്പോഴെക്കെ ഞാന്‍ അവനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു.....മുഖത്തോട് മുഖം നോക്കി ചിരിച്ച നാളുകള്‍......അവസാനം പരസ്പരം നോക്കി കരഞ്ഞ നാള്‍.....ഇപ്പോള്‍ യാതൊരു വികാരവും ഇല്ല.....മരിച്ചവളെപ്പോലെ....വെറും ജഡം.....അതിനെന്തു വികാരം....പക്ഷെ ചിലപ്പോള്‍ അറിയാതെ കണ്ണ് നിറയുന്നു.....പാവം അവനും പ്രതീക്ഷിച്ചില്ല....ഇത്ര പെട്ടെന്ന് വിട പറയേണ്ടി വരുമെന്ന്.....എനിക്കവന്‍ വല്ലാത്ത ആശ്വാസമായിരുന്നു....സ്നേഹം മാത്രം തന്നു....ഒരു ചെറിയ കാരണം അവനെ വെറുക്കാന്‍ തന്നിരുനെങ്കില്‍ .....എനിക്കതൊരാശ്വസമാകുമായിരുന്നു...പക്ഷെ അവന്‍ വളരെ നല്ലവനായത്‌ കാരണം അതും കിട്ടുന്നില്ല.....എന്‍റെ തന്നെ കണ്ണിരില്‍ ഞാന്‍ പലപ്പോഴും മുങ്ങിപ്പോകുന്നു.....അവനെ കാണുന്നതിനുമുമ്പേ.....സ്വരം ഒന്ന് കേള്‍ക്കുന്നതിനു മുന്‍പേ....പോകാന്‍ വയ്യ....എവിടേക്കും.....പക്ഷെ .....ദിനങ്ങള്‍ പോകുംതോറും ......നിരാശ പലപ്പോഴും മൂടുന്നു ......മുഴുവനായി നിരാശ കൈയടക്കുന്നതിനു മുന്‍പേ..... അതിനു മുന്‍പേ ഞാന്‍ കാത്തിരിക്കുന്നു....വരും....വരാതിരിക്കില്ല....വരാതിരിക്കാന്‍ കഴിയില്ല.....ഒരുതവണഎങ്കിലും.....പ്രതീക്ഷിക്കുന്നു.....ചിലപ്പോള്‍ അത് വെറുതെആകും എന്‍റെ പ്രതീക്ഷ......എങ്കിലും...ജഡത്തിനു ജീവന്‍ വച്ചപോലെ തോന്നുന്നു.....മഞ്ഞിന്‍റെ തണുപ്പ് മനസ്സില്‍.....ഓര്‍മകളുടെ ചൂട് ചിന്തകളില്‍.......മഞ്ഞു ....അത് പെട്ടെന്ന് അലിയും...പക്ഷെ...എന്‍റെ ആ ഓര്‍മ്മകള്‍ .......അത് മാത്രം മായുന്നില്ല........അലിയുന്നില്ല



Tuesday, November 23, 2010

back.....from

Strangely enough, this is the past that somebody in the future is longing to go back to




ഇനി ഞാന്‍ പോകട്ടെ...മറന്ന വഴികളില്‍......
പതിഞ്ഞ എന്‍ കാല്പാടുകള്‍ നോക്കി നോക്കി.

ഇനി ഞാന്‍ വീശട്ടെ.....ദിശ തെറ്റിയ കാറ്റായി.....
ഇവിടെയോ..അവിടെയോ...അറിയാതലഞ്ഞലഞ്ഞു .

ഇനി ഒന്ന് ഉറങ്ങട്ടെ.... ഒരു കൊച്ചു കുഞ്ഞായി ....
അര്‍ത്ഥമില്ലാ കിനാവുകള്‍ കണ്ടു കണ്ടു.

ഇനിഒന്നു പാടട്ടെ...ഈണം ഒട്ടുമില്ലാതെ....
പൊട്ടിയ എന്‍ തംബുരു മീട്ടി മീട്ടി.

ഇനി ഒന്ന് ചോന്നോട്ടെ....യാത്രാമൊഴിയാണ്......
അടരുന്ന എന്‍ കണ്ണിരു മറച്ചു വച്ച്.

ഇനിയെങ്കിലും കാണുമോ....നീ എന്‍ ഹൃദയത്തെ......
അറിയാതെ സ്നേഹിച്ചു പോയിരുന്നു.

Monday, November 8, 2010

alone....but mine


... joy and sorrow are inseparable. . . together they come and when one sits alone with you . . . remember that the other is asleep upon your bed.


എല്ലാ ഇലകളും പൊഴിഞ്ഞിട്ടും........ പറ്റിപ്പിടിച്ചിരിക്കുന്ന ആ ഒരു ഇലയോട് വല്ലാത്ത അടുപ്പവും സ്നേഹവും തോന്നി.....ഇപ്പോള്‍ എന്‍റെ   പ്രഭാതം തന്നെ ഉണരുന്നത്.....ആ ഇലയെ  കാണാമല്ലോ എന്ന ചിന്തയോടെയാണ്....അതിനെ ഒരു നോക്ക് കാണാന്‍ ....ഒറ്റയ്ക്ക് ആരോരും കൂട്ടില്ലാതെ......ഒരു ചെടിയില്‍ തനിയെ.......എന്തൊക്കെയോ ഓര്‍മ ഉണര്‍ത്തുന്നു....കാണുംതോറും....സ്നേഹമെന്ന വികാരവും....സങ്കടമെന്ന വികാരവും...ഒരുമിച്ചു അലട്ടുന്നു എന്നെ....അതെന്‍റെ സ്വകാര്യ സന്തോഷവും മറ്റെന്തെക്കൊയോ ഒക്കെ ആയി മാറി.......സകലവും അസ്തമിച്ചിട്ടും പറ്റിപ്പിടിച്ചിരിക്കുന്ന അവനെകുറിച്ചുള്ള ഓര്‍മ പോലെ....സകല ഇലകളും പൊഴിഞ്ഞിട്ടും പറ്റിപ്പിടിച്ചിരിക്കുന്ന ആ ഒരൊറ്റ ഇല .....  അതിനെ  കുറിച്ച്  കരുതുവാന്‍ തുടങ്ങിയതില്‍  പിന്നെ....എപ്പോഴും എന്‍റെ പ്രിയരായിരുന്ന കാറ്റിനെയും മഴയെയും....വെറുത്തു.....ഏതുനിമിഷവും കടന്നു വരാന്‍ സാധ്യതയുള്ള കാറ്റ്......അല്ലെങ്കില്‍ മഴ.....അതുമതി ഈ ഇലയെ  നശിപ്പിക്കാന്‍....പക്ഷെ അത് പാടില്ല എന്നവണ്ണം എന്‍റെ മനസ്സ് കാവലിരിക്കുന്നു ആ ഇലക്കായി.....പലപ്പോഴും നന്നായി ഒന്ന് ഉറങ്ങുവാന്‍ കൂടി കഴിയാതെ വണ്ണം എന്‍റെ മനസ്സ്  അസോസ്ഥമാകുന്നു.....കാറ്റ് വന്നു അതിനെ പറത്തി കൊണ്ടുപോകാനോ....മഴ അതിനെ നിലത്തു വീഴ്ത്തി അഴുക്കാക്കാനോ എന്‍റെ മനസ്സ്   അനുവദിക്കുന്നില്ല.....എന്തെ ഞാന്‍ ഇങ്ങനെ......ഒരു പക്ഷെ ഈ ഇലയെ തകര്‍ത്തു എറിയാന്‍ ഒരു നിമിഷം തന്നെ വേണ്ടിവരില്ലാ.....പക്ഷെ ഈ ഇലയുടെ ആയുസ്സും....അവന്‍റെ ഓര്‍മയും വല്ലാതെ ബന്ധപ്പെട്ടു കിടക്കുന്നു.....എന്‍റെ ജീവിതംമാകുന്ന ചെടിയില്‍ നിന്നു ആ അവസാന ഓര്‍മയും നഷ്ട്ടപ്പെടുത്താന്‍ എനിക്ക് വയ്യ.....ഒരു കുഞ്ഞ്‌  മയില്‍‌പീലി പുസ്തകത്തിനുള്ളില്‍ സൂക്ഷിക്കുന്നത് പോലെ.....ഞാനും ആ ഒരിലയെ മെല്ലെ അടര്‍ത്തിയെടുത്തു .......എന്‍റെ നിക്ഷേപപെട്ടിക്കുള്ളില്‍ വച്ചു പൂട്ടി ....എന്തെന്നില്ലാത്ത സന്തോഷം...ഒപ്പം അവന്‍റെ ഓര്‍മകളും എന്‍റെ ഹൃദയത്തിനുള്ളിലെ അറക്കുള്ളില്‍ വച്ച് പൂട്ടി....ഇപ്പഴാ ആശ്വാസമായത്....ഈ ഇലയെ ഇനി ഒരു കാറ്റിനും ....മഴക്കും .....അതുപോലെ അവനെ കുറിച്ചുള്ള ഓര്‍മയെയും .....നശിപ്പിക്കാന്‍ സാധ്യമല്ല ......വല്ലാത്ത ഒരു ആനന്ദം.....ആ ചെടിയെ നോക്കുമ്പോള്‍....... ഇലയോന്നും  ശേഷിച്ചിട്ടില്ല എങ്കിലും ഒരു സന്തോഷം....സുരക്ഷിതമാണല്ലോ എന്ന ആശ്വാസം.....അവന്‍റെ ഓര്‍മയും സുരക്ഷിതമാണല്ലോ......ഒന്ന് പുറത്തിറങ്ങി മൂളിപ്പാട്ടും പാടി.....ശക്തിയായി ഒരു കാറ്റ്കടന്നു പോയി....പ്രതീക്ഷിക്കാതെ മഴയും.....അറിയാതെ മനസും കണ്ണും ആ ചെടിയുടെ നേരെ ........എന്‍റെ ചുണ്ടില്‍ വിടര്‍ന്ന ആ ചിരിയുടെ അര്‍ഥം എനിക്കുമനസിലായി......വീണ്ടും  ഞാന്‍ അറിയാതെ മുളിപ്പോയി പാട്ടൊന്നു ......

Saturday, October 30, 2010

kariyilakal......dry leaves..

"Friends are the pillars on your porch. Sometimes they hold you up, sometimes they lean on you, and sometimes it's just enough to know that they are standing by."

