Sunday, November 10, 2013

ശാപം............curse


ചില നിമിഷങ്ങളെ ....ദിവസങ്ങളെ ...മനസറിയാതെ ശപിക്കാറുണ്ട് ഞാൻ ഇപ്പോൾ....ആ ദിവസങ്ങൾ .....നിമിഷങ്ങൾ  ജീവിതത്തിൽ നിന്ന് എന്നെന്നേക്കും മാഞ്ഞു പോയിരുന്നെങ്കിൽ......കഴിഞ്ഞ  കാലത്തെ    നോക്കി നെടുവീർപ്പിട്ടു ആശിക്കുന്നു........ഞാൻ നടക്കാൻ തുടങ്ങിയപ്പോൾ......നടന്നു തുടങ്ങുമ്പോൾ .....എപ്പോഴെങ്കിലും ഒക്കെ  വീഴും എന്നറിഞ്ഞെങ്കിൽ  എന്റെ അമ്മ എന്നെ നടത്തുമായിരുന്നോ....... ജീവിതത്തിൽ കാലം ഓരോ ദിവസങ്ങളും നല്കുന്ന സർപ്രൈസ് നെപറ്റി  നേരത്തെ അറിഞ്ഞിരുന്നെങ്കിൽ  ഞാൻ ഇത്രയും നാൾ ജീവിക്കുമായിരുന്നോ......അവനെ ഞാൻ ആ വഴിയിൽ  വച്ച് ആദ്യമായി കണ്ടെത്തും എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ ആ വഴിയിൽ  പോകുമായിരുന്നോ........ചിലപ്പോൾ പോകുമായിരുന്നിരിക്കും......പക്ഷെ ആ സൌഹൃദം എന്റെ ഹൃദയത്തെ ഇത്രയും വേദനിപ്പിക്കും എന്നറിഞ്ഞിരുന്നെകിൽ .........ഇല്ല ....തീർച്ചയായും ഞാൻ  ആ വഴി മാറി നടന്നേനെ....... ആനന്ദം മാത്രം തിരഞ്ഞു ജീവിക്കാൻ പറ്റിയിരുന്നെകിൽ  ജീവിതം എത്ര ശോഭനം ആകുമായിരുന്നു.......വീഴ്ചകളെ നേരത്തെ  അറിഞ്ഞുഅവിടെനിന്നു  മാറി നടക്കാൻ  സാധിച്ചിരുന്നെങ്കിൽ ...... ഒരിക്കലും  നടക്കാനിടയില്ലാത്ത  ചില ചിന്തകൾ ........ചില നല്ല കവിതകൾ  പോലെ  ........സിനിമയിലെ നായകനും നായികയും കാണുന്ന സുന്ദരമായ ഗാനം പോലെ ആയിരുന്നെകിൽ..........ജീവിത യാഥാർത്യം......അതോർക്കുമ്പോൾ തന്നെ  ഗർഭിണിയുടെ പുലർക്കാലം  പോലെ വല്ലാത്ത മനം പിരട്ടൽ........ശപിക്കുന്ന നിമിഷങ്ങളിൽ എന്തെ ജീവിതത്തിന്റെ കയ്പുകൾ മാത്രം........ആ നിമി ഷങ്ങൾ   മാത്രംജീവിതത്തിൽ വരാതിരുന്നെങ്കിൽ.....  ആ ദിവസങ്ങൾക്ക്  ഒരു ശസ്ത്രക്രിയ ......അല്ലെങ്കിൽ ആ പ്രത്യേക നിമിഷത്തിനു മാത്രം......എനിക്ക്   തന്നെ സ്വയം ചെയ്യാൻ ശസ്ത്രക്രിയ സാധിച്ചിരുന്നെകിൽ...........പശ്ചാത്താപവും ഇല്ലാതെ......വേണ്ടാത്തത് .........അപദ്ധങ്ങൾ എല്ലാം അപ്പപ്പോൾ എടുത്തുകളഞ്ഞു .......ഒരു സുന്ദര ജീവിതം........എത്ര സുന്ദരമാകുമായിരുന്നു എന്റെ ഓരോ ദിവസവും......ഓരോ നിമിഷങ്ങളും .....പിന്നെ  എന്നെങ്കിലും കഴിഞ്ഞുപോയ ദിനങ്ങളെ ഓർത്തു  നെടുവീർപ്പിടാതെ ........സുന്ദരമായ ജീവിതത്തെ കണ്ടു പുഞ്ചിരിച്ചു .......ഒരു ഇതൊക്കെ സാധിക്കില്ല എന്നറിഞ്ഞു ജീവിതത്തിന്റെ ചെറിയ ഉപദേശം .......ആ കൈപ്പുകളും അപദ്ധങ്ങളും ഒക്കെ ഉള്ളതുകൊണ്ടല്ലേ ജീവിതത്തിനു ഇത്രയും ഭംഗി ........ആ ഏറ്റക്കുറച്ചിലുകളല്ലേ നിന്റെ ജീവിതത്തിന്റെ സൌന്ദര്യം......അതെ ഞാൻ ഈ ഉപദേശത്തിൽ എന്റെ ആശ്വാസം   കണ്ടെത്തി ....വേറെ ഒന്നും പ്രാവർത്തികമല്ല എന്ന് തോന്നുന്നത് കൊണ്ട് മാത്രം ...അതെ ...അതുകൊണ്ട് മാത്രം........

Sunday, November 3, 2013

വെറുതെ കുറച്ചു നേരം ........for a while.....with me

കുറെ നാളായി ഈ വഴിയെ ഒന്ന് നടക്കാൻ തോന്നിയിട്ട്........ഇവിടെ എനിക്ക്  അദൃശ്യമായി തണൽ  തന്നിരുന്ന എന്തോ ഇല്ലാത്തപോലെ.......ചിന്തകളിൽ പറന്നു പറന്നു തളരുമ്പോൾ ചേക്കേറാൻ ഉണ്ടാകേണ്ട എന്തോ ഒന്ന് ഇല്ലാത്തപോലെ.......വല്ലാത്ത ശൂന്യത .......ഈ ഒറ്റപ്പെടലിന്റെ  വെയിൽ  താങ്ങാൻ കഴിയുന്നില്ല......ആഗോള താപനം എന്നെയും വെറുതെ വിടുന്നില്ലല്ലോ......എന്റെ ഉള്ളിൽ അഗ്നിപർവതം  തിളച്ചു മറിയുന്നതിന്റെ ചൂട്.........തണൽ  തിരയുന്ന കണ്ണിനെയും മനസിനെയും ബുദ്ധി ശാസിക്കുന്നു.......ഒന്നും പ്രതീക്ഷിക്കാതെ ജീവിക്കാൻ ബുദ്ധി എത്രയോ തവണ ബുദ്ധി ഉപദേശിച്ചതാണ്........എന്റെ ഹൃദയം....അതിന്റെ കൂട്ടുകൂടി എന്തിനെയോ എപ്പഴും തിരയുന്ന എന്റെ നേത്രങ്ങൾ.......എല്ലായിപ്പോഴും തെരയുന്ന ഒരേ ഒരു തണൽ.........വഴക്കിട്ടെങ്കിലും കണ്ടോണ്ടിരിക്കാൻ തോന്നുന്ന എന്തോ ഒന്ന്.......ഇല്ലാതെ ആകുമ്പോൾ അതില്ലാതെ  ഒരു മാത്രപോലും പറ്റില്ല എന്ന് തോന്നിക്കുന്ന എന്തോ ഒന്ന്......ചില സൌഹൃദങ്ങൾ  അങ്ങനെ അല്ലെ.......വേണ്ട എന്ന് നൂറു വട്ടം മനസിനെ പറഞ്ഞു മനസിലാക്കിക്കും ...പിന്നെ എത്രയോ  വട്ടം പറഞ്ഞു മനസിലാക്കിച്ചു കടയിലേക്ക് കൊണ്ടുപോകുന്ന കുഞ്ഞു പറഞ്ഞതൊന്നും ഓർമിക്കാതെ   മിട്ടായിക്കുവേണ്ടി വാശിപിടിച്ചു   കരയുന്നപോലെ.....ഞാനും...... പിന്നെയും കണ്ണ് തിരയുന്നത് ആ തണലിനെ മാത്രം...... വാശിപിടിച്ചു.......അവിടെനിന്നും മാറുവാൻ കൂട്ടാക്കാതെ........കരയുന്ന......ഏങ്ങലടിച്ചു ......ജീവിക്കുവാൻ ഒരു ലക്‌ഷ്യം മാത്രം ആകുന്ന നിമിഷം........ആരെയും കൂടുതൽ ഇഷ്ടപ്പെടരുത്......ഇഷ്ടപ്പെട്ടാൽ ഈ ഇഷ്ടതിനോപ്പം വേദന മറക്കുവാനും കൂടെ പഠിച്ചിരിക്കണം.....ഇഷ്ടം തെരഞ്ഞെടുക്കുമ്പോൾ......അതിനോടൊപ്പം  വെറുതെ കിട്ടുന്ന വേദന.....അതാകും പിന്നെ ജീവിതത്തിൽ പലപ്പോഴും കൂട്ട് .......ഇപ്പൊ ആ വേദന എന്റെ കൂട്ടുകാരിയാണ്‌...... അതിനോടൊപ്പം ആണ് ഇപ്പൊ ഞാൻ ........ഇവിടേയ്ക്ക് വന്നതും .....പിന്നെ ........ഒറ്റക്കാകുമ്പോൾ അതുവരെ വല്ലപ്പോഴും  പോസ്സെസ്സിവേനെസ്സ് കാണിച്ചിരുന്ന വേദന പിന്നെ എന്നെ കീഴ്പ്പെടുത്തുന്നു .......തിരഞ്ഞു തിരഞ്ഞു മടുക്കുമ്പോൾ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ഈ വേദനക്കറിയാമോ എന്റെ വേദന ........നീറ്റൽ .......     നിർത്താതെ ഒഴുകുന്ന ചോരയിൽ വേദന മറക്കാനെന്നവണ്ണം  വ ച്ചു കെട്ടി ......എല്ലാം ഉള്ളിൽ  ഒതുക്കി  നടന്നു നീങ്ങുമ്പോൾ.......ഈ വഴിയിലും എന്റെ ചോരപ്പാടുകൾ വീഴുന്നതറിയാതെ  മുന്നോട്ടു നോക്കി ....ആരെയോ ....എന്തിനെയോ ....പിന്നെ എന്റെ തണലിനെയും തിരഞ്ഞു .......പിറകിലേക്ക് നോക്കാതെ ഞാനും....... ക്ഷമിക്കു .....എന്റെ മനസ് കുറച്ചു ശാന്തമായി .......വേദന എവിടെക്കോ വഴിമാറി......വീണ്ടും പോസ്സെസ്സിവേനെസ്സ് കാണിക്കുമോ......വേണ്ട എന്നെ വിട്ടേക്കു ....ഞാൻ പൊയ്ക്കോട്ടെ.......ഇഷ്ടവും അതോടൊപ്പം കിട്ടുന്ന വേദനയും എനിക്ക് വേണ്ട.......ഞാൻ പൊയ്ക്കോട്ടെ.....ഈ ഭുമിയുടെ  ഭംഗി കണ്ടു അൽപനേരം ഇവിടെ ഇരിക്കട്ടെ......ഒന്നും സ്വന്തമാക്കാതെ...... ഇവിടെ അൽപനേരം......ഇഷ്ടവും വേദനയുമില്ലാതെ ........
              

Saturday, August 31, 2013

ഒളിച്ചോട്ടം.......

സാധാരണപോലെ തന്നെ  അസാധാരണമായി   ഒന്നും സംഭവിക്കാനില്ലാത്ത .......അഥവാ  സംഭവിക്കില്ല എന്ന് ഉറപ്പുള്ള ദിവസങ്ങളിൽ....... ദിവസത്തിൽ എപ്പോഴെങ്കിലും കുറച്ചു ഉറങ്ങി......ഉറക്കത്തെ തൃപ്തിപ്പെടുത്തി.......രാത്രികളിൽ ഉറക്കം വരാതെ ടെലിവിഷൻ ചാനൽ മാറ്റിയും.........പിന്നെ  ഫ്രിഡ്ജ്‌നുള്ളിൽ പരതിയും........അങ്ങനെ  സമയങ്ങൾ നീക്കി.......പിന്നെ വേണ്ടെങ്കിലും കിടക്കേണ്ടേ എന്ന് ശാസിക്കുന്ന മനസിന്റെ ശാസന കേട്ട് ബെഡിൽ വന്നു തിരിഞ്ഞും മറിഞ്ഞും ....പിന്നെയും ഉറക്കം വരാതെ മൊബൈൽ ഗെയിം തിരഞ്ഞും.......പിന്നെ കുറച്ചു കളിച്ചും.......ഒരു കൊച്ചു കുട്ടിയുടെ വാശിപോലെ വീണ്ടും വീണ്ടും മൊബൈൽഗെയിം ആസ്വദിച്ചു ......അല്ല .......ആസ്വദിക്കുന്നത് പോലെ വിശ്വസിപ്പിച്ചു ........  കമ്പ്യൂട്ടർ ഉം ഇന്റർനെറ്റ്‌ ഉം മനപ്പൂർവം  മറന്നു.....അല്ല മറന്നത് പോലെ അഭിനയിച്ചു കിടക്കുമ്പോൾ......... വീണ്ടും ഓർത്താൽ ഞാൻ ഞാൻ തന്നെ അല്ലാതാകും  എന്നാ കുറെ സ്വകാര്യ ഓർമ്മപ്പെടുത്തൽ കൂടെ ആയപ്പോൾ......തികച്ചും വ്യക്തിപരമായ   ശാസന  എവിടെയോ കേട്ടപ്പോൾ വീണ്ടും കേൾക്കാൻ  ഇഷ്ടമില്ലാത്ത ചിന്തകളുമായി........പിന്നെ കുറച്ചു നേരം കണ്ണുകൾ  മുറുകെപൂട്ടി പ്രാർത്ഥനയിൽ........മതി ...ഇത്രയും മതി ....ഉറക്കത്തിന്റെ ആഴത്തിൽ എവിടെഒക്കെയോ മുങ്ങിയും പൊങ്ങിയും ....... അങ്ങനെ എന്റെ ദിവസങ്ങൾ  പോകുമ്പോൾ ...പലപ്പോഴും വിരസമാകുന്നു......എല്ലാം......ഒന്നും ചെയ്യാനില്ലാത്ത പോലെ....... ഈജിപ്റ്റ്‌ലെയും സിറിയയിലെയും  കലഹങ്ങൾ ഓർത്തു  അസ്വസ്ഥമാകുമ്പോൾ.......മനസ്ആരെയൊക്കെയോ  പഴിക്കുമ്പോൾ ........കുറ്റപ്പെടുത്തുമ്പോൾ .....   അന്താരാഷ്ട്ര  പ്രശ്നം കൈകാര്യം ചെയ്തതിന്റെ കുറച്ചു അഭിമാനം .........പിന്നെയും കുറച്ചു ചിന്തകള് ...ഒരു യുദ്ധം വേണമോ.....വേണ്ടയോ.......കരയുന്ന കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ ...നിലവിളിക്കുന്ന  കുഞ്ഞുങ്ങളെയും അമ്മമാരെയും കാണുമ്പോൾ ...........യുദ്ധം വേണമെന്നും .......പക്ഷെ അതൊരു കുനിന്മേൽ ആകുമോ എന്നാചിന്തയിൽ  വേണ്ടെന്നും.....ഇങ്ങനെ  കൂട്ടിയും കുറച്ചും......ദിവസങ്ങള്  കപ്പലിൽ കയറ്റി ......പിന്നെ വിമാനത്തിലും .....അങ്ങനെ കയറ്റി യും  ഇറക്കിയും നീങ്ങുന്നു.......ഇങ്ങനൊക്കെ ഞാൻ എന്തെ പെരുമാറുന്നു ഞാൻ അറിഞ്ഞോ അറിയാതെയോ  .......എല്ലാത്തിന്റെയും ഉത്തരം ഒന്ന്.......അത്.......അത് ......  ആരാ പറഞ്ഞത്.........  ഞാൻ ഒളിച്ചോടുകയാണെന്നു..........ആൾക്കുട്ടത്തിൽ നിന്ന് വിളിച്ചു സത്യം പറഞ്ഞ ആ കുട്ടിയെപോലെ .......ആരാണ് പറഞ്ഞതെന്ന് ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ......... അതുവഴി എവിടെക്കോ കൊണ്ടുപോകുന്ന കണ്ണാടിയിൽ  പതിഞ്ഞ എന്റെ മുഖം....... മറ്റാരും അല്ല പറഞ്ഞതെന്ന് തിരിച്ചറിഞ്ഞപ്പോൾ......ഞാൻ ഒളിച്ചോടുന്നു  എന്ന് സ്വയം അറിഞ്ഞപ്പോൾ......അതിലും ഒരു സുഖമുണ്ടെന്നും ......ഇവിടെ ഒളിച്ചിരിക്കാനാണ്  ........ഇങ്ങനെ ആണ് നല്ലതെന്ന്  പറഞ്ഞു പറഞ്ഞു  പഠിപ്പിക്കുന്നു മനസ്....... മനസിനെ........
     

Wednesday, August 14, 2013

AGAIN.....വീണ്ടും ..

വീണ്ടും വരണമെന്ന് മനസ് നിർബന്ധിക്കുന്നു   .....ചിതലുകൾ അടിഞ്ഞ ചിന്തകള് വീണ്ടും  വൃത്തിയാക്കി .......സ്വയം തീർത്ത മറനീക്കി കുറച്ചു ദിവസങ്ങള്ക്ക് ശേഷം വീണ്ടും .....വരുമായിരിക്കും ഞാൻ.... വിശ്വാസം മാത്രം.........ഇതും....അതല്ലേ എല്ലാം എന്ന് പറയുന്നതുപോലെ.....വിശ്വാസം വീണ്ടും ചിറകടിച്ചു തുടങ്ങിയോ.........ഒരു ചിറകടിയുടെ......ഒരിക്കൽ മാത്രം കേട്ടൊരു  ശബ്ദം......മുന്നോട്ടായുന്ന കാലത്തിനെ വകഞ്ഞു മാറ്റി പിന്നോട്ടോടുന്ന കുസൃതി ......കാലത്തിനു ഉത്തരം തരേണ്ട പല ചോദ്യവും പേറി......ചിന്തകൾ  സംസ്കരിച്ചു സ്വസ്ഥമായുറങ്ങുമ്പോൾ.... ആരോ....ഏതോ....  ഉണർത്തി....നിനക്ക് മിണ്ടാതിരിക്കാൻ പറ്റില്ലെന്ന് ഉപബോധ മനസിനെ ഉണര്ത്തിയിരിക്കുന്നു .....വീണ്ടും തിരിച്ചു വരുമായിരിക്കും.......പതിഞ്ഞു കിടന്ന ചിറകുകളിൽ പൊതിഞ്ഞ പൊടി  പറക്കാൻ തുടങ്ങിയിരിക്കുന്നു......വിശ്വാസം ....... വീണ്ടും......       

Monday, June 17, 2013

അനശ്വരം.....ശാശ്വതം......eternal


മുൻപ് കണ്ടെത്തിയിരുന്ന എന്തിനെയോ വിണ്ടും ഞാൻ കണ്ടെത്തി......ഇടവഴിയിൽ .........പെരുവഴിയിൽ ........അറിയില്ല.......പക്ഷെ വീണ്ടും .......... അതിനർത്ഥം  മുൻപ് കണ്ടെത്തിയതിനെ  നഷ്ടപ്പെട്ടത് ഞാൻ അറിഞ്ഞില്ല എന്നല്ലേ......എവിടെയോ കളഞ്ഞു പോയ.....കളഞ്ഞത് എവിടെ എന്ന് അറിയാതെ ഈ കാലമൊക്കെയും ............എന്നാൽ ഞാൻ അറിയാതെ എന്നെ പിന്തുടർന്ന  എന്തോ....അല്ല ആരോ ........... എന്റെ ശ്വാസം പോലെ എന്റെ കൂടെ ഉണ്ടാകേണ്ട........എന്നാൽ ഞാൻ അറിയാതെ ജീവിത യാത്രയിൽ.......കൂടെ ഇല്ല എന്നറിയാതെ  എത്ര നാൾ ആയി കാണും ........ ഞാൻ കൈവിട്ടാലും എന്നെ വിടാത്ത ആ ശക്തി.........എന്റെ ദൈവമേ......ഇത്രയും നാൾ നീ എന്നെ പിന്തുടരുക ആയിരുന്നോ.......നീ ഇല്ലാതെ ഈ യാത്രയിൽ എവിടെ എങ്കിലും വീണു പോയിരുന്നെകിൽ.........ഒരു നല്ല  ശമര്യക്കാരനെപോലെ........എന്നെ പിന്തുടർന്ന  സ്നേഹം........വഴിയിൽ എവിടെയോ വച്ച് കണ്ടെത്തിയ.......ഒരിക്കലും പിരിയില്ല എന്ന് വാക്കു  തന്നു നിന്നെ  ഒപ്പം  കൂട്ടി......പിന്നെ മുടിയനായ പുത്രനെപോലെ ഉപേക്ഷിച്ചു......അറിയാതെ  എവിടെയെക്കെയോ.......എങ്ങനെയൊക്കെയോ അലഞ്ഞു........കൂടെ ഉണ്ടെന്നോ ഇല്ലെന്നോ അറിയാതെ.......ഞാൻ നിന്റെ കൈ ആണ് പിടിച്ചിരുന്നതെന്നു  കരുതി അറിയാതെ ...അതോ അറിഞ്ഞോ.......നി കടന്നു വരാൻ പാടില്ലാത്ത വഴിയിലൂടെ......  സഞ്ചരിക്കുമ്പോൾ.......അറിയാതെ ആണെങ്കിലും.......നിന്നെ മറന്നു യാത്ര തുടർന്ന എന്റെ മുന്നിൽ............എന്റെ കൂടെ ......എന്റെ പിന്നിലായി ......എന്റെ നിഴലായി നടന്ന........ നിന്നെ കാണാതെ പകച്ചു പോയ.......പെട്ടെന്ന് ...അല്ല പിന്നെ എന്നോ എന്റെ മുന്നില്......തൊട്ടു മുന്നില് നിന്നെ കണ്ടപ്പോൾ.......ഇത്രയും നേരം എന്റെ കൂടെ എന്റെ വശത്ത് നടന്ന നിന്നെ.......ഒരു തൊട്ടു നോക്കിയിരുന്നെകിൽ അറിയാമായിരുന്ന നിന്റെ സാനിധ്യം......മുന്നിലായി കണ്ടെപ്പോൾ മുൻപ് കണ്ടെത്തിയ നിന്നെ ഞാൻ വിണ്ടും കണ്ടെത്തി.......ഏകാന്തതയിൽ എന്റെ തണലാകാൻ.......എനിക്ക് തല ചായിക്കാൻ.......ആശ്വസിക്കാൻ.......വിടില്ല ഞാൻ എങ്ങും........എപ്പോഴും  കേഴുന്നു ഞാൻ.....പുലമ്പുന്നു......എന്റെ കൂടെ......ഇപ്പോഴും എപ്പോഴും ........എന്റെ കൂടെ......be‌ with  me.....പ്ലീസ് .........എന്റെ ദൈവമേ ......പ്ലീസ് ....ബി വിത്ത്‌ മി ......... വിണ്ടും വിണ്ടും കണ്ടെത്താൻ എനിക്ക് വയ്യ ...പേടിയാണ് .....എന്നെങ്കിലും ഞാൻ നിന്നെ കണ്ടെത്താൻ പറ്റാതെ പോയാലോ......കൂടെ പിന്തുടരുന്ന നിന്നെ കാണാതെ .....ഞാൻ ....സൊ.... പ്ലീസ്   ബി വിത്ത്‌ മി...........be with .......
                       

Sunday, June 16, 2013

കടിഞ്ഞാണ്‍..............bridle

വിടവാങ്ങാൻ സമയമായി എന്ന് ആരോ ചെവിയിൽ   മന്ത്രിക്കുമ്പോഴും......  അത് ഞാൻ  ആവർത്തിച്ച്‌ പറയുമ്പോഴും........  സ്വീകരിക്കാൻ മനസില്ലാതെ എന്നെ ഞാൻ വിശ്വസിപ്പിക്കാൻ ശ്രമിച്ച മനസ് ................  വീണ്ടും വീണ്ടും ............ വിശ്വസിക്കുന്നില്ല എന്ന് പറയുമ്പോഴും....... എന്നെ അമർത്തി പിടിക്കുന്ന നിന്റെ ബലിഷ്ഠ കരങ്ങളുടെ ശക്തി ഞാൻ അറിയുന്നു........  ആത്മാവിലും ......... എന്റെ ജീവനും ജീവിതവും ഒരു   ഒരു ഭാഗത്ത്‌......നിന്റേതും......  നിന്റെ സ്നേഹം മറുഭാഗത്ത്‌...........എന്റെ മാനസിക സംഘർഷം ഒരുഭാഗത്ത്‌.......   നിന്നെ കണ്ടത് മുതൽ ഞാൻ ഈ വടം വലി കാണാനും  അനുഭവിക്കാനും തുടങ്ങിയതാണ് ............ ചിലപ്പോൾ  ഞാൻ സന്തോഷിച്ചു........ വേറെ ചിലപ്പോൾ  കരഞ്ഞു........ എന്നാലും എന്നിൽ ഞാൻ അറിഞ്ഞു ഞാൻ കരഞ്ഞതൊന്നും ദുഃഖംകൊണ്ടായിരുന്നില്ല  എന്ന്........... നിന്റെ സ്നേഹം നിറഞ്ഞ വാക്കുകൾ എന്റെ ആശ്വാസമായപ്പോഴും    പിന്നെ ആ വാക്കുകൾ ഒരു രൂപമായി എന്നെ തഴുകിയപ്പോഴും ......... നിന്റെ കൂട്ട് ഞാൻ ഏറെ ആസ്വദിച്ചു.........ഇന്ന്...... നിന്നോട് പറഞ്ഞു ഒരു യാത്ര സാധ്യമല്ല ഒരിക്കലും    എന്നറിഞ്ഞു ഞാൻ പോകുകയാണ്.......നിന്നോട് യാത്ര പറഞ്ഞാൽ........യാത്ര തുടങ്ങിയിടത്തു  തന്നെ അവസാനിച്ചുവെന്നും വന്നേക്കും ...... ചിലപ്പോൾ  ഞാൻ എല്ലാം വേണ്ടെന്നു വച്ചേക്കും...........നിനക്ക് വേണ്ടെന്നു വക്കാൻ കഴിയാത്തതൊക്കെ.......എനിക്കൊരുപാട് യാത്ര ഇനിയും ബാക്കിയുണ്ട്.....നിനക്കും.......രണ്ടു ദിശയിൽ......ജീവിതത്തിൽ ആരെയും ഇങ്ങനെ മുറുകെ പിടിക്കരുത് അയക്കാൻ പറ്റാത്ത രീതിയിൽ എന്ന് ആരോ ......... മന്ത്രിക്കുന്നശബ്ദം ഞാൻ കേട്ടത് പോലെ നീ കേട്ടോ?.........കെട്ടു  പൊട്ടിച്ചു ഓടാൻതയ്യാറായി നിൽക്കുന്ന വന്യ മനസിന്റെ ......കടിഞ്ഞാണ്‍  ഞാൻ അറിഞ്ഞു പൊട്ടിക്കുകയാണ്.......ഇനി ഒരു തിരിച്ചു വരവില്ലാത്തവണ്ണം അത് ഓടി തുടങ്ങി......മനസിന്റെ കടിഞ്ഞാണ്‍ എന്നെന്നേക്കും പൊട്ടിയത് പോലെ .........ഇനി നീ തിരിച്ചു നടക്കും എന്ന് പ്രതീക്ഷിച്ചു കൊണ്ട് അത് ഓടുകയാണ്......ചിന്തയിൽ പോലും പിടിച്ചു കെട്ടരുത്......അത് ഓടിക്കോട്ടേ...........ജീവൻ  പോകുന്ന വരെ..........ഈ മത്സരത്തിൽ ജയിച്ചാൽ ചിലപ്പോൾ  അത് എന്റെ ജയമായിരിക്കും ...അല്ല നമ്മുടെ ജയം......സാധ്യമാകില്ല എന്ന്    വർഷങ്ങളായി ..........മാസങ്ങളായി............ആഴ്ചകളായി ............ദിവസങ്ങളായി...........മണിക്കുറുകൾആയി ........പിന്നെ നിമിഷങ്ങളായി ...വിശ്വസിപ്പിച്ചിരുന്ന എന്തിന്റെയോ ജയം....അല്ല നിന്റെയും എന്റെയും ജയം.....കൂടെ ആരുടെയൊക്കെയോ ...........
                     