കുറച്ചു നാളുകളായി ഈ വഴിയൊക്കെ വരാന്‍ ഇഷ്ടമല്ലാതെ ഇരിക്കുകയായിരുന്നു.....എന്നാലും ശബ്ദമില്ലാതെ വന്നു നോക്കാന്‍ മനസ് വല്ലാതെ നിര്‍ബന്ധിച്ചു.....കരിയിലകള്‍ വഴിയാകെ നിറഞ്ഞു കിടക്കുന്നതോര്‍ക്കാതെ കാലടികള്‍ വച്ച് മെല്ലെ.....ഓരോ കാലടികള്‍ പതിയുമ്പോഴും ശബ്ദമുണ്ടാക്കുന്ന പാതകള്‍.....ആരുമറിയാതെ വരാന്‍ കൊതിച്ചതാ....പക്ഷെ....ഇപ്പൊ എല്ലാരും അറിയുന്നു.....നീ മാത്രം അത് അറിയില്ലെന്ന്  പറയരുതേ.....കരിയിലകള്‍ ജെരിഞ്ഞമരുന്ന ശബ്ദം എന്നെ എന്തെല്ലാമോ ഓര്‍മിപ്പിക്കുന്നു.....ഈ പാതകളില്‍ മുന്‍പ് നടന്നപ്പോഴോന്നും കേള്‍ക്കാതിരുന്ന ശബ്ദം......അന്ന് ഈ കരിയിലകള്‍ ഇല്ലായിരുന്നു ഈ വഴികളില്‍.....എല്ലായിടത്തും ഹരിത ഭംഗി മാത്രം.....ഞാന്‍ കണ്ടതൊക്കെ അതായിരുന്നു.....പക്ഷെ ഇപ്പോഴോ.....എന്‍റെ മാനസിക അവസ്ഥ പോലെ .....ചിന്തകള്‍ പോലെ ഉണങ്ങി കരിഞ്ഞു......ഈ വഴികളില്‍....ചിതറിക്കിടക്കുന്ന ഈ ഇലകള്‍ എന്നെ എവിടെക്കോ വലിച്ചിഴച്ചു കൊണ്ടുപോകുന്നു.....എന്‍റെ ചിന്തകളെ..........എന്നെ കണ്ടിട്ടും കാണാത്തപോലെ പോകുന്ന നിന്‍റെ രൂപം ഇപ്പോള്‍ എന്‍റെ മനസ്സില്‍ മായാതെ കിടക്കുന്ന ചിത്രമാണ്‌.....പലചിത്രങ്ങള്‍ പതിഞ്ഞ ഈ മനസ്സില്‍ നിന്‍റെഈ ചിത്രം മാത്രം ഞാന്‍ പുറത്തെടുത്തു എന്നും നോക്കുന്നു....എന്‍റെ ചിന്തകളാകുന്ന കരിയിലകളെ....അടിച്ചു വൃത്തിയാക്കി ........  ഞാന്‍ എന്‍റെ പൂമുഖം എന്നും ......പക്ഷെ ഈ കാറ്റ്.....നിന്‍റെ ഓര്‍മ്മകള്‍ എന്നും കൊണ്ടിടുന്നു...എന്‍റെ മുറ്റത്ത്‌.... എനിക്കതില്‍ ഒട്ടും സങ്കടം ഇല്ല....അതിലും ഒരു സുഖമുണ്ട് ....വേദനയുടെ സുഖം....എന്നാലും നിന്‍റെ സാനിധ്യത്തില്‍ സുഖവും നിന്‍റെ അസാനിധ്യത്തില്‍ ദുഃഖവും എന്നും ഞാന്‍ അനുഭവിക്കുന്നു.....എന്നാലും എന്‍റെ ഈ വഴികളില്‍ കരിയിലകള്‍ .....ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചില്ല...എന്‍റെ നിശബ്ദ  വഴിയില്‍...ശബ്ദമുണ്ടാക്കി....എന്‍റെ അലോസരപ്പെടുത്തുന്ന കരിയിലകള്‍....ചിന്തകളാകുന്ന കരിയിലകള്‍.....അലോസരപ്പെടുത്തുന്ന ഇവയെ മാറ്റാന്‍ മനസ് കൊതിക്കുന്നു....ഇവയെ മാറ്റാന്‍ ഞാന്‍ പേടിക്കുന്നു.....കിടക്കട്ടെ.....കരിയിലകള്‍.....ജീവിതത്തില്‍....എന്നും നിന്‍റെ ഓര്‍മയായി....വേദനിപ്പിക്കുന്ന ഓര്‍മയായി.....ഈ കരിയിലകള്‍.....

Wednesday, October 6, 2010

vidavangalinte vedhana.......unspeakable pain....


The greatest pain that comes from love is loving someone you can never have. 


വിട വാങ്ങാന്‍ നേരം വന്നു.....കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം കണ്ടപ്പോള്‍ മനസ് തുള്ളിചാടുകയായിരുന്നു ....... വിട പറയാനായിരുന്നു വന്നതെന്ന് ഞാന്‍ അറിഞ്ഞില്ലല്ലോ......എല്ലാം മറച്ചു വച്ചു നീ അവസാനം വരെ....പക്ഷെ നീ മറന്നുപോയി ......നീ പറഞ്ഞില്ലെങ്കിലും നിന്‍റെ  മൌനം എന്നോട് സംസാരിക്കുമെന്ന്......നിന്നെ ഞാന്‍ മനസിലാക്കിയതുപോലെ വേറെ ആരെയും എനിക്ക് മനസിലാക്കാന്‍ പറ്റിയിട്ടില്ല......ഞാന്‍ ഇനി ശ്രമിക്കുകയും ഇല്ല .... എനിക്ക് കഴിയില്ല.....ഇതുപോലത്തെ വേദന ഞാന്‍ ഒരുനാളും അനുഭവിച്ചിട്ടില്ല.......നീ പോവുകയാണോ ദൂരത്ത്‌......എന്നില്‍ നിന്നും.........വളരെ പെട്ടെന്നുള്ള ഈ തീരുമാനം എന്‍റെ ഉള്ളില്‍ ഉണ്ടാക്കുന്ന വേദന നീ അറിയുന്നുണ്ടോ? എനിക്കറിയാം നീ എന്നെ അറിയുന്നു....എന്‍റെ വേദനയുടെ ആഴം എന്നെക്കാളും കൂടുതല്‍ നീയാ അറിയുന്നെ....അറിഞ്ഞു തന്നെ .......നിന്നെ വിട്ടു കൊടുക്കാന്‍ മനസില്ലെങ്കിലും........ഞാന്‍ എന്താ ചെയ്ക......ഒന്നും ചെയ്യാന്‍ ഇല്ല.....വിട വാങ്ങുകയല്ലാതെ......നിന്നെ കണ്ട ആ നിമിഷത്തെ എന്നും ഞ്ഞാന്‍ സ്നേഹിച്ചിട്ടേ ഉള്ളു ...പക്ഷെ....ഇന്നാദ്യമായി ഞാന്‍ വെറുക്കുന്നു......പക്ഷെ ആ വെറുപ്പിനും ഒരു മധുരം അനുഭവപ്പെടുന്നു......ഭയങ്കരമായ കയ്പ്പും.....ഒന്നും തിരിച്ചറിയാന്‍ കഴിയുന്നില്ലല്ലോ ദൈവമേ.....ലോകത്തില്‍ ......ജീവിതത്തില്‍ ഇങ്ങനെയും ഒരു വികാരം ഉണ്ടായിരുന്നോ? നീ വിട പറയുന്ന നേരം......അതുവരെ ഞാന്‍ ഞാന്‍ മറച്ചു വച്ചിരുന്ന നിന്നോടുള്ള
സ്നേഹം മുഴുവന്‍ ഒരുമിച്ചു നിന്റെ നേരെ ഒഴുകി ഇറങ്ങുന്നത് ഞാന്‍ അറിഞ്ഞു....എന്നെക്കാളും ന്നന്നായി നീയും അറിഞ്ഞു.....എനിക്കറിയാം ഈ നഷ്ടം ഒരുനാളും നികത്തപ്പെടുകയില്ല......ഒരിക്കലെങ്കിലും മനസ് കുറ്റപ്പെടുതുമോ ഞാന്‍ സങ്കടപ്പെട്ടത് തെറ്റായിപോയി എന്ന്........ഇല്ല....എന്‍റെ മനസിന്‍റെ വേദന അറിഞ്ഞവര്‍ ഒരിക്കലും എന്നെ കുറ്റപ്പെടുതുകയില്ല പ്രത്യേകിച്ചും അവന്‍....അവന്‍ എനിക്കാരായിരുന്നുവെന്നു അവനു നല്ലവണ്ണം അറിയാം.....എനിക്കത് മതി......വേറൊന്നും ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല......എപ്പോഴും അവന്‍റെ നല്ലതിനായി മനസ് ആഗ്രഹിക്കുന്നു.....സ്വാര്‍ത്ഥത ഒന്നും ഇല്ലാതെ നല്ലത് നേരാന്‍ ആഗ്രഹിക്കുന്നു......മനസ് മന്ത്രിക്കുന്നു......സ്നേഹിച്ചു കൊതിതീര്‍ന്നില്ലായിരുന്നു നിന്നെ.......

Tuesday, September 21, 2010

"walking through darkeness"

No matter how dark the night, somehow the sun rises once again and all shadows are chased away .......