Tuesday, June 11, 2013

സൌഹൃദം....friendship

ഒരു വലിയ പൂന്തോട്ടത്തിലൂടെ നടന്നു .......പിന്നെ രണ്ടു മൂന്നു പൂക്കൾ  അടർത്തിയെടുത്തു.......സ്വയം  എന്തൊക്കെയോ പറഞ്ഞു......പിന്നെ പതുക്കെയും..... കുറച്ചു ഉച്ചത്തിലും മൂളി.......പിന്നെ  പാടി....ആരും കേൾക്കാതെ .......ചിരിച്ചു......പിന്നെയും ആ പൂക്കളോട് എന്തൊക്കെയോ പറഞ്ഞു.......അതും ഒന്നും തിരികെ പറയാതെ ചിരിച്ചു......പിന്നെ തിരികെ  നടന്നു.....  പിന്നെ ആ പൂക്കൾ  ഫ്ലൊവെർവെസിൽ വച്ച്  .....അതിന്റെ ഭംഗി ആസ്വദിക്കുമ്പോൾ......എന്തൊരു സന്തോഷമാണ് മനസ്സിൽ...... എന്റെ  സൌഹൃദങ്ങളിലും ഞാൻ ഇങ്ങനെ ചിരിച്ചു........ഈ വഴികളിലെവിടെയോ വച്ച് ഒരുപാടു ആളുകളിനിടയിൽ നിന്ന് ഞാൻ അടർത്തിയെടുത്തു.... ഒരു നല്ല ഫ്ലവർ അറേഞ്ച്മെൻറ് പോലെ ഞാൻ ഭംഗിയാക്കിയ എന്റെ സൌഹൃദങ്ങൾ ......അല്ല സൌഹൃദം ........വിട്ടുപിരിയാത്ത നല്ല  സൌഹൃദം .......   ജനിച്ചപ്പോൾ കൂടെ കൊണ്ടുവന്നത്  കരച്ചില് മാത്രം എല്ലാരേയും പോലെ ഞാനും  .......ചിരികൾ  കിട്ടിയത് ഇവിടെ വഴിയിൽ ........പുഞ്ചിരിക്കാൻ പഠിച്ചതും ......പിന്നെ എന്തെക്കെയോ........എങ്കിലും.......കുറെ മനുഷ്യരുടെ ഇടയില നിന്ന് അടർത്തിയെടുത്ത  സൌഹൃദം .........ഞാൻ തെരെഞ്ഞെടുക്കുന്നതെല്ലാംനല്ലതായിരിക്കണമെന്ന  സ്വാർത്ഥത  നിന്നെ കണ്ടെത്തിയപ്പോഴും.....  തെരഞ്ഞെടുക്കുമ്പോഴും കീഴ്പ്പെടുത്തിയിരുന്നു സത്യം ......എപ്പോഴും........എന്നും  നല്ല ഒരു സൌഹൃദം പ്രാണവായു പോലെ ആയിരുന്നു എനിക്ക്......ഒന്നും മറച്ചുവച്ചു കാപട്യത്തോട്‌ സംസാരിക്കാതെ .....എന്റെ മനസാക്ഷിയോട് നിശബ്ദമായി പറയുന്നത് എന്റെ തോഴനോട്...തോഴിയോടു  പറയാൻ......എത്ര കൊതിച്ചിരുന്നു പണ്ടേ ......ആര്ക്ക് വേണ്ടിയും എന്നെ വിട്ടു കൊടുക്കാത്തസൌഹൃദം.....എന്റെ കൂടെ എപ്പോഴും......എന്റെ നിഴലായി.......എന്നിൽ നിന്നു ഒന്നും ആഗ്രഹിക്കാതെ എന്നെപോലെ എന്റെ സൌഹൃദത്തെയും കാണുന്ന കൂട്ടുകാരൻ .......കൂട്ടുകാരി.........ഈ തെരഞ്ഞെടുപ്പു മൂലമാകാം എനിക്ക് അധികം സൌഹൃദങ്ങൾ ഉണ്ടായിരുന്നില്ല.........വളരെ കുറച്ചു.......അല്ല ഏതെങ്കിലും  ഒരു സൌഹൃദത്തിൽ ആനന്ദിച്ചിരുന്നു എന്നും .........കൂടുതൽ ആഗ്രഹങ്ങൾ കൂടുതൽ സങ്കടങ്ങൾ എന്ന് എന്നോട് ആദ്യം പറഞ്ഞു തന്നത് ആരാണെന്നു ഓർക്കുന്നില്ല.....നല്ല വാക്കുകൾ കേൾക്കുവാൻ  നല്ല സൌഹൃദങ്ങൾ വേണമെന്ന്എന്ന് വിശ്വസിച്ചിരുന്നു......സ്വാർത്ഥത  ഇല്ലാത്ത സൌഹൃദം.......പക്ഷെ എനിക്കറിയാം ഞാൻ സ്വാർത്ഥ  ആകുന്നത്‌......നീ മറ്റാരോടെങ്കിലും  സംസാരിച്ചാൽ........പുഞ്ചിരിച്ചാൽ.....ഞാൻഅസ്വസ്ഥ ആകുന്നത്‌  എന്തിനാണ് .....പക്ഷെ ഒന്ന് ചോദിച്ചോട്ടെ......നിന്റെ സൌഹൃദം ഞാനല്ലേ ......പിന്നെ നിനക്കെന്തിനാണു വേറെ.........സൌഹൃദത്തിന്റെ അർത്ഥം എന്നും ഒരുപോലെ........സ്വാർത്ഥത ഇല്ലാത്ത സൌഹൃദം   എന്ന്എപ്പോഴും  പറഞ്ഞു പറഞ്ഞു ശക്തിപ്പെടുത്തിയ എന്റെ സൌഹൃദം .......ഇടയ്ക്കു വഴി മാറി പോകാതെ നേരെ ഒഴുകുന്ന സൌഹൃദം..... എന്റെ ....
   

Saturday, June 1, 2013

ജല്പനങ്ങൾ .............thoughts from a violent mind

ശാന്തി കിട്ടാതെ ആത്മാക്കൾ അലയുമത്രെ.......പറഞ്ഞു കേട്ടിട്ടുള്ള കഥകളിൽ ഇത്തരം കഥകളും പെടും........ഞാനും അലയുകയായിരുന്നു .......ശാന്തി കിട്ടാതെ......മരിക്കാതെ തന്നെ....അതോ മരിച്ചിരുന്നോ?........കുറെ അലഞ്ഞു....കുറെ തേടി.....ഞാൻ നഷ്ടപ്പെടുത്തിയ ശാന്തിയും തേടി.......എഴുതിയും മായിച്ചും........പിന്നെ വീണ്ടും എന്തെക്കെയോ എഴുതിയും.......വായിക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ .......... ഭ്രാന്ത മനസിന്റെ കൈ അക്ഷരങ്ങൾ........... ജല്പനങ്ങൾ........  എന്നും എനിക്ക് വായിച്ചു മനസിലാക്കാൻ കഴിയാത്ത ...........കേട്ടെങ്കിലും തിരിച്ചറിയാൻ സാധിക്കാതെ പോയ ............ എന്റെ നഷ്ടങ്ങളുടെ ഇടയിൽ  നിന്ന് നിലവിളിക്കുന്ന   എന്തോ ഒന്നാണ് ഇന്നും........... പോയ ദിശ കണ്ടുപിടിക്കുവാനെന്നവണ്ണം ...........എന്റെ ആത്മാവിൽ ഞാൻ അറിഞ്ഞു നഷ്ടപ്പെടുത്തിയ എന്തിനെയോ തേടി നടക്കുന്ന ഒരു ഭ്രാന്ത മനസുമായി ...........ഇരുന്ന സ്ഥിതിയിൽ  നിന്ന് ഒരു മാറ്റം ഭൌതിക ശരീരത്തിന് സംഭവിച്ചിട്ടില്ലെന്ന് ഉപബോധ മനസ്സിൽ  അറിഞ്ഞു.........കാടും  മേടും...........കുന്നുകൾ മലകൾ .............സമുദ്രത്തിലും മരുഭുമിയിലും ഭ്രാന്തമായി അലയുമ്പോൾ .............ഒരു സ്നേഹനിധിയായ ഒരു മാതാവിനെപോലെ  പിറകെ ഞാനും ..............എന്റെ  മാതാവായി .....എന്നെ  സമാധാനിപ്പിക്കാൻ എന്റെ  നെട്ടോട്ടം............ പിറകെ ഓടുന്ന...........അരുതേ......പോകരുതേ എന്ന് എന്നെ തന്നെ നോക്കി നിലവിളിക്കുന്ന ഞാൻ.......എന്റെ അമ്മയെപോലെ............പേറ്റുനോവ് അറിഞ്ഞവൾ മക്കളെ ചൊല്ലി വിലപിക്കുന്നത് പോലെ ഞാൻഎനിക്കായി വിലപിച്ചു കൊണ്ട് .........വേച്ചു വേച്ചു പിറകെ ........... ഇങ്ങനെ ഒക്കെ തോന്നാൻ എന്താ കാരണം........... ശാന്തി  നഷ്ടപ്പെടുത്തിയതെവിടെ.........ഞാൻ തന്നെ പൊളിച്ചു കളഞ്ഞ എന്റെ തണൽ........അത് അറിഞ്ഞു തന്നെ............മയക്കാതെ ചെയ്ത ഒരു operation.....അതായിരുന്നു എനിക്കത്......സകല വേദനയും സഹിച്ചൊരു പറിച്ചു മാറ്റൽ........എന്നെ നോക്കാൻ വന്ന ഡോക്ടർനോട്  ചോദിച്ചു പെട്ടെന്നൊരു സൌഖ്യം എന്നാണെന്ന്........ഒന്നും മിണ്ടാതെ പോകുന്ന   ഡോക്ടർ നും    ഡോക്ടർ നെ അനുഗമിക്കുന്ന മാലാഖക്കും  പിന്നെ എന്റെ കൂടെ ഉറങ്ങാതെ മയങ്ങാതെ എന്നെ തന്നെ നോക്കി ഒന്നും മിണ്ടാതെ ഇരിക്കുന്ന എന്റെ സ്നേഹനിധിയായ മാതാവിനും .......പിന്നെ എനിക്കും ഒരേ മുഖമായിരുന്നു .......എല്ലാം ഞാനായിരുന്നോ? ............എന്റെ സൌഖ്യം ഞാൻ തന്നെ കണ്ടെത്തണോ ?........ ഇതും ശാന്തിയില്ലാത്ത  മനസിന്റെ..........    

Wednesday, May 29, 2013

കൊല്ലുന്ന സ്നേഹം..........killing love

ഒരു പെണ്ണിന്റെയും  ഒരു അവളെ കൊന്ന  കാമുകന്റെയും  കത്തിക്കരിഞ്ഞു വികൃതമായ ശരീരം കണ്ടു ഞെട്ടി പോയി......കുറച്ചു നേരത്തേക്ക്എന്തൊക്കെയോ മനസ്സിൽ  .......ഒരു ജീവനുള്ള ശരീരം എങ്ങനെ കത്തിക്കാൻ പറ്റി അവനു.......  കത്തുമ്പോൾ എങ്ങനെ അത് കണ്ടു നില്ക്കാൻ പറ്റി.......അവൾ മരിച്ചു   എന്ന് ഉറപ്പാക്കിയിട്ട് അവനും സ്വയം കത്തിച്ചു അവളുടെ അടുത്ത് എങ്ങനെ.....അങ്ങനെ ചേർന്ന് മരിച്ചു കിടക്കാൻ പറ്റി .......പച്ച ശരീരം കത്തുമ്പോൾ .........ഒരു പാട് ചോദ്യങ്ങൾ മനസ്സിൽ.......അവളെ കൊന്നിട്ട് അവനെന്താണ് നേടിയത് ....അവൻ മരിച്ചിട്ട് അവൻഎന്തെങ്കിലും നേടിയോ ?.....അവളെ പക്ഷെ  പിടിച്ചു കെട്ടി അവളോട്‌ കൂടെ ജീവിക്കാൻ പറ്റുമായിരുന്നെകിൽ അവൻ അങ്ങനെ  ജീവിക്കുമായിരുന്നു എന്ന് അത് കണ്ടപ്പോൾ തോന്നി......അവളെ എത്രയോ സ്നേഹിച്ചിരുന്നു കാണും  അവൻ എന്ന്തോന്നി പോയി ....... അവനെ വിട്ടു പോയെങ്കിലും അവൾ പോയി സുഖമായി ജീവിക്കട്ടെ എന്ന് കരുതാൻ തോന്നാത്ത അവന്റെ സ്നേഹത്തിനെ കുറ്റപ്പെടുത്താൻ മാത്രമേ എനിക്കും കഴിയൂ ........പക്ഷെ ....... തന്റെ ജീവിതത്തെ......തനിക്കുള്ളവരെ സ്നേഹിച്ചു....തന്നെ മാത്രം സ്നേഹിച്ചു ജീവിച്ചു ....സ്വാർത്ഥതയോടെ  ജീവിക്കുന്ന ആളുകളുള്ള ഈ ചുറ്റുപാടിൽ.....ഇവനും ഒരുസ്വാർത്ഥനായതിൽ  അത്ഭുതം ഇല്ലല്ലോ ......അവളുടെ സ്വപ്നങ്ങളിൽ അവൻ ഇല്ല എന്ന് എന്തുകൊണ്ട് അവൻ മനസിലാക്കിയില്ല ........എങ്കിലും  അവന്റെ സ്നേഹത്തെ മനസിലാക്കാത്ത അവളോട്‌ ചെറിയ ദേഷ്യം തോന്നാതെ ഇരുന്നില്ല.....എന്റെ ദേഷ്യം കാണാൻ അവൾ ജീവനോടെ ഇല്ല എങ്കിൽ പോലും......സ്നേഹം സത്യം എന്ന് വിശ്വസിച്ചു പ്രേമിച്ചു ...സ്നേഹിച്ചു .......ഒടുവിൽ  വഞ്ചിക്കുന്ന ആളുകളെ  മാത്രം കാണാൻ കഴിയുന്ന ഈ കാലത്തിൽ  ഇങ്ങനെ ഒരു പ്രേമത്തിന്റെ അവസാനം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി സത്യം.......പ്രേമം......ഇങ്ങനെയും സ്നേഹം ഉണ്ടോ ലോകത്തിൽ .......ഉണ്ടാകാം അല്ലെ   .......അവനു അവളെ ഇങ്ങനെയേ സ്നേഹിക്കാൻ കഴിയു ..........പക്ഷെ ഇതല്ലല്ലോ സ്നേഹം .............കൊല്ലുന്ന  സ്നേഹം ......... ഇതൊരു സ്നേഹമാണോ?കൂടെ മരിക്കുന്നതും.....പക്ഷെ വീണ്ടും ചോദ്യങ്ങൾ ...............അവളെ ജീവിക്കാൻ അനുവദിച്ചു   കൂടായിരുന്നോ നിനക്ക്.....നിന്റെ സ്നേഹം അവൾ മനസിലാക്കുന്നവരെ എങ്കിലും.......അതും ഒരു സ്നേഹം അല്ലെ......ജീവിപ്പിക്കുന്ന സ്നേഹം.......പ്രതികാരം അല്ലസ്നേഹം......സ്നേഹം.........  പ്രേമം.....അതിന്റെ പര്യായം അത് മാത്രം......നിനക്ക്...... എങ്കിലും വേണ്ടായിരുന്നു.......നിനക്ക് കൊടുക്കാൻ പറ്റാത്തതു  എടുക്കാനും നിനക്കധികാരം ഇല്ലല്ലോ.....അവളുടെ ജീവനും.....എങ്കിലും ഞാൻ പറയട്ടെ.....നിന്റെ സ്നേഹം എന്നും അവളെ കൊല്ലുന്ന സ്നേഹമായിരുന്നു......നീ അവളെ അവസാനം  കൊല്ലുമ്പോൾ പോലും......നീ നിന്നെ കൊന്നപ്പോഴും...........           
  

Sunday, May 5, 2013

അന്ധത.........unbearable condition

ഒരു പഴയ കുട്ടുകാരിൽ ഒരാൾ അയച്ചു തന്ന ഇ-മെയിൽ ലെ ഒരു കഥ ഓര്ക്കുന്നു....... ഒരു ഭിക്ഷക്കാരൻ ഒരു സന്യാസിയുടെ പ്രഭാഷണം കേൾക്കുകയായിരുന്നു....പ്രഭാഷണം കഴിഞ്ഞപ്പോൾ ഭിക്ഷക്കാരൻ ,സന്യാസിയുടെ അടുക്കെ  വന്നു തന്റെ കഷ്ടപ്പാടുകൾ വിവരിച്ചു......എല്ലാം കേട്ടപ്പോൾ സന്യാസി പറഞ്ഞു താൻ ആ ഭിക്ഷക്കാരനു രണ്ടു ലക്ഷം രൂപ ആ നിമിഷം തന്നെ നല്കാമെന്നും അതിനു പകരമായി താൻ ആ ഭിക്ഷക്കരനിൽ നിന്ന് മറ്റെന്തോ പ്രതീക്ഷിക്കുന്നെന്നും.......ഭിക്ഷക്കാരനു സന്തോഷമായി......ഒരു നേരത്തെ കഞ്ഞിക്കു കഷ്ടപ്പെടുന്ന തന്നിൽ നിന്ന് സന്യാസി എന്ത് പ്രതീക്ഷിക്കാനാണ്..........ഒന്നും ആലോചിക്കാതെ കൊടുക്കാമെന്നു ഏറ്റു.......ഭിക്ഷക്കാരന്റെ കൈയിൽ  ഇല്ലാത്ത ഒന്നും ചോദിക്കയില്ല എന്നും കൂടെ സന്യാസി ഉറപ്പു പറഞ്ഞപ്പോൾ അയാൾക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല.......അയാൾ സഞ്ചി കുടഞ്ഞു വച്ചു സന്യാസി കൊടുക്കുന്ന പണം നിക്ഷേപിക്കാനായി  ........രണ്ടു ലക്ഷം രൂപ സന്യാസി നൽകുമ്പോൾ ഭിക്ഷക്കാരൻ തന്റെ രണ്ടു കണ്ണും കൊടുക്കണം എന്നാ ഉടമ്പടി ഉണ്ടാക്കപ്പെട്ടു......ഇത് കണ്ടു ഭിക്ഷക്കാരൻ ഞെട്ടി........ലക്ഷങ്ങൾ കിട്ടിയാലും കണ്ണുകൾ ഇല്ലാത്ത അവസ്ഥയെ പറ്റി ചിന്തിക്കാൻ അയാൾക്കയില്ല.......ഞാനും ചിന്തിച്ചു കണ്ണിന്റെ മഹത്വങ്ങൾ......കാഴ്ച നല്കിയ ദൈവത്തോട് മനസ്സിൽ നന്ദി പറഞ്ഞു ഇടക്കൊക്കെ .........  പിന്നെ ഒരു ദിവസം സമയം കളയാൻ  വാർത്ത‍ കാണുകയായിരുന്നു.......എന്തെല്ലാമാണ് ദിവസവും നടക്കുന്നത്.......എന്തൊക്കെ നടന്നാലാണ്  ഒരു ചെറിയ ദിവസം പോകുന്നത്  ........ഇങ്ങനെ ഒരു മാധ്യമം  ഇല്ലായിരുന്നെങ്കിൽ എന്തൊക്കെ വാർത്തകൾ നാം അറിയാതെ പോയേനെ .........അത്രക്കൊന്നും ശ്രദ്ധ കൊടുക്കാതെ പല ചാനൽ മാറി മാറി ഓടുന്നതിനിടയിൽ  ഒരു  വാർത്ത‍ ....... ജോലി ലഭിച്ചു ആദ്യമായി  ജോലിയിൽ പ്രവേശിക്കാൻ പ്രതീക്ഷയോടെ  എവിടെനിന്നോ വന്ന ഒരു  പെണ്‍കുട്ടി......പിതാവിനോടും സഹോദരനോടും ഒപ്പം .........പെട്ടെന്ന് എവിടെ നിന്നോ വന്ന ഒരു യുവാവ് തോളിൽ തട്ടി ഈ പെണ്‍കുട്ടിയെ വിളിക്കുന്നു , തിരിഞ്ഞു നോക്കുന്ന പെണ്‍കുട്ടിയുടെ മുഖത്തിനു നേരെ  ആസിഡ് ഒഴിക്കുന്നു ....പിന്നെ ഒരു ഭാ വ്യത്യാസവും ഇല്ലാതെ ആൾകൂട്ടത്തിൽ  നടന്നു മറയുന്നു.......പെണ്‍കുട്ടിക്ക് വേറെ ഒന്നും  സംഭവിച്ചില്ല പോലും......കണ്ണ് രണ്ടും പോയി......... ആരായിരുന്നു അവൻ......... ഒരു സിനിമ കഥപോലെ ഞാൻ കണ്ടും കേട്ടും ഇരുന്നു.......എനിക്കല്ല ഇതൊന്നും സംഭവിച്ചത് ...എങ്കിലും വെറുതെ ഒന്ന് തോന്നി....... കണ്ണ് പോയതിനു ഇത്രയും വേദനിക്കണോ.......ഇത്രയും നാൾ ..എല്ലാവരെയും ...എല്ലാം  കണ്ടു....ഒരു നിമിഷം കൊണ്ട് അന്ധയായി പോകുന്ന ഒരു പെണ്‍കുട്ടിയുടെ മാനസികാവസ്ഥ മനസിലാക്കാൻ ആര്ക്കെങ്കിലും പറ്റുമോ.....എനിക്ക് പറ്റുമോ എന്ന് ഞാൻ ചിന്തിച്ചു ........വാർത്ത‍ കേട്ട് കഴിഞ്ഞപ്പോ വെറുതെ എന്റെ രണ്ടു കണ്ണുകളും മുറുകെ അടച്ചു ആ അവസ്ഥയിൽ  ഞാൻ ആയിരുന്നെകിൽ എന്ന് വെറുതെ ചിന്തിച്ചു........ഒരു നിമിഷം പോലും കണ്ണടച്ചു പിടിക്കാൻ കഴിഞ്ഞില്ല.......ആ മാനസികാവസ്ഥ സ്വയം ഏറ്റെടുത്തു കുറച്ചു നേരം പോലും .......ശ്വാസം മുട്ടുന്നു ..........പക്ഷെ ഇവൾ .......ഏറെ താമസിയാതെ ഒരു ഉറക്കത്തിൽ നിന്ന് ഉണരുന്നപോലെ  ആ പെണ്‍കുട്ടിയും  ഉണരും ..........മരുന്നിന്റെ കാഠിന്യം കുറയും ........എല്ലാവരും മറക്കും.....പക്ഷെ ഇവൾ .....പാവം......ഇവളെ ഇങ്ങനെ ആക്കിയവന് എന്താണ് ...........എന്ത് സംതൃപ്തി ആണ് ലഭിച്ചത്...........എന്തൊക്കെ ലഭിച്ചെന്നു നീ അവകാശപ്പെട്ടാലും ...എനിക്കറിയാം നീ നശിപ്പിച്ചു നിന്റെ അമുല്യമായ ഒന്ന് ..........നിന്റെ മനസമാധാനം....ഇല്ല എന്ന് നീ പറയരുത് .....കാരണം  നിന്റെ മനസമാധാനം പലരുടെയും കണ്ണ് നീരിൽ മുങ്ങിയും പൊങ്ങിയും നിന്നെ വിട്ടു പോകുന്നത് ഞാൻ കണ്ടതാണ്........ 

Monday, April 29, 2013

സ്മരണ...............smarana

അവളെക്കുറിച്ച് വെറുതെ ചിന്തകള്  കടന്നു വരുന്നു ഇന്ന് പതിവില്ലാതെ....... അവൾ എന്റെ ആരും അല്ല.....അവളെ ഒര്ക്കതക്ക  കാരണങ്ങൾ ഒന്നും ഇല്ല എങ്കിലും അവളുടെ മുഖം മനസ്സിൽ തെളിയുന്നു........ ആരെയും കൂസാതെ ക്ലാസ്സിൽ കടന്നു വരുന്ന അവൾ...അവളെ ഞാൻ അശ്വതി എന്ന് വിളിക്കാം......മലയാളീ ആണെങ്കിലും   അവൾക്കു ഒരു ഇംഗ്ലീഷ് രാജകുമാരിയുടെ പേരാണ്...... ആ പേര് ഞാൻ കുറിച്ചാൽ ആരെങ്കിലും അവളെ തിരിച്ചറിയുന്നെകിൽ  അവളുടെ ഓർമ്മകൾ അവരെ വിഷമിപ്പിക്കുമെങ്കിൽ......വേണ്ട....അവൾക്കു ഈ പേര് മതി....ഒരു  മലയാളിത്തമുള്ള പേര് അശ്വതി......  ഒരു വെളിച്ചം പോലെ........ ഞങ്ങളുടെ  ഉണങ്ങിയ......... നിർവികാരികത തിങ്ങിനില്ക്കുന്ന......... ഞങ്ങളുടെ ഇടയിൽ  ക്ലാസ്സ്‌ തുടങ്ങി...... അല്പം താമസിച്ചു കടന്നു വരുന്ന അശ്വതി......അവൾ മനപ്പുർവ്വം ആണ് അങ്ങനെ താമസിച്ചു  വരുന്നതെന്ന് തോന്നിയിട്ടുണ്ട്എപ്പോഴും .......അവൾ അത്രയ്ക്ക് ദൂരെ ഒന്നുമല്ല താമസം....... എങ്കിലും അവൾ താമസിക്കും ക്ലാസ്സിൽ കയറാൻ........അവൾ തന്നെ ഒരു വെളിച്ചം ആയിരുന്നു.....  സൌന്ദര്യധാമം എന്നൊക്കെ പറയാം അവളെ കണ്ടാൽ.......ഒരു  കവിക്ക്‌ പ്രണയ കഥ എഴുതാനുള്ള ഭാവന ആകുവാൻ   സർവ്വഥാ   അവൾ യോഗ്യ ആയിരുന്നു ........അവളുടെ മാതാപിതാക്കൾ  അറിഞ്ഞൊണ്ട് തന്നെ അവളെ ഒരു വനിതാ കോളേജിൽ ചേര്ത്തത് ............. പൂവാലന്മാർ ഒരിക്കലും പിന്നിൽ നിന്ന്  മാറാത്ത  ഭംഗി അവൾക്കുണ്ടായിരുന്നു ........ ഞങ്ങളുടെ ഏറ്റവും  മയമില്ലാത്ത പ്രോഫെസ്സർ  പോലും അവളെ അവൾ അറിയാതെ ശ്രദ്ധിക്കുന്നത് കണ്ടു ഞങ്ങൾ അത്ഭുതപ്പെട്ടിട്ടുണ്ട്.......അവളുടെ തലമുടി കെട്ടിനും അവളുടെ ട്രെസ്സിംഗിനും  എല്ലാം ഒരു പ്രത്യേക  ഭംഗി തന്നെ ആയിരുന്നു.......അവൾക്കു പതിനെട്ടു വയസ്സാകാൻ കാത്തിരുന്നു മാതാപിതാക്കൾ.......ആരും അവളെ  കൊണ്ടുപോകാതിരിക്കാൻ............. കാവലിരിക്കുകയായിരുന്നു തങ്ങളുടെ  ഏക മകൾക്ക്അവർ രണ്ടുപേരും  .........അവളുടെ വിവാഹം അവരുടെ സ്വപ്നം  ആയിരുന്നിരിക്കണം........ഞങ്ങൾ ഒരു കല്യാണത്തിനെ കുറിച്ച്   ചിന്തിക്കാൻ തുടങ്ങാത്ത സമയത്തിൽ..........  പതിനെട്ടുവയസു  തികഞ്ഞ ഉടനെ അവളെ വിവാഹം കഴിപ്പിച്ചു............ അവളെ ഒന്ന് കാണേണ്ടതായിരുന്നു  ആ ദിവസങ്ങളിൽ.......അധികം പൊക്കമില്ലാത്ത അവളുടെ  ശരീരം മുഴുവൻ പൊന്നുകൊണ്ടു മുടി .......അവൾ അതിന്റെ ഭാരം കൊണ്ട് താഴെ പോകുമോ എന്ന് അസൂയയോടെ ഞാൻ എന്നോട് തന്നെ ചോദിച്ചു...... ഈ ചോദ്യം ഞാൻ എല്ലാവരുടെയും ഹൃദയത്തിലും  കണ്ണുകളിലും   അന്ന് ഞാൻ കണ്ടു.......പിന്നെ ക്ലാസ്സിൽ അവൾ അധികം വരുന്നുണ്ടായിരുന്നില്ല....... വല്ലപ്പോഴും വന്നു   അപ്പോഴൊക്കെ വെളിച്ചം വന്നു ഞങ്ങളുടെ ക്ലാസ്സിൽ.......കോളേജിൽ....... പിന്നെ   എപ്പോഴൊക്കെയോ ഞങ്ങൾ അവളെ കുറച്ചു കുറച്ചായി മറന്നു.....അവളുടെ വരവും തീരെ കുറഞ്ഞു.......പെട്ടെന്നൊരു ദിവസം ഒരു ഫോണ് വന്നു എനിക്ക് ....അശ്വതി മരിച്ചു.......ജീവിതത്തിന്റെ നശ്വരത യെ ഓര്മിപ്പിച്ച നിമിഷങ്ങൾ  ആയിരുന്നു............ഒരു വാചകം ഓടി വന്നു മനസ്സിൽ ........എല്ലാ ജഡവും പുല്ലുപോലെ ആകുന്നുവത്രേ .....ഭംഗി അതിലെ പൂവ് പോലെയും........പുല്ലു വാടിയപ്പോ  ഉതിർന്നുപോയ  ആ പുഷ്പം പോലെ ആണത്രേ ജീവനും ജീവിതവും.......അവളുടെ തണുത്തു  നാല് ദിനം മോർച്ചറിയിൽ  സുക്ഷിച്ച മൃതദേഹത്തിനു മുന്നില് നില്ക്കുമ്പോ  എന്റെ മനസ്സിൽ ഒന്നും ഇല്ലായിരുന്നു.......ആ ദുഃഖ വീടിന്റെ നടുവിൽ  നില്ക്കുമ്പോഴും എന്റെ കണ്ണു  നിറഞ്ഞിരുന്നില്ല .......എങ്ങനെ മരിക്കണം........  മകളുടെ അടുക്കൽ  പോകണം എന്ന് തിരയുന്ന ഒരച്ഛനെ  ഞാൻ കണ്ടു........ഒറ്റയ്ക്ക് വിടാതെ ആ അച്ഛനെ   പൊതിഞ്ഞിരിക്കുന്ന കുറെ ആളുകളെ കണ്ടു അവിടെ.......ഭ്രാന്തനെ പോലെ അവളുടെ പ്രിയപ്പെട്ടവനേയും കണ്ടു...... ഇരുപത്തിനാല്   വയസ്സിൽ  നാല്പതോളം വയസ്സ് തോന്നിക്കുന്ന അയാളുടെ രൂപം........ ബോധം വീഴാതെ അമ്മ......ഒന്നുമറിയാതെ ശവപ്പെട്ടിക്കുള്ളിൽ രാജകുമാരി...........ഒരിക്കലും മറയാത്ത  ഈ  കാഴ്ചകൾ ഇന്നും കടന്നു പോകുന്നു മനസിലും കണ്ണുകളിലും.......പിന്നെ എന്നോ ഞാൻ അറിഞ്ഞു അവളുടെ ഒറ്റക്കായ മാതാപിതാക്കൾ  ഒരു പിഞ്ചു പെണ്‍കുഞ്ഞിനെ  വളര്ത്തുന്നു ......വീണ്ടുമൊരു കാവൽക്കാരായി ജീവിതം  അവരുടെ ജീവിതം   തുടരുന്നുണ്ടാകാം........വെറുതെ അശ്വതി  എന്റെ  മനസിന്റെ  ഉണങ്ങിയ തറയെ അന്ന് കരയാൻ മറന്നുപോയ എന്റെ ആ കരച്ചിൽ   കൊണ്ട് നനച്ചപ്പോൾ അറിയാതെ ..........ഞാൻ എന്റെ കണ്ണിരിനു പഴയ സ്വാദ് തന്നെ എന്ന് ഓർത്തു ....കാരണം ഞാൻ കരഞ്ഞിട്ടു കുറെ നാളുകൾ കഴിഞ്ഞിരിക്കുന്നു........
    ‍   