ചിലപ്പോള്‍ തോന്നാറുണ്ട്....ഞാന്‍ അന്ധകാരമായ വഴിയിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സഞ്ചാരിയാണെന്ന്....ചന്ദ്രനും നക്ഷത്രങ്ങളും ഇല്ലാത്ത രാത്രിയിലെ സഞ്ചാരി......ഒരിക്കലും പേടിതോന്നിയിട്ടില്ല.....സഹസഞ്ചാരികള്‍ ആരെങ്കിലും ഉണ്ടോന്നു തന്നെ അറിയുന്നില്ല.....ഈ അന്ധകാര വഴിയിലൂടെ നടന്നു ശീലിച്ചകാരണം വെളിച്ചത്തോട് യോജിക്കാനാവുന്നില്ല ചിലപ്പോള്‍....വഴി ശരിക്ക് കാണാതെയാണ് നടക്കുന്നതെങ്കിലും....തൊട്ടുമുന്‍പില്‍ എന്താണ് കാത്തിരിക്കുന്നതെന്ന് അറിയുന്നില്ല  എങ്കിലും..... എത്രദൂരം സഞ്ചരിച്ചു  ഇങ്ങനെ പേടിയില്ലാതെ എന്നറിയുന്നില്ല എങ്കിലും.....ഞാന്‍ നടന്നുകൊണ്ടേ ഇരുന്നു....നില്ക്കാന്‍ പേടിയായിരുന്നു ഓടാനും....
ദൂരെ കാണുന്ന ആ പ്രകാശം അടുത്ത് വരുന്നത്  കണ്ടമാത്രയില്‍ മാത്രം ഞാന്‍ പേടിച്ചു....ഇപ്പൊ എനിക്കറിയാം ആരോ വരുന്നുണ്ട്....ഈ വഴിയിലൂടെ....ആരെന്നു അറിയുന്നില്ല.....നല്ലവനാണോ അതോ.....പക്ഷെ എന്നോടൊപ്പം ഉണ്ട് ഇപ്പോള്‍ എന്നത് ഞാന്‍ അറിയുന്നു....അവന്‍റെ പ്രകാശത്തില്‍ ഞാന്‍ ഇപ്പോള്‍ പാതയുടെ നല്ല വശങ്ങളും ചീത്ത വശങ്ങളും അറിയുന്നു.....കാണുന്നു.....അവന്‍ അടുത്തുവന്നു എന്നോടൊപ്പം നടന്നു തുടങ്ങി....കുറെ കഴിഞ്ഞപ്പോള്‍ ഞാന്‍ മനസിലാക്കി അവന്‍ വളരെ നല്ലവനാണെന്ന്.....അവനു നല്ല ഒരു കൂട്ടുകാരനകാന്‍ കഴിയുമെന്ന്....എന്തെന്നില്ലാത്ത  സന്തോഷം കൊണ്ട് മനസ്സ് തുള്ളിയെങ്കിലും എന്‍റെ തുള്ളിമറിയുന മനസ്സിന്‍റെ ആരവം അവന്‍ കേള്‍ക്കാതിരിക്കാന്‍ ശ്രമിച്ചു.....ഒന്നും ഉരിയാടാതെ ഏറെ ദൂരം.....എന്നാലോ ഒരുമിച്ചുള്ള യാത്ര....അവനോടു മിണ്ടാനുള്ള ധൈര്യം നേടുകയായിരുന്നു ഇന്നു പറയുന്നതായിരിക്കാം ശരി....പലപ്പോഴും വാക്കുകള്‍ പുറത്തേക്കുവരാന്‍ തിക്കിതിരക്കുന്നുണ്ടായിരുന്നു.....പക്ഷെ എനിക്ക് അവയെ സ്വതന്ത്രമായി വെളിയിലേക്ക് അയക്കാന്‍ കഴിഞ്ഞില്ല.....എങ്ങേനെക്കെയോ പിന്നീട് ധൈര്യം സമ്പാദിച്ചു പറയുവാന്‍ തുടങ്ങിയപ്പോള്‍....അവന്‍റെ സ്വരം ഞാന്‍ കേട്ടു....അത് വിടവാങ്ങലിന്‍റെ വാക്കുകളായിരുന്നു.....അവന്‍റെ വെളിച്ചം നീങ്ങി നീങ്ങി പോകുന്നത് ഒരു ദീര്‍ഘനിശ്വാസതോടെ കുറച്ചു സമയം നോക്കി നിന്ന് പോയി.....പിന്നീട് ഓര്‍മ്മ തിരിച്ചു കിട്ടിയപ്പോള്‍ ഞാന്‍ അന്ധകാരത്തിലൂടെ പഴയതുപോലെ നടക്കാന്‍ ശ്രമിച്ചു......പക്ഷെ അന്ധകാരത്തിലൂടെ യാത്ര ചെയ്യുന്നതെങ്ങനെയെന്നു അവന്‍റെ കൂടെ നടന്ന ആ സമയങ്ങള്‍ കൊണ്ട് ഞാന്‍ മറന്നുപോയി....അവന്‍റെ വെളിച്ചം സ്വാധിനിച്ചതെത്രമാത്രമെന്ന് മനസിലാക്കി.....പക്ഷെ വഴിയില്‍ ഇങ്ങനെ നില്ക്കാന്‍ പറ്റില്ല ......എന്‍റെ യാത്ര ഇനിയും തുടരണം...അതും അന്ധകാരത്തിലൂടെ.....നടന്നുതുടങ്ങിയ ഞാന്‍ നടക്കാന്‍ പുതിയതായി തുടങ്ങിയ പൈതലിനെ പോലെ വീണും പിന്നെ എഴുന്നേറ്റും അങ്ങനെ നീങ്ങി....നടക്കാന്‍ ശീലിച്ചു....വീണ്ടും ദൂരെ അതാ പ്രകാശം....ഞാന്‍ ഓടി...അന്ധകാരത്തിലൂടെ.....പേടിയൊട്ടും തന്നെ ഇല്ലാതെ.....വയ്യ ഇനി പ്രകാശത്തിലൂടെ ഒരു  യാത്ര.....ഞാന്‍ ഓടട്ടെ.....ദൂരേക്ക്‌.......

Wednesday, September 15, 2010

"lonely".............everyone.....atleast for sometime....

 

We're born alone, we live alone, we die alone. Only through our love and friendship can we create the illusion for the moment that we're not alone.



പിരിയാം എന്ന് തീരുമാനിച്ചാല്‍ പിന്നെ എളുപ്പമാണെന്നാണ് ഞാന്‍ കരുതിയത്‌.....ഒരു ബൈ പറഞ്ഞു പോകാം....അത് ജീവിതത്തിലെ ഒരു സാധാരണ കാര്യം എന്നോര്‍ത്തു  പാവം ബുദ്ധി..... എത്രയോ പേര്‍ പിരിയുന്നു.....ഒരു ദിവസം കഴിഞ്ഞപ്പോള്‍ ‍ മനസിലായി ഒരു സാധാരണ കാര്യമല്ല അതെന്ന്. വല്ലാത്ത വീര്‍പ്പുമുട്ടല്‍.......എന്തെക്കെയോ രോഗങ്ങള്‍ ഒന്നിച്ചു ആക്രമിച്ചപോലെ......അന്ധകാരത്തില്‍ ഒറ്റക്കായത് പോലെ......എന്തെക്കൊയോ എഴുതി വച്ച ജീവിത പുസ്തകത്തില്‍ നിന്ന് അക്ഷരങ്ങള്‍ പെട്ടെന്ന് മാഞ്ഞപോലെ.......എല്ലാം അറിയാമെന്ന ആത്മവിശ്വാസവുമായി പരീക്ഷയെ  നേരിടുവാനായി പോയി പെട്ടെന്ന് ഒന്നും എഴുതാനാവാത്ത അവസ്ഥ....പെട്ടെന്ന് ഒറ്റക്കായി ഞാന്‍....
കഴിഞ്ഞ ദിവസം ചര്‍ച്ചില്‍  പോയിരുന്നപ്പോള്‍ അവിടെ കരയുന്ന രണ്ടു മൂന്നു ഇംഗ്ലീഷ് വൃദ്ധകളെ കണ്ടു......അവര്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടവരാണ്‌.....മക്കളും കൊച്ചുമക്കളും അവര്‍ക്കുണ്ട്.....പക്ഷെ ജീവിതത്തില്‍ അവര്‍ ഇപ്പോള്‍ ഒറ്റക്കാണ്......ആരും അവരോടു സംസാരിക്കാനില്ല ......തിരിച്ചും......ഏകാന്തത....അതുമാത്രം......സാധാരണ ഞാന്‍ ചിന്തിച്ചിരുന്നത് ഇംഗ്ലീഷ് വനിതകള്‍ വളരെ bold ആണെന്നാണ്‌....പക്ഷെ പരിസരം പോലും നോക്കാതെ കരയുന്ന അവരെ കണ്ടു എന്തോ ഞാനും കരഞ്ഞു....എന്താ ഞാന്‍ പെട്ടെന്ന് ഈ കാര്യം ഓര്‍ത്തത്‌.....അവനോടു പിരിയാമെന്നു പറഞ്ഞു യാത്ര പറഞ്ഞതിന് ശേഷം ഞാനും ഇത്തരത്തില്‍ ഒരു ദിനം കൊണ്ട് ജീവിതത്തില്‍ അനുഭവിക്കാനുള്ള എല്ലാ ഏകാന്തതയും അനുഭവിച്ചതുപോലെ......ഒന്ന് ഉരിയാടാനാളില്ലാതെ.......ഏകയായി........ഏകനായി......ജീവിതത്തില്‍ ഒറ്റക്കാകുന്നവരുടെ ആ feeling എന്താണെന്ന് മനസിലാക്കിയാല്‍ ജീവിതത്തില്‍ എല്ലാരും ഉള്ളവരുടെ സമ്പന്നത മനസിലാകും.......
അവനെ പിരിഞ്ഞ ഒരു ദിനം കൊണ്ട് ഞാനും ഏകാന്തത രുചിച്ചു......ചിന്താമണ്ഡലത്തിനു തീ പിടിക്കാതിരിക്കണം എങ്കില്‍ ജീവിതത്തില്‍ ആരെങ്കിലും ഉണ്ടാകണം......ഒന്ന് സംസാരിക്കാനെങ്കിലും......ഞാന്‍ അത് മനസിലാക്കി....ഒരു ദിനം കൊണ്ട്.....പിന്നിട് ഒരു തിരിച്ചു പോക്കായിരുന്നു......ഞാനായി സ്വീകരിച്ച ഏകാന്തതയെ തോല്പിക്കാനായി ഒരു തിരിച്ചു പോക്ക്.......അതെ....ഞാന്‍ മടങ്ങി.....അവനിലേക്ക്‌ തന്നെ.....പക്ഷെ.......അപ്പോഴേക്കും അവന്‍ എന്നില്‍ നിന്നും വളരെ ദൂരം പോയിരുന്നു.........

Sunday, September 12, 2010

Thinking........about a historical love......

When we make the choice to fill our heart space with unconditional love, our worlds blossom into a beauty far greater than we have known.

അനശ്വര പ്രേമത്തെ കുറിച്ച് പറയുന്നവര്‍ ഷാജഹാനെയും അദ്ദേഹം പ്രിയ പത്നി യുടെ മേല്‍ വച്ച അനുരാഗത്തിന്‍റെ ജീവിക്കുന്ന ഓര്‍മയായ താജ് മഹലിനെ പറ്റി പറയാതെ തങ്ങളുടെ വാക്കുകള്‍ ഉപസംഹരിക്കാരില്ല. കൂണുപോലെ മുളക്കുകയും തൊട്ടാവാടി പോലെ വാടിപ്പോകുകയും ചെയ്യുന്ന ബന്ധങ്ങള്‍ .....ഞാന്‍ ഉദ്ദേശിച്ചത് സ്നേഹ ബന്ധങ്ങള്‍......ഈ അനശ്വര സ്നേഹത്തെ തങ്ങളുടെ സ്നേഹവുമായി ബന്ധപ്പെടുത്തുമ്പോള്‍ എന്തോ ഒരു പൊരുത്തക്കേട് അനുഭവപ്പെടുന്നു. വെറുതെ ഒന്ന് ഈ ചരിത്രങ്ങളിലൂടെ കടന്നു പോയി.....ഒരു സ്മാരകം പണിതു അതിനു ശേഷം കുറെ വര്‍ഷങ്ങള്‍ ജീവനോടെ ഇരുന്നു....അതിനുനേരെ നോക്കികൊണ്ട്‌ തന്നെ ജീവന്‍ വെടിഞ്ഞ ഒരു മഹാന്‍......ഇത്തരത്തിലൊരു  ആളെ കാമുകനായി.....പിന്നെ ജീവിത തോഴനായി കിട്ടിയ മുംതാജ് എത്രഭാഗ്യവതിയാണ്.......അതുപോലെ ഷാജഹാനും......
എവിടെയെങ്കിലും ഒരു കല്ലോ പാറയോ കണ്ടാല്‍ അവിടെ തന്‍റെ സ്വന്തം പേരും ഗേള്‍ ഫ്രണ്ട് ന്‍റെ പേരും എഴുതി വച്ചാല്‍ ആ മുഖത്ത് ആയിരം പൂത്തിരി ഒന്നുച്ചു കത്തുന്ന സന്തോഷം .........പ്രത്യേകിച്ച് അത് താജ് മഹലിന്റെ ഒരു കോണില്‍ ആകുമ്പോള്‍ പറയും വേണ്ടാ.......എന്തൊരു സംതൃപ്തി ആ മുഖത്ത്.......അടുത്ത ദിവസം അടിച്ചുപിരിഞ്ഞു പോകുമ്പോള്‍ ......അപ്പോഴും ഒരു ഭാവവ്യത്യാസവും ഇല്ല ആ മുഖങ്ങളില്‍........എനിക്ക് ഉറപ്പാ......ചിരിക്കുന്നുണ്ടാവും ഷാജഹാന്‍  മുംതാജ് ഇവര്‍ രണ്ടുപേരും........അര്‍ത്ഥം ഇല്ലാത്തതിന് അര്‍ഥം കല്‍പ്പിക്കുന്ന സ്നേഹത്തെ ഓര്‍ത്തു......താരതമ്യപ്പെടുത്തുന്നത് ഏതിനോടെന്നു പോലും അറിയാത്ത കൌമാരത്തെ ഓര്‍ത്തു.......ബൈ പറഞ്ഞുപോകുന്ന സ്നേഹത്തെ ഓര്‍ത്തു.......ഈസ്നേഹബന്ധങ്ങള്‍ വിവാഹതിലെത്തിയാല്‍ തന്നെ അടുത്ത ദിനം തന്നെ അടിപിടി കൂടി പിരിയുന്നതിനെ യോര്‍ത്തു ......ഇങ്ങനെ.........സാധാരണ നാം പറയാറുണ്ട് കാലം ഉണക്കാത്ത മുറിവില്ല എന്ന്......പക്ഷെ മുംതാജ് ന്‍റെ വേര്‍പാടിന് ശേഷം ചില വര്‍ഷങ്ങള്‍ കഴിഞ്ഞാണല്ലോ ഷാജഹാന്‍ താജ് മഹല്‍ ന്‍റെ പണി ആരംഭിച്ചതുതന്നെ....
അദ്ദേഹത്തിന്‍റെ ഉള്ളില്‍ അണയാതെ കത്തിയ ആ സ്നേഹം.......എനിക്ക് പിടികിട്ടാത്ത ആ സ്നേഹം......ആ സ്നേഹം അനുഭവിച്ച മുംതാജ് ,ഷാജഹാന്‍ ഇവര്‍ക്ക് മാത്രം സ്വന്തമായ സ്നേഹം........അതിനു തുല്യം ആ സ്നേഹം മാത്രം......എന്തൊക്കെ കാരണം പറഞ്ഞാലും ഒരിക്കലും ആരുടേയും സ്നേഹം.....പ്രേമം......ഇവരുടെതിന് തുല്യമാകുന്നില്ല........