Saturday, April 13, 2013

പൊയ്മുഖങ്ങൾ............poimughangal

പൊയ്മുഖങ്ങൾ അരങ്ങു തകര്ക്കുന്നു.........  യാഥാർഥ്യം തീരെ അറിയിക്കാതെ ആടുന്ന രൂപങ്ങൾ.......ആട്ടം തുടങ്ങുമ്പോൾ ഏതോ ശക്തി ശരിരത്തിൽ ആധിപത്യം സ്ഥാപിക്കുന്നു ..... പിന്നെ പറയുന്നതൊക്കെ..........ചെയ്യുന്നതൊക്കെ ആ ശക്തി ആവണം അതുകൊണ്ടല്ലേ ഞാൻ ഇതിനെക്കുറിച്ച്  ചോദിച്ചപ്പോൾ ശക്തിയായി അത് താനായിരുന്നില്ല എന്ന് പറഞ്ഞു നിക്ഷേധിച്ചത്......... സമ്മതിക്കുന്നു ഞാനും........ അത് നീ ആയിരുന്നില്ല........ നിന്റെ ശരീരത്തിൽ  നിന്ന് വെളിപ്പെട്ട......... നീ അറിയാതെ നിന്റെ സ്വഭാവം വെളിപ്പെടുത്തിയ ആ  മുഹുർത്തം എങ്ങനെ മറക്കാനാണ്......... സ്വർണത്തിൽ ചെമ്പ് ചേര്ക്കുന്നത് നല്ലതാണ് പക്ഷെ നീ ചെമ്പിൽ ആണ് സ്വര്ണം.......ആരെയൊക്കെയോ കബളിപ്പിച്ചത്.....സ്വയം കബളിക്കപ്പെട്ടതോ അതോ അതായിരുന്നോ നിന്റെ സ്ഥായി ഭാവം...... ഞാൻ എന്നോ വായിച്ചതാണ് എല്ലാകാലവും മറഞ്ഞിരിക്കുന്നത്  ഒന്നുമില്ലത്രെ..... ചില  പൊയ്മുഖങ്ങളും അങ്ങിനെആണ്...... അറിയാതെ വെളിയിൽ ചാടുന്ന സ്വഭാവം ..........കൊടിയ വിഷമുള്ളതാണ് സർപ്പം........ അതിനു പോലും ഒരു ഭാവം  മാത്രമേ ഉള്ളു......   എന്നാൽ നിനക്കോ .... .... നിന്റെ വേഷം അറിഞ്ഞു വീണ നിമിഷത്തിൽ നീ നാണിക്കുന്നത് ഞാൻ കണ്ടതാണ് ........ പൊയ്മുഖം വച്ച രൂപത്തെ മനസിലാക്കാൻ വൈകിയതിൽ സ്വയം പ്രതിഷേധിക്കുന്ന ചിന്തകള് ........... . കണ്ടിട്ടുള്ളതാണ്.......അറിയാതെ..... ശരിക്കും അറിയാതെയാണോ......... ആയിരുന്നോ  നീയും ...... പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴുമ്പോൾ നീ ..........അതെ നീ തന്നെ ആണ്......  ആടുമ്പോൾ ചിലപ്പോൾ നിന്നെ പ്രോത്സാഹിപ്പിക്കാൻ   നീ തന്നെ ഉണ്ടായിരിക്കും ...... നിന്റെ കൈയടിയുടെ ശബ്ദം നീ മാത്രം   കേട്ടെന്നിരിക്കും.......... എന്നാൽ  ആടികഴിഞ്ഞു...........പൊയ്മുഖങ്ങൾ അഴിഞ്ഞു പോയാൽ  ചിലപ്പോൾ നീ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ച പൊയ്മുഖം ഇല്ലാതെ ആയി എന്ന് നീ മനസിലാക്കുമ്പോൾ......... നീ മനസിലാക്കും നീ തന്നെ ഒരു കോലമായിരുന്നെന്നു....... പേടിപ്പെടുത്തുന്ന..... അറപ്പുളവാക്കുന്ന ഒരു കോലം.........ആരും വെറുക്കുന്ന ഒരു കോലം ..... ഈ ഞാനും........... 

Monday, April 1, 2013

വിഡ്ഢികളുടെ ദിവസം........ fools day


തനിയെ ചിരിച്ചുവത്രേ ഞാൻ....... അമ്മ പറഞ്ഞതാണ്‌.....  ചോദിക്കുകയും ചെയ്തു എന്നോട് എന്തിനാണ് ഞാൻ ചിരിച്ചതെന്ന്....... തനിയെ ചിരിച്ചാൽപ്രശ്നമില്ല ..... മറ്റുള്ളവർ  നമ്മളെ നോക്കി ചിരിക്കുംമ്പോഴാണ്‌ പ്രശ്നമാകുന്നത്..... എന്നാലും ചിരിച്ചതെന്തിനാണ് ഞാൻ ..... ഉവ്വു ഏപ്രിൽ 1, വിഡ്ഢികളുടെ ദിനം....... ഞാൻ ഒരു വിഡ്ഢിയാണോ...... സ്വയം ചോദിക്കാൻ  ഇതുപോലെ ഒരു ദിനം വേറെ ഇല്ല ഈ വർഷത്തിൽ........  ഞാൻ മാത്രമല്ല എല്ലാവരും വിഡ്ഢികളാണെന്ന് പറഞ്ഞിട്ട് മറഞ്ഞു  പോയ ആളെ കണ്ടു ഞാൻ ചിരിച്ചു  പോയി...... ഏറ്റവും വലിയ  ബുദ്ധി ഉള്ളതെന്ന് ഞാൻ   തന്നെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്ന എന്റെ രൂപം തന്നെയാണ് എല്ലാവരും വിഡ്ഢികൾ എന്ന് പറഞ്ഞു മാറിപോയത് ............എന്നാലും ലോകത്തിലെ എല്ലാവരും വിഡ്ഢികൾ എന്ന് ഞാൻ മുദ്രകുത്തും.......  പക്ഷെ.... ഞാൻ ...... ഞാൻ വിഡ്ഢിയാണോ ..........ഈ എല്ലാവരും എന്നാ വാക്കിൽ എവിടെയോ ഞാനും നാണം കാരണം മറയുന്നത് കണ്ടു......  ആവാം..... അല്ല ആണ് ഞാനും വിഡ്ഢിയാണ് ........  ഞാൻ മാത്രം വിഡ്ഢിയാണ്  മറ്റാരും ഇല്ലെങ്കിൽ  പോലും നീ ഏറ്റവും വലിയ വിഡ്ഢി  എന്ന് പറഞ്ഞു എന്റെ കണ്ണാടി തന്നെ എന്നെ നോക്കി ചിരിക്കുകയാണോ ............ ഇല്ല ഇന്ന് ഞാൻ കണ്ണാടി നോക്കില്ല....... നാളെ ചിലപ്പൊൾ എന്റെ കണ്ണാടിയും മറക്കും  ഞാൻ   വിഡ്ഢിയാണെന്ന്........ ആയിരുന്നെന്ന്  ........... കാരണം ഇന്ന് മാത്രമാണല്ലോ വിഡ്ഢികളുടെ ദിനം ........... അടുത്ത ദിവസത്തിൽ ഒര്ക്കാൻ എന്തെല്ലാം കാര്യങ്ങൾ ഉണ്ട്...... ഭാഗ്യം ........   എല്ലാം അടുത്ത ദിവസം തന്നെ എല്ലാവരും മറക്കും.........മറവി ..........ഇതാണല്ലോ മനുഷ്യ വർഗത്തിന് കിട്ടിയ ഏറ്റവും വലിയ വരദാനം .........  നൂറു കണക്കിന് ആണ്ടുകളുടെ   പഴക്കമുള്ള ഈ ദിനത്തിന്റെ ഒരു ഭാഗമാണെന്നു അറിഞ്ഞതിൽ സന്തോഷിക്കണോ  അതോ ഞാനും ഒരു വിഡ്ഢി  എന്ന് എന്നെ നോക്കി പറഞ്ഞതിൽ ദുഖിക്കണോ ?...... മറ്റുള്ളവരെ വിഡ്ഢികളാക്കി  സന്തോഷിക്കുന്നവരെ കണ്ടു ഞാൻ ഒരു വിഡ്ഢിയെപോലെ ചിരിച്ചതാണെന്ന് അമ്മയോട് പറയണോ....... പണ്ടൊക്കെ ഒരുപാടു ബുദ്ധിയുള്ളവരെയാണ് വിഡ്ഢികൾ എന്ന് ലോകം വിളിചിരുന്നതത്രേ ...... ഇന്നും അങ്ങനെ തന്നെ അല്ലെ എന്ന് മനസ്സിൽ ചോദിച്ചു...........  ഉറക്കെ ചോദിയ്ക്കാൻ ധൈര്യം വന്നില്ല.......വിഡ്ഢികൾ ചുറ്റും ഉണ്ട്.......... സ്വന്തം  മുഖം കണ്ണാടിയിൽ  പോലും  നോക്കാതെ മറ്റുള്ളവരെ മാത്രം നോക്കി ചിരിക്കുന്നവർ .............. എന്റെ കണ്ണാടിയിലും ..........   ഞാനും കണ്ടു ഒരു വിഡ്ഢിയെ...........പക്ഷെ നിങ്ങൾ  എന്നെ അങ്ങനെ വിളിക്കരുത്........ കാരണം ഞാൻ ഞാൻ അല്ലാതെ ആയിട്ടു കുറച്ചു വർഷങ്ങൾ..... കുറെ മണിക്കുറുകൾ ......... പിന്നെയും കുറെ നിമിഷങ്ങൾ   കഴിഞ്ഞു......എല്ലാവര്ക്കും ഒരു ദിവസം...... പക്ഷെ എനിക്കോ ...... ഞാനോ.......
                          .            

Friday, March 29, 2013

സമയങ്ങൾ............. time

ഒന്നും മിണ്ടാതെ കുറെ  സമയങ്ങൾ ...... കാലങ്ങളായതുപോലെ...... സമയങ്ങൾ ഓടി  എവിടെയോ ഒളിച്ചു...... എന്നെ നോക്കി കളിയാക്കുന്നു ...... നിന്നെ നോക്കി കാത്തിരുന്ന്  കാണാതെ പോയ  സമയങ്ങളെ ഞാൻ ശപിച്ചു......ഇപ്പൊ എന്റെ മുന്നില് വരാതെ ഓടി മറയുന്ന  സമയങ്ങൾ...... എന്നാലും എനിക്കറിയാം എവിടെയോ നിന്ന് ചിലപ്പോ തിരശീലക്കുള്ളിൽ നിന്ന് ........... അതുമല്ലെങ്കിൽ ഞാൻ തന്നെ കൊന്ന സമയങ്ങൾ ശവപ്പെട്ടിക്കുള്ളിൽ നിന്ന് ഒരു മാന്യമായ ശവ സംസ്കാരത്തിനായി  മുറവിളിക്കുന്നു....... ഞാൻ കൊന്ന സമയത്തെ നോക്കി നിലവിളിക്കുന്ന വേറെ കുറെ കാലങ്ങൾ ...... ആ  സമയങ്ങളെയും കൊന്നു എല്ലാം കഴിഞ്ഞെന്നു ആശ്വസിക്കുന്ന എന്റെ മുന്നില് വീണ്ടും എല്ലാവിധ  ഒർമകളുടെയും  കൈയും പിടിച്ചു എന്റെ നേരെ നടന്നു വരുന്ന സമയം ...... കാലം ....... ഞാൻ നോക്കി ഇരുന്നിട്ടും വരാതെ പിന്നെ പ്രതീക്ഷിക്കാതെ വന്നു എനിക്ക്   ആനന്ദത്തിലേറെ സങ്കടം  ഗിഫ്റ്റ്പേപ്പറിൽ എന്നപോലെ പൊതിഞ്ഞു എന്നെ കരയിപ്പിച്ച സമയത്തെ ഞാൻ എങ്ങനെ...... ഞാൻ വായിച്ചപോലെ എല്ലാത്തിനും ഒരു സമയം ഉണ്ടത്രേ...... ജനിപ്പാനും  മരിപ്പാനും , നടുവാനും നട്ടത് പിന്നെ പറിപ്പാനും........ കൊല്ലുവാനും രക്ഷിപ്പാനും....... മുറിക്കാനും മുറിവിനെ  കെട്ടാനും....... ഇടിച്ചു കളയാനും പിന്നെ പണിയാനും....... കരയാനും ചിരിക്കാനും...... വിലപിക്കാനും നൃത്തം ചെയ്യാനും കാലമുണ്ട്  സമയമുണ്ട്...... സമ്പാദിക്കാൻ  ഒരു സമയം...... നഷ്ടപെടുത്താൻ വേറൊരു സമയം...... സുക്ഷിച്ചു വക്കാൻ പിന്നെ എറിഞ്ഞു കളയാൻ...... കീറുവാൻ ഒരു സമയം  തുന്നുവാനും..... മിണ്ടാതെ ഇരിക്കാൻ ഒരു കാലം   സംസാരിക്കാൻ വേറെ ഒരു സമയം......    യുദ്ധത്തിനും സമാധാനത്തിനും കാലമുള്ളതുപോലെ  സ്നേഹിക്കാനും സ്നേഹിച്ചതിനെക്കളും ഇരട്ടിയിൽ വെറുക്കാനും ഒരു കാലം.....  സമയം......എന്റെ മുന്നില് വന്നു നൃത്തം  വയ്ക്കുന്ന സമയത്തെ എത്ര വെറുത്തിട്ടും  കാര്യമില്ല എന്നറിയാം...... എന്നാലും അവനില്ലാത്ത സമയത്തെ ഞാൻ  വെറുക്കുന്നു...... ഇങ്ങനെ വെറുത്തു വെറുത്തു ഞാൻ ഒരുപാട് സ്നേഹിക്കും...... അന്ന് സ്നേഹിക്കാൻ കാലം സമയം ഉണ്ടാകുമോ...... സമയം നോക്കരുതെന്ന് മനസ് പറയുന്നു...... നോക്കരുതെന്ന് പറയുന്നതിനെ മാത്രം നോക്കി ശീലിച്ച........ അരുതെന്ന് പറയുന്നതിനെ വിലക്കാത്ത കണ്ണുകൾ സമയത്തിനെ നോക്കുന്നു ........  കാലങ്ങളെ നോക്കി പല്ലുരുമ്മുന്നു.........എല്ലാം കണ്ടു പുഞ്ചിരിക്കുന്ന കാലം എല്ലാവര്ക്കും കടന്നു പോകേണ്ട പതയാണിത് എന്ന് എന്നെ പറഞ്ഞു മനസിലാക്കാൻ  വൃഥാ പരിശ്രമിക്കുന്ന സമയങ്ങൾ...... ചെയ്തോട്ടെ   കടമകൾ സമയത്തിന്റെയും കാലത്തിന്റെയും .......വിണ്ടും ആരോ  പറയുന്നു മറക്കാൻ ഒരു കാലം ഓർമ്മിക്കാൻ ഒരു കാലം.......  സമയം................. എനിക്കൊരു സമയമേ ഉള്ളു..... അതോര്മിക്കാനാണ് എനിക്കിഷ്ടം........ നിന്നെ  ഓർമ്മിക്കാൻ............. ആ ഓർമകളിൽ എന്റെ സമയവും കാലവും ആലിംഗനം .ചെയ്യുന്നു .......... 
   

Saturday, March 9, 2013

വനിത.......one day for her


 
ഒരു വനിതാ ദിനം കൂടെ കഴിഞ്ഞു. വനിതകളെക്കുറിച്ച് ചിന്തിക്കാന്‍ ചിലര്‍ക്കെങ്കിലും കഴിഞ്ഞു എന്ന് വിശ്വസിക്കാം, അതോര്‍ത്തു ആശ്വസിക്കാം . കഷ്ടപ്പെടുന്ന വനിതകളെ കുറിച്ചും ജീവിതത്തില്‍ പ്രയാസങ്ങളെ തരണം ചെയ്തു മുന്നില്‍ വന്ന വനിതകളെ കുറിച്ചും കേള്‍ക്കുവാനും കുറച്ചു നേരമെങ്കിലും ചിന്തിക്കുവാനും കഴിഞ്ഞു എന്നതില്‍ തര്‍ക്കമില്ല . എന്നാല്‍ ഈ ഒരു ദിവസം മാത്രം ഓര്‍ക്കുവാനുള്ള ഒരു ഉപകരണം അല്ല പെണ്ണ്. അവളെ അടുത്തദിവസം തൊട്ടു മറക്കുവാനും വനിതാ എന്നത് പോട്ടെ പെണ്‍കുഞ്ഞു എന്നാ ചിന്ത പോലും ഇല്ലാതെ കുരുന്നുകളെ ഒന്നും അറിയാത്ത പ്രായത്തില്‍ വലിച്ചു ചിന്തുന്ന ഒരു സമുഹത്തില്‍ വനിതക്ക് മാത്രം ഒരു ദിവസം കൊടുത്തു എന്നത് കൊണ്ട് മാറുമോ മനുഷന്റെ പെണ്ണിനോടുള്ള ഇത്തരത്തിലുള്ള കാടകാമവികാരം.  മനുഷ്യന്‍ ഇത്രയും തരം താഴാമോ? ഇത്രയും നീചനും ക്രൂരനും ആകാന്‍ അവനെങ്ങനെ കഴിയുന്നു? പ്രായത്തിന്റെ ബുദ്ധി അവനു ഉണ്ടാകാത്തത് എന്ത് കൊണ്ടാണ്. ഒരു കൊച്ചു കുഞ്ഞിന്റെ കരച്ചില്‍ ഏതു കഠിന മനുഷ്യന്റെയും ഹൃദയം അലിയിക്കുന്നതാണ്. ഒരു കുഞ്ഞു കരയുമ്പോള്‍ നമ്മുടെ അല്ലെങ്കില്‍ പോലും ഒന്നു വെറുതെ നോക്കാത്തവന്‍ മനുഷ്യനല്ല. ഒരു കുഞ്ഞിന്റെ പിച്ചിചീന്തുമ്പോള്‍ അവളുടെ കരച്ചിലില്‍ അലിയാത്ത ചില മനുഷ്യര്‍ എങ്കിലും ജീവിക്കുന്ന ഈ സമുഹത്തില്‍ വനിതക്കുവേണ്ടി മാത്രം ഒരു ദിനം. ജനിച്ചു ദിവസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെ കഷ്ടപ്പെടുന്ന ഒരു ചുറ്റുപാടില്‍ ചിലര്‍ സകലത്തെയും അതിജീവിച്ചു മാതൃക ആകുന്നു. ഇത് പ്രശംസനീയമാണ്.എങ്കിലും നമ്മുടെ വനിതകള്‍ക്ക് ഇന്നും സ്വസ്ഥമായ ഒരു ജീവിതം എന്നത് ഒരു ബാലികേറാമല ആണെന്നതും ഒരു സത്യമല്ലേ. ഈ ദിനത്തിലെങ്കിലും വനിതയെ അവള്‍ അര്‍ഹിക്കുന്ന രീതിയില്‍ ഓര്‍ത്താല്‍ അവളുടെ ജീവിതം ധന്യമായി . ഇതൊക്കെ ആണെങ്കിലും ചിലരെങ്കിലും വനിതകളെ നിന്ദിക്കുന്നില്ല എന്നതിന് നമ്മള്‍ ഏവരും സാക്ഷികള്‍. കഷ്ടപ്പാടുകള്‍ ഒഴിഞ്ഞ ഒരു ദിനം ലഭിച്ചാല്‍ അതായിരിക്കും അവളുടെ ജീവിതത്തില്‍ അവള്‍ക്കു കിട്ടുന്ന അവളുടെ ഒരു ദിനം. ഒരു പുഞ്ചിരി ജീവിതത്തില്‍ ഒരു ദിവസം എങ്കിലും വിരിയട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു അങ്ങനെ ഒരു ദിനമെങ്കിലും ലഭിക്കുവാന്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു.
 



Monday, March 4, 2013

അവസ്ഥ ......................some condition

സന്തോഷം വന്നാല്‍ ചിരിക്കണമെന്ന് നിര്‍ബന്ധം ഉണ്ടോ.....ദുഃഖം വന്നാല്കരയണമെന്നും .....ഒരു കുഞ്ഞു എങ്ങനെയൊക്കെയാ .....‍ സങ്കടം വന്നാല് കരയുമല്ലോ......സന്തോഷം വന്നാല്‍ ചിരിക്കുകയും......‍ പിന്നെ എന്നെ എല്ലാരും കൂടെ തുറിച്ചു നോക്കുന്നത് എന്തിനാണ്.....എല്ലാരും കൂടെ എന്നെ ഒറ്റപ്പെടുത്തുന്നതും   എന്തിനാണ്.....എത്ര തവണ ഞാന്‍ അലറി  വിളിച്ചു പറഞ്ഞതാ എനിക്കൊന്നും ഇല്ല ഞാന്‍ എന്നെത്തെയും പോലെ തന്നെ എന്നു... എന്റെ ചിരിയുടെ ശബ്ദം കൂടിയപ്പോള്‍........ എന്റെ കരച്ചില്‍ ഉച്ചത്തിലായപ്പോള്‍..............    നിങ്ങള്‍ എന്നെ ഭ്രാന്തി ആക്കി..... ആരെക്കെയോ കൂട്ടത്തില്‍ അടക്കം പറയുന്ന കേട്ടു ആശുപത്രിയില്‍ കൊണ്ട് പോകണ്ടേ എന്ന്..... എന്തിനാണ്! ഇവര്‍ക്കൊക്കെ ഭ്രാന്താണ്.......എന്തിനാണ് കരയുന്നത് ഇവരൊക്കെ .......... എന്നെ പോലെ ചിരിക്കാന്‍ അറിയില്ലേ.....  നര്‍ത്തകിയുടെ ചുവടു വൈപ്പോടെ അടച്ചിട്ട മുറിയില്‍  ഞാന്‍  നടക്കുമ്പോള് കണ്ണിരു തുടക്കുന്ന അമ്മ..........  പുറത്തേക്കു നോക്കി ആരും കാണാതെ വിതുമ്പി പിന്നെ ദയനീയമായി എന്നെ നോക്കുന്ന അച്ഛനും ...പിന്നെ ആരൊക്കെയോ ........ എന്നെ നോക്കരുത്  തുറിച്ചു..... ഞാന്‍ ചിരിക്കുമ്പോള്‍ നിങ്ങള്‍ കരയുന്നതും ഞാന്‍ കരയുമ്പോള്‍ നിങ്ങള്‍ ചിരിക്കുന്നതും എന്തിനാണ്...........എന്നെ നോക്കുന്ന കണ്ണുകള്‍ക്കിടയില്‍ രണ്ടു കുഞ്ഞു കണ്ണുകള്‍ പേടിയോടെ നോക്കി സാരിത്തുമ്പ് വലിച്ചിട്ടു ആരോടോ ചോദിക്കുന്നത് കേട്ടു "ചേച്ചിക്ക് ............ " ആയിരിക്കുവോ.......... ഞാന്‍ ............ എനിക്കു........... 
 

Sunday, March 3, 2013

യാത്ര.................bye

യാത്ര തുടരുന്നു ....... ജീവിതം ഒഴുകുന്നു..... ഞാനും............ ഒരു   കൂട്ടുകാരന് എഴുതിയ ഓട്ടോഗ്രാഫിലെ  വരികള്‍ പോലെ ......... വീഴുന്നു ഞാന്‍    നീര്ച്ചാട്ടം  പോലേ ....... ‍എത്തില്ല  താഴെ എന്നറിഞ്ഞിട്ടു തന്നെ  ചാടുന്നു ‍............ എനിക്കറിയാം...... ഞാന്‍  പോകും നീരാവി ആയിട്ട്...... താഴെ  എത്തില്ല ഞാന്‍ ....................അതറിഞ്ഞു തന്നെ  പോവുകയാണ്........ ഒരു യാത്രാമൊഴി......തുടരുന്നു യാത്ര................പറയാന്‍ മറന്ന........ കഥകള്‍ ബാക്കി ആക്കി  യാത്ര  പറയുന്നു........ വിട തരു.......... ആരെയും കൂട്ടാതെ.................ഒഴുകിയതറിയാതെ.....

Sunday, February 24, 2013

പാട്ട്...........song of songs

ദൂരെ എവിടെയോ ഞാന്‍ കേട്ട പാട്ടിന്റെ വരികള്‍ വല്ലാതെ വികാര കടലിലേക്ക്‌ തള്ളി ഇടുന്നപോലെ......അജ്ഞാതനായ ഏതോ  കൂട്ടുകാരന്‍ തന്റെ ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രിയസഖിക്കു എവിടെയോ ഇരുന്നു വികാരഭരിതമായി പാടുന്ന പാട്ടുകള്‍...ചൊല്ലുന്ന   കവിതകള്‍......എല്ലാം എന്നെ കുറിച്ചാണെന്നു തോന്നുന്നു അല്ല എന്നെ കുറിച്ച് മാത്രമാണ് .......കരയുന്നതും ചിരിക്കുന്നതും എല്ലാം എന്നെ മാത്രം ഓര്തെന്നു മനസ് മന്ദമായി പറയുമ്പോള്‍......കാണാതെ എന്നെ സ്നേഹിക്കുന്ന കൂട്ടുകാരനെ...... കരങ്ങളില്‍ തൊടാതെ തഴുകുന്ന കുട്ടുകാരനെ  മനസ് വല്ലാതെ ഇഷ്ടപ്പെടുന്നു.....പാട്ടിന്റെ ഓരോ വരികളും എന്നെ മാത്രം ഓര്‍ത്തു എത്രയോ യുഗങ്ങള്‍ക്കു മുന്‍പ് പാടിയത് പോലെ......ഇപ്പോഴും അവനെന്നു ഓര്‍ത്തു പാടുന്നപോലെ......പ്രകൃതി താളമിടുമ്പോള്‍  പതിയെ പാട്ടിന്റെ  നേര്‍ത്ത സ്വരം എവിടെയോ കേള്‍ക്കുമ്പോള്‍ ‍......ആകാശവും ഭൂമിയും ഒപ്പം ഞാനും ............ ചിലപ്പഴൊക്കെ അറിയാതെയും......പിന്നെ പലപ്പോഴും അറിഞ്ഞും തുള്ളിച്ചാടുന്നു............ കൂട്ടുകാരി ആവണം പിന്നെ ആരൊക്കെയോ ആവണം........ എന്നും ആ സ്വരങ്ങള്‍ കേള്‍ക്കണം ........... .അതിലലിയണം ........ എന്നും മൂളാന്‍  പാട്ടുണ്ടാവണം...... അത് പാടാന്‍ കുട്ടുകാരനുണ്ടാവണം............ ഞാനും..........ഒരു നല്ല കേള്‍വിക്കാരിയായി ............    ദൂരെ ആണെങ്കിലും അരികില്‍ കേള്‍ക്കണം  ആ സ്വരം....... മനം അറിയാതെ തുള്ളി  തുളുമ്പി പോകുമ്പോള്‍ ......... കണ്ണ് നിറഞ്ഞുതൂകി‍ എനിക്ക് ഒന്നും വ്യക്തമായി  കാണാന്‍കഴിയാതെ  ‍ ..... നിന്റെ സ്വരങ്ങളിലുടെ ..... നിനക്ക്  എന്നോടുള്ള സ്നേഹം ഞാന്‍ അനുഭവിക്കണം ....... എല്ലാ ഗാനങ്ങളുടെയും നായിക ഞാനാകുമ്പോള്‍ .............‍  എല്ലാം എല്ലാം എനിക്ക് നീയാകുന്നു ..... സ്വരങ്ങള്‍ വാക്കുകളായി ....... വരികളായി ........വിണ്ടും ഒഴുകുന്നു..... അവനെവിടെയോ എനിക്കായി പാടുന്നു ...........ഹൃദയവും ശരീരവും ഒരുപോലെ താളത്തില്തുള്ളിച്ചാടുന്നു........... എനിക്കായി  മാത്രം    എന്നെക്കുറിച്ച് മാത്രം പാടുന്നു ..... എന്നെ മാത്രം സ്നേഹിക്കുന്നു........ ആരൊക്കെയോ പാടുന്ന പാട്ടുകള്‍ താളത്തില്‍  ഒരുമിച്ചു കാതില്‍ ‍ പതിക്കുമ്പോള്‍   എന്റെ കുട്ടുകാരന്‍ പാടുന്ന പാട്ടിനായി  ‍ ചെവിയോര്‍ത്തു............... എന്നെങ്കിലും എന്റെ കൈയെത്തും ദൂരത്തു ..... അവന്‍ പാടുമ്പോ ഞാന്‍ അറിയാതെ കരയുമ്പോള്‍  കണ്ണിരു അടര്‍ന്നു  താഴെ  വീഴാതെ കൈകളില്‍ സ്വീകരിക്കുന്ന എന്റെ കുട്ടുകാരന്‍ ...... അപ്പോഴും ഞാന്‍ കേള്‍ക്കും അവന്റെ സ്വരം....    എവിടെയോ വിണ്ടും ഒരു ഗാനം മുഴങ്ങുന്നു..... എന്റെ കൂട്ടുകാരന്‍ വിണ്ടും പാടുന്നു ...... കരങ്ങള്‍ തഴുകാന്‍ അവന്റെ കൈകള്‍ ‍ നീണ്ടു വരുന്നു....... കൈ പിന്‍വലിക്കാതെ  ചെറുതായി താളം  പിടിച്ചു എന്റെ കൈകളും ........  വരികളില്‍ അലിഞ്ഞു ഞാനും.........അദൃശ്യമായി അവനുംഒപ്പം ......
  