Thursday, September 9, 2010

"manju kalam".........oru kaathiruppu

Between the wish and the thing life lies waiting.



 കാത്തിരിക്കുന്നു വീണ്ടും ഒരു  മഞ്ഞുകാലത്തിനായി.......ഞാന്‍ എപ്പോഴും വെറുത്തിരുന്ന കാലം.....ഈ കുറച്ചു മാസങ്ങള്‍ .......പക്ഷെ വെറുതെ ഇത്തവണ ഞാന്‍ ആദ്യമേ കാത്തിരിക്കുന്നു......എന്തിനാ ഈ കാത്തിരുപ്പ്......അറിയില്ല......വെറുതെ എന്ന് എന്‍റെ ചിന്ത പറയുന്നു......എന്തിനോ വേണ്ടിയെന്നു എന്‍റെ ഹൃദയവും ...........വൃക്ഷങ്ങളുടെ തയ്യാറെടുപ്പ് തുടങ്ങി കഴിഞ്ഞു.....തങ്ങളുടെ മാത്രം സ്വന്തമായ ഹരിത ഭംഗി പ്രകൃതിക്ക് മുന്നില്‍  സമര്‍പ്പിക്കാന്‍.....മങ്ങിയ വേഷം അണിയാന്‍.......പിന്നെ സര്‍വതും ത്യജിച്ചു.....തണുപ്പിന്‍റെ.....മഞ്ഞിന്‍റെ തോഴനായി.....സഖിയായി കുറെമാസങ്ങള്‍.......യാതൊരു പരിഭവവും ഇല്ലാതെ......വൃക്ഷങ്ങളോട് മുന്‍പെങ്ങുമില്ലാത്ത ഒരു സ്നേഹം......ജീവിതം പഠിപ്പിക്കുന്നുവോ എന്നൊരു തോന്നല്‍.......സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള ആഹ്വാനം......ആണോ.....ആവാം...അറിയില്ല.....പക്ഷെ ബുദ്ധിപഠിക്കാന്‍ ഉപദേശിക്കുന്ന പോലെ തോന്നുന്നു ....പ്രകൃതിയുടെ തയ്യാറെടുപ്പ് ഒരിക്കലും മാറുന്നില്ല....ശരിയായ തയ്യാറെടുപ്പ് ശരിയായ സമയങ്ങളില്‍......ആരോ കൃത്യമായി  പഠിപ്പിച്ചുകൊടുത്തപോലെ......അനുസരണയുള്ള.....നിഷ്കളങ്കയായ പ്രകൃതി.......ശരിയായ സമയങ്ങളില്‍ ശരിയായി പ്രവൃത്തിക്കുന്ന ശീലം.....എന്തൊക്കെയോ  നിശബ്ദയായി ഓതുന്നു...... advise ഇഷ്ടമില്ലാത്ത മനസിന്‍റെ ഭാഗമായി ജീവിതത്തോട് സന്ധി ചെയ്ത എന്നെ വളരെ ചിന്തിപ്പിക്കുന്ന നിന്‍റെ നിശബ്ദശബ്ദം കാതുകളില്‍ ഇപ്പോള്‍ എപ്പോഴും മുഴങ്ങുന്നു....പ്രകൃതി  പഠിപ്പിക്കുന്ന പാഠങ്ങള്‍ ഇത്തവണ എങ്കിലും  പഠിക്കുമോ.......വേണം.....ജീവിതത്തിനു ഈ പാഠങ്ങള്‍ അത്യാവശ്യം.....ഇപ്പോള്‍ ഞാന്‍ വെറുതെ കാത്തിരിക്കുന്നുമഞ്ഞുകാലത്തിനായി ........ഇനിയും നാളുകള്‍ മുന്നില്‍.......എങ്കിലും നേരത്തേ ഞാന്‍ വെറുത്ത മഞ്ഞുകാലത്തിനായി ......വെറുപ്പില്ലാതെ സ്നേഹത്തോടെ കാത്തിരിക്കുന്നു........

Wednesday, September 8, 2010

"nikshepam"..........a treasure

Whatever we treasure for ourselves separates us from others; our possessions are our limitations.


 മറവി ഒരനുഗ്രഹമാണോ അതോ ശാപമാണോ? എന്തെ ഇങ്ങനെ ഒരു ചോദ്യം അല്ലെ?............ഞാന്‍ പലപ്പോഴും ഈ ചോദ്യം എന്നോട് തന്നെ ചോദിച്ചു തളര്‍ന്നതാണ്.....ഒരിക്കലും ഉത്തരം ലഭിച്ചിട്ടില്ല.ഒരുപാടു സങ്കടം ജീവിതത്തില്‍ ഉള്ളവര്‍ക്ക് മറവി ഒരനുഗ്രഹമാണ്.......ഒരുപാടു സന്തോഷം ഉള്ളവര്‍ക്കോ ശാപവും........ആരും ഒരു ചെറിയ സന്തോഷം പോലും വിട്ടുകളയാന്‍ തയ്യാറല്ല ...............എന്നാല്‍ ദുഖങ്ങളും സങ്കടങ്ങളും സുക്ഷിക്കാനും.........എനിക്ക് ഒന്നും  മറക്കാന്‍ ഇഷ്ടമല്ല അത് ദുഃഖമായാലും സന്തോഷമായാലും.....കാരണം അതൊക്കെയാണ്‌ എന്‍റെ നിക്ഷേപം......നിക്ഷേപം ഉള്ള ഇടത്ത് എപ്പോഴും മനസ്സിരിക്കുന്നത്‌പോലെ എന്‍റെ നിക്ഷേപത്തിനടുത്തും ഞാന്‍ രാവും പകലും കാവലിരിക്കുന്നു. ഇവയെല്ലാം എന്നില്‍ നിന്ന് പോയാല്‍......എനിക്കോര്‍ക്കാന്‍ വയ്യ......എന്നെ പോലെ ഒരു ദരിദ്ര ഉണ്ടാകാന്‍ ഇടയില്ല....എന്‍റെ കൊച്ചു കൊച്ചു സന്തോഷങ്ങളും ദുഃഖങ്ങളും നിക്ഷേപമാക്കിയിട്ടു കാലം കുറച്ചായി.......അന്ന് മുതല്‍ ഞാന്‍ മനപ്പുര്‍വം ഒന്നും മറക്കാതിരിക്കാന്‍ ശ്രമിച്ചു......നിധികാക്കുന്ന ഭുതം പോലെ ഞാനും കാവലിരുന്നു.....ഒന്നിനും വേണ്ടിയല്ല......എന്നെ ഞാന്‍ തന്നെ മറക്കാതിരിക്കാന്‍ ഒരു ശ്രമം.......തിര എപ്പോഴും വന്നു  കരയെ നോക്കി നോക്കി പോകുന്നതു പോലെ ഞാനും എന്‍റെ നിക്ഷേപത്തെ എപ്പോഴും നോക്കി  ആശ്വസിക്കുന്നു .......തിര കരയെ മറക്കുന്നത് കൊണ്ടാണോ    അതോ ഒരിക്കലും മറക്കാതിരിക്കാനാണോ എപ്പോഴും വന്നു നോക്കുന്നതെന്നറിയില്ല  ......... പക്ഷെ ഞാന്‍ മറക്കാതിരിക്കാന്‍ ആഗ്രഹിക്കുന്നു  എന്‍റെ നിക്ഷേപത്തെ ...........എന്‍റെ നിക്ഷേപത്തില്‍ ഇപ്പോള്‍ ഞാന്‍ സന്തോഷം ചേര്‍ത്ത് വയ്ക്കുന്നു കൂടുതലായി......കാരണം എപ്പോഴാ സങ്കടം ആധിപത്യം നേടുന്നത് എന്നറിയില്ല......എനിക്കതില്‍ സങ്കടം ഒട്ടുമില്ല എന്നാലും.....സന്തോഷത്തിന്‍റെഈ നാളുകളെ ഞാന്‍ സ്നേഹിക്കുന്നു........എന്‍റെ നിക്ഷേപം എത്രയാണെന്ന് ആര്‍ക്കും ഒരു പിടിയുമില്ല.....ഞാന്‍ ആരോടും ഒന്നും പങ്കുവക്കാറും ഇല്ല........ഈ നിക്ഷേപം എന്‍റെ മാത്രം സ്വത്ത്‌......എന്‍റെ ഓര്‍മ്മകള്‍......കൈപ്പോ ....മധുരമോ.....ആരും അറിയണ്ടാ....എന്‍റെ മാത്രം നിക്ഷേപം.....അവനെ കണ്ടതും സ്നേഹിച്ചതും......ഇപ്പോള്‍ സ്നേഹിക്കുന്നതും എന്‍റെ നിക്ഷേപത്തില്‍....ആരും അറിയാതെസുക്ഷിക്കുന്ന സത്യം........അവനെ ഇപ്പോഴുള്ള സാഹചര്യത്തില്‍ കാണാന്‍ പറ്റില്ല എന്നുള്ള ദുഖവും ഞാന്‍ ആരും അറിയാതെ സുക്ഷിക്കുന്നു.....അവനറിയുന്നുണ്ടോ   ആവോ......ഈ ഓര്‍മ്മകള്‍ എല്ലാം  എന്‍റെ നിക്ഷേപത്തില്‍ വര്‍ണ്ണ മഴ പെയ്യിക്കുന്നു എപ്പോഴും..... എല്ലാറ്റിനെയും  നോക്കി സന്തോഷിക്കുന്നു.......ചിലപ്പോള്‍ കരയുന്നു....പക്ഷെ എല്ലാം എന്‍റെ മാത്രം സ്വത്ത്‌ .....എന്‍റെ നിക്ഷേപം......ഇത് എന്‍റെ  മാത്രം.......

Thursday, September 2, 2010

'veshangal"..........a reality


"ജീവിതം ലളിതമാണ്,പക്ഷെ ജീവിക്കുന്നത് ലളിതമല്ല "

പൂക്കാലം വന്നു പോയി ....ഇനിയും പൂക്കാത്ത ചില്ലകള്‍ ബാക്കിയാക്കി.....വീണ്ടും കാത്തിരിക്കാം......പക്ഷെ വാക്കുതരണം......വീണ്ടും പൂക്കുമോ കാലങ്ങള്‍ നോക്കാതെ.......ഇലകള്‍ പൊഴിഞ്ഞു തുടങ്ങുന്ന കാലം വരുന്നു......പ്രകൃതി മഞ്ഞു പുതയ്ക്കുന്ന കാലവും  ഓടി അണയുന്നു......പ്രകൃതി തന്‍റെ വേഷം കാലാകാലങ്ങളില്‍ തെറ്റാതെ ആടുന്നു ......ഒഴുകുന്ന നദി പോലെ......അലറുന്ന തിരപോലെ......കുത്തിയൊഴുകുന്ന വെള്ളച്ചാട്ടം പോലെ.....ചിന്തകള്‍ യാതോരു നിയന്ത്രണവുമില്ലാതെ ഒഴുകുന്നു.......പ്രത്യേകിച്ച് ഒരു രൂപവും കൊടുക്കുവാനില്ലാത്ത ചിന്തകള്‍.......പലപല വേഷങ്ങള്‍ ആടുന്ന കലാകാരനെപ്പോലെ ചിന്തകളും വേഷങ്ങള്‍ മാറി മാറി അണിഞ്ഞു ജീവിതത്തില്‍ ആടുന്നു. കലാകാരന്‍ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നു......പക്ഷെ ജീവിതം എപ്പോഴും സന്തോഷം  ദുഃഖം  ഇവ ഒപ്പം തരുന്നു.......തെളിവായിരിക്കുന്ന വാനത്തിനു കാര്‍മേഘത്തോട് വാനില്‍ പ്രവേശനമില്ലന്നു പറയാന്‍ പറ്റില്ലല്ലോ.....അതുപോലെ തന്നെ  ജീവിതത്തില്‍ ദുഃഖവേഷം വേണ്ടാ എന്ന് പറയാനും.......
എന്‍റെ വീടിനു പുറത്തുള്ള വൃക്ഷത്തില്‍ ചിലപ്പോള്‍ വിരുന്നിനെത്തുന്ന കിളികള്‍ .......ഓടിക്കളിക്കുന്ന അണ്ണാന്‍ ......അതിനുപിന്‍പെ അവയെ പിടിക്കുവാന്‍ പായുന്ന വീട്ടിലെ നായ്........പിടികിട്ടില്ല എന്നറിഞ്ഞിട്ടും വെറുതെ ഒരു ശ്രമം നടത്തുന്ന അവനെ കണ്ടു പലപ്പോഴും ഞാന്‍ തനിയെ ചിരിച്ചുപോയിട്ടുണ്ട്......ഞാനും അവനെപോലെ ആണെന്നോര്‍ക്കാതെ........ചിന്തകള്‍ക്ക് പിന്നാലെ വെറുതെ ഒരു ഓട്ടം........ഒരിക്കലും പിടിച്ചടക്കാന്‍ കഴിയില്ല എന്നറിഞ്ഞിട്ടും......പലവഴിക്കും ഓടി അവസാനം ചിന്തകള്‍ ചെന്നുചേരുന്ന ഇടം ഒന്നുതന്നെയനെന്നറിയാം.....എന്നാലും വെറുതെ ഒരോട്ടം....അവസാനമില്ലാത്ത......തളരാത്ത ഓട്ടം........ഈ ഓട്ടം അവനെ ചുറ്റിപ്പറ്റി ആകുമ്പോള്‍ തളര്‍ച്ച ഇല്ലാതാകുന്നു.........വെറുതെ ആണെങ്കിലും കുറച്ചു നേരത്തെ സന്തോഷം......ജീവിതം എപ്പഴാണ് ആട്ടം മതിയാക്കി യാത്രയാകുന്നത് എന്നറിയാത്തതിനാല്‍ ഞാനും ഈ സന്തോഷം.....ഈ ഓട്ടം......ആസ്വദിക്കുന്നു......ചിലപ്പോള്‍ ദുഃഖം അതിന്‍റെ വേഷം വളരെ നേരം  ആടുമ്പോള്‍........ചിന്തകള്‍ വേണ്ടാത്ത വഴിയില്‍ സഞ്ചരിക്കുമ്പോള്‍ .......ജീവിതം തന്നെ വെറുപ്പാക്കി എത്ര പേരാണ് വഴിയില്‍.......... ജീവിതത്തിന്‍റെ വഴിയില്‍വച്ചുതന്നെ സ്വയം യാത്ര മതിയാക്കിയത്.......പക്ഷെ ഞാന്‍ ഈ വേഷങ്ങളില്‍ ആനന്ദിക്കുന്നു......ആര്‍ക്കറിയാം എനിക്കുവേണ്ടി ഒരു സര്‍പ്രൈസ് കാത്തിരിക്കുന്നില്ല എന്ന്........അതിനാല്‍ വെറുതെ ചിന്തകളെ ഓടാന്‍ വിട്ടു ഞാന്‍ സന്തോഷിക്കുന്നു......അത് ദുഃഖമാണെങ്കില്‍ പോലും.......

Saturday, August 28, 2010

"ishtam"...........a feeling

 "ശരിയായ സ്നേഹം ഭയത്തെ പുറത്താക്കുന്നു"

എന്നാ നമ്മള്‍ ആദ്യമായി പരിചയപ്പെട്ടത്‌?....പിന്നെയും പിന്നെയും പല കൂടിക്കാഴ്ചകള്‍.......അതിന്നുള്ളില്‍ എപ്പോഴോ നീ എന്‍റെ ഉള്ളിലും....ഞാന്‍ നിന്‍റെ ഉള്ളിലും....സ്ഥലം കണ്ടെത്തിയിരുന്നു........എന്തോ ഒരിഷ്ടം തുടക്കത്തിലേ തോന്നിയിരുന്നില്ലേ......നീ പോയാലും എപ്പഴാ ഇനിയൊന്നു കാണുന്നെ  എന്ന് ഹൃദയം  ചോദിക്കുന്നോരിഷ്ടം......തൃപ്തി തോന്നാത്ത ഇഷ്ടം........വേണ്ടുവോളം ജലം കുടിച്ചിട്ടും  തൃപ്തി വരാത്ത ഭുമിയെപോലെ.......മതിവരുവോളം ഭക്ഷിച്ചിട്ടും മതി എന്ന് പറയാത്ത അഗ്നിയെപോലെ......എത്രജലം ചെന്ന് ചേര്‍ന്നാലും നിറയാത്ത കടല്‍ പോലെ .......നിന്നോടുള്ള ഇഷ്ടവും........നിന്നെ ഞാന്‍ എന്തെ ഇങ്ങനെ ഇഷ്ടപ്പെടുന്നത്......നിന്‍റെ വാക്കുകളില്‍.......നിന്‍റെ കരുതലില്‍.....വര്‍ദ്ധിക്കുന്ന എന്‍റെ ഉള്ളിലെ ഇഷ്ടം....എന്‍റെ അവസ്ഥ....സാഹചര്യം ഒന്നും ഓര്‍ക്കാതെ ഒരിഷ്ടം....എല്ലാം മറന്നോരിഷ്ടം.....എല്ലാം മറക്കൊന്നോരിഷ്ടം .........ഈ ഇഷ്ടത്തിന് രൂപമില്ല ......ഭാവമില്ല...സ്വാര്‍ത്ഥത ഒട്ടുമില്ലാത്ത ഇഷ്ടം......ലോകത്തിനു മനസ്സിലാക്കാന്‍ പറ്റാത്ത രീതിയിലുള്ള ഇഷ്ടം.......മനസ്സിലാക്കികൊടുക്കാന്‍ കഴിയാത്ത ഇഷ്ടം......നിന്നോട് മാത്രം ഇഷ്ടം......നിന്നെ കാണുമ്പോള്‍ ഇഷ്ടം.....അതിലേറെ കാണാത്തപ്പോള്‍ ഏറുന്ന  ഇഷ്ടം.....ഒരിക്കലും വറ്റാത്ത ഇഷ്ടം.......പരിധി കല്പിക്കാത്ത ഇഷ്ടം.....പരിധികല്പിക്കാനാവാത്ത ഇഷ്ടം.....ഒരിക്കലും നഷ്ട്ടപ്പെടുത്താന്‍ ആവാത്ത ഇഷ്ടം.......എപ്പോഴും ഓര്‍ക്കാന്‍ തോന്നുന്ന......ഓര്‍ക്കുമ്പോള്‍ ഹൃദയത്തെ എപ്പോഴും സന്തോഷിപ്പിക്കുന്ന  ഒരു ഇഷ്ടം.....കൈഎത്താ ദൂരത്ത് ആണെങ്കിലും നിന്നോടെനിക്ക് ഇഷ്ടം......ഇഷ്ടം..... ഇഷ്ടം......ഈ ഇഷ്ടം നിന്നോട് മാത്രം.......പേരില്ലാത്ത ഒരിഷ്ടം......

Wednesday, August 25, 2010

"santhoshathinte oru dinam"........a day of happiness

 

"സന്തോഷവും സങ്കടവും ഒരേ കളത്തില്‍ ഓടുന്നവരാണ്.ഒന്ന് വിശ്രമിക്കുമ്പോള്‍ അടുത്തത് മുന്നേറുന്നു, ആധിപത്യം സ്ഥാപിക്കുന്നു"

എത്ര പെട്ടെന്നാണ് പ്രകാശം പരന്നത്......കുറച്ചു നാളായി അന്ധകാരം മാത്രം ആയിരുന്നു ചുറ്റും......സമയം പോകുന്നത് വളരെ പ്രയാസം ഉള്ള കാര്യം ആയിരുന്നു......ഒരിടത്തുതന്നെ എത്രനേരം ഇരുന്നുവെന്ന് ഒരുപിടിയും ഇല്ല......ഒന്നും ചെയ്യാന്‍ തോന്നാതെ.....എല്ലാരോടും....എല്ലാത്തിനോടും ദേഷ്യം ആയിരുന്നു......ആരോടൊക്കെ കോപിച്ചു എന്നും അറിയില്ല ........എത്ര പെട്ടെന്നാണ് എല്ലാം മാറിയത്.....ഇപ്പോള്‍ എന്‍റെ ചുറ്റും മന്ദഹാസം മാത്രം.....എല്ലാത്തിനോടും......എല്ലാവരോടും സ്നേഹം......സന്തോഷത്തോടെ എല്ലായിടത്തും ഒരു കൊച്ചു കുട്ടിയെപ്പോലെ ഓടി മനസ്സ് തുള്ളികളിക്കുന്നു.....എന്ത് രസമാ ഈ സന്തോഷം കാണാന്‍.....അനുഭവിക്കാന്‍......ഈ സന്തോഷം തിരികെ വരുമെന്ന് ഇന്നലെ വരെ ഞാന്‍ പ്രതീക്ഷ ഇല്ലായിരുന്നു.....രാത്രിയിലെ കടലിനെ അനുസ്മരിപ്പിക്കുന്നതായിരുന്നുകഴിഞ്ഞ കുറെ ദിനങ്ങളായി എന്‍റെയും അവസ്ഥ....ഇരുട്ട് മാത്രം.....ചുറ്റും.....പക്ഷെ ഇപ്പോള്‍ ഞാന്‍ അതൊന്നും ഓര്‍ക്കുന്നില്ലാ.....അതെല്ലാം മാറിപോയി.....ഒരുദിനം കൊണ്ട്........കാഴ്ച നശിച്ചു പോയവന്‍ലോകം വീണ്ടും കണ്ടതുപോലെ......എന്താ ഒരു സന്തോഷം........സന്തോഷം മാത്രം ജീവിതമായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു........സന്തോഷം വരുമ്പോള്‍ ആകാശത്തിലൂടെ പറക്കുവാന്‍  മോഹം.....കെട്ടുകള്‍ഇല്ലാതെ സ്വതന്ത്രമായി......ഇന്നലെ ഞാന്‍ കണ്ട നക്ഷത്രങ്ങള്‍ക്ക് നിന്‍റെ മുഖമായിരുന്നു....എന്നാല്‍ ഇന്ന് നക്ഷത്രങ്ങള്‍ എല്ലാം മാലാഖമാരായി പുഞ്ചിരിതൂകുന്നു.......ഇന്ന് വാനിലെ ചന്ദ്രന് നിന്‍റെ മുഖം......തെളിഞ്ഞ വാനില്‍ തെളിഞ്ഞുനില്‍ക്കുന്ന നിന്‍റെ മാത്രം പുഞ്ചിരി തൂകുന്ന വദനം......എന്‍റെ സന്തോഷം ഇന്ന് നീ  എന്ന പൂര്‍ണചന്ദ്രനോടൊപ്പം പൂര്‍ണ്ണമാകുന്നു......നിന്നോടൊപ്പം ഞാന്‍ പൂര്‍ണ്ണയാകുന്നു......

Tuesday, August 24, 2010

"viraham"...........have I missed something?

"എന്തെങ്കിലും നഷ്ടപ്പെട്ടപ്പോഴൊക്കെ മറ്റെന്തെകിലും നേടിയിട്ടും ഉണ്ട്.....പക്ഷെ നിന്നെ നഷ്ടപെട്ടപ്പോള്‍ ഒന്നും ഞാന്‍ നേടിയില്ല......കാരണം നിന്‍റെ വിലയുള്ള ഒന്നും ഞാനിതേവരെ കണ്ടെത്തിയില്ല"
എന്നും......... എപ്പോഴും......... ആരംഭം നീയായിരുന്നു. ഞാന്‍ എന്‍റെലോകത്തില്‍ തൃപ്തയായിരുന്നു. എന്‍റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ......തീരെ ചെറുതല്ലാത്ത ദുഃഖങ്ങള്‍.....ഇതായിരുന്നു എന്‍റെ ലോകം......ഞാന്‍ തന്നെ പണിതീര്‍ത്ത എന്‍റെ മാത്രം കൊട്ടാരം......അതില്‍ പണിതീര്‍ത്ത തടവറ.....അതില്‍ ഞാന്‍ എന്നെത്തന്നെ പൂട്ടുകയായിരുന്നു.......വലിയതാഴിട്ട് .......പിന്നെ .താക്കോല്‍ കിളിവാതിലിലൂടെ പുറത്തേക്കു എറിഞ്ഞും കളഞ്ഞിരുന്നു ഞാന്‍ .....തടവറക്കുള്ളിലിരുന്നു ആ താക്കോല്‍ തെരുവിലെ കുട്ടികള്‍ക്ക് കിട്ടുന്നതും അത് അവര്‍ തട്ടികളിക്കുന്നതും ഞാന്‍ സ്വപ്നം കണ്ടു.....കൈകളില്‍ നിന്നും കൈകളിലേക്ക്.....കാലുകളില്‍ നിന്ന് കാലുകളിലേക്ക് ......ദിശയറിയാതെ.....ദൂരെക്ക്  ദൂരേക്ക്‌......എന്‍റെ കൊട്ടാരത്തില്‍ ഞാന്‍ ആരെയും വിരുന്നുകാരായി സ്വീകരിച്ചിട്ടില്ല.....എന്നിട്ടും നീ വിരുന്നുകാരനായി......തടവറയിലെ എന്നെ നീ കണ്ടെത്തുകയും ചെയ്തു.....എന്നോട് നീ അടുക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ.......... ഞാന്‍  നിന്നില്‍ നിന്ന്അകന്നു മാറാന്‍കുറച്ചൊക്കെ വെറുതെ ശ്രമിക്കുകേം ചെയ്തിരുന്നു ... .....എനിക്ക് നിന്നെ തീരെ  അവഗണിക്കാന്‍....കഴിയാത്തത് എന്‍റെ മാത്രം ബലഹീനത....നീ എന്തിനാ എന്നെ സ്നേഹിക്കുന്നെന്ന് പറഞ്ഞത്.....അതുകൊണ്ടാണല്ലോ പിന്നെയെപ്പോഴോ നിന്നെ സ്നേഹിക്കാനും ഞാന്‍ നിര്‍ബന്ധയായത്‌......എവിടെക്കെന്നുപോലും നോക്കാതെ എറിഞ്ഞു കളഞ്ഞ ആ തക്കോലിനെ ഓര്‍ക്കാന്‍ നീ എന്നെ നിര്‍ബന്ധിതയാക്കി......എന്തിനായിരുന്നു അതെല്ലാം......യാത്രപോലും പറയാതെ പോകാനായിരുന്നു എങ്കില്‍........എന്തിനായിരുന്നു....നിന്നെ കാണാത്ത  ദിനങ്ങള്‍ അവ ദിനങ്ങള്‍ ആയിരുന്നോ.....അറിയില്ല....കാരണം ആ ദിനങ്ങള്‍ എന്‍റെ ജീവിതത്തില്‍ കണക്കുകൂട്ടാന്‍ മനസ്സ് ഒരുവിധത്തിലും അനുവദിക്കുന്നില്ല .....എനിക്കറിയാം ആ ദിനങ്ങള്‍ ഒരു സത്യമാണെന്ന്....പക്ഷെ....വിശ്വസിക്കാന്‍ മനസ്സ് മടിക്കാട്ടുന്നു......എന്‍റെ തടവറക്കുള്ളിലെ കിളിവാതിലിലൂടെ ഞാന്‍ കണ്ട ആകാശത്തിലെ നക്ഷത്രങ്ങള്‍ക്കെല്ലാം നിന്‍റെ മുഖമായിരുന്നു......ചിന്താ എന്ന കാടു വെട്ടി തെളിച്ചിരുന്നെങ്കില്‍ കുറച്ചൊരു ആശ്വാസം ലഭിച്ചേനെ.....എന്നെങ്കിലും നീ യാത്ര പറയാന്‍ വരുന്ന ദിനവും കാത്തു ഈ കൊട്ടാരത്തിലെ തടവറക്കുള്ളില്‍ ഞാനുണ്ടാകും......പക്ഷെ അപ്പോഴും ഒരു ചോദ്യം നിന്നോട് എനിക്ക് ചോദിക്കാനുണ്ടാകും.....എന്തിനായിരുന്നു....നീ എന്നെ സ്നേഹിച്ചതും.....പിന്നെ യാത്രപോലും ചോദിക്കാതെ പോയതും..........അസ്തമന സൂര്യന്‍ കടലില്‍ മറയുന്നതും പിന്നെ അവിടെനിന്നും ഉദിക്കുന്നത് പോലെ ഞാനും നിന്നില്‍ മറയുവാനും നിന്നില്‍ ഉദിക്കുവാനും ആഗ്രഹിച്ചിരുന്നു.......ഇപ്പോഴും നിന്‍റെ ഓര്‍മ്മയില്‍ ഞാന്‍ ഉണരുന്നു.....നിന്‍റെ ഓര്‍മ്മയില്‍ ഉറങ്ങുന്നുവോ? ഇല്ല ...ഞാന്‍ ഉറങ്ങുന്നില്ല......ഞാന്‍ ഉറങ്ങിയാല്‍ നിന്‍റെ ഓര്‍മ്മ കുറച്ചു നേരത്തേക്കെങ്കിലും മാറിപോകും......പാടില്ല......ഞാന്‍ ഉണര്‍ന്നിരിക്കുന്നു........നിന്‍റെ വരവിനായി......നിന്‍റെ ഓര്‍മ്മയുമായി.........

Sunday, August 22, 2010

"yathra " a journey........



"ജീവിതം...അതൊരിക്കലും ഒരവസാന യാത്രയല്ല മറിച്ചു ആരംഭ യാത്രയാണ്‌..... അതില്‍ ആനന്ദം കണ്ടെത്തുന്നു എങ്കില്‍"



ആരും വരുവാനില്ലാത്ത ജീവിത വീഥിയില്‍
അന്യനായി എന്നോ നീ വന്നു ....
എന്നുടെ ജീവിതയാത്രയില്‍ നിന്നെ ഞാന്‍
നല്ല  സഹയാത്രികനായി കണ്ടു.....
കാലങ്ങള്‍ മാറിമറിഞ്ഞ ഈ യാത്രയില്‍
അളവില്ലാ ആനന്ദം നീ നല്‍കി......
വീഥിയുടന്തം ദൂരമേ കണ്ടപ്പോള്‍ നാലു
നയനങ്ങള്‍  ബാഷ്പം അണിഞ്ഞു ....
യാത്ര പറഞ്ഞു  പിരിഞ്ഞു നീ പോയപ്പോള്‍
ഏകാകിയായി തേങ്ങി എന്‍റെ യാത്രയും വീണ്ടുംതുടര്‍ന്നു   ...
വേഗത്തിലും പിന്നെ സാവധാനത്തിലും
കാലം കടന്നു  കടന്നു പോയി .......
എന്‍റെ ജീവിത യാത്രയില്‍ വീണ്ടും നീ
സഹയാത്രികനായി വന്നു ചേര്‍ന്നു....
യാത്ര പറഞ്ഞു പിരിഞ്ഞു പോകാതെ
എന്നെന്നും എന്നോടിരുന്നു....
എന്‍റെ അന്ത്യം ദൂരമേ ദര്‍ശിച്ചു
നിന്നെഓര്‍ത്തെന്‍റെ  ഹൃദയം തേങ്ങി......
നിന്‍റെ യാത്ര തുടരുന്നു ഏകനായി
കണ്ടുമുട്ടില്ലരിക്കലും നമ്മള്‍ വീണ്ടും......

Thursday, August 19, 2010

dreams...............



"സ്വപ്‌നങ്ങള്‍.....അവയെപ്പോഴും സ്വതന്ത്രരാണ്....പിടിച്ചടക്കാന്‍ കഴിയില്ല ആര്‍ക്കും ."
സ്വപ്‌നങ്ങള്‍ ......കുറച്ചുനേരത്തേക്ക് എങ്കിലും ഇതു യാഥാര്‍ത്ഥ്യം ആയിരുന്നെങ്കില്‍ എന്ന് തോന്നിപ്പിക്കാറുണ്ട്.........സ്വപ്നം കാണാത്തവരായി ആരാ ഉള്ളത്.....ഞാനും കണ്ടു......സ്വപ്‌നങ്ങള്‍......ഒരിക്കലും നടക്കുകില്ല എന്ന് അറിഞ്ഞൊണ്ട്തന്നെ എനിക്ക് അത് ശരിയാണെന്ന് വിശ്വസിക്കാനായിരുന്നു ആഗ്രഹം,,,,,ചില സ്വപ്‌നങ്ങള്‍ ജീവിക്കാനുള്ള ആശ നല്‍കുന്നത് പോലെ എന്‍റെ സ്വപ്നങ്ങളും എന്‍റെ സ്വന്തം ആയിരുന്നു.......എന്‍റെ സ്വകാര്യ സന്തോഷം.....ആരോടും പങ്കുവൈക്കാന്‍ ഇഷ്ടമില്ലാത്ത എന്‍റെ സ്വകാര്യ ആനന്ദം......അതെനിക്ക് ആശ മാത്രമല്ല .....എന്‍റെ പ്രോത്സാഹനം കൂടെ ആയിരുന്നു....സ്വപ്‌നങ്ങള്‍....അതെപ്പോഴും മായലോകത്തില്‍ എത്തിച്ചു സന്തോഷിപ്പിക്കുന്നു ......യാഥാര്‍ത്ഥ്യം...അത് ശരിയായ ലോകത്തില്‍ വച്ച് കരയിപ്പിക്കുന്നൂ......എനിക്ക് കരയാനിഷ്ടമല്ല.....വെറുതെ ആണെങ്കിലും....കുറച്ചുനേരത്തെക്ക് എങ്കിലും  സന്തോഷിക്കട്ടെ.....അര്‍ത്ഥമില്ലാത്ത കുറെ സ്വപ്‌നങ്ങള്‍ കൊണ്ട് എന്താ ലാഭം എന്ന് പലപ്പോഴും ചിന്തിച്ചു.....പക്ഷെ ആ അര്‍ത്ഥമില്ലായ്മ ജീവിതത്തിന്‍റെ ഭാഗമായിരുന്നു......വെറുതെ അതില്‍ സര്‍വ അര്‍ത്ഥങ്ങളും കണ്ടെത്താന്‍ ശ്രമിച്ച നാളുകള്‍....ഇങ്ങനെ സ്വപ്നലോകത്തില്‍ അഭയം കണ്ടെത്താന്‍ ശ്രമിച്ച നാളുകളിലാണ്‌ ഒരു യാഥാര്‍ത്ഥ്യമായി നീ എന്‍റെ മുന്നില്‍ വന്നത്....ഒരു സ്വപ്നമെന്ന് കരുതി സ്വന്തമാക്കാന്‍ ശ്രമിച്ചു ഞാന്‍......പിന്നെ നീയൊരു യാഥാര്‍ത്ഥ്യം എന്ന് അറിഞ്ഞപ്പോള്‍.....കൈവിട്ടുപോകുമോ ഈ സന്തോഷം  എന്ന് ഞാന്‍ ഭയപെട്ടുപോയി.....എന്നെ വിട്ടു എങ്ങും പോകില്ലാ എന്ന് നീ  ആശ്വസിപ്പിച്ചപ്പോള്‍ ഞാന്‍ ആദ്യമായി യാഥാര്‍ത്ഥ്യത്തെ സ്നേഹിച്ചു തുടങ്ങി.....നിന്നെ ഞാന്‍ സ്നേഹിച്ചു തുടങ്ങി.....സ്വപ്നത്തില്‍ അല്ല........യഥാര്‍ത്ഥമായി......പിന്നിട്  നീ എന്‍റെ സ്വപ്നത്തിലും സ്ഥിരം സന്ദര്‍ശകനായി......പക്ഷെ ഞാന്‍ ഇന്നറിയുന്നു നീ ഒരു സത്യമാണെന്ന്.......നീ ഒരു  സ്വപ്നമാണെന്ന് വിശ്വസിക്കാന്‍ കഴിയില്ല എനിക്കിനി.......കാരണം നീ ഒരു യഥാര്‍ത്ഥമായി......എപ്പോഴും  ഇരിക്കുമ്പോള്‍........ . ..ഇനി എനിക്ക് വയ്യ.......നിന്നെ ഒരു സ്വപ്നമെന്ന് ചൊല്ലി എന്നെ ഞാന്‍ തന്നെ വഞ്ചിക്കാന്‍  .......ഇനി......നീ എന്‍റെ സങ്കല്പമല്ല..........മറിച്ച്‌  സത്യം.......അതെ.....നീയാണ് സത്യം....നിന്നെ കണ്ടെത്തിയതാണ് യഥാര്‍ത്ഥ്യം ......ഇന്നുവരെ നിന്നെ ഒഴിച്ച് കണ്ടെതെല്ലാം മിഥ്യസ്വപ്നം .........ഞാന്‍ സ്വപ്നത്തില്‍ നിന്ന് ഉണരുകയാണ്......നിന്നോടൊപ്പം... യഥാര്‍ത്ഥ ലോകത്തിന്‍ അല്പം സഞ്ചരിക്കട്ടെ.....

Tuesday, August 17, 2010

ormakal...........


"സ്നേഹിക്കപെടുന്നില്ല എന്നാ സത്യവും ഏകാന്തതയുമാണ്‌ മനുഷ്യന്‍റെ ഏറ്റവും വലിയ ദാരിദ്ര്യം "

ഓര്‍മകളുടെ കെട്ടുകള്‍ ഓരോന്നോരോന്നായി അഴിക്കുമ്പോള്‍ നിന്‍റെ കെട്ടും വളരെക്കാലത്തിനു ശേഷം കണ്ടെത്തി......നിറം മങ്ങി പൊടിപിടിച്ചു തുടങ്ങിയിരുന്നു .......പ്രതീക്ഷിക്കാതെ ആണ് കൈയ്യിലെത്തിയതെന്നാലും...........എനിക്കതില്‍ ഒട്ടും ദുഃഖം ഇല്ല. കാരണം നീ എന്നത് എന്‍റെഭാഗമായിരുന്നല്ലോ.........ഒരു വിരുന്നുകാരനായി എത്തി എന്നില്‍ അവകാശം സ്ഥാപിച്ചപ്പോഴും പിന്നെ നീ എന്‍റെ ജീവിതത്തിന്‍റെ ഭാഗമായപ്പോഴും ഒരിക്കലും ഞാന്‍ നിന്നെ കുറ്റപ്പെടുത്തിയോ......ഉണ്ടെന്നു പറയാന്‍  നിനക്ക് കഴിയില്ലാ.....കാരണം നിന്നെ കുറ്റപ്പെടുത്താന്‍എനിക്ക്  കഴിയില്ലായിരുന്നു....\
ഞാന്‍ നിന്‍റെ കൂട്ട് ആഗ്രഹിച്ചിരുന്നു.......ഒരുതരത്തില്‍  ജീവിതത്തില്‍ നിന്നുള്ള  ഒളിച്ചോട്ടം.......ഞാനും നീയും ആത്മമിത്രങ്ങള്‍ പോലെയായിരുന്നു.......ആ ഓര്‍മ്മകള്‍ ഇന്നും എന്നെ സന്തോഷിപ്പിക്കുന്നില്ല....... എങ്കിലും എന്നെ ദുഖിപ്പിക്കുന്നുമില്ല .....നാം ഒന്നിച്ചു .....രാവും പകലും നീ എന്‍റെ ഒപ്പം..........നിഴലായി.........ഒരു സത്യമായി .............ഓര്‍ക്കുന്നുണ്ടോ? .......
 എപ്പോഴും ഞാന്‍ നിന്നോടൊപ്പം ഒറ്റക്കിരിക്കാന്‍ ആഗ്രഹിച്ച സമയങ്ങള്‍.......ഞാനും നീയും ഒരു വാക്കും സംസാരിക്കാതെ തന്നെ എല്ലാം കേട്ട നേരങ്ങള്‍.....ഇന്നും ഞാന്‍ ഓര്‍ക്കുന്നു....അല്പം മങ്ങിപ്പോയെങ്ങിലും ഇന്നും.......പിന്നെന്നോ എനിക്ക് വേറൊരു കൂട്ട് കിട്ടിയെന്നു പറഞ്ഞു നീ പിണങ്ങി പോയപ്പോള്‍......നിന്നെ ഞാന്‍ മനപ്പുര്‍വ്വം ആയി മറക്കാന്‍ ശ്രമിക്കയായിരുന്നു.......കാരണം നിന്‍റെ  സാനിധ്യത്തില്‍ഞാന്‍ ഒരുനാളും സണ്ടോഷിച്ചിട്ടില്ല.........കാരണം സന്തോഷം നിന്‍റെ സ്വഭാവം ആയിരുന്നില്ല.
പക്ഷെ നീ എന്‍റെ എല്ലാമായിരുന്നു........സത്യം.....ഇനി ഞാന്‍ നീ ആരാന്നു പറയട്ടെ............നീയായിരുന്നു എന്‍റെ loneliness ......ഏകാന്തത......
നിന്നെ മറന്നു ഞാനിന്നു .............വേണ്ടാ എനിക്ക് നിന്നോടുള്ള സഖിത്വം വേണ്ടാ.......i  am happy now ......ഇപ്പോള്‍ എനിക്കറിയാം എന്താണ് സന്തോഷം....എന്താണ് മന്ദഹാസം........ഞാനിന്നു സന്തോഷിക്കുന്നു.......ആനന്ദിക്കുന്നു.....നീ വേണ്ടാ.... എന്‍റെ യാത്രയില്‍.......ഓര്‍മ്മയില്‍ നിന്നും നിന്നെ തുടച്ചുനീക്കട്ടെ....ക്ഷമിക്ക് എന്നോട് .......വീണ്ടും ഒരു ഏകാന്ത ജീവിതം.........വേണ്ടാ ......ഏകാന്തതയെ നിന്നോട് വിട.............ഇനിയും കണ്ടുമുട്ടരുത് നാം തമ്മില്‍.......നിന്നോടുള്ള ദേഷ്യം കൊണ്ടല്ല പക്ഷെ ..........അവനോടുള്ള ............സന്തോഷത്തിലേക്ക് എന്നെ നയിച്ച അവനോടുള്ള സ്നേഹം കൊണ്ട്........ഏകാന്തതയെ ...നിന്നെ കെട്ട് ഞാനിതാ....പൊട്ടിച്ചു........ക്ഷമിക്കു............നീ ........

Monday, August 16, 2010

miss you......



"ഓരോ തവണ നിന്നെ കാണാതിരിക്കുമ്പോഴും വാനത്തില്‍നിന്ന്
താരകം താഴെ വീഴുന്ന പ്രതീതിയാണ്...... ഇന്ന് നോക്കിയപ്പോള്‍ വാനില്‍ താരകങ്ങള്‍  ഒന്നും തന്നെ ഇല്ല .......എല്ലാം നിന്‍റെ കുറ്റമാ........ഞാന്‍ നിന്നെ അത്രയും മിസ്സ്‌ ചെയ്തു...."


ഇന്ന് സൂര്യന്‍ ഉദിച്ചില്ല ........ഇന്ന് കാറ്റുവീശുന്നില്ലാ ......പ്രകൃതി നിശബ്ദയായത്‌ പോലെ....കിളികളുടെ ആരവം എവിടെ? തഴുകാന്‍ തെന്നലില്ലാ......വൃക്ഷങ്ങള്‍ അനങ്ങുന്നില്ല.....സമയം അത് ഒട്ടും തന്നെ നീങ്ങുന്നില്ല....ഇങ്ങനെ എന്തുകൊണ്ട്? .......എപ്പോഴും ഇരമ്പുന്ന കടലിനു അനക്കമില്ല....വെള്ളച്ചാട്ടത്തിനു ശബ്ദമില്ല...എല്ലാം...... നീ അടുത്തില്ലാത്തത് കൊണ്ട്എനിക്ക് തോന്നിയതാണോ?.....
എന്തായാലും ഞാന്‍ നിന്നെ ഒത്തിരി സ്നേഹിച്ചിരുന്നു.......ഇപ്പോഴും സ്നേഹിക്കുന്നു ........ഇനിയും സ്നേഹിക്കും.....അത് ഉറപ്പാണ്. കുറച്ചു നേരം കാണാത്തപ്പോള്‍ ഇതാണ് അവസ്ഥ എങ്കില്‍............വേണ്ടാ ഒന്നും വേണ്ടാത്തത് ചിന്തിക്കണ്ടാ ...........ഹൃദയത്തിന്‍റെ സ്വരം നേര്‍മയായി ഞാന്‍ കേട്ടു.
പാര്‍വത ശിഖരങ്ങളില്‍ നിന്നും......ഇനി തിരിച്ചു പോകാനാവില്ല എന്ന് അറിഞ്ഞു തന്നെ താഴേക്ക്‌ പോകുന്ന ജലത്തിന്‍റെ വിരഹ ദുഃഖം പോലെ.......ഞാനും ദുഃഖിച്ചു....പക്ഷെ അത് .....നിസ്സാര കാരണങ്ങള്‍ക്കായിരുന്നൂ.എനിക്കും തിരിച്ചുപോകാനാവില്ല ........നിന്നില്‍ നിന്നില്‍ നിന്നാണെന്ന് മാത്രം.
അല്‍പസമയത്തെക്കെങ്കിലും............നിന്നെ കാണാതെ.......കണ്ണുള്ളവന്‍ പെട്ടെന്ന് അന്ധനായ അവസ്ഥ..........ശ്വാസം നിലച്ചതുപോലെ. എന്താന്നറിയില്ല എനിക്കെല്ലാറ്റിനോടും വല്ലാത്ത ദേഷ്യം....എന്‍റെ ഈ അവസ്ഥയില്‍ സഹതപിക്കുന്നോരാരും ഇല്ല....അത് കൊണ്ട് എന്‍റെ വെറുപ്പ്‌ വല്ലാണ്ട് വര്‍ദ്ധിക്കുന്നു.......നിനക്ക് മാത്രേ എന്നെ സഹായിക്കാന്‍ കഴിയു ....നീ ഒന്ന് വന്നാല്‍ മാത്രം മതിയെനിക്ക്....
വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു ........വരൂ വേഗം ............നമുക്കൊരുമിച്ചുള്ള യാത്ര ..........ഇനിയുംപോണം......ലക്ഷ്യത്തിലേക്ക്......

Saturday, August 14, 2010

tears...



"എന്നിക്കെന്നും മഴയില്‍ യാത്രചെയ്യാനാ ഇഷ്ടം .............എന്‍റെ കണ്ണ് നീരാരും കാണുകയില്ലല്ലോ "


അവന്‍റെകൂടെയുള്ള എന്‍റെ യാത്ര സാഹസികയാത്രയാണ്.....അവനെന്നോടുള്ള സ്നേഹം പോലെ.....അല്ലേല്‍ എന്നെ പ്രേമിക്കുമോ?
ഇന്ന് അവന്‍റെ കണ്ണില്‍ ഞാന്‍ വേദന കണ്ടു.....കണ്ണുനീര് കണ്ടു....വികാരവിചാരങ്ങള്‍ അലതല്ലുന്ന അവന്‍റെ മുഖം........ആ മുഖത്തു നിറഞ്ഞു നിന്ന വേദന.............അത് ഞാന്‍ എങ്ങനെ മറക്കും.........എനിക്ക് മറക്കാന്‍ ആവുന്നില്ല......എന്തൊരു പാപിയാഞാന്‍............
കാരണം അറിയാമെങ്കിലും ..........അറിയില്ല എന്നഅഭിനയവേഷം ...... ഞാന്‍ എടുത്തണിഞ്ഞു....അല്ലാതെ എനിക്ക് വേറെ എന്താ ചെയ്യാന്‍ കഴിയുന്നെ............വിചാര വികാരങ്ങള്‍ അലയടിക്കുന്ന നിന്‍റെ ഹൃദയത്തില്‍.........എങ്ങനെയാ എന്നോടുള്ള സ്നേഹവും വളരുന്നത്‌?....
പലപ്പോഴും ഓടി ദൂരെ മറയാന്‍ ആഗ്രഹിച്ചു.............കഴിയുന്നില്ല.....നിന്‍റെ വേദന കാണാനും വയ്യ..........നിന്നെ പിരിയാനും വയ്യ........
പലപ്പോഴും ഞാന്‍ പറഞ്ഞതല്ലേ.........ഞാന്‍ ഒരു 'പാസ്സിംഗ് ക്ലൌഡ് '.ആണെന്ന്.........എന്നാല്‍ നീ എന്താ മറുപടി പറഞ്ഞെ.............മറ്റൊരു മേഘമായി നീയും പിന്നാലെ വരുമെന്നോ?..............ഈ സ്നേഹത്തെ ഒളിച്ചു ഞാന്‍ എവിടേക്ക് പോകും............ഈ യാത്രയില്‍ നിന്നെ ഒളിച്ചു ...........കഴിയുമോ......ചിന്തകള്‍ കാടും കുന്നും താഴ്വരയും കടന്നു പായുന്നു...........ഒരു നിമിഷമെന്‍ങ്കിലും ചിന്തിക്കാതെ ജീവിക്കുന്നവരുണ്ടോ?..........കുഞ്ഞുങ്ങളെപ്പോലെ ...........ഒന്നുംഅറിയാതെ.....മനസ്സിലാക്കാതെ...........ഭാഗ്യവന്മാരുണ്ടോ?നിന്നോടൊപ്പം ഉള്ള ഓരോ നിമിഷവും ഞാന്‍ സന്തോഷിച്ചു......നിന്നോടുകൂടെ ഞാന്‍ ചിരിച്ചു...ഇപ്പോഴിതാ കരയാനും ഞാന്‍ നിന്നോടൊപ്പം........കരയുന്ന ഓരോ ജീവിതങ്ങളെയും കണ്ടു മുന്‍പ് ....കണ്ണുനീര് ദുഃഖം മായിച്ചു  ഹൃദയത്തിനു ലോലത്വം കൊടുക്കുമെന്ന് ഞാന്‍ വിശ്വസിച്ചു..എന്നാല്‍ നിന്‍റെ ഈ കണ്ണുനീര് കണ്ടു മനസ് ആശ്വസിക്കുവാന്‍ വിസമ്മതിക്കുന്നു.......എന്താ ഞാന്‍ ചെയ്കാ......നിനക്കായി...
കണ്ണുനീരിന്റെ അര്‍ത്ഥവും ആഴവും ചിന്തിച്ചത് നിന്‍റെ കണ്ണില്‍ അത് കണ്ടതിനു ശേഷമാണ്.
വേണ്ട....കരയരുത്.....ഇപ്പോഴേ തളരരുത്.....ആരോ മന്ത്രിക്കുന്നത് കേട്ടു....ഞാന്‍ നിന്നോടും നീ എന്നോടും മൌനമായി....വാക്കുകള്‍ പുറത്തുവരാതെ....എന്‍റെ കരങ്ങളാല്‍ നിന്‍റെ കണ്ണുനീരും .......നിന്‍റെ കരത്തിനാല്‍ എന്‍റെയും തുടച്ചപ്പോള്‍.....തുടരേണ്ടതുണ്ട്....യാത്ര....ഞങ്ങള്‍......തുടരട്ടെ.......

Friday, August 13, 2010

heart



"എനിക്കുവേണ്ടി  ഞാന്‍ കൊണ്ടുവന്നത് ഈ ഹൃദയം മാത്രം
നീ നിനക്ക്  വേണ്ടി ചോദിച്ചതും ഇതേ ഹൃദയം...........
 നീ വാരി വിതറിയ സ്നേഹത്തില്‍ അഭയം കണ്ടെത്തി എന്‍ പാവം ഹൃദയം
നീ വേണ്ടന്നുപരഞ്ഞുപോയപ്പോള്‍ തിരികെ വരാതെ പിടഞ്ഞതും ഇതേ ഹൃദയം"

നീ എന്നോട് ആദ്യമായി നിന്നെ എനിഷ്ടമാകുന്നു എന്ന് പറഞ്ഞപ്പോള്‍..........എന്തായിരുന്നു എന്‍റെ ഉള്ളിലെ വികാരം?.........എനിക്ക് ദേഷ്യമായിരുന്നു...എന്തെ നിന്നെ കണ്ടുമുട്ടാന്‍ താമസിച്ചു..........നിന്‍റെ സ്നേഹത്തിനു മുന്നില്‍ എന്‍റെ അസ്ഥിത്വം ഞാന്‍ ഉപേക്ഷിച്ചു...... ഞാന്‍ ഇങ്ങനെ ആയിപ്പോയതെന്തേ?.............ലോകം എന്നെ നോക്കി ചിരിക്കുമായിരിക്കും............പക്ഷെ എല്ലാരും പറയുന്നപോലെ "ഐ ഡോണ്ട് കെയര്‍ " എന്ന് പറയാനും, പറയുന്നത് വിശ്വസിക്കാനും ഒരു മോഹം............
 പലപ്പോഴും ജീവിതത്തില്‍ മിസ്സ്‌ ചെയ്ത സ്നേഹം..........ഒരുചെറിയ മഴക്കായി കാത്തിരുന്നവന്റ്റെ മേല്‍ വെള്ളച്ചാട്ടം സര്‍വ്വ ശക്തിയായി വീണതുപോലെ  നിന്‍റെ സ്നേഹം  എന്‍റെമേല്‍ ശക്തിയായി പതിക്കുകയായിരുന്നു......ഞാന്‍ തടുക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പേ നീ എന്നെയും കൊണ്ടു വളരെ ദൂരത്ത് എത്തിയിരുന്നു. ഇനി എന്‍റെ യാത്ര മുന്നോട്ട് ............