Monday, February 18, 2013

വിസ്മയം.......wonders of love


ചില വാക്കുകള്‍ എനിക്ക് അത്ഭുതങ്ങളാണ്....ചിലരും......ചിലരുടെ പെരുമാറ്റം അത്ഭുതമാണ്.....ചിലരുടെ വളര്‍ച്ച..താഴ്ച....ഇതൊക്കെ  അത്ഭുതമാണ്.....ചിലര് എനിക്ക് ഇന്നും അത്ഭുതമാണ്.....‍ മാജിക്‌ കണ്ടു വായും തുറന്നിരിക്കുന്ന  ഒരു കുഞ്ഞകാറുണ്ട് ചിലപ്പോള്‍......അതിന്റെ രഹസ്യം അറിഞ്ഞുകൊണ്ട് തന്നെ ചിലപ്പോ അത്ഭുതപെടാറുണ്ട്.....ഇങ്ങനെ അത്ഭുതങ്ങള്‍ അത്ഭുപ്പെടുത്തുന്നു ......മനസ് ഉടക്കിയ ചില നിമിഷങ്ങള്‍ ......ഷാജഹാന്‍ പ്രിയപ്പെട്ടവള്‍ക്ക് ടാജ്മാഹല്‍ പണിയുമ്പോള്‍ അത്  ലോകമഹാത്ഭുതങ്ങളില്‍ ഒന്നാകണമെന്നു വിചാരിച്ചാണോ  പണി കഴിപ്പിച്ചത്?.....അതിന്റെ പണി എന്നും ഷാജഹാന് ഒരത്ഭുതമായിരുന്നിട്ടുണ്ടാവണം .....പണി എല്ലാം പുര്‍ത്തി ആയിട്ടും ഷാജഹാന്‍ ചിന്തിച്ചിട്ടുണ്ടാവാം  എന്തോ കുറവ് ഉണ്ടെന്നു......... മനസ്സില്‍ എവിടെയോ......തോന്നിയിട്ടുണ്ടാവും  ......കാരണം പ്രേമം അതിനു ഒന്നും മതിയാകയില്ല........ഒരത്ഭുതങ്ങളും പ്രേമത്തിനപ്പുറം കടന്നിട്ടില്ല......പ്രേമിക്കുന്നവരും.......യഥാര്‍ത്ഥ പ്രേമം ഇങ്ങനെയൊക്കെ  ആയിരിക്കും.....എത്ര പ്രേമിച്ചാലും മതിവരാതെ...പ്രേമത്തിനായി എന്തൊക്കെ ചെയ്താലും മതി വരാതെ....എത്ര സ്നേഹിച്ചാലും മതി വരാതെ.....അത്ഭുതമായി സ്നേഹിക്കുന്ന ....അഗാധമായി പ്രേമിക്കുന്ന......ഒരത്ഭുമായ പ്രതിഭാസം ......പ്രേമിക്കുന്നവള്‍ക്കായി ......ഒരു പിരമിഡ് ഉണ്ടാക്കി അതിന്റെ മുകളില്‍ അവളെ ഇരുത്തി അത്ഭുതം സൃഷ്ടിക്കുന്ന ചിലര്‍.....ചിലരോ അവള്‍ക്കുവേണ്ടി തൂക്കുദ്യാനം ഉണ്ടാക്കി അത്ഭുതപ്പെടുത്തുന്നു...പിന്നെ ആ പ്രണയം.....അത് ഉണ്ടായിരുന്നോ എന്ന് തന്നെ സ്വയം തീര്‍ച്ച ഇല്ലാത്ത പ്രണയങ്ങളും...ഇതും എന്റെ  അത്ഭുതങ്ങളുടെ പട്ടികയില്‍ പെടുന്നു സത്യം...... അവള്‍ക്കുവേണ്ടി സ്വയം മാറുന്നു  എന്നാ തോന്നല്‍ ഉണ്ടാക്കുന്ന രീതിയില്‍ ചിലപ്പോ  പലരൂപങ്ങളും എടു ത്തണിയുന്ന  ചിലരുടെ എങ്കിലും  അത്ഭുത പ്രണയം..... പ്രണയിനിക്കുവേണ്ടി ( മനസിലെങ്കിലും )ദേവാലയം പണിതു അത്ഭുതപ്പെടുത്തുന്ന ചില പ്രണയങ്ങള്‍..... പ്രിയതമന് വേണ്ടി ശവകുടിരം പണിതു എന്നെ അത്ഭുതപ്പെടുത്തിയ.....അത് ലോകമഹാത്ഭുതങ്ങളില്‍  ഒന്നാക്കിയ arthamesia പ്രേമത്തിന്റെ ഉദാഹരണമായി  എന്റെ മനസ്സില്‍ ജീവിച്ചു അത്ഭുതപെടുത്തുന്നു  ഇന്നും.... ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന അത്ഭുതങ്ങള്‍.........അവയില്‍ പ്രേമത്തിന്റെ ഉദാഹരണമായി മാത്രം ഉണ്ടാക്കിയസ്മാരകങ്ങള്‍ ........ഇന്നും എന്നും സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രേമമാകുന്ന  വിസ്മയം...... മനസിന്റെ പ്രണയം വരികളില്‍ ഒതുക്കിയ......... അല്ലെകില്‍ നിശ്വാസങ്ങളില്‍  ആരും കാണാതെ ഒളിപ്പിച്ച.......... മനസാകുന്ന ജാലവിദ്യക്കാരന്‍......... എന്റെ അത്ഭുതമാണ് ...........ലോകത്തിനു മുന്നില്‍ വെളുപ്പെടുത്തിയ..... സ്മാരകങ്ങളായി ഇന്നും നില്‍ക്കുന്ന അറിയപ്പെടുന്ന പ്രണയങ്ങളുടെ അത്ഭുതങ്ങള്‍......ഇങ്ങനെ അത്ഭുതങ്ങളുടെ പട്ടിക നീളുമ്പോള്‍......എന്റെ പ്രണയവും എന്നെ അത്ഭുതപ്പെടുത്തുന്നു........എന്റെ സ്വകാര്യ അത്ഭുതമായ എന്റെ സ്വന്തം പ്രണയം......അവനോടുള്ള.....ആരും അറിയരുതെന്ന് മനസ്സില്‍ ആഗ്രഹിക്കുന്ന പ്രണയം.....പ്രണയിക്കുമ്പോള്‍ മനോഹരമായ താജ് മഹല്‍ പണിയുകയും പിണങ്ങുമ്പോള്‍  അറിയാതെ എങ്കിലും കുറച്ചു നേരത്തേക്ക്മനസ്സില്‍  ചൈനയിലെ വന്മതില്‍ പണിയുകയും ....... പിന്നെ അത് തകര്‍ത്തു  വിണ്ടും അത്ഭുതപ്പെടുത്തുന്ന.... പിന്നെയും അവനെ...... എന്റെ പ്രണയം...എന്റെ സ്വകാര്യ അത്ഭുതം......വിസ്മയം.........
 

Saturday, February 16, 2013

ചിന്തകള്‍.....some thoughts



ഇവളും ഒരു പെണ്‍കുട്ടി.....എല്ലാവര്ക്കും വിവാദ നായികമാരെ അങ്ങനെയാണ് വിളിക്കാന്‍ ഇഷ്ടം.....എവിടെ എങ്കിലും വച്ച് കണ്ടാല്‍......മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാനും സ്വയം പറയാനും ഏറ്റവും എളുപ്പമായ പേരായി മാറിയിരിക്കുന്നു ഈ സ്ഥലത്തെ പെണ്‍കുട്ടി എന്ന വിശേഷണം .....ഇത്തരത്തില്‍ ആനന്ദം കണ്ടെത്തുന്ന .........പുറത്തുസഹതാപം എന്നാ അങ്കി ധരിച്ചു ഉള്ളില്‍ കാപട്യത്തോടെ ചിരിക്കുന്ന സമുഹം .......  ഈ പെണ്‍കുട്ടിയും ഒരു സാധാരണ കുട്ടി ആയിരുന്നു.......എവിടെയോ  ഒരു സ്ഥലത്ത് ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി......ആരും അവളെയും അവള്‍ക്കു ആരെയും  അറിയാതെ വളരെ കുറച്ചു നാള്‍....പിന്നേ തനിക്കു പോലും....... എന്താണ് സംഭവിക്കുന്നു എന്നു തിരിച്ചറിയാന്‍  കാലത്തില്.......‍ സ്നേഹിക്കരുതെന്നു  ദൈവം പോലും തള്ളിയ ഒരുത്തനെ അറിയാതെ എങ്കിലും സ്നേഹിച്ചു പോയ ഒരു പാവം.......ഒരു പെണ്‍കുട്ടിയുടെ ലോലമായ മനസ്സില്‍ പ്രേമമെന്ന കാപട്യത്തിന്റെ പുതപ്പു എറിഞ്ഞു.....മായലോകത്തില്‍ കൂടി കൊണ്ട് പോയി  പിന്നെ ആ മായാലോകത്ത് നിന്ന് ഒരു ദയയുമില്ലാതെ .........സമുഹത്തിനു മുന്നില്‍ എറിഞ്ഞു കൊടുത്തിട്ടു  ‍.......ഒന്നും അറിയാത്തപോലെ ........ എല്ലാരും അവളെ  കല്ലെറിയുന്ന സമയത്തും അറിയാതെ എങ്കിലും ഞാന്‍ അവളുടെ ആത്മ ധൈര്യത്തിന് മുന്നില്‍ ഒന്നും അല്ല എന്ന് സമ്മതിക്കുന്നു......ഇന്നും ഇങ്ങനെയുള്ള പലരെയും സ്നേഹിക്കുന്ന പെണ്‍കുട്ടികള്‍.......മറഞ്ഞിരുന്ന   കാപട്യം  അറിയാതെ സ്നേഹമെന്ന് തെറ്റിദ്ധരിച്ചു ഒരാളെ  വിശ്വസിച്ച ഒരു പാവം കുട്ടി ഒരു വശത്ത്.....മറു വശത്ത്  സ്നേഹിക്കുന്നവന്‍തന്റെ സ്വന്തമായ ലോകം ദാനം  നല്‍കി തനിക്കെന്നു പറയാന്‍ ഒന്നും ഇല്ലാതെ നരകിക്കുന്ന പെണ്‍കുട്ടികള്‍......എല്ലാം അറിയാമെങ്കിലും  സ്നേഹമെന്ന പുതപ്പിനുള്ളില്‍ ആരോഗ്യമുള്ള മനസാണോ ചീഞ്ഞു നാറിയ മനസാണോ എന്നൊന്നും അറിയാന്‍ കഴിയാതെ ജീവിതം കൊണ്ട് പരീക്ഷണം നടത്തുന്ന കുട്ടികള്‍.....എല്ലാവരെയും ഞാന്‍ കുട്ടികള്‍ എന്ന് വിളിച്ചോട്ടെ കുറച്ചു കാലത്തേക്ക്  എങ്കിലും........നമ്മുടെ സമുഹത്തില്‍ എപ്പോഴാണ് ഈ  പെണ്‍കുട്ടികളില്‍  ഒരാള്‍ സ്ഥലപേരുകൊണ്ട് അറിയപ്പെടാന്‍ തുടങ്ങുന്നത് എന്നറിയാന്‍ പറ്റില്ലല്ലോ.....അതുവരെ  അവള്‍ കുട്ടി ആയിരുന്നോട്ടെ......വെറും പെണ്‍കുട്ടി ആയിരുന്നോട്ടെ........നമ്മുടെ ഇടയില് കളിച്ചും ചിരിച്ചും കരഞ്ഞും ഓടി ഓടി നടക്കുന്ന നമ്മുടെ കുട്ടി ആയിരുന്നോട്ടെ അവളും.....ഏതെങ്കിലും കാട്ടാളന്മാര്‍  കണ്ണ് വയ്ക്കുന്നവരെ......ഇവളുടെ മേലും പ്രേമത്തിന്റെ  പുതപ്പു വീഴുന്നവരെ.....ചിലപ്പോള്‍.....വെറും ചിലപ്പോള്‍...........ഞാന്‍ അങ്ങനെ വിശ്വസിച്ചോട്ടെ ........   ഒരു പെണ്‍കുട്ടിയും ഒരു  സ്ഥലത്തിന്റെ പേരിലും നീചമായ രീതിയില്‍ ‍ അറിയപ്പെടാതെ ഇരിക്കട്ടെ......കപട പ്രേമത്തിന്റെ പുതപ്പു ഇവളില്‍ നമ്മുടെ കുട്ടിയില്‍ ‍ വീഴാതിരിക്കട്ടെ ......നമ്മുടെ കുട്ടി അല്ലെ ഇവള്‍.....ഇവളുടെ  മുഖത്ത് അപമാനത്തിന്റെ പുതപ്പു........കപടസ്നേഹത്തിന്റെ പുതപ്പായി വീഴാതെ ഇരിക്കട്ടെ ...... ഈ പെണ്‍കുട്ടികളും ഒരു കുട്ടി ആണെന്ന് സമുഹവും ഈ കുട്ടികളെ ചതിക്കുന്ന കാപാലികരും  മറക്കാതെ ഇരിക്കട്ടെ........പ്രേമം...... അത് ദിവ്യമാണ് എന്നും.....ആട്ടിന്‍ തോലണിഞ്ഞു ആരും ഈ  ദിവ്യത നശിപ്പിക്കാതെ ഇരിക്കട്ടെ.......നമ്മുടെ കുട്ടികളെയും....അല്ല ഒരു പെണ്‍കുട്ടികളെയും...........   ‍
 

Monday, January 28, 2013

നീര്‍കുമിള ...........bubbles


ആടിയും ഉലഞ്ഞും.....ലക്ഷ്യബോധം ഒട്ടും  ഇല്ലാതെ......കാറ്റിന്റെ  താളത്തിനൊത്ത്......ചിലപ്പോള്‍  ഉവ്വെന്നുംചിലപ്പോള്‍ അല്ല എന്നും തലയാട്ടി വെറുതെ ഓളത്തിനൊപ്പം തെന്നി തെന്നി ........എങ്ങനെ ജീവിക്കണം എന്നറിയാതെ.......സന്തോഷത്തില്‍ കരയുന്ന     ദുഃഖത്തില്‍ ചിരിക്കുന്ന........സ്വപ്നങ്ങളില്‍ ജീവിക്കുന്ന....... യഥാര്ത്യത്തെ നോക്കി നിലവിളിക്കുന്ന.....ഒരു   കുഞ്ഞു ജീവിതം.......ഒരു കൊച്ചു  കുട്ടിയെപ്പോലെ   അടിക്കളിക്കുന്ന .....മറ്റു ചിലപ്പോള്‍.......വാശിപിടിച്ചു എങ്ങും പോകാതെ നിന്നിടത്തു  തന്നെ കറങ്ങുന്ന ......മറ്റു മറ്റു ചിലപ്പോള്‍ ഒന്നും പറയാതെ എന്തോ  ഓര്‍ത്തിട്ടു...... കണ്ടിട്ട് കുറെ ദൂരം ഓടുന്ന.........ഇങ്ങനെ ഒന്നും മുന്‍കൂട്ടി  എന്ത് എപ്പോള്‍ ചെയ്യും  എന്നു പറയാനാവാത്ത.......എന്റെ വികൃതിയായ......മറ്റു ചിലപ്പോള്‍ വേണ്ടതിനെക്കാലേറെ  ഗൌരവം നടിക്കുന്ന.........വേറെ ചിലപ്പോള്‍ വാശിപിടിച്ചു കരയുന്ന....... ചെറിയ സന്തോഷങ്ങള്‍ പോലും ഉത്സവമാക്കുന്ന ഒരു പായ്തോണിപോലെ എങ്ങോട്ടെന്നില്ലാതെ പോകുന്ന ജീവിതം ...... വെള്ളാരം കല്ലുകളും വളതണ്ടുകളും സുക്ഷിച്ചു വയ്ക്കുന്ന ......പക്വത ഒട്ടും തന്നെ വരാത്ത മനസിന്റെ നിഷ്കളങ്കത്വം .........ആരും അറിയാതെ ഒളിച്ചു വച്ചിരിക്കുന്നിടതിനു വേണ്ടത്ര  ഉറപ്പുണ്ടോ എന്ന് ഭയക്കുന്ന കുഞ്ഞാകുന്നു ചിലപ്പോള്‍ ........ മറ്റു ചിലപ്പോള്.......ആരോടും അധികം അടുപ്പം കാണിക്കാത്ത....അമ്മ മാത്രം മതി എന്ന് സുരക്ഷിതത്വം മുഴുവന്‍ അമ്മയിലെക്കാക്കി  എന്റെ ജീവിതം ‍.........ഇങ്ങനെയൊക്കെ ആയിരുന്നു..........പിന്നെ എന്നോ  കൈ വിട്ടുപോയ .......കൂട്ടം  തെറ്റി പാഞ്ഞ മനസിനെ....... കടിഞ്ഞാണ്‍ ഇടാന്‍ പറ്റാതെ ........നിര്‍വികാരിയായി നോക്കി നിന്നതും ഇതേ മനസും ജീവിതവും ....... വെള്ളത്തിന്റെ കുമിള പോലെ......പ്രകാശത്തില്‍  മിന്നി മിന്നി തെളിയുന്ന എന്റെ സ്വപ്‌നങ്ങളില്‍   ‍........പിന്നെയും തെളിഞ്ഞു ക്ഷണത്തില്‍ ഇല്ലാതെ ആയി വേണ്ടും അതെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് എന്നെ വല്ലാതെ മായലോകത്തില്‍ അകപ്പെടുത്തുന്ന............... കുമിളയുടെ  ആയുസ്സ് മാത്രം ഉള്ള  സ്വപ്‌നങ്ങളില് ....... എല്ലാം സമര്‍പ്പിച്ചു ‍.......വെറും മായയാണെന്ന് അതുവഴി പോയവരൊക്കെ ഓര്മിപ്പിച്ചെങ്കിലും അതൊന്നും  കേള്‍ക്കാന്‍ ഇഷ്ടം ഒട്ടും തന്നെ ഇല്ലാതെ പിന്നെയും................. നീര്‍കുമിളകണ്ടു കൌതുകത്തോടെ...................മന്ദഹസിക്കുന്ന  ജീവിതത്തെ ശല്യം ചെയ്യാതെ ..................വെറുതെ നോക്കി മന്ദഹസിച്ചു ഞാനും കൂടെ.......


  

Monday, January 21, 2013

മത്സരം......something so sweet


മത്സരിച്ചു സ്നേഹിക്കുന്ന അവന്റെ സ്നേഹത്തിന്റെ തീവ്രത അനുഭവിക്കാന്‍  പറ്റിയില്ലായിരുന്നെങ്കില്‍ ഈ ജീവിതത്തെ ഞാന്‍ ഒരിക്കലും ജീവിതം എന്ന് ഒരിക്കലും സമ്മതിക്കില്ലായിരുന്നു .........ആരാ കൂടുതല്‍ സ്നേഹിക്കുന്നതെന്നുള്ള മത്സരം ജീവിതത്തിനു  ആകെ വല്ലാത്ത നിറപ്പകിട്ട്കൊടുക്കുമ്പോള്‍ ഈ സ്നേഹമാണ്......ഈ പ്രേമമാണ്  ശാശ്വതം എന്ന് ആരോ മന്ത്രിക്കുന്നു ......സ്വയം ഒന്ന് അഹങ്കരിക്കുന്നു ........ എല്ലാ മത്സരങ്ങളും  ജീവിതത്തിനു.......മനസിന്‌...... സങ്കര്‍ഷം മാത്രം നല്‍കുമ്പോള്‍ ഈ മത്സരം മനസിനാകെ വല്ലാത്ത ഒരു ബാല്യം യൗവ്വനം ഒക്കെ നല്‍കുന്നു ....... ആകെ കുളിര് തരുന്ന സ്നേഹത്താല്‍ മധുരമാക്കിയ മത്സരം  ......... ആരു ജയിച്ചാലും തോറ്റാലും ആര്‍ക്കും ഒന്നും നഷ്ടപ്പെടാത്ത മധുരമുള്ള  ഈ മത്സരം.....ഒരിക്കലും അവസാനിക്കല്ലേ എന്ന് മനസുകൊണ്ട് മോഹിച്ചു പോകുന്ന എന്തോ ഒന്ന്........മോഹങ്ങള്‍ ജീവിതത്തിന്റെ താളങ്ങളാകുമ്പോള്‍........സ്വപ്‌നങ്ങള്‍ അരങ്ങില്‍ തകര്‍ത്തുആടുമ്പോള്‍........മത്സരിക്കുന്നവരും  കാണികളും ഞാനും നീയും മാത്രം  ആകുമ്പോള്‍......  ‍എന്റെ വിധികര്താവ് നീയും നിന്റെ ഞാനും ....പരാതിയും പരിഭവങ്ങളും ഇല്ലാതെ സ്നേഹത്തില്‍ മാത്രം മത്സരിച്ചു എന്നെന്നും നിന്റെ കൂടെ......നമ്മുടെ സ്വപ്നം എന്നും ഒന്നായിരുന്നു........ പറയാതെ പറഞ്ഞ കുറെ മോഹങ്ങള്‍......മനസിന്റെ ഭാവമാറ്റങ്ങള്‍ ആരും അറിയാതിരിക്കുമ്പോള്‍.....നിന്റെ മിഴികളില്  ഞാന്‍ എന്നും എന്നോടുള്ള സംരക്ഷണം അറിഞ്ഞിരുന്നു.......നിന്റെ ഏതു  ഭാവമാറ്റം ആയാലും ആദ്യം ഞാന്‍ തന്നെ അറിയണമെന്ന് ഞാന്ആഗ്രഹിക്കുന്നതില്‍ ........മത്സരിക്കുന്നതില്‍  ഒരിക്കലും നീ തെറ്റ് കാണില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ ഞാന്‍ ആരോടെക്കെയോ  മത്സരിക്കുന്നു.........സ്നേഹിക്കുന്നതില്‍ നിന്നോടും ....... ഉറങ്ങാത്ത ഹൃദയമോടെ എന്നെങ്കിലും എന്റെ അടുക്കലെത്തുന്ന  നിന്നെയും കാത്തു .......ജീവിത സായാഹ്നം വരെ മത്സരിച്ചു ഞാന്‍ ഉണ്ടാകും........ചിലപ്പോ മരണത്തോട് തന്നെ മത്സരിച്ചു......നിന്നെ കാണുന്നവരെ......അവസാന മത്സരം....ജയിക്കാനായുള്ള  എന്റെ അവസാന അവസരം......നിന്നോടുമാത്രം ........നിന്റെ സ്നേഹത്തില്‍ മാത്രം  ഞാന്‍ ഒന്ന് ജയിച്ചോട്ടെ......ഒന്ന് കണ്ടോട്ടെ നിന്നെ ഞാന്‍..... എന്റെ അവസാന മത്സരത്തിനെങ്കിലും ......
 

Saturday, January 12, 2013

chirakodinja chithakal........broken thoughts


"There's only so much I can handle
There's only so much I can hide
I just have so much pain within me
I just can't keep it all inside"

ഒരിക്കലും പിരിയാന്‍ പറ്റില്ലന്നു തോന്നിയ നിമിഷങ്ങള്‍ ഇത്ര വേഗം ഓര്‍മകളിലെ നിക്ഷേപം ‍ മാത്രം ആയി പോകുമെന്ന് തോന്നിയോ നിനക്ക്.........പക്ഷെ ഇപ്പൊ എനിക്കും നിനക്കും നന്നായി അറിയാം അല്ലേ...നമുക്ക് ജീവിക്കാന്‍ കഴിയും...... കൂടെ ഇല്ലെങ്കിലും......ഒരു പക്ഷെ കുറെ കൂടെ കാലങ്ങള്‍ കഴിയുമ്പോ കഴിഞ്ഞുപോയ കാലങ്ങളിലെ  നിദ്രാവിഹിനമായ ദിനങ്ങളുടെ അര്‍ഥം  വെറും മിഥ്യ  ആണെന്ന് ചിന്തിച്ചു പോയാലും..... ഞാന്‍ നിന്നെയോ നീ  എന്നെയോ  കുറ്റപ്പെടുത്തുമോ........   നീ ഇല്ലാതെ എനിക്കൊന്നും കഴിയില്ല എന്ന് ഞാന്‍ എന്നെ തന്നെ പറഞ്ഞു വിശ്വസിച്ചു പഠിപ്പിച്ചിരുന്ന വര്‍ഷങ്ങള്‍ .......ഒരു പക്ഷെ നീയും...... എന്നെ നീല വിഹായസ്സില്‍തനിയെ വിട്ടു എങ്ങോ മാറിനിന്നു  പറക്കാന്‍ പഠിപ്പിച്ച നിന്റെ സ്നേഹം .......അതെ അത് സ്നേഹമായി തന്നെ ഞാന്‍ എന്നും കാണും......നിനക്ക് എന്നോടുള്ള സ്നേഹം...... നിന്നെ കാണാതായപ്പോ കരഞ്ഞു പിന്നെ ഞാന്‍ തന്നെ അറിയാതെ  ഒരുനാള്‍  പറക്കാന്‍ പഠിച്ചു...പക്ഷെ ചില നേരത്ത് ഞാന്‍ വീണു പോകുന്നു എന്ന് തോന്നിയപ്പോ......വീഴാന്‍ തുടങ്ങിയപ്പോ ......ഞാന്‍ കണ്ടു നീ  ചിറകു വിരിച്ചു താഴെ........എന്റെ നിഴലായി എന്നും.......അതുകൊണ്ടാണോ.........നീ ഉണ്ടെന്നുള്ള അഹങ്കാരം കാരണമാണോ  എന്നൊന്നും എനിക്കറിയില്ല ...... ഞാന്‍ പോകുന്നു.....വിണ്ടും പറക്കാന്‍ ഒരു ശ്രമം ......ഞാന്‍ എവിടെ എങ്കിലും നീ  കാണാതെ പറന്നു പറന്നു  തളര്‍ന്നു വീണാലും.........എവിടെയോ എന്നെ ഓര്‍ത്തു സങ്കടപ്പെടുന്ന നീ കാണുമെന്നു എന്നും എനിക്കു ബോദ്ധ്യമുണ്ട്.......എങ്കിലും  ഞാന്‍ പോകുന്നു....ദൂരെ ദൂരേക്ക്‌ ....എനിക്ക് പറ്റുന്നിടത്തോളം ദൂരേക്ക്‌.....ആകാശത്തിന്റെ സ്വന്തമായിരുന്ന മഴതുള്ളി കൈവിട്ടുപോകുമ്പോള് ഉണ്ടാകുന്ന ആകാശത്തിന്റെ വികാരങ്ങള്‍..............ഗിരിയുടെ നെറുകയിലെ അലങ്കാരമായിരുന്ന മഞ്ഞുകണങ്ങള്‍   ഉരുകി താഴേക്ക്‌ ഗിരിയോട് വിടപറഞ്ഞു പോകുമ്പോ ഉണ്ടാകുന്ന ഗിരിയുടെ വികാരങ്ങള്‍ ഇതൊക്കെ  എന്താകും എന്ന് നീ ഓര്‍ക്കാറുണ്ടോ...... ...നിര്‍വികാരത.......ഇതും ഒരു വികാരമല്ലേ ഒരു വികാരവും ഇല്ലാത്ത വികാരം........ പക്ഷെ ഒരിക്കലും തീര്‍ന്നു പോകാത്ത പ്രതിഭാസം....ഒന്നിനോടും സ്ഥിരമായ ഒരു സ്നേഹം ആകാശമേ നിനക്കുണ്ടോ?....ഗിരിശ്രിന്ഗംങ്ങളെ  നിങ്ങള്‍ക്കൊ.....അതോ എന്നെപോലെ നിങ്ങളും...പെയ്തൊഴിയാതെ....എങ്കിലും എനിക്കറിയാം...ഞാന്‍ വീണാലും നിന്റെ മടിയിലെക്കാണെന്ന്.......ചിലപ്പോ അതിനു വേണ്ടിട്ടാവണം   ഞാനും പോകുന്നത്......  എനിക്ക് പറക്കണം....പറന്നു പറന്നു.....മഴത്തുള്ളികള്‍ എന്റെ മേല്‍ വീണാലും ഒന്നും അറിയാതെ .....അതിനിടയിലൂടെ പറന്നു എന്റെ കണ്ണുനീരും മഴയില്‍ അലിഞ്ഞു.....  പിന്നെ എപ്പഴോ മഞ്ഞു ഉരുകിവന്ന നിന്നില്‍ ഒരു വേനല്‍ പകലില്‍ കുളിച്ചും...ഞാനും നീയും അറിയാതെ....... എങ്കിലും  പക്ഷെ ഞാന്പോകുന്നത് ചിലപ്പോ എന്നേക്കുമായിട്ടാണോ എന്നൊന്നും അറിയില്ല...എങ്കിലും ഞാന്‍ പറക്കുകയാണ്....... ലക്ഷ്യമില്ലാതെ....ഒരു വിടവാങ്ങലിന്  എന്നപോലെ .....

I still run, I still swing open the door, I still think, you’ll be there like before. Doesn’t everybody out there know to never come around? Some things a heart won’t listen to, I’m still holding out for